Home / ചോദ്യോത്തരം / ഫത് വ / ഹദീസ്-ഫത്‌വ

ഹദീസ്-ഫത്‌വ

ഹദീസ് പ്രമാണമാണെന്ന് ഖുര്‍ആനിലുണ്ടോ ?

ചോ: ഈയിടെയായി ഞാന്‍ ഹദീസുകളുടെ സാധുതയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഹദീസുകള്‍ പ്രമാണമായിക്കണ്ട് സ്വീകരിക്കേണ്ടതാണെങ്കില്‍ അല്ലാഹുവിന് അക്കാര്യങ്ങള്‍ ഖുര്‍ആനിലൂടെതന്നെ വ്യക്തമാക്കാമായിരുന്നു. മറവിയോ അബദ്ധമോ അല്ലാഹുവിനില്ലല്ലോ. ഹദീസുകള്‍ ഇസ്‌ലാമിന്റെ ഭാഗമാണെന്ന് ഉറപ്പാക്കുന്ന എന്തെങ്കിലും തെളിവുകള്‍ ഖുര്‍ആനിലുണ്ടോ ? ഉത്തരം: ഹദീസുകള്‍ ഖുര്‍ആനിന്റെ അനിഷേധ്യഭാഗമാണ്. വേര്‍പെടുത്താനാകാത്തവിധം അവ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഹദീസുകളുടെ പിന്തുണയില്ലാതെ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ സാധ്യമല്ല. ഖുര്‍ആന്‍ സന്ദേശമാണെങ്കില്‍ അതിന്റെ പ്രവാചകവിശദാംശങ്ങളാണ് ഹദീസ്. അതിന് തെളിവുകളിതാ.. 1. അല്ലാഹു മനുഷ്യരാശിക്ക് നല്‍കാനുദ്ദേശിക്കുന്ന സന്‍മാര്‍ഗം പോസ്റ്റ്മാന്‍ …

Read More »

പഠിക്കാനായി കുട്ടികളെ അടിക്കാന്‍ നിര്‍ദേശിക്കുന്ന ഹദീസ് ?

ചോദ്യം: കുട്ടികള്‍ പഠിക്കുന്നതിന് വേണ്ടി അവരെ അടിക്കാമെന്ന് പറയുന്ന സഹീഹായ ഹദീസ് വല്ലതും വന്നിട്ടുണ്ടോ ? ————— ഉത്തരം:  ഇക്കാര്യത്തില്‍ പ്രമാണയോഗ്യമായ ഹദീസുകളൊന്നും കാണാന്‍ കഴിയുന്നില്ല. മാത്രമല്ല, ശിക്ഷനല്‍കി പഠിപ്പിക്കുന്ന രീതി പ്രവാചക ചര്യയില്‍ ഉണ്ടായിട്ടില്ല. പ്രവാചകനായിരുന്നല്ലോ സ്വഹാബികളുടെ മുഴുവന്‍ അഭിവന്ദ്യനായ ഗുരു. അദ്ദേഹം ആബാലവൃന്ദം ജനങ്ങളുടെ ആദരണീയനായ അധ്യാപകനായിരുന്നു. പ്രായോഗിക പരിശീലനത്തിലൂടെയും ജീവിതമാതൃക കാണിച്ചുമാണ് അദ്ദേഹം തന്റെ ശിഷ്യരെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രിയപത്‌നിയും മുഅ്മിനുകളുടെ മാതാവുമായ ആയിശ (റ) …

Read More »

ഹദീസിന്റെ ആധികാരികതയും ഇസ്‌ലാമിന്റെ പരിപൂര്‍ണ്ണതയും

ചോ: ഇസ്‌ലാമിന്റെ പരിപൂര്‍ണ്ണതയെക്കുറിച്ചാണ് എന്റെ ചോദ്യം. ഇസ്‌ലാം കുറ്റമറ്റ മതമാണെന്ന് നമുക്ക് അവകാശപ്പെടാന്‍ കഴിയുന്നതെങ്ങനെ ? ഖുര്‍ആന്‍ പോലെ, ഹദീസും പ്രവാചകന്റെ കാലത്തു തന്നെ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല എന്നിരിക്കെ. മാത്രമല്ല ഹദീസുള്‍ നിരവധി തിരുത്തലുകള്‍ക്ക് വിധേയമാവുകയും ചെയ്തു. ചില ഹദീസുകള്‍ മറ്റു ഹദീസുകളുമായി ആശയവൈരുധ്യം പുലര്‍ത്തുന്നു.  ഇസ് ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ ഹദീസുകള്‍ക്ക് ഈ പോരായ്മകള്‍ ഉണ്ടെന്നിരിക്കെ ഇസ്‌ലാം കുറ്റമറ്റതാണെന്ന് എങ്ങനെ പറയാന്‍ കഴിയും ? ……………………………………………. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ …

Read More »

സ്ത്രീ ഭരണമേറ്റാല്‍

“സ്ത്രീകളെ ഭരണമേല്‍പ്പിക്കുന്ന ജനത വിജയം പ്രാപിക്കുകയില്ല” എന്ന തിരുവചനം എത്രത്തോളം അംഗീകാരയോഗ്യമാണ്? സ്ത്രീകളുടെ ഭാഗം വാദിക്കുന്ന ചിലര്‍, ഈ ഹദീസ് “നിങ്ങളുടെ ദീനിന്റെ പകുതിയും ഹുമൈറാഇ(ആഇശ)ല്‍ നിന്ന് സ്വീകരിക്കുക” എന്ന ഹദീസിന് വിരുദ്ധമാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നുണ്ടല്ലോ. ഉത്തരം: അജ്ഞത വന്‍ വിപത്താണ്. അതിനോട് ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ കൂടെ ചേര്‍ന്നാല്‍ അത് മഹാവിപത്തായി മാറുന്നു. “അല്ലാഹുവിന്റെ മാര്‍ഗദര്‍ശനത്തിനു പകരം സ്വന്തം ദേഹേച്ഛകളെ പിന്തുടരുന്നവരേക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്?” എന്ന് ഖുര്‍ആന്‍ ചോദിച്ചിട്ടുണ്ട്. അതിനാല്‍, …

Read More »

നബി(സ)ക്ക് സിഹ്റ് ബാധിച്ചിട്ടുണ്ടോ ?

ഞാന്‍ വിദ്യാര്‍ഥിയാണ്. കൂടുതല്‍ വിജ്ഞാനം നേടാനാഗ്രിഹിക്കുന്നു. പണ്ഡിതന്മാര്‍ക്ക് അര്‍ഹമായ സ്ഥാനവും ബഹുമാനവും നല്‍കുന്നു. പ്രത്യേകിച്ച്, മനുഷ്യമനസ്സുകളെ പ്രകാശിപ്പുക്കുകയും അവരില്‍ ഇസ്ലാമിക ബോധം വളര്‍ത്തുകയും അവര്‍ക്ക് മനക്കരുത്തുണ്ടാക്കുകയും ഇസ്ലാമിക സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു പരിശ്രമിക്കുകയും ചെയ്യുന്ന പണ്ഡിതന്മാരെ. അല്ലാമാ റശീദ് രിദാ അവരില്‍ പെട്ടയാളാണ്. അദ്ദേഹത്തെ സലഫീ ചിന്തകനായും സുന്നത്തിന്റെ പ്രതിരോധകനായും ബിദ്അത്തുകളെ എതിര്‍ക്കുന്നയാളുമായിട്ടുമാണ് ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നത്. പക്ഷേ, അദ്ദഹം തന്റെ ഗുരു ശൈഖ് മുഹമ്മദ് അബ്ദുവിനെ പിന്തുടര്‍ന്ന് സ്വഹീഹുല്‍ ബുഖാരിയിലെ ഒരു …

Read More »

നല്ലത് പറയൂ, അല്ലെങ്കില്‍ മൗനം പാലിക്കൂ

ചോദ്യം: നല്ലത് പറയൂ, അല്ലെങ്കില്‍ മിണ്ടാതിരിക്കൂ എന്ന ഒരു പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തില്‍ നല്ലതല്ലാത്ത സംസാരങ്ങളില്‍ അധികവും നിഷിദ്ധമാവുമോ ? എന്താണ് താങ്കളുടെ അഭിപ്രായം ? നാവിന്റെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന അനവധി ഹദീസുകള്‍ പ്രവാചകനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ‘ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ’ എന്ന ഹദീസും ‘നല്ലത് പറഞ്ഞ ഒരുത്തന് അല്ലാഹു കരുണ വര്‍ഷിച്ചിരിക്കുന്നു’ എന്ന പ്രവാചക വചനവും …

Read More »