Home / ചോദ്യോത്തരം / ഫത് വ / ഖുര്‍ആന്‍-ഫത്‌വ

ഖുര്‍ആന്‍-ഫത്‌വ

ഖുര്‍ആനില്‍ പരാമര്‍ശിച്ച ദുല്‍ഖര്‍നൈന്‍ ആര് ?

ദുല്‍ഖര്‍നൈന്‍ പരാമര്‍ശിച്ച് അല്ലാഹു പറയുന്നു: “ഒടുവില്‍ സൂര്യാസ്തമയ സ്ഥാനത്തെത്തിയപ്പോള്‍ കറുത്തിരുണ്ട ഒരു ജലാശയത്തില്‍ സൂര്യന്‍ അസ്തമിക്കുന്നത് അദ്ദേഹം കണ്ടു. അതിനു സമീപം ഒരു ജനതയെയും കണ്ടെത്തി. നാം പറഞ്ഞു: ‘അല്ലായോ ദുല്‍ഖര്‍നൈന്‍, വേണമെങ്കില്‍ നിനക്ക് അവരെ ശിക്ഷിക്കാം; മറിച്ച്, അവരോട് നല്ലനിലയില്‍ വര്‍ത്തിക്കുകയുമാവാം.”(അല്‍കഹ്ഫ് 86). സൂര്യന്‍ അസ്തമിക്കുന്ന കറുത്തിരുണ്ട ജലാശയം ഏതാണ് ? അതിന് സമീപം ദുല്‍ഖര്‍നൈന്‍ കണ്ട ജനതയേതാണ് ? ഉത്തരം: അല്‍കഹഫ് അധ്യായത്തിലാണ് ഖുര്‍ആന്‍ ദുല്‍ഖര്‍നൈനിന്റെ കഥയുന്നത്. …

Read More »

ഖുര്‍ആന്‍ വാക്യങ്ങളില്‍ വൈരുധ്യമോ ?

ചോദ്യം: “കാര്യങ്ങളെല്ലാം നടക്കുക ദൈവവിധിയനുസരിച്ചാണെന്ന് കാണിക്കുന്ന കുറേ ഖുര്‍ആന്‍ വാക്യങ്ങളും മനുഷ്യകര്‍മങ്ങള്‍ക്കനുസൃതമായ ഫലമാണുണ്ടാവുകയെന്ന് വ്യക്തമാക്കുന്ന നിരവധി വചനങ്ങളും  ഉദ്ധരിക്കപ്പെടുന്നു. വിധിവിശ്വാസത്തെ സംബന്ധിച്ച ഖുര്‍ആന്‍ വാക്യങ്ങളില്‍ പരസ്പര വൈരുധ്യമുണ്ടെന്നല്ലേ ഇത് തെളിയിക്കുന്നത് ?” വിധിവിശ്വാസത്തെ സംബന്ധിച്ച വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളില്‍ ഒരുവിധ വൈരുധ്യവുമില്ല. മാത്രമല്ല, അവ പരസ്പരം വ്യാഖ്യാനിക്കുന്നവയും വിശദീകരിക്കുന്നവയുമാണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. നല്ല നിലയില്‍ ഉയര്‍ന്ന നിലവാരത്തോടെ അച്ചടക്കപൂര്‍ണമായി നടത്തപ്പെടുന്ന ഒരു മാതൃകാവിദ്യാലയം. സമര്‍ഥനായ പ്രധാനാധ്യാപകന്‍. ആത്മാര്‍ഥതയുള്ള സഹപ്രവര്‍ത്തകര്‍. യോഗ്യരായ വിദ്യാര്‍ഥികള്‍. കുട്ടികളുടെ കാര്യം ജാഗ്രതയോടെ ശ്രദ്ധിക്കുന്ന രക്ഷിതാക്കള്‍. അങ്ങനെ എല്ലാവരും …

Read More »

ഹദീസ് പ്രമാണമാണെന്ന് ഖുര്‍ആനിലുണ്ടോ ?

ചോ: ഈയിടെയായി ഞാന്‍ ഹദീസുകളുടെ സാധുതയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഹദീസുകള്‍ പ്രമാണമായിക്കണ്ട് സ്വീകരിക്കേണ്ടതാണെങ്കില്‍ അല്ലാഹുവിന് അക്കാര്യങ്ങള്‍ ഖുര്‍ആനിലൂടെതന്നെ വ്യക്തമാക്കാമായിരുന്നു. മറവിയോ അബദ്ധമോ അല്ലാഹുവിനില്ലല്ലോ. ഹദീസുകള്‍ ഇസ്‌ലാമിന്റെ ഭാഗമാണെന്ന് ഉറപ്പാക്കുന്ന എന്തെങ്കിലും തെളിവുകള്‍ ഖുര്‍ആനിലുണ്ടോ ? ഉത്തരം: ഹദീസുകള്‍ ഖുര്‍ആനിന്റെ അനിഷേധ്യഭാഗമാണ്. വേര്‍പെടുത്താനാകാത്തവിധം അവ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഹദീസുകളുടെ പിന്തുണയില്ലാതെ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ സാധ്യമല്ല. ഖുര്‍ആന്‍ സന്ദേശമാണെങ്കില്‍ അതിന്റെ പ്രവാചകവിശദാംശങ്ങളാണ് ഹദീസ്. അതിന് തെളിവുകളിതാ.. 1. അല്ലാഹു മനുഷ്യരാശിക്ക് നല്‍കാനുദ്ദേശിക്കുന്ന സന്‍മാര്‍ഗം പോസ്റ്റ്മാന്‍ …

Read More »

ആറു ദിവസത്തില്‍ സൃഷ്ടി ?

“നിശ്ചയമായും നിങ്ങളുടെ നാഥന്‍ ആറുനാള്‍ക്കകം ആകാശ ഭൂമികളെ സൃഷ്ട്ടിച്ചവനത്രെ. പിന്നെയവന്‍ സിംഹാസനസ്ഥനായി” എന്ന് ഖുര്‍ആനില്‍ പറയുന്നു. ആറു ദിവസങ്ങളില്‍ സൃഷ്ടിക്കുക എന്നതിന്റെ അര്‍ഥമെന്തൊണ് ഇതിന്റെ വ്യാഖ്യാനം ഒരു തഫ്സീറില്‍ ഇങ്ങനെ കാണുന്നു അല്ലാഹു ആകാശഭൂമികളെ ആറു ദിവസങ്ങളിലായി അഥവാ ആറു ഘട്ടങ്ങളിലായി സൃഷ്ടിച്ചു. അത് ആറു ദിനരാത്രങ്ങള്‍ ആണോ അതല്ല ആറു വര്‍ഷങ്ങളാണോ എന്ന് നമുക്കറിഞ്ഞുകൂടാ.” ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. ഉത്തരം: നാം കണക്കാക്കിവരുന്ന 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദിനരാത്രങ്ങളല്ല …

Read More »

ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നതിന് തെളിവ് ?

“ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നാണല്ലോ മുസ്ലിംകള്‍ അവകാശപ്പെടാറുള്ളത്. അത് മുഹമ്മദിന്റെ രചനയല്ലെന്നും ദൈവികമാണെന്നും എങ്ങനെയാണ് മനസ്സിലാവുക? എന്താണതിന് തെളിവ്? ” ഖുര്‍ആന്‍ ദൈവികമാണെന്നതിനു തെളിവ് ആ ഗ്രന്ഥം തന്നെയാണ്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്റെയും വ്യക്തമായ ചിത്രവും ചരിത്രവും മനുഷ്യരാശിയുടെ മുമ്പിലുണ്ട്. നബിതിരുമേനിയുടെ ജീവിതത്തിന്റെ ഉള്ളും പുറവും രഹസ്യവും പരസ്യവുമായ മുഴുവന്‍ കാര്യങ്ങളും ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനികലോകത്തെ മഹാന്മാരുടെ ചരിത്രം പോലും ആ വിധം വിശദമായും സൂക്ഷ്മമായും കുറിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. അജ്ഞതാന്ധകാരത്തില്‍ ആുകിടന്നിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യയിലാണല്ലോ മുഹമ്മദ് ജനിച്ചത്. മരുഭൂമിയുടെ മാറില്‍ തീര്‍ത്തും …

Read More »

ഖുര്‍ആന്‍ ഓണ്‍ലൈന്‍ : പണം എനിക്കെടുക്കാമോ ?

  ചോ: എനിക്ക് കുറച്ച് പൈസയുടെ ആവശ്യമുണ്ട്. അങ്ങനെയിരിക്കെ, ഓണ്‍ലൈനിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് ഞാന്‍ ചില ആളുകളെ സമീപിച്ചു. യഥാര്‍ഥത്തില്‍ ഞാനല്ല, വേറൊരാളാണ് അവര്‍ക്ക് ക്ലാസുകള്‍ നല്‍കുക. ക്ലാസ് തുടങ്ങിയാല്‍ തുക എനിക്കാണ് കിട്ടുക. അതെനിക്ക് ഹറാമാണോ ? ആ ഒരുലക്ഷം രൂപ കിട്ടിയാല്‍ ഞാനിത് അവസാനിപ്പിക്കും. ഉത്തരം: നിങ്ങള്‍ക്ക് ഈ ചോദ്യമുന്നയിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നാണ് ഞാനാലോചിക്കുന്നത് ! വിശ്വാസിയോ, വിശ്വാസിനിയോ ആകട്ടെ, ഒന്നാമതായി മനസ്സിലാക്കേണ്ടത് അല്ലാഹു …

Read More »

സ്വര്‍ഗം ആകാശഭൂമികളിലാണെങ്കില്‍ നരകമെവിടെ ?

ചോദ്യം: “നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ദൈവഭക്തര്‍ക്കുവേണ്ടി ഒരുക്കപ്പെട്ട, ആകാശഭൂമികളുടെ വിസ്തൃതിയുള്ള സ്വര്‍ഗത്തിലേക്കും കുതിച്ചുകൊള്ളുക!” എന്ന് അല്ലാഹു പറയുന്നു. സ്വര്‍ഗം ആകാശഭൂമികളിലാകെ വ്യാപിച്ചുകിടക്കുകയാണെങ്കില്‍ പിന്നെ നരകത്തിന് സ്ഥാനമെവിടെയാണ്? ———————————- ഉത്തരം: നാം ജീവിക്കുന്ന ഈ പ്രപഞ്ചം ഭൂമിയിലും ആകാശഗോളങ്ങളിലും മാത്രം പരിമിതമല്ല. ആകാശങ്ങള്‍ എന്നുപറഞ്ഞാല്‍ എന്താണ് എന്നുപോലും വ്യക്തമായറിയാന്‍ നമുക്ക് ഇന്നോളം സാധിച്ചിട്ടില്ലെങ്കിലും നമുക്കറിയാവുന്ന ആകാശങ്ങള്‍ക്കപ്പുറത്തും അല്ലാഹുവിന്റെ ലോകമുണ്ട്. നമ്മുടെ ബുദ്ധിക്കും ശാസ്ത്രത്തിനും അപ്രാപ്യമായ ഒരു ലോകം. അതുകൊണ്ടാണ് തിരുദൂതര്‍ …

Read More »

അല്ലാഹുവിന്റെ വചനങ്ങള്‍ മാറ്റമില്ലാത്തവയെങ്കില്‍ ബൈബിളിലെ വചനങ്ങള്‍ മാറ്റപ്പെട്ടതോ ?

ചോ: അല്ലാഹുവിന്റെ വചനങ്ങള്‍ മാറ്റമില്ലാത്തവയാണെന്ന് ഖുര്‍ആന്‍ തറപ്പിച്ചുപറയുന്നു. എന്നാല്‍ ബൈബിളിലും തോറായിലും അവന്റെ വാക്കുകള്‍ മാറ്റിമറിച്ചില്ലേ ? അതല്ല അവയുടെ യഥാര്‍ഥഏടുകള്‍ ഇപ്പോഴുമുണ്ടെന്നാണോ ? ………………………. ഉത്തരം: അല്ലാഹുവും അവന്റെ വചനങ്ങളും യാതൊരുമാറ്റവുമില്ലാത്തവയാണ്. മനുഷ്യചരിത്രം ആരംഭിച്ചതുതൊട്ട് ആദ്യമനുഷ്യനും പ്രവാചകനുമായ ആദം(അ)തൊട്ട് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)വരെയുള്ള  ദൈവദൂതന്‍മാര്‍ക്ക്  നല്‍കിയ സന്ദേശങ്ങള്‍ ഒന്നായിരുന്നു. താങ്കളുടെ സംശയത്തിന് മറുപടി ലളിതമാണ്. ഉദാഹരണമായി, ഞാന്‍ ഖുര്‍ആനില്‍നിന്ന് ചില സൂക്തങ്ങള്‍ ഓതുന്നു. മറ്റുചില സൂക്തങ്ങള്‍ വിട്ടുകളയുന്നു. അത്തരമൊരവസ്ഥയില്‍ അല്ലാഹുവിന്റെ …

Read More »

ഹൂറികള്‍; സ്വര്‍ഗീയാനുഗ്രഹങ്ങള്‍ പുരുഷന്‍മാര്‍ക്കു മാത്രമോ ?

ചോ: ഇത് എന്റെ കൂട്ടുകാരന്റെ സംശയമാണ്. ഇസ്‌ലാം കള്ളമാണെന്ന് അവന്‍ വിചാരിക്കുന്നു. ഖുര്‍ആന്‍ അല്ലാഹു ഇറക്കിയതാണെന്ന് അവനെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചെങ്കിലും  അവന്‍ പറയുന്നത് ഇതാണ്: ‘ഖുര്‍ആന്‍ പറയുന്നതനുസരിച്ച് ഇസ്‌ലാം പുരുഷന്‍മാരുടെ മതമാണ്. കാരണം, ഖുര്‍ആന്‍ സ്വര്‍ഗസുന്ദരികളായ ഹൂറികളെ വാഗ്ദാനംചെയ്ത് ആണുങ്ങളെ പ്രലോഭിപ്പിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ആണ്‍കുട്ടികളെ പ്രതിഫലമായി നല്‍കുമെന്ന് പറയുന്നില്ല.  അതിനാല്‍ ലൈംഗികതയെ പുരുഷന്‍മാരെ ആകര്‍ഷിക്കാനുള്ള ഉപകരണമായി ഖുര്‍ആന്‍ ഉപയോഗപ്പെടുത്തുന്നു.’ ഈ വിഷയത്തില്‍ കൂട്ടുകാരന്റെ വാദം തെറ്റാണെന്ന് എങ്ങനെയാണ് …

Read More »

മുഹ്കമാതും മുതശാബിഹാതും ഖുര്‍ആനില്‍

മനുഷ്യരാശിക്കു സമ്പൂര്‍ണ സന്‍മാര്‍ഗ ദര്‍ശനമായി അല്ലാഹു അവതരിപ്പിച്ചതാണല്ലോ ഖുര്‍ആന്‍. അല്ലാഹു തന്നെയാണ് അതിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നതും. അതിന്റെ സംരക്ഷണത്തിന് വേണ്ടി അവന്റെ ഒരു സൃഷ്ടിയെയും അവന്‍ ചുമതലപ്പെടുത്തിയിട്ടില്ല. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം കാണാന്‍ കഴിയുന്ന കാര്യമാണ് ഖുര്‍ആനില്‍ മുഹ്കമാത്തും മുതശാബിഹാതും ആയ ആയതുകളുണ്ടെന്നത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ അത് സ്ഥിരീകരിക്കുന്നുമുണ്ട്. ‘അവനാണ് നിനക്ക് ഈ വേദം ഇറക്കിത്തന്നത്. അതില്‍ വ്യക്തവും ഖണ്ഡിതവുമായ വാക്യങ്ങളുണ്ട്. (ആലു ഇംറാന്‍ …

Read More »