Home / ചോദ്യോത്തരം / ഫത് വ / കുടുംബ ജീവിതം-ഫത്‌വ

കുടുംബ ജീവിതം-ഫത്‌വ

വിവാഹാലോചന: കന്യകയാണോ എന്ന് ചോദിക്കാമോ ?

ചോദ്യം: വിവാഹാലോചനയുടെ അന്വേഷത്തിന്റെ ഭാഗമായി പുരുഷന് സ്ത്രീയോട് കന്യകയാണോ എന്ന കാര്യം തിരക്കാമോ? ഉത്തരം: വിവാഹമാലോചിക്കുന്ന പെണ്‍കുട്ടിയോട് അവളുടെ കന്യകാത്വത്തെക്കുറിച്ച് ചോദിക്കുന്നത് മോശമായ കാര്യമാണ്. അത് അവള്‍ക്ക് മാത്രമല്ല, അവളുടെ കുടുംബത്തിനും അപമാനകരമായ കാര്യമാണ്. എല്ലാറ്റിനുമുപരി, ഒരാള്‍ തന്റെ ദുര്‍വൃത്തികളില്‍ അല്ലാഹുവോട് ആത്മാര്‍ഥമായി പശ്ചാത്തപിച്ചുമടങ്ങുകയും അല്ലാഹു അത് രഹസ്യമാക്കി വെക്കാനുദ്ദേശിക്കുകയും ചെയ്യുമ്പോള്‍ അതിനിടയില്‍ മറ്റൊരാള്‍ കടന്നുവരുന്നത് അവകാശലംഘനമായാണ് മനസ്സിലാക്കേണ്ടത്. വിവാഹത്തിന് തയ്യാറെടുക്കുന്ന താങ്കള്‍ മറ്റൊരാളുടെ പൂര്‍വകാലത്തെക്കുറിച്ച് തലപുണ്ണാക്കേണ്ടതില്ല എന്നാണ് എനിക്ക് …

Read More »

സ്വന്തം വീടില്ലാത്ത പ്രശ്നം ?

രണ്ടു വര്‍ഷം മുമ്പാണ്‌ എന്റെ വിവാഹം നടന്നത്‌. ഞങ്ങള്‍ക്കൊരു പെണ്‍കുട്ടിയുണ്ട്‌. അവളാണ്‌ ഇന്നെന്റെ എല്ലാമെല്ലാം. പക്ഷെ തന്റെ കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഭര്‍ത്താവ്‌ എന്നെ അവരുടെ വീട്ടില്‍ നിന്നു പുറത്താക്കി, എന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്‌. ചില പ്രശ്നങ്ങള്‍ കാരണമാണ്‌ വീട്ടില്‍ നിന്നു പോരേണ്ടി വന്നത്‌. നിന്ദ്യത സഹിക്കാന്‍ തയാറായില്ല എന്നതു മാത്രമല്ലാതെ മറ്റു തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഇപ്പോള്‍ എന്റെ ചിലവിന്‌ അദ്ദേഹം ഒന്നും തരുന്നില്ല. കുട്ടിയുടെ ചിലവിലേക്ക്‌ നാമമാത്രമായ …

Read More »

മിശ്രവിവാഹവും ഇസ് ലാമും

ചോദ്യം: ”ഇസ്‌ലാം മിശ്രവിവാഹത്തെ അനുകൂലിക്കുന്നില്ല. ഇത് തികഞ്ഞ സങ്കുചിതത്വവും അസഹിഷ്ണുതയുമല്ലേ ? ഉത്തരം:  സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. അത് രൂപപ്പെടുന്നത് വിവാഹത്തിലൂടെയാണ്. കുടുംബത്തിന്റെ ഭദ്രതയ്ക്ക് ദാമ്പത്യപ്പൊരുത്തം അനിവാര്യമത്രെ. അതുണ്ടാവണമെങ്കില്‍ ദമ്പതികളെ കൂട്ടിയിണക്കുന്ന കണ്ണി സ്‌നേഹവും കാരുണ്യവുമായിരിക്കണം. ഖുര്‍ആന്‍ ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു: ”അവന്‍ നിങ്ങള്‍ക്കു നിങ്ങളില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും – അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ക്ക് ശാന്തി ലഭിക്കാനായി- നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. നിശ്ചയം,ചിന്തിക്കുന്ന …

Read More »

ശാരീരിക താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാത്ത വിവാഹം

ചോദ്യം: ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നുവര്‍ഷമായി. ഇന്നേവരെ ഞങ്ങള്‍തമ്മില്‍ ബന്ധപ്പെട്ടിട്ടില്ല. ആദ്യമൊക്കെ ഞാന്‍ വിചാരിച്ചു; സമയമാകാത്തതുകൊണ്ടായിരിക്കും ക്രമേണ എല്ലാം ശരിയാകും എന്ന്. അദ്ദേഹം താല്‍പര്യമൊന്നും കാണിക്കാതെയായപ്പോള്‍ ഞാന്‍ മുന്‍കയ്യെടുത്ത് ബാഹ്യലീലകള്‍ക്ക് ശ്രമിച്ചു. പക്ഷേ, അപ്പോഴൊക്കെ അദ്ദേഹം തീരെ താല്‍പര്യം കാണിക്കാതെ എന്നെ തള്ളിമാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ വികാരം ഇളക്കിവിടാന്‍ ഞാന്‍ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം എന്നെ അകറ്റിനിര്‍ത്തി. ഇതെന്നെ നിരാശയാക്കി. എനിക്കും വികാരങ്ങളുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ഞാന്‍ സ്വയംഭോഗം ചെയ്ത് ആശ്വാസം കണ്ടെത്തി. അദ്ദേഹത്തിന് …

Read More »

ദീന്‍ ഉപേക്ഷിച്ച പിതാവിനോടുള്ള സമീപനം

ചോദ്യം: എന്റെ മാതാപിതാക്കള്‍ രണ്ടുവര്‍ഷം മുമ്പ് വിവാഹമോചനം നേടിയവരാണ്. അതെത്തുടര്‍ന്ന് ഞാനും എന്റെ സഹോദരിയും ഉപ്പയുടെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. അവിടെ ഉപ്പയുടെ മാതാവ്, സഹോദരി, സഹോദരന്‍ എന്നിവരാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇസ്‌ലാമിന്റെ അനുഷ്ഠാനകര്‍മങ്ങള്‍ നിര്‍വഹിക്കുന്ന പതിവ് ഉപ്പ അവസാനിപ്പിച്ചു. എന്റെ മാതാവില്‍നിന്ന് മോചനം നേടിയതില്‍ പിന്നെ എന്നും രാത്രി വളരെ വൈകിയാണ് ഉപ്പ വീട്ടിലെത്തിയിരുന്നത്. നമസ്‌കാരത്തില്‍ ഒട്ടും താല്‍പര്യം കാട്ടിയിരുന്നില്ല. അതിനിടയില്‍ ഒരു ക്രൈസ്തവയുവതിയുമായി അടുപ്പത്തിലായി എന്ന് കേട്ടിരുന്നു. ഏതാനും …

Read More »

ദാമ്പത്യത്തിന് വരന്റെ സാമ്പത്തിക സ്വാശ്രയത്വം അനിവാര്യമോ ?

ചോദ്യം: ഞാന്‍ വിവാഹപ്രായമെത്തിയ ഒരു യുവതിയാണ്. എനിക്കിഷ്ടപ്പെട്ട യുവാവുമൊത്ത് ദാമ്പത്യജീവിതം ആഗ്രഹിക്കുന്നു. അക്കാര്യം ഞാനെന്റെ വീട്ടുകാരോട് വെളിപ്പെടുത്തുകയും ചെറുപ്പക്കാരന്റെ വീട്ടില്‍ വിവാഹാലോചനയുമായി ചെല്ലുകയുമുണ്ടായി. എന്നാല്‍ വരന്റെ വീട്ടുകാര്‍ സാമ്പത്തികഭദ്രതയെക്കുറിച്ച് ആശങ്കപ്പെടുകയും കല്യാണത്തിന് സമ്മതമല്ലെന്ന് അറിയിക്കുകയും ചെയ്തു. വാസ്തവത്തില്‍ തൊഴില്‍രഹിതനായ മകന് സാമ്പത്തികസ്വാശ്രയത്വമില്ലാത്തതിന്റെ പേരിലാണ് അവര്‍ വിവാഹാലോചനയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത്. അത്യാവശ്യം വിദ്യാഭ്യാസമുള്ള എനിക്ക് തീര്‍ച്ചയായും ജോലി കിട്ടും. അതിനാല്‍ വിവാഹശേഷമുള്ള സാമ്പത്തികപ്രശ്‌നത്തിന് പരിഹാരമാകും എന്നാണെന്റെ പ്രതീക്ഷ. അതിനാല്‍ വരന്റെ വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ …

Read More »

ഗര്‍ഭിണിയായ ഭാര്യക്ക് വേണ്ടി ചെയ്യാവുന്നത് ?

ചോദ്യം: ഞാന്‍ വിവാഹിതനായിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. ഭാര്യ ഗര്‍ഭിണിയായി ആറുമാസം കഴിഞ്ഞിരിക്കുന്നു. അല്‍ഹംദുലില്ലാഹ്!. ചില സമയങ്ങളില്‍ ഭാര്യ ഉദാസീനഭാവത്തിലാണ്. അതുകാണുമ്പോള്‍ എന്റെ മനസ്സ് തളര്‍ന്നുപോകുകയാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ വീടിന് പുറത്ത് കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കുകയാണിപ്പോള്‍. വ്യക്തികളുടെ മാനസികാവസ്ഥയെ മാറ്റാന്‍ വഴികളുണ്ടെന്നറിയാം. എന്നാല്‍ അതെങ്ങനെയെന്ന് എനിക്കറിയില്ല. സന്തോഷം നിറഞ്ഞ വീടകമാണ് എനിക്കാവശ്യം. എന്നെ സഹായിക്കുമോ ? ഉത്തരം: ഗര്‍ഭധാരണം ഒരു സ്ത്രീയില്‍ ശാരീരികമായും മാനസികമായും ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. …

Read More »

ത്വലാഖിന് പിതാവ് പ്രേരിപ്പിച്ചാല്‍ ?

ശൈഖ് അഹ്മദ് കുട്ടി ചോദ്യം: മകന്‍ തന്റെ പിതാവിന്റെ ഇച്ഛപ്രകാരം ഭാര്യയെ ത്വലാഖ് ചൊല്ലേണ്ടതുണ്ടോ ? പിതാവിനിഷ്ടമില്ലായിരുന്നു എന്ന കാരണത്താല്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍ എന്ന സ്വഹാബി തന്റെ ഭാര്യയെ ത്വലാഖ് ചൊല്ലിയതായി കേട്ടിട്ടുണ്ട്. കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങളുടെയും നാരായവേര് അവളായിരുന്നുവത്രെ. എന്താണ് താങ്കളുടെ അഭിപ്രായം ? ഉത്തരം: ഇസ്‌ലാമില്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ ഉത്തരവാദിത്വങ്ങളും കടമകളുമുണ്ട്. രക്ഷിതാക്കള്‍, കുട്ടികള്‍, കുടുംബങ്ങള്‍, അയല്‍വാസികള്‍, വ്യക്തികള്‍, ദേശവാസികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ ഊടുംപാവും നിര്‍ണയിക്കുന്ന വിവിധഘടകങ്ങള്‍ …

Read More »

ഓറല്‍ സെക്‌സ് വ്യഭിചാരമോ ?

ചോദ്യം : ഓറല്‍ സെക്‌സ് വ്യഭിചാരമായി പരിഗണിക്കപ്പെടുമോ ? വ്യഭിചാരത്തിനെതിരെ ഇസ് ലാം ശക്തവും വ്യക്തവുമായ നിലപാടെടുത്തിട്ടുണ്ട്. വ്യഭിചാരത്തിലേക്ക് നയിച്ചേക്കാവുന്ന കാര്യങ്ങളില്‍ നിന്നു പോലും വിട്ടുനില്‍ക്കണമെന്നാണ് ഇസ് ലാമിന്റ കല്‍പന. ഒരു സംശയത്തിനുമിടനല്‍കാത്തവിധമാണ് അക്കാര്യം ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്: ‘നിങ്ങള്‍ വ്യഭിചാരത്തിലേക്ക് അടുക്കുക പോലും ചെയ്യരുത്. അത് മ്ലേഛവും ദുര്‍മാര്‍ഗവുമാണ്’. (അല്‍ ഇസ്രാഅ് :32) അതുകൊണ്ട് ഇസ് ലാം നിരോധിക്കുന്നത് വ്യഭിചാരത്തെ മാത്രമല്ല, അതിലേക്ക് നയിക്കുന്ന മുഴുവന്‍ മാര്‍ഗങ്ങളെയുമാണ്. മനുഷ്യന്റെ ലൈംഗികവികാരം …

Read More »

വിവാഹം നിര്‍ബന്ധമാണോ ?

ചോ: ഇസ്‌ലാമില്‍ സ്ത്രീകള്‍ വിവാഹം കഴിച്ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ ? തനിക്ക് അനുയോജ്യനായ ഭര്‍ത്താവിനെ കിട്ടുന്നില്ലെങ്കില്‍ അത് സാധ്യമാകുന്നതുവരെ ഒരു യുവതിക്ക് ഏകാകിയായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കുഴപ്പമുണ്ടോ ? സത്യത്തില്‍, പുരുഷന്‍മാരില്‍ ഏറെപ്പേരും ഏകാധിപത്യപ്രവണതയുള്ളവരും താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നവരുമാണെന്നാണ് എനിക്ക് അനുഭവത്തില്‍ നിന്ന് മനസ്സിലായിട്ടുള്ളത്. മാത്രമല്ല, പ്രായക്കൂടുതലുള്ള സ്ത്രീകളെക്കാള്‍ ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ താല്‍പര്യം കാട്ടുന്ന പുരുഷ സമീപനത്തെയും എനിക്ക് വെറുപ്പാണ്. ഇന്ന് സമൂഹത്തില്‍ നടമാടുന്ന വിവാഹമെന്ന സങ്കല്‍പത്തോടുതന്നെ എനിക്ക് പുച്ഛം തോന്നുന്നു? ഉത്തരം: …

Read More »