Home / സമൂഹം / നീതിനിയമങ്ങള്‍

നീതിനിയമങ്ങള്‍

നമ്മള്‍ തിരിച്ചറിയാത്ത അടിമ സമ്പ്രദായങ്ങള്‍

ഈ വിവരവിപ്ലവ യുഗത്തിലും അടിമസമ്പ്രദായം നിലനില്‍ക്കുന്നുവെന്ന് കേട്ടു അമ്പരക്കേണ്ട, സംഗതി യാഥാര്‍ഥ്യമാണ്. എങ്ങനെയെന്നും ഏതുരീതിയിലെന്നും ആണെന്നായിരിക്കും തൊട്ടുടനെയുള്ള നിങ്ങളുടെ ചോദ്യം. അതിനാല്‍ നിങ്ങള്‍ക്കായി ചിലത് കുറിക്കുകയാണിവിടെ. ആസ്‌ത്രേലിയയിലെ ഒരു സംഘടന എല്ലാവര്‍ഷവും സര്‍വെ നടത്തി വാര്‍ഷികഅടിമത്തനിരക്ക് ലോകത്തെ അറിയിക്കാറുണ്ട്. അതുപ്രകാരം 2014 ല്‍ ആഗോളതലത്തില്‍ 35.8 മില്യണ്‍ അടിമകളുണ്ട്. 14.29 മില്യണ്‍ അടിമകളുമായി ഇന്ത്യ അതിന്റെ മുന്‍നിരയിലാണ്്. 3.24 മില്യണ്‍ അടിമകളുമായി ചൈന രണ്ടാം സ്ഥാനത്തും 2.06 മില്യണ്‍ അടിമകളുമായി …

Read More »

വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേല്‍ക്കൂര

ഒരാള്‍ക്കും തന്റെ നിഘണ്ടുവില്‍ നിന്ന് വെട്ടിമാറ്റാന്‍ കഴിയാത്ത, സദാ മുഴങ്ങിക്കേള്‍ക്കുന്ന പദപ്രയോഗമാണ് ‘വ്യക്തിസ്വാതന്ത്ര്യ’മെന്നത്. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നത് അക്രമമായും, അല്ലാഹു മനുഷ്യന് നല്‍കിയ സ്വാതന്ത്ര്യസങ്കല്‍പത്തിന് നേരെയുള്ള കടന്ന് കയറ്റമായും വിലയിരുത്തപ്പെടുന്നു. ആണാവട്ടെ, പെണ്ണാവട്ടെ എല്ലാവരും പൂര്‍ണസ്വതന്ത്രരായാണ് ജനിക്കുന്നത്. അതിനുശേഷം തന്റെ സവിശേഷവും സ്വതന്ത്രവുമായ വ്യക്തിത്വത്തോടെ അവന്‍ വളരുകയും വലുതാവുകയും ചെയ്യുന്നു. അവന് സ്വന്തമായ അഭിപ്രായവും, ചിന്തയും രൂപപ്പെടുന്നു. ഒരാള്‍ക്കും തന്റെ കാഴ്ചപ്പാടോ, വീക്ഷണമോ മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നിയമപരമായ യാതൊരു അവകാശവുമില്ല.  …

Read More »

തന്റേടമുള്ളവര്‍ക്ക് ‘തന്റെ ഇടം’ നല്‍കുന്ന ഇസ്‌ലാമിക സാമൂഹികക്രമം

അബ്‌സീനിയന്‍ അടിമ ബിലാല്‍ ബിന്‍ റബാഹ് ഇസ്‌ലാമിന്റെ മഹത്വം തിരിച്ചറിഞ്ഞ് വിഗ്രഹാരാധനയില്‍ നിന്ന് ഏകദൈവ വിശ്വാസം ആശ്ലേഷിച്ചു. അക്കാലത്ത് ലോകത്ത് നിലനിന്നിരുന്ന അറബ്-പേര്‍ഷ്യന്‍-റോമന്‍ രാഷ്ട്രീയ-മത വ്യവസ്ഥകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള മഹത്വവും, ഔന്നത്യവും ഇസ്‌ലാമിനുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇസ്‌ലാം മനുഷ്യന് -മറ്റെല്ലാ പരിഗണനകള്‍ക്കും മീതെ- സ്വാതന്ത്ര്യവും സ്ഥാനവും വകവെച്ചുകൊടുക്കുന്നു. ഒരു വ്യക്തിയുടെ സാമൂഹികമായ സ്ഥാനമോ, സാമ്പത്തികശക്തിയോ, കുലമഹിമയോ ഇസ്‌ലാമില്‍ ഒട്ടും പരിഗണനീയമല്ല. വിശ്വാസിയുടെ ഉള്‍ക്കാഴ്ചയോടെ ബിലാല്‍ കാര്യങ്ങള്‍ ദര്‍ശിക്കുകയും ഏറ്റവും …

Read More »

സ്വാതന്ത്ര്യത്തിന്റെ വില

എന്റെ ചെറിയ മകന്‍ ഏതാനുംപക്ഷികളെ വാങ്ങി കൂട്ടില്‍ വളര്‍ത്തിയിരുന്നു. അവന്‍ അവക്ക് വെള്ളവും ധാന്യവും നല്‍കുകയും അവയെ പരിചരിക്കുകയും ചെയ്തു. പക്ഷെ ഒരിക്കല്‍ അവന്‍ കൂടിന്റെ വാതില്‍ അടക്കാന്‍ മറന്നു. തിരികെവരുമ്പോഴുണ്ട്, അവയെല്ലാം വെള്ളവും ധാന്യവും കൂടുമെല്ലാം ഉപേക്ഷിച്ച് പറന്നകന്നതായി കാണാന്‍ കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പരിമളം ശ്വസിച്ച് അവ ആകാശത്ത് പറന്നു കളിക്കുന്നുണ്ടാവാം. ‘സ്വാതന്ത്ര്യമാണ് ജീവിതത്തേക്കാള്‍ അമൂല്യം’ എന്ന് അവ അവനോട് വിളിച്ചുപറയുന്നുണ്ടാവാം.  പൂര്‍ണമായ സ്വാതന്ത്ര്യം ലഭിക്കുന്നുവെന്ന് ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ …

Read More »

അമേരിക്കന്‍ മുസ് ലിംകള്‍ക്കുമുണ്ട് മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റേതു പോലെ ഒരു സ്വപനം

ലോകം മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ സ്വപ്‌ന പ്രഭാഷണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, അമേരിക്കന്‍ മുസ്‌ലിംകള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ സഹജീവികളുടെ അവകാശ പോരാട്ട പാഠങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുകയും ഗുണപാഠങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുകയാണ്. ‘ഈ രണ്ടു കൂട്ടരുടെയും പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് ഒരു പോലെയാണ്’. അറബ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക് ഡയറക്ടര്‍ വില്യം ഫഹദ് ഹത്താര്‍ പറയുന്നു. അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് വംശീയവും സാമ്പത്തികവുമായ തുല്യ നീതിക്ക് വേണ്ടി മാര്‍ട്ടിന്‍ ലൂതര്‍കിങ് തന്റെ  …

Read More »

സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഇസ്്‌ലാമിക വീക്ഷണത്തില്‍

സ്വാതന്ത്ര്യത്തെക്കുറിച്ച മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ ഫ്യൂഡലിസത്തിനും പോപായിസത്തിനുമെതിരില്‍ കേവലം ബൂര്‍ഷ്വാ സിദ്ധാന്തത്തിന്റെ സംരക്ഷണത്തിനായിരുന്നുവെങ്കില്‍, അവസാനം അതിന്റെ രൂപത്തെ അവഹേളിക്കുകയും സാമൂഹികാവകാശങ്ങളെ ശക്തിപ്പെടുത്തിയും പുതിയ താഗൂത്തുകളെ (കള്ളദൈവങ്ങളെ) മനുഷ്യന്റെ മേല്‍ അടിച്ചേല്‍പിച്ചിരിക്കുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ഇസ്‌ലാമിന്റെ വീക്ഷണം മനുഷ്യ പ്രകൃതിയില്‍ നിന്നുണ്ടാവുന്നതും സ്വയം ഉദ്ഭൂതമാവുന്ന അവകാശവുമല്ല – പാശ്ചാത്യ ചിന്തകര്‍ വാദിക്കുന്ന പോലെ സ്വാതന്ത്ര്യത്തിന്റെ പൊള്ളത്തരം ഇതിനകം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്.

Read More »

മുഹമ്മദലി ക്ലേ: വര്‍ണവിവേചനത്തെ പ്രതിരോധിച്ച ഉരുക്കുമുഷ്ടി

ദൈവമാര്‍ഗത്തില്‍ സമരം ചെയ്യാന്‍ ഞങ്ങള്‍ക്കൊരു രാജാവിനെ അയച്ച് തരണമെന്ന് ഇസ്രാഈലികള് പ്രാര്‍ത്ഥിച്ചപ്പോള്‍ അല്ലാഹു അവര്‍ക്കയച്ച് കൊടുത്ത രാജാവിന്റെ യോഗ്യതയായി അല്ലാഹു പറഞ്ഞത് ശാരീരികവും വൈജ്ഞാനികവുമായ ശേഷിയാണ്. കാഷ്യസ് മേര്‍സിലസ് ക്ലേ എന്ന ബോക്‌സിങ് താരം ഇസ് ലാമിക വിശ്വാസിയായിത്തീര്‍ന്നതോടെ അതു പോലൊരു ചരിത്രത്തിന്റെ ആവര്‍ത്തനം സംഭവിക്കുകയായിരുന്നു. പാശ്ചാത്യ ലോകത്ത് നിന്ന് സ്ത്യം മനസിലാക്കി ഇസ് ലാമിലേക്ക് കടന്ന് വന്ന നിരവധിയാളുകളില്‍ പ്രശസ്തനാണ് മുഹമ്മദ് അലി. അമേരിക്കയിലെ കേന്റുക്കിയിലുള്ള ലുയിസ്‌വില്ലിയില്‍ 1942 …

Read More »