Home / ചോദ്യോത്തരം / ഫത് വ / കര്‍മ്മശാസ്ത്രം-ഫത്‌വ

കര്‍മ്മശാസ്ത്രം-ഫത്‌വ

ചിത്രരചന ഹറാമോ ?

ചോദ്യം: ജീവികളുടെ ചിത്രം വരക്കുന്നത് ഹറാമാണോ ? ചിത്രരചനയെകുറിച്ച് ഇസ് ലാമിന്റെ വിധിയെന്താണ് ? അശ്ലീലതയും മാന്യതക്ക് നിരക്കാത്തതുമായ ചിത്രങ്ങള്‍ ഒഴികെ ഏതു ചിത്രം വരക്കുന്നതും ഇസ് ലാമില്‍ തെറ്റില്ല. അതുപോലെ വരക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക് ആദരവ് നല്‍കുകയോ അവയെ ആരാധിക്കുകയോ പൂജിക്കുകയോ ചെയ്തുകൂടാ. ആരാധിക്കപ്പെടുകയും പൂജിക്കപ്പെടുകയും ചെയ്യുന്ന ചിത്രങ്ങളും രൂപങ്ങളും വരയക്കുന്നതാണ് ഇസ് ലാം വിലക്കിയത്. പൂജയും ആരാധനയും ഉദ്ദേശിക്കാതെ മനുഷ്യരെയും മൃഗങ്ങളെയും പ്രകൃതിയെയും വരക്കുന്നത് ഇസ് ലാമില്‍ അനുവദനീയമാണെന്ന് …

Read More »

ഏത് മദ്ഹബ് സ്വീകരിക്കണം?

മദ്ഹബിന്റെ നാല് ഇമാമുമാരില്‍ ആരെയെങ്കിലും പിന്‍പറ്റല്‍ അനിവാര്യമാണെന്ന് ചിലര്‍ പറയുന്നു. സാധാരണക്കാരെ സംബന്ധിച്ച് ഇജ്തിഹാദ് ചെയ്ത് ശരിയായ അഭിപ്രായത്തിലെത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ലല്ലോ. മാത്രമല്ല ഇതിനാല്‍ ദീനുല്‍ ഇസ്‌ലാം എല്ലാവര്‍ക്കും വളരെ എളുപ്പമാവുകയും ചെയ്യും. ഇതെല്ലാംമുന്നില്‍വെച്ച് നോക്കുമ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങളാണ് കൂടുതല്‍ ശരിഎന്നു തോന്നിപ്പോകുന്നു. ഈ വിഷയത്തില്‍ ഞാന്‍ എന്തു നിലപാടാണ് സ്വീകരിക്കേണ്ടത് ? ഏതെങ്കിലും ഒരു മദ്ഹബിന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനോ അതിന്റെ വക്താവ് ആകുന്നതിനോ താങ്കള്‍ക്ക് അനുവാദവുണ്ട്. ഹനഫിയോ …

Read More »

ഞെരിയാണിക്ക് താഴെ വസ്ത്രം ?

ചോദ്യം: പാന്റസ് ധരിക്കുമ്പോള്‍ കാലിന്റെ നെരിയാണിക്ക് മുകളില്‍ ധരിക്കണമെന്ന് ചില സുഹൃത്തുക്കള്‍ എന്നെ ഉപദേശിക്കുന്നു. വസ്ത്രം കാലിന്റെ ഞെരിയാണിക്കു താഴെ വലിച്ചിഴക്കുന്നതിനെ പ്രവാചക തിരുമേനി വിലക്കിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. പാന്റ്‌സ് തയ്ക്കുമ്പോള്‍ ഞെരിയാണിക്കു മുകളിലായി തയ്ക്കണമെന്നാണ് അവരുടെ അഭിപ്രായം. ഇസ് ലാമികമായി ഇതിലൊരു വിധി പറഞ്ഞുതരുമോ ? ഒരു പ്രവാചക വചനം ഇങ്ങനെയാണ്: ‘അഹങ്കാരത്താല്‍ വസ്ത്രങ്ങള്‍ നിലത്ത് വലിച്ചിഴക്കുന്നവരെ അല്ലാഹു അന്ത്യനാളില്‍ നോക്കുകയില്ല.’ ഇതു കേട്ട് അബൂബക്കര്‍ (റ) പറഞ്ഞു: …

Read More »

എന്തുകൊണ്ട് പന്നിമാസം നിഷിദ്ധമായി ?

ചോദ്യം: ഖുര്‍ആന്‍ എന്തുകൊണ്ടാണ് ചില വസ്തുക്കള്‍ ഹറാമാക്കിയത്? വൈദ്യ ശാസ്ത്രവീക്ഷണ പ്രകാരമോ മറ്റു കാരണങ്ങളാലോ? അവയുടെ ദോഷമെന്താണ്? പന്നിയുടെ പേരെടുത്ത് പറഞ്ഞ് അതിനെ ശക്തിയായി നിഷിദ്ധമാക്കിയതിന്റെ രഹസ്യമെന്താണ് ? പന്നി ഏറ്റവും ഉപദ്രവകാരിയായ ജീവിയായതു കൊണ്ടാണോ ? രക്തവും, ചീന്തിപ്പറിച്ചു തിന്നുന്ന വന്യജീവികളും നിഷിദ്ധമാക്കപ്പെട്ടതെന്തുകൊണ്ടാണ് ? ഉത്തരം: ഖുര്‍ആന്‍ ഏതെങ്കിലും വസ്തു തിന്നുന്നത് നിരോധിക്കുമ്പോള്‍ നിരോധത്തിന്റെ പിന്നിലുള്ള പരിഗണന വൈദ്യശാസ്ത്രപരമായ ദോഷങ്ങളാകാവുന്നതാണ്. എന്നാല്‍ അടിസ്ഥാനപരമായ കാരണം വൈദ്യശാസ്ത്രപരമല്ല, ധാര്‍മികവും വിശ്വാസപരവുമാണ്. …

Read More »

മരണപ്പെട്ടവര്‍ക്ക് ഹദ് യയായി ഖുര്‍ആന്‍ പാരായണം ?

ചോദ്യം: മരണപ്പെട്ടവര്‍ക്ക് ഹദ് യയായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വിധി എന്താണ് ? ഉത്തരം: രോഗികള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നത് തിരുനബി(സ)യുടെയും അദ്ദേഹത്തിന്റെ സഹാബാക്കളുടെയും മാതൃകയാണെന്ന് പ്രമാണങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നു. മുമ്പേ ഇഹലോകം വിടപറഞ്ഞ മുഅ്മിനുകള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഖുര്‍ആനും നമ്മോട് ആവശ്യപ്പെടുന്നു. പ്രാര്‍ഥിക്കുക എന്നതിനപ്പുറം, അവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്യുക, അവരുടെ ബന്ധുക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുക എന്നതൊന്നും പ്രവാചകന്റെയും അദ്ദേഹത്തിന്റെ സഹാബത്തിന്റെ ജീവിതത്തില്‍ കാണാന്‍ കഴിയുന്നില്ല. …

Read More »

റസൂലി(സ)ന്റെ പേര് കൊത്തിയ മോതിരം ?

ചോ: അല്ലാഹു, മുഹമ്മദ് എന്നെല്ലാം പേരുകള്‍ കൊത്തിയ മോതിരം ധരിക്കാമോ? ഉത്തരം:  നബി തിരുമേനി (സ) ധരിച്ചിരുന്ന മോതിരത്തില്‍ അദ്ദേഹത്തിന്റെ പേര് കൊത്തിവെച്ചിരുന്നു. യഥാര്‍ഥത്തില്‍ അദ്ദേഹം അത് മോതിരം എന്നതിലുപരി സീല്‍ എന്ന നിലക്കാണ് അത് ഉപയോഗിച്ചിരുന്നത്. ‘അനസ് (റ)ല്‍ നിന്ന് നിവേദനം: നബി (സ) ശൗചാലയ(ബാത്‌റൂം)ത്തില്‍ പ്രവേശിക്കുമ്പോള്‍ തന്റെ മോതിരം ഊരിമാറ്റുമായിരുന്നു.’ നബി തിരുമേനിയുടെ മോതിരത്തില്‍ ‘മുഹമ്മദ് അല്ലാഹുവിന്റെ ദൂതന്‍’ എന്ന് മുദ്രണംചെയ്യപ്പെട്ടിരുന്നു. അല്ലാഹുവിന്റെ നാമം  ബാത് റൂംപോലുള്ള …

Read More »

അശുദ്ധാവസ്ഥയില്‍ ഖുര്‍ആന്‍ പാരായണം

ചോ: രാത്രിയില്‍ ശാരീരികബന്ധം പുലര്‍ത്തി പുലര്‍ച്ചെ ജനാബത്തിന്റെ കുളി നിര്‍വഹിക്കുന്നതിന് മുമ്പ് ആര്‍ത്തവമാരംഭിച്ച സ്ത്രീക്ക് ഖുര്‍ആന്‍ തുറന്നുനോക്കി ഓതാമോ ? സംശയത്തിന് കാരണം ഇതാണ്: അവള്‍ ഒരു വലിയ അശുദ്ധിയില്‍നിന്ന് കുളിക്കുംമുമ്പേ മറ്റൊരു വലിയ അശുദ്ധിയിലേക്ക് എത്തിപ്പെട്ടതാണല്ലോ. ഈ ഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടത് ? ഉത്തരം: വലിയ അശുദ്ധി(ജനാബത്ത്/ ആര്‍ത്തവം)യുള്ള സ്ത്രീക്ക് ഖുര്‍ആന്‍ കയ്യിലെടുക്കാനും ഓതാനും അനുവാദമുണ്ടോ എന്നാണ് താങ്കള്‍ ചോദിക്കുന്നത്. ഈ വിഷയത്തില്‍ ഇസ്‌ലാമികകര്‍മശാസ്ത്രപണ്ഡിതന്‍മാര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. വലിയ …

Read More »

ഏതെങ്കിലും ഫിഖ്ഹി മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണോ ?

ചോദ്യം: ഹനഫീ മദ്ഹബ് പിന്തുടരുന്ന ഒരു വ്യക്തിയായ എനിക്ക് മറ്റൊരു മദ്ഹബ് സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ട്. ഇതുപേക്ഷിച്ച് എനിക്ക് മറ്റൊന്നു സ്വീകരിക്കാമോ ? ഒരു വിശദീകരണം നല്‍കാമോ ? ഉത്തരം: എല്ലാ മുസ് ലിംകളുടെ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പാരമ്പര്യമാണ് പിന്തുടരേണ്ടത്. തന്റെ എല്ലാ അഭിപ്രായങ്ങളും പിന്തുടരണമെന്ന് ഒരു മുസ് ലിം പണ്ഡിതനും പറഞ്ഞിട്ടില്ല. സത്യമാര്‍ഗം പറഞ്ഞുകൊടുക്കുന്നതില്‍ അവരുടെ പരിശ്രമങ്ങള്‍ വളരെ ബൃഹത്തും ആത്മാര്‍ഥവുമാണെങ്കിലും, തങ്ങള്‍ കേവലം മനുഷ്യര്‍ മാത്രമാണ്, അഭിപ്രായങ്ങളില്‍ …

Read More »

പാട്ടഭൂമിയിലെ കൃഷിയുടെ സകാത്ത് ?

ചോ: പാട്ടത്തിനെടുത്ത ഭൂമിയില്‍ നെല്‍കൃഷിചെയ്യുന്നവനാണ് ഞാന്‍. ഇക്കഴിഞ്ഞ കൃഷിയില്‍ 2400 കി.ഗ്രാം അരി എനിക്ക് കിട്ടി. ഇതിനായി എനിക്ക് നടീല്‍, വളമിടല്‍, കൊയ്ത്, മെതിക്കല്‍, അരിയാക്കല്‍ എന്നിവയ്ക്കായി പതിനായിരം രൂപയോളം ചെലവുവന്നു. കരാറനുസരിച്ച് നിലയുടമയ്ക്ക് 1600 കി.ഗ്രാം അരി കൊടുക്കണം. എന്റെ പ്രശ്‌നം ഇതാണ്: കൃഷി ചെയ്തതിന്റെ സകാത്ത് നിലയുടമയല്ല, ഞാനാണ് കൊടുക്കേണ്ടതെന്ന് സ്ഥലത്തെ പള്ളിയിലെ ഉസ്താദ് പറയുന്നു. ഞാന്‍ ഒരു ദരിദ്രഗ്രാമീണനാണ്. അരിക്ക് മാര്‍ക്കറ്റില്‍ 25 രൂപയേ കിട്ടുകയുള്ളൂ. …

Read More »

പഠനസഹായത്തിന് സകാത്ത് ?

ചോ: ഞങ്ങളുടെ വീടിനടുത്ത് ഒരു ദരിദ്രകുടുംബത്തിലെ അംഗമായ പെണ്‍കുട്ടി സ്വകാര്യമാനേജ്‌മെന്റില്‍ മെഡിസിന് ചേര്‍ന്നിട്ടുണ്ട്. അവര്‍ക്ക് പഠനസഹായത്തിനായി സക്കാത്തിന്റെ വിഹിതം നല്‍കാമോ ? ഉത്തരം: ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സക്കാത്ത്. സമ്പന്നരില്‍നിന്ന് നിര്‍ബന്ധപൂര്‍വം വാങ്ങി ദരിദ്രര്‍ക്ക് നല്‍കുന്ന അവകാശമാണതെന്ന് പ്രവാചകന്‍തിരുമേനി അതിനെ വിവരിച്ചിരിക്കുന്നു. അത് വ്യത്യസ്തവിഭാഗങ്ങള്‍ക്ക് വിഭജിച്ചിട്ടുണ്ടെങ്കിലും മുഖ്യമായും ദരിദ്രര്‍ക്കും അഗതികള്‍ക്കുമാണ് നീക്കിവെച്ചിട്ടുള്ളത്. ഖുര്‍ആനില്‍ സക്കാത്തിന്റെ അവകാശികളെ വിവരിക്കുന്നത് കാണുക:’സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്‍ക്കും 21 അടിമ മോചനത്തിനും കടംകൊണ്ട് …

Read More »