Home / ചോദ്യോത്തരം / ഫത് വ / നോമ്പ്-ഫത്‌വ

നോമ്പ്-ഫത്‌വ

സ്റ്റാര്‍ ഹോട്ടലില്‍ രുചിനോക്കുന്ന നോമ്പുകാരന്‍ ?

ചോദ്യം: ഞാന്‍ ഒരു വന്‍കിട സ്റ്റാര്‍ഹോട്ടല്‍ ഗ്രൂപ്പില്‍ ടേസ്റ്റ് ടെസ്റ്ററായി(രുചി വിലയിരുത്തുന്നയാള്‍) ജോലി ചെയ്തുകൊണ്ടിരിക്കുന്നു. വിവിധഭക്ഷണങ്ങളുടെ രുചികള്‍ അതിന്റെ ഭാഗമായി പരിശോധിക്കേണ്ടിവരും. റമദാനില്‍ പലഭക്ഷണപദാര്‍ഥങ്ങള്‍ ആ നിലയില്‍ പരിശോധിക്കാറുണ്ട്. ഒന്നും തൊണ്ടയിലൂടെ അകത്തേക്ക് കടത്തിവിടാറില്ല. ഈ നിലയില്‍ ഭക്ഷണത്തിന്റെ രുചി പരിശോധിക്കുന്നത് എന്റെ നോമ്പിനെ ദുര്‍ബലപ്പെടുത്തുമോ ? ഉത്തരം: വ്രതമനുഷ്ഠിച്ചിട്ടുള്ള ഒരു വിശ്വാസി അയാള്‍ക്ക് അവശ്യഘട്ടത്തില്‍ ഭക്ഷണത്തിന്റെ രുചി പരിശോധിക്കാവുന്നതാണ്. അതില്‍ തെറ്റില്ല. അതേസമയം അത് തൊണ്ടയില്‍കൂടി വയറ്റിലെത്തിയാല്‍ അത് …

Read More »

നോമ്പുകാരന് പാട്ടുകേള്‍ക്കാമോ?

ചോദ്യം: റമദാനിലെ നോമ്പിലായിരിക്കെ പകല്‍വേളകളില്‍ പാട്ടുകേട്ടുകൊണ്ടിരിക്കുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ? ഇസ്‌ലാമില്‍ അതിനെന്തെങ്കിലും വിലക്കുകളുണ്ടോ ? ഉത്തരം: വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആത്മനിയന്ത്രണത്തിന് സഹായിക്കുന്ന ഏറ്റവും വലിയ ഇബാദത്താണ് ഇസ്‌ലാമിലെ നോമ്പ്. വ്യക്തിയെ ആത്മീയമായും ധാര്‍മികമായും പരിപോഷിപ്പിക്കുകയെന്നതാണ് അതിന്റെ ലക്ഷ്യം. അതിനാല്‍ കേവലം അന്നപാനീയഭോഗങ്ങളില്‍നിന്നുമാത്രമല്ല, നോമ്പിന്റെ ചൈതന്യത്തിന് ഭംഗംവരുത്തുന്ന എല്ലാ പ്രവൃത്തികളില്‍നിന്നും വിട്ടുനിന്നാലേ ആ ലക്ഷ്യം നേടാനാവുകയുള്ളൂ. അതിനാല്‍ നോമ്പ് വയറിനു മാത്രമല്ല കണ്ണിനും, ചെവിക്കും, കൈക്കും , കാലിനും തുടങ്ങി മനസ്സിനുമുണ്ട്. …

Read More »

റമദാന്‍ മാസപ്പിറവി

എല്ലാ വര്‍ഷവും റമദാന്‍ ആഗതമാവുമ്പോഴും അവസാനിക്കുമ്പോഴും തര്‍ക്കമുണ്ടാവുക പതിവാണ്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും സമുദായം യോജിക്കുമെന്നും അങ്ങനെ നോമ്പും പെരുന്നാളും ഏകീകരിച്ചുവരും എന്നുമാണ് പ്രതീക്ഷിക്കേണ്ടത്. പക്ഷേ, റമദാന്‍ തുടങ്ങുന്ന കാര്യത്തിലും പെരുന്നാള്‍ ആഘോഷിക്കുന്ന കാര്യത്തിലും അടുത്തടുത്ത നാടുകള്‍ തമ്മില്‍ പോലും അഭിപ്രായ വ്യത്യാസം കാണാം. ചില നാടുകള്‍ക്കിടയില്‍ ചിലപ്പോള്‍ മൂന്നുദിവസത്തെ വ്യത്യാസം. ചിലപ്പോള്‍ ഒരുനാട്ടില്‍ തന്നെ നോമ്പിന്റെയും പെരുന്നാളിന്റെയും കാര്യത്തില്‍ വലിയ വ്യത്യാസം. മുസ്‌ലിംകള്‍ക്കിടയില്‍ ഇത്രത്തോളം അഭിപ്രായവ്യത്യാസം ഉണ്ടാകാമോ? മുസ്‌ലിംകള്‍ക്ക് …

Read More »

ധനാഢ്യയായ ഉമ്മയുടെ സകാത്ത്

ചോദ്യം: വിധവയും സമ്പന്നയുമായ മാതാവിന് സാമ്പത്തികമായി കഷ്ടപ്പെടുന്ന മകന് സകാത്ത് നല്‍കിയാല്‍ അത് ദീനില്‍ പരിഗണിക്കപ്പെടുമോ ? ഉത്തരം: സന്താനങ്ങളെയും മാതാപിതാക്കളെയും സഹായിക്കാന്‍ സകാത്തിനുപുറമെയുള്ള സമ്പത്തുപയോഗിക്കുന്നതാണ് അത്യുത്തമം. ഇനി അത്തരത്തില്‍ കയ്യില്‍ വിഹിതങ്ങളില്ലെങ്കില്‍ സകാത്തില്‍നിന്ന് അവരെ സഹായിക്കാം. അങ്ങനെ സഹായിക്കുമ്പോള്‍ രണ്ട് പ്രതിഫലം ദാതാവിന് കിട്ടും. നബിതിരുമേനി (സ) ഇപ്രകാരം പറഞ്ഞു: ‘തന്റെ അടുത്തബന്ധുവായ ദരിദ്രനെ സഹായിക്കുന്ന ആള്‍ക്ക് രണ്ട് പ്രതിഫലമുണ്ട്. ഒന്ന് സഹായത്തിന്റെ പേരിലാണെങ്കില്‍ മറ്റേത് കുടുംബബന്ധം ഊട്ടിയുറപ്പിച്ചതിനാണ്’. …

Read More »

ഇസ് ലാം സ്വീകരിച്ചിട്ടില്ലാത്ത ഭാര്യക്ക് വേണ്ടി ഫിത്ര്‍ സകാത്ത് നല്‍കണോ ?

ചോദ്യം: മുസ് ലിമായ ഒരു ഭര്‍ത്താവ് അയാളുടെ ഇസ് ലാം സ്വീകരിച്ചിട്ടില്ലാത്ത ഭാര്യക്ക് വേണ്ടി ഫിത്ര്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണോ ? ———————– ഉത്തരം: മുസ് ലിമായ ഒരു ഭര്‍ത്താവ് ഇസ് ലാം സ്വീകരിച്ചിട്ടില്ലാത്ത അയാളുടെ ഭാര്യക്ക് വേണ്ടി ഫിത്ര്‍ സകാത്ത് നല്‍കേണ്ടതില്ല. കാരണം, ഫിത്ര്‍ സകാത്ത് മുസ് ലിംകള്‍ക്ക് മാത്രം ബാധകമായ ഒരനുഷ്ഠാനമാണ്. ഇവ്വിഷയത്തില്‍ www.islamqa.info യില്‍ നല്‍കപ്പെട്ടിട്ടുള്ള വിശദീകരണം ഇങ്ങനെയാണ്: വേദക്കാരായ (ക്രിസ്ത്യന്‍ – ജൂത) ഭാര്യമാര്‍ക്ക് …

Read More »

പരീക്ഷക്ക് വേണ്ടി നോമ്പ് അനുഷ്ഠിക്കാതിരിക്കാമോ ?

ചോദ്യം: പരീക്ഷക്ക് നോമ്പ് അനുഷ്ഠിക്കാതിരിക്കുന്നത് അനുവദനീയമാണോ ? പ്രത്യേകിച്ച് നോമ്പിന്റെ ദൈര്‍ഘ്യം 18 മണിക്കൂര്‍ ആവുമ്പോള്‍ ? ——————————- ഉത്തരം: പരീക്ഷക്ക് വേണ്ടി നോമ്പ് ഒഴിവാക്കുന്നത് അനുവദനീയമല്ല. സാധാരണ അധിക ആളുകളും നോമ്പും പരീക്ഷയും പരസ്പരം സമന്വയിപ്പിച്ച് മുന്നോട്ടുപോവാറാണുള്ളത്. നോമ്പിന്റെ ആത്മീയലാഭങ്ങള്‍ നേടുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ കരുത്തിനും ശേഷിക്കും വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കുക. അതിലൂടെ പ്രയാസങ്ങള്‍ മറികടക്കാനും പരീക്ഷയില്‍ വിജയിക്കാനുമാവും. ഒരു കാര്യവും കൂടി സൂചിപ്പിക്കട്ടെ, ദീര്‍ഘനേരം നോമ്പ് …

Read More »

റമദാനില്‍ മാറിക്കിടക്കുന്ന ഭാര്യ

ചോ: ഞാനും ഭാര്യയും റമദാനില്‍ നോമ്പെടുക്കുന്നവരാണ്. എന്നാല്‍ രാത്രികളില്‍ എന്റെ കൂടെ ക്കിടക്കാന്‍ അവള്‍ വിസമ്മതിക്കുന്നു. അതിനാല്‍ ഞാന്‍ വളരെ അസ്വസ്ഥനാണ്. എന്തുചെയ്യണം ? ————————— ഉത്തരം: സാധാരണയായി, ക്ഷമാശീലം കുറഞ്ഞ ദമ്പതികളെ സംബന്ധിച്ചിടത്തോളം ദാമ്പത്യസംഘര്‍ഷത്തിന് വഴിയൊരുക്കുന്ന മാസമാണ് റമദാന്‍. അതിന് കാരണം, മൊത്തം ദിനചര്യകളുടെ സമയക്രമം മാറുന്നതാണ്. അതിനെത്തുടര്‍ന്നുണ്ടാകുന്ന ക്ഷീണം, തിരക്ക്, പരസ്പര സമ്പര്‍ക്കമില്ലായ്മ എന്നിവ കൂട്ടത്തില്‍ പെടുന്നു. ഭാര്യയുടെ  പെരുമാറ്റത്തിനുപിന്നിലെ കാരണമാണ് കണ്ടുപിടിക്കേണ്ടത്. റമദാനില്‍ ശാരീരികബന്ധം അനുവദനീയമല്ലെന്ന …

Read More »

‘പ്രേമം’ റമദാനില്‍

ചോ: ഞാന്‍ നവമുസ്‌ലിംയുവതിയാണ്. ഞാന്‍ പള്ളിയില്‍ പോകാറുള്ളത് എന്റെ കൂട്ടുകാരിയോടൊപ്പമാണ്. അങ്ങനെയിരിക്കെ അവരുടെ സഹോദരനെ പരിചയപ്പെടാനിടയായി. നമസ്‌കാരം കഴിഞ്ഞാല്‍ അവരുടെ കുടുംബം എന്നെ കാറില്‍ വീട്ടില്‍കൊണ്ടുവന്നുവിടും. എന്റെ ഏതാനുംവീടുകള്‍ക്ക് അപ്പുറത്താണ് അവരുടെയും വീട്. ഈയിടെയായി ആ സഹോദരനോട് ഉള്ളില്‍ സ്‌നേഹവും അടുപ്പവും എനിക്ക് തോന്നുന്നു. നോമ്പുതുടങ്ങിയാല്‍ തറാവീഹിനും മറ്റുമായി പള്ളിയില്‍ ഞാന്‍ ആ കുടുംബത്തോടൊപ്പം ഒരുമിച്ചാണ് പോകുക. എന്റെ മനസ്സില്‍ മൊട്ടിട്ട സ്‌നേഹത്തെക്കുറിച്ച് അല്ലാഹുവിനല്ലാതെ അറിയില്ല. എന്നാല്‍ റമദാന്റെ ചൈതന്യത്തിന് …

Read More »

സുന്നത്തായ നോമ്പ് ക്ഷണമുണ്ടാകുമ്പോള്‍ മുറിക്കാമോ

ചോ: നോമ്പുകാരനായിരിക്കെ ഒരു സദ്യക്ക് ക്ഷണിക്കപ്പെടുകയും നോമ്പു മുറിച്ച് സദ്യയില്‍ പങ്കുചേരുന്നതിനെ എങ്ങിനെ കാണുന്നു. അയാള്‍ക്ക് നോമ്പുകാരന്റെ കൂലിയും ക്ഷണം സ്വീകരിച്ചതിന്റെ കൂലിയും ഉണ്ടാവുമോ? ഉത്തരം: അത് നോമ്പുകാരന്റെ ഉദ്ദേശം അനുസരിച്ചായിരിക്കും. നോമ്പ് മുറിച്ച് ആ സദ്യയില്‍  പങ്കാളിയായില്ലെങ്കില്‍ ക്ഷണിതാവുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാകുമെന്ന് മനസ്സിലാക്കുന്ന പക്ഷം നോമ്പ് മുറിക്കാവുന്നതാണ്. നിയ്യത്താണ് അടിസ്ഥാനം. അതനുസരിച്ചാണ് കൂലിയും. ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ്

Read More »

നോമ്പിനെക്കുറിച്ച്

ആര്‍ത്തവം, പ്രസവരക്തം, മുലയൂട്ടല്‍ തുടങ്ങിയ കാരണങ്ങളാല്‍ റമദാനില്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കാന്‍ സാധിക്കാതെ പോകുമല്ലോ. പിന്നീടു നോറ്റു വീട്ടുന്നത് ശവ്വാല്‍ ആദ്യ ദിവസങ്ങളിലായാല്‍ ശവ്വാല്‍ നോമ്പിന്റെ കൂടി പ്രതിഫലം കിട്ടുമോ? വല്ല കാരണവശാലും നോമ്പ് മുറിച്ചാല്‍ എന്തു ചെയ്യണം? സുന്നത്ത് നോമ്പാണ് മുറിഞ്ഞതെങ്കില്‍ വിധിയില്‍ വ്യത്യാസമുണ്ടോ?   ഉത്തരം: സൈനബുല്‍ ഗസ്സാലി ദീന്‍ കാര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള നിങ്ങളുടെ അഭിനിവേശം അഭിനന്ദനീയമാണ്. റമദാനില്‍ നഷ്ടപ്പെട്ട നോമ്പ്, ശവ്വാല്‍ നോമ്പ് ദിവസങ്ങളില്‍ നോറ്റുവീട്ടിയാല്‍ റമദാന്‍ നോമ്പിന്റെയും …

Read More »