Home / ചോദ്യോത്തരം / ഫത് വ / സാമൂഹികം-ഫത്‌വ

സാമൂഹികം-ഫത്‌വ

കൈക്കൂലി കൊടുക്കാതെ രക്ഷയില്ലെന്നുവന്നാല്‍ ?

ചോദ്യം: കൈക്കൂലി കൊടുക്കലും ഇസ് ലാമില്‍ വന്‍പാപമാണെന്ന് എനിക്കറിയാം. പക്ഷേ എന്റെ നിവിലെ സാഹചര്യത്തില്‍ കൈക്കൂലി കൊടുത്താലല്ലാതെ മുന്നോട്ട് പോവാനാവില്ല. എന്റെ ബിസിനസ്സ് മേഖലയില്‍ കൈക്കൂലി നല്‍കിയാലല്ലാതെ മുന്നോട്ട് പോവാനാവില്ലെന്ന് സ്ഥിതി വന്നിരിക്കുന്നു. ഈ ബിസിനസ്സില്ലാതെ എനിക്ക് കുടുംബത്തെ പോറ്റാന്‍ കഴിയാത്തതിനാല്‍ ഇക്കാര്യത്തില്‍ എനിക്ക് എന്താണ് ചെയ്യാന്‍ കഴിയുക. ഒരു മറുപടി പ്രതീക്ഷിക്കുന്നു ഉത്തരം: താങ്കള്‍ കരുതുന്നത് പോലെ കൈക്കൂലി കൊടുക്കലും വാങ്ങലും ഇസ് ലാമില്‍ വലിയ പാപം തന്നെയാണ്. അല്ലാഹുവിന്റെ …

Read More »

ആഘോഷങ്ങളില്‍ ആശംസ കൈമാറല്‍ ?

ചോദ്യം: ഞാന്‍ മള്‍ട്ടി നാഷ്‌നല്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. മുസ്ലിംകളോടൊപ്പം ക്രിസ്ത്യന്‍ ഹിന്ദു സുഹൃത്തുക്കളും അവിടെയുണ്ട്. വളരെ നല്ല സൌഹാര്‍ദത്തിലാണ് ഞങ്ങളെല്ലാവരും ജീവിക്കുന്നത്. ക്രിസ്മസ് വേളകളിലും ഹിന്ദു വിശ്വാസികളുടെ ആഘോഷ വേളകളിലും അവര്‍ ഞങ്ങളെ ഭക്ഷണത്തിന് ക്ഷണിക്കാറുണ്ട്. ഞങ്ങള്‍ അവര്‍ക്ക് ക്രിസ്മസ് ആശംസകളും അര്‍പ്പിക്കാറുണ്ട്. ആശംസകളര്‍പ്പിക്കുന്നതും ക്രിസ്മസ് പാര്‍ട്ടികളിലും മറ്റു ആഘോഷങ്ങളിലും പങ്കെടുക്കുന്നതും ഇസ്ലാമികല്ലെന്ന് ചിലര്‍ പറയുന്നു. യാഥാര്‍ഥ്യമെന്ത്?

Read More »

ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് ആകാമോ ?

ചോദ്യം: കലാലയങ്ങളിലും പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും വിശ്വാസിക്ക് ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് വിശേഷണത്തോടെയുള്ള സൗഹൃദങ്ങള്‍ അനുവദനീയമാണോ ? മറുപടി: മുസ്‌ലിംകള്‍ എന്ന നിലക്ക് കലാലയങ്ങളിലും തൊഴിലിടങ്ങളിലും അയല്‍പക്കങ്ങളിലും എല്ലാവരോടും മാന്യതയും കാരുണ്യവും പുലര്‍ത്തുന്ന നല്ല ബന്ധമാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. വിവാഹബന്ധം നിഷിദ്ധമല്ലാത്ത വ്യക്തിയുമായി വളരെ ഗാഢമായ സൗഹൃദബന്ധംപുലര്‍ത്തുന്നത് ഇസ്‌ലാം വിലക്കുന്നു. കാരണം അത് ക്രമേണ നിഷിദ്ധമായ വ്യഭിചാരത്തിലേക്ക് നയിച്ചേക്കും. ‘നിങ്ങള്‍ വിവാഹജീവിതം ആഗ്രഹിക്കുന്നവരാകണം. അവിഹിതവേഴ്ച കാംക്ഷിക്കുന്നവരാകരുത്’ (അന്നിസാഅ് 24). ‘അവര്‍ പരസ്യമായി വ്യഭിചാരത്തിലേര്‍പ്പെടുന്നവരോ …

Read More »

പുരുഷകേന്ദ്രിത മതമോ ?

ശൈഖ് അഹ്മദ് കുട്ടി ചോദ്യം: സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് പുരുഷന്‍മാരുടേതുപോലുള്ള അവകാശങ്ങള്‍ ഇസ്‌ലാം വകവെച്ചുകൊടുക്കാത്തത് ? എന്തുകൊണ്ടാണ് പുരുഷകേന്ദ്രിതമായ ഒരു ദീന്‍ ? വ്യക്തമായ ഉത്തരം നല്‍കാമോ ? ഉത്തരം: താങ്കള്‍ ചില തെറ്റുധാരണകളില്‍ കുടുങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു. ഈ വിഷയത്തില്‍ ആത്മാര്‍ഥമായ പഠനം താങ്കള്‍ ക്ഷമയോടെ നടത്തുകയാണെങ്കില്‍ ഇസ്‌ലാം വിവിധമാര്‍ഗങ്ങളിലൂടെ സ്ത്രീശാക്തീകരണം നടത്തി അവരെ ഉന്നതസ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചതായി കാണാം. ഇസ്‌ലാമിലേക്ക് പരിവര്‍ത്തനംചെയ്ത ആളുകളില്‍ സ്ത്രീജനങ്ങളുടെ അനുപാതം കൂടുതലാണെന്ന് ഈയടുത്ത കാലത്തുണ്ടായ പഠനറിപോര്‍ട്ടുകള്‍ …

Read More »

വിമര്‍ശന കാര്‍ട്ടൂണുകള്‍ ?

ചോദ്യം: വിമര്‍ശന ഉദ്ദേശ്യത്തോടെ കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നത് അനുവദനീയമാണോ ? ഉത്തരം: മറ്റുള്ളവരെ പരിഹസിക്കുന്നതിന് വേണ്ടി ചിത്രങ്ങള്‍ വരയ്ക്കരുതെന്നാണ് ഇസ് ലാമിന്റെ ധാര്‍മിക അധ്യപനങ്ങളിലൊന്ന്. കാരണം അവ മറ്റുള്ളവരില്‍ ശത്രുതയും വിദ്വേഷവും ജനിപ്പിക്കും. അതേസമയം മറ്റുള്ളവരെ കളിയാക്കുന്നതിന് വേണ്ടിയല്ലാതെ അവരുടെ നിലപാടുകളെ വിമര്‍ശിക്കുന്നതിന് കാരിക്കേച്ചറുകള്‍ വരയ്ക്കുന്നതിന് കുഴപ്പമില്ല. ഇവ്വിഷയകമായി കെയ്‌റോ അല്‍അസ്ഹര്‍ യുനിവേഴ്‌സിറ്റി പ്രഫസര്‍ ഡോ. അബ്ദുല്‍ ഫത്താഹ് ആശൂര്‍ പറയുന്നതിങ്ങനെ : ഹാസ്യം അവതരിപ്പിക്കുന്നത് ഇസ് ലാം ചില ഉപാധികള്‍ …

Read More »

മൃഗബലി നിരോധിച്ചാല്‍ ?

ചോ: ഒരു രാജ്യത്തെ ഗവണ്‍മെന്റ് മൃഗബലി (കാള/ പശു) നിരോധിച്ചാല്‍ അഖീഖഃയായി മൃഗങ്ങളെ അറുക്കുന്നത് അനുവദനീയമാണോ ? ഉത്തരം: ആടും ചെമ്മരിയാടും ഒഴികെയുള്ള മൃഗങ്ങളെ അറുക്കുന്നതില്‍ നിരോധമുള്ള അവസരത്തില്‍ എന്നാണോ താങ്കള്‍ ചോദ്യത്തിലൂടെ ഉദ്ദേശിച്ചത് ? അങ്ങനെയാണെങ്കില്‍ കാളയെയും പശുവിനെയും അറുക്കാന്‍ പാടില്ല. അതിനെക്കാള്‍ ഉത്തമം ആടോ ചെമ്മരിയാടോ ആണ്. എല്ലാറ്റിനുമപ്പുറം നാം ഓര്‍ക്കേണ്ട സംഗതി, നബി ഒരിക്കലും പശുവിനെ അറുത്തിട്ടില്ല എന്നതാണ്. അദ്ദേഹം എപ്പോഴും ആടിനെയോ ചെമ്മരിയാടിനെയോ ഒക്കെയാണ് …

Read More »

പേരിടുന്നതിലെ ഇസ് ലാമികത ചോര്‍ന്നുപോകുമ്പോള്‍ ?

നബി(സ) നിര്‍ദേശിച്ച ഏതാനും പേരുകള്‍ ഒഴിച്ചാല്‍ ഇസ് ലാമികനിയമപ്രകാരം പേരില്‍ പ്രത്യേകിച്ചൊന്നുമില്ലെന്ന് കാണാം. എങ്കിലും അനറബികളായ നമ്മെസംബന്ധിച്ചിടത്തോളം പണ്ട് മുതല്‍ക്കേ മുസ് ലിമിനെയും അമുസ് ലിമിനെയും വേര്‍തിരിക്കുന്നതില്‍ പേരിന്ന് നല്ല പങ്കുണ്ടായിരുന്നു. എന്നാല്‍, ഇന്ന് അവസ്ഥ മാറി. പലരും അഞ്ജല, ഷീബ പോലുള്ള പേരുകളിടാന്‍ തുടങ്ങിയിരിക്കുന്നു. ഇത് പ്രശ്‌നമല്ലേ? ………………………………… പേരുകള്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ജാഹിലിയ്യാ സംസ്‌കാരവുമായി ബന്ധപ്പെട്ട അബ്ദുല്‍ കഅ്ബ, അബ്ദുല്‍ ഉസ്സാ പോലുള്ള പേരുകള്‍ നബി(സ) …

Read More »

ഇന്‍ഷുറന്‍സിന്റെ ഇസ് ലാമിക വിധി

ചോദ്യം: ഇന്‍ഷൂറന്‍സിനെക്കുറിച്ച് ഞാന്‍ സംശയത്തിലാണ്. ഇന്‍ഷൂര്‍ ചെയ്യുന്നത്  ഇസ് ലാമികദൃഷ്ട്യാ ശരിയോ തെറ്റോ എന്നെനിക്ക് ശരിക്കും മനസിലാവുന്നില്ല. നിലവിലുള്ള ഇന്‍ഷുറന്‍സ് സിസ്റ്റം അനുവദനീയമല്ലെങ്കില്‍ അതിനെ അനുവദനീയമാക്കിത്തീര്‍ക്കുവാന്‍ വല്ല മാര്‍ഗവുമുമണ്ടോ? ഇന്നത്തെ പരിതഃസ്ഥിതിയില്‍ നാമത് വേണ്ടെന്നുവെക്കുകയാണെങ്കില്‍ സമൂഹത്തിലെ അംഗങ്ങളെ വമ്പിച്ച ചില നേട്ടങ്ങളില്‍നിന്ന് തടയുകയായിരിക്കും ചെയ്യുക. ലോകത്തുടനീളം  ഇന്നീ സമ്പ്രദായം നടപ്പിലുണ്ട്. എല്ലാ സമുദായങ്ങളും വമ്പിച്ച തോതില്‍ അതില്‍ പങ്കെടുക്കുകയും ഫലം അനുഭവിക്കുകയും ചെയ്യുന്നു. നമ്മുടെ നാട്ടില്‍ പക്ഷേ ഇപ്പോഴും അതിനെ …

Read More »

ബിയര്‍ കമ്പനിയില്‍ മാനേജര്‍ ജോലി ?

ചോദ്യം: ബിയര്‍ ഉത്പാദിപ്പിക്കുന്ന ഒരു കമ്പനിയില്‍ എനിക്ക് ജോലി കിട്ടിയിട്ടുണ്ട്. കമ്പനി ഉത്പാദനം തുടങ്ങിയിട്ടില്ല. അവിടെ ജോലിചെയ്യല്‍ എനിക്ക് ഹലാലാണോ ? —————— ഉത്തരം: മദ്യവും മദ്യഉല്‍പന്നങ്ങളും ഇസ് ലാം നിഷിദ്ധമാക്കിയവയില്‍ പെട്ടതാണ്. അവയുടെ ഉപഭോഗം മൗലികമായ തിന്‍മയായി ഇസ് ലാം കാണുന്നു. ശരീരത്തിന് തന്നെ ദോഷം ചെയ്യുന്നു എന്നതും അവ നിരോധിക്കാന്‍ കാരണമാണ്. നമ്മെ നന്നായി അറിയുന്ന അല്ലാഹു തന്നെയാണ് നമ്മുടെ നന്മയും തിന്‍മയും വേര്‍തിരിച്ചറിയുന്നവന്‍. ഒരു വസ്തു …

Read More »

സ്ത്രീയുടെ പാട്ട് ?

ചോദ്യം: സ്ത്രീയുടെ ശബ്ദം ഔറത്താണോ ? പുരുഷന്‍മാര്‍ക്ക് സ്ത്രീയുടെ പാട്ട് ശ്രവിക്കാമോ ? ————— ഉത്തരം: വിശ്വാസികളുടെ മാതാക്കളായ പ്രവാചക പത്‌നിമാരെ സംബോധന ചെയ്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:  പ്രവാചക പത്‌നിമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല. അതിനാല്‍ നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അത് ദീനം പിടിച്ച മനസ്സുള്ളവരില്‍ മോഹമുണര്‍ത്തിയേക്കും. നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുക. (ഖുര്‍ആന്‍ 33: 32). സ്ത്രീകളുടെ ശബ്ദം ഔറത്തല്ലെന്ന്  ഈ ഖുര്‍ആനിക വചനത്തിന് മനസ്സിലാക്കാവുന്നതാണ്. …

Read More »