Home / ചോദ്യോത്തരം / ഫത് വ / ഹജജ്-ഫത്‌വ

ഹജജ്-ഫത്‌വ

ഹജ്ജ് വേളയിലെ രോഗപ്രതിരോധ മുന്‍കരുതലുകള്‍ – 1

ചോ: ഹജ്ജ് സീസണില്‍ പുതിയ രോഗങ്ങള്‍ പരത്തുന്ന മാരകവൈറസുകളുടെ ഭീഷണിയെ ഭയപ്പെടേണ്ടതുണ്ടോ ? ഉത്തരം: നമ്മുടെ പ്രതിരോധത്തിന്‍റെ കടുത്ത ശത്രുവാണ് ഭയവും പരിഭ്രമവും. അങ്കലാപ്പും ഭയവും ഒരിക്കലും നമ്മിലുണ്ടാകാന്‍ പാടില്ലെന്നത് വളരെ പ്രധാനമാണ്. മാനസികസമ്മര്‍ദ്ദവും വിഷമതകളും നമ്മുടെ പ്രതിരോധത്തെ തകിടംമറിക്കും. ‘അല്ലാഹു ഞങ്ങള്‍ക്ക് വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ’ എന്ന അത്തൗബ അധ്യായത്തിലെ 51-ാം വചനത്തിന്‍റെ വെളിച്ചത്തില്‍ ഹജ്ജിലെ ഓരോ നിമിഷങ്ങളും ആത്മീയമായ …

Read More »

ദുല്‍ഹിജ്ജ മാസത്തിലെ മരണം

ചോ: ദുല്‍ഹിജ്ജ മാസത്തിലെ ആ പത്ത് ദിനങ്ങളില്‍ മരണപ്പെടുന്നതിന് എന്തെങ്കിലും സവിശേഷതയുണ്ടോ ? ഒരാള്‍ മരിച്ചുപോയ വ്യക്തിക്കുവേണ്ടി ഉംറയോ ഹജ്ജോ നിര്‍വഹിച്ചാല്‍ പരേതന്റെ എല്ലാപാപങ്ങളും പൊറുക്കപ്പെടുമോ ? സമാധാനത്തോടെ മരണമടയുന്നുവെന്നതിന്റെ അര്‍ഥം അവര്‍ സ്വര്‍ഗാവകാശികളാണെന്നാണോ ? ഉത്തരം: ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്തുദിവസങ്ങളില്‍ ഒരാള്‍ മരണപ്പെട്ടാല്‍ അയാള്‍ക്ക് സവിശേഷപ്രതിഫലമുണ്ടെന്ന് തെളിയിക്കുന്ന പ്രമാണബദ്ധമായ ഒരു ഹദീസും ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ ദുല്‍ഹിജ്ജ മാസത്തിലെ ആദ്യപത്തുദിനങ്ങള്‍ അനുഗൃഹീതങ്ങളാണെന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ വെള്ളിയാഴ്ച(ജുമുഅ) …

Read More »

പെരുന്നാള്‍ ദിനവും ജുമുഅയും ഒന്നിച്ചു വന്നാല്‍

വെള്ളിയാഴ്ച്ചയും പെരുന്നാളും ഒരുമിച്ചു വന്നാല്‍ അന്നേ ദിവസത്തെ ജുമുഅ നമസ്‌കാരത്തിന് ഇളവുണ്ടോ എന്ന ചോദ്യം ധാരാളം ആളുകള്‍ ചോദിക്കുന്നു. പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് ജുമുഅ നമസ്‌കാരത്തിന് വരല്‍ നിര്‍ബന്ധമാണോ എന്നതാണ് ചോദ്യം. ഇക്കാര്യത്തില്‍ ഇളവുണ്ടെങ്കില്‍ ജുമുഅക്ക് പകരം ളുഹര്‍ നമസ്‌കാരം നിര്‍വ്വഹിക്കേണ്ടതില്ലേ ? അങ്ങനെയെങ്കില്‍ അന്ന് നമസ്‌കാരത്തിന് വേണ്ടി പള്ളിയില്‍ ബാങ്ക് വിളിക്കണമോ? ഇവ്വിഷയകമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ ഉണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട ഹദീസുകള്‍ ആദ്യം ശ്രദ്ധിക്കാം. …

Read More »

മഹ്‌റമായി ഭര്‍ത്താവോ സഹോദരനോ ?

ചോ: ഞാന്‍ അടുത്ത വര്‍ഷം ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. ഇന്‍ശാ അല്ലാഹ്. എന്റെ ഭര്‍ത്താവ് ഹജ്ജ് ചെയ്തിട്ടുള്ളയാളാണ്. എന്റെ സഹോദരനാകട്ടെ, ഹജ്ജ് ചെയ്തിട്ടുമില്ല. ഹജ്ജിന് പുറപ്പെടുമ്പോള്‍ ഭര്‍ത്താവുതന്നെ കൂടെ വരണമെന്നുണ്ടോ ? അതല്ലെങ്കില്‍ സഹോദരനെ കൂടെക്കൂട്ടാന്‍ കഴിയുമോ? എന്തായാലും സര്‍ക്കാര്‍ ഡിപാര്‍ട്ട്‌മെന്റില്‍ സേവനമനുഷ്ഠിക്കുന്ന ഞാനാണ് അവരുടെ മുഴുവന്‍ യാത്രാചെലവും വഹിക്കുക. രണ്ടുപേരെയും കൊണ്ടുപോകാന്‍ എനിക്ക് കഴിയുകയുമില്ല. എന്താണ് ഞാന്‍ ചെയ്യേണ്ടത് ? ഉത്തരം: ഭര്‍ത്താവിനെയോ സഹോദരനെയോ ഇതിലാരെ കൂടെക്കൂട്ടണമെന്ന കാര്യം …

Read More »

കൊറോണ വൈറസ് ? (ഹജ്ജ് വേളയിലെ രോഗപ്രതിരോധ മുന്‍കരുതലുകള്‍ – 2)

ചോ: കൊറോണാ വൈറസിനെക്കുറിച്ച് കേള്‍ക്കാനിടയായി. അതിനെതിരെ എന്ത് പ്രതിരോധമാണ് സ്വീകരിക്കാനാകുക? ഉത്തരം: സാധാരണ അറിയപ്പെടുന്ന ജലദോഷം മുതല്‍ 2003 ല്‍ വ്യാപകമായ സാര്‍സ് വരെ രോഗങ്ങള്‍ക്ക് കാരണമായ വിവിധതരം വൈറസുകളുടെ വലിയ സംഘമാണ് കൊറോണ വൈറസുകള്‍. 2012 ല്‍ ഖത്തറിലും സൗദി അറേബ്യയിയിലും പ്രത്യക്ഷപ്പെട്ട പുതിയ തരം വൈറസുകളെപ്പറ്റി കൂടുതലൊന്നും ശാസ്ത്രജ്ഞര്‍ക്ക് അറിയില്ല. അതെങ്ങനെ വ്യാപിക്കുന്നുവെന്നും പകരുന്നുവെന്നും മെഡിക്കല്‍സമൂഹം ഇനിയും കണ്ടെത്തിയിട്ടില്ല. അതിനാല്‍തന്നെ അതിന് ചികിത്സയോ പ്രതിരോധമോ ഇല്ല. അതുകേട്ട് …

Read More »

ആളുടെ പ്രതിനിധിയായി റോബോട്ട് ഹജ്ജ് ചെയ്താല്‍ ?

ചോ: നാഗരികമനുഷജീവിതത്തിന്റെ ഭാഗമായി റോബോട്ടുകള്‍ കടന്നുവന്നുകൊണ്ടിരിക്കുന്ന വിവരസാങ്കേതികയുഗമാണിത്. എന്റെ സംശയം ഇതാണ്: റോബോട്ടുകളെ നമ്മുടെ ആരാധനാകര്‍മങ്ങള്‍ക്കായി ഉപയോഗപ്പെടുത്താമോ ?. അതായത്, മക്കയിലും മദീനയിലും പോകാന്‍കഴിയാത്ത ആള്‍ക്ക് ഹജ്ജ് ചെയ്യാന്‍ റോബോട്ടിനെ നിയോഗിക്കാമോ? ———————— ഉത്തരം: വളരെ ചിന്തനീയമായ ഒരു ചോദ്യമാണിത്. കാരണം, റോബോട്ടുകളെ വിദൂരത്തിരുന്ന് നിയന്ത്രിക്കാവുന്നവിധം സാങ്കേതികവിദ്യ വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.  ഇംറാന്‍ സഈദ് എന്ന ഒരു സഹോദരന്‍ ബോസ്റ്റണിലിരുന്നുകൊണ്ട് ബാംഗ്ലൂരിലെ പരിപാടിയില്‍ വിര്‍ച്വലായി പങ്കെടുത്ത രീതിയെപ്പറ്റി ഞാന്‍ അറിയുകയുണ്ടായി. രണ്ടുവീലുള്ള റോബോട്ടിനെയാണ് …

Read More »

ത്വവാഫ് ഏഴ് തവണയായതിന്റെ യുക്തി ?

ചോദ്യം: കഅ്ബയെ ഏഴു പ്രാവശ്യം ത്വവാഫ് ചെയ്യുന്നത് എന്തിനാണ് ? അതിന്റെ യുക്തി എന്താണ് ? …………………………………………………………….. ഈ ചോദ്യത്തിനുള്ള ലളിതമായ മറുപടി അല്ലാഹു സത്യവിശ്വാസികളോടു അപ്രകാരം കല്‍പ്പിച്ചിരിക്കുന്നു എന്നതാണ്. കാരണം അല്ലാഹു വിശ്വാസികളോട് ഒരു കാര്യം കല്‍പ്പിച്ചാല്‍ യാതൊരു ഉപാധിയും കൂടാതെ അപ്രകാരം ചെയ്യുക എന്നതാണ് വിശ്വാസികളുടെ സ്വഭാവം. അങ്ങനെ ചെയ്യാനാണ് അവര്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നതും. അതിന്റെ പിന്നിലുള്ള യുക്തി എന്താണെന്നും മനസ്സിലാക്കിയിരിക്കുക എന്നതു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനിവാര്യമല്ല. എങ്കില്‍പോലും,  …

Read More »

ത്വവാഫിലും സഅ്‌യിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ ?

ത്വവാഫു ചെയ്യുമ്പോള്‍ ചിലര്‍ പുസ്തകം നോക്കി ഓരോ പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നത് കണ്ടിട്ടുണ്ട് ഞാന്‍. ഒന്നാം വട്ടം പ്രദക്ഷിണം ചെയ്യുമ്പോഴുള്ള പ്രാര്‍ത്ഥന, രണ്ടാം വട്ട പ്രാര്‍ത്ഥന എന്നെല്ലാം പറഞ്ഞാണ് അവര്‍ പുസ്തകം നോക്കി പ്രാര്‍ത്ഥന ചൊല്ലുന്നത്. സത്യത്തില്‍ സഅ്‌യിലും ത്വവാഫിലും നബി പ്രത്യേക പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചിട്ടുണ്ടോ? ………………………………………………. ത്വവാഫില്‍ നബി (സ) പഠിപ്പിച്ച പ്രാര്‍ത്ഥന ത്വവാഫിന്റെ രണ്ട് അടയാളങ്ങളായ ഹജറുല്‍ അസ്‌വദിന്റെയും റുക്‌നുല്‍ യമാനിയുടെയും ഇടയിലുള്ള പ്രാര്‍ത്ഥനയാണ്. റബ്ബനാ ആതിനാ ഫിദ്ദുന്‍യാ …

Read More »

ഹാജിമാര്‍ സ്വന്തം നാട്ടില്‍ ബലിയറുത്താല്‍ മതിയാകില്ലേ ?

മുഹമ്മദ് നബി (സ) യും സ്വഹാബികളും ഹജ്ജുചെയ്ത സന്ദര്‍ഭത്തില്‍ നടത്തിയ ബലികര്‍മം (ഹദ്‌യ്)അറുത്തതിന്റെ ഇറച്ചി അവിടെ സന്നിഹിതരായിരുന്ന പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നതായി ഹദീസുകളില്‍ കാണുന്നുണ്ട്. എന്നാല്‍ ഇക്കാലത്ത് നാം കാണുന്നത്  ഹദ്‌യ് അറുക്കപ്പെടുന്ന മില്യന്‍ കണക്കിന് മാംസം വിതരണം ചെയ്യപ്പെടാന്‍ ആളില്ലാതെ അവിടെത്തന്നെ കുഴിച്ചു മൂടുന്നതാണ്. എന്റെ ചോദ്യമിതാണ്. ഹാജിമാര്‍ അവരുടെ ഹദ്‌യ് ഹറമില്‍ തന്നെ അറുക്കണമെന്ന് നിര്‍ബന്ധമാണോ ? ഹാജിമാര്‍ അവരവരുടെ നാടുകളില്‍ ബലിയറുത്താല്‍ മതിയാകില്ലേ ? നാട്ടില്‍ …

Read More »

ഹജ്ജിന് ക്രെഡിറ്റ് കാര്‍ഡ് വഴി പണം ?

എന്റെ  ബന്ധുവിനെ ഹജ്ജുചെയ്യാന്‍ സഹായിക്കണമെന്നുണ്ട്. അദ്ദേഹത്തിന്റെ ഹജ്ജിനുവേണ്ട പണം ക്രെഡിറ്റുകാര്‍ഡ് വഴി അടക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ്? ………………………………………….. ഉത്തരം: താങ്കളുടെ സുഹൃത്തിന് വേണ്ടി ക്രെഡിറ്റ് കാര്‍ഡുപയോഗപ്പെടുത്തി ഹജ്ജിന്റെ പണം അടക്കാവുന്നതാണ്. എന്നാല്‍ അതിന് രണ്ട് നിബന്ധനകള്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഒന്ന്: നിങ്ങള്‍ ക്രെഡിറ്റുകാര്‍ഡ് ഉപയോഗിച്ച് രൂപ പേചെയ്തശേഷം ക്രെഡിറ്റ്് കാര്‍ഡ് സേവനദാതാക്കള്‍ക്ക് ബാങ്ക് അനുവദിച്ചിട്ടുള്ള ഗ്രേസ് പിരീയഡലില്‍ തന്നെ താങ്കള്‍ ആ പണം അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതുണ്ട്. കാരണം ഗ്രേസ് പിരിയഡിനു ശേഷം …

Read More »