Home / ചോദ്യോത്തരം / ഫത് വ / ഇസ്‌ലാം-ഫത്‌വ

ഇസ്‌ലാം-ഫത്‌വ

ദൈവത്തെ സൃഷ്ടിച്ചതാര് ?

ചോദ്യം: “പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് വേണമെന്നും ദൈവമാണ് അതിനെ സൃഷ്ടിച്ചതെന്നും നിങ്ങള്‍ മതവിശ്വാസികള്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ ദൈവത്തെ സൃഷ്ടിച്ചതാരാണ് ? മതവും ദൈവവും വിശ്വാസകാര്യമാണെന്നും അതില്‍ യുക്തിക്ക് പ്രസക്തിയില്ലെന്നുമുള്ള പതിവു മറുപടിയല്ലാതെ വല്ലതും പറയാനുണ്ടോ ?” പ്രപഞ്ചത്തെപ്പറ്റി പ്രധാനമായും രണ്ടു വീക്ഷണമാണ് നിലനില്‍ക്കുന്നത്. ഒന്ന് മതവിശ്വാസികളുടേത്. അതനുസരിച്ച് പ്രപഞ്ചം സൃഷ്ടിയാണ്. ദൈവമാണതിന്റെ സ്രഷ്ടാവ്. രണ്ടാമത്തേത് പദാര്‍ഥ വാദികളുടെ വീക്ഷണമാണ്. പ്രപഞ്ചം അനാദിയാണെന്ന് അവരവകാശപ്പെടുന്നു.അഥവാ അതുണ്ടായതല്ല, ആദിയിലേ ഉള്ളതാണ്. അതിനാലതിന് …

Read More »

പരലോകമുണ്ടെന്നതിന് തെളിവുണ്ടോ ?

“മരണശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുന്നതിന്നും പരലോകമുണ്ടെന്നതിന്നും വല്ല തെളിവുണ്ടോ ? അറിവ് ആര്‍ജിക്കാന്‍ നമുക്കുള്ളത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇവിടെ ഭൌതിക വിദ്യതന്നെ വിവിധയിനമാണ്. അവയോരോന്നിന്റെയും വാതില്‍ തുറക്കാന്‍ വ്യത്യസ്ത താക്കോലുകള്‍ വേണം. ഓരോന്നിനും സവിശേഷമായ മാനദണ്ഡങ്ങള്‍ അനിവാര്യമാണ്. ഗണിതശാസ്ത്രം പഠിക്കാനുപയോഗിക്കുന്ന മാനദണ്ഡമുപയോഗിച്ച് ശരീരശാസ്ത്രം പഠിക്കുക സാധ്യമല്ല. ഗണിതശാസ്ത്രത്തിലെ തന്നെ വിവിധ വശങ്ങള്‍ക്ക് വ്യത്യസ്ത മാധ്യമങ്ങള്‍ വേണം. ഒരു വൃത്തത്തിന് മുന്നൂറ്ററുപത് ഡിഗ്രിയും ത്രികോണത്തിന് നൂറ്റിയെണ്‍പതു ഡിഗ്രിയുമാണെന്ന സങ്കല്‍പം സ്വീകരിക്കാതെ ക്ഷേത്രഗണിതം …

Read More »

ഇസ് ലാം തിരുദൂതര്‍ക്ക് മുമ്പ്

മുഹമ്മദ് നബി(സ)ക്ക് മുമ്പ് ഇസ്ലാം ഉണ്ടായിരുന്നുവോ ? ‘ഇബ്റാഹീം ജൂതനോ ക്രൈസ്തവനോ ആയിരുന്നില്ല, മുസ്ലിമായിരുന്നു. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനും ആയിരുന്നില്ല” എന്ന സൂക്തത്തില്‍ പ്രതിപാദിച്ച ഇസ്ലാം നമ്മുടെ ഇസ്ലാം തന്നെയായിരുന്നുവോ? ഉത്തരം: ഒരാള്‍ തന്റെ മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുക ‏‏‏‏‏ അതാണ് ഇസ്ലാം. അതായത് അല്ലാഹുവിനെ മാത്രം കീഴ്വണങ്ങുകയും അവന്നുമാത്രം ഇബാദെത്തെടുക്കുകയും ചെയ്യുക. ഈ ലക്ഷ്യം സാക്ഷാല്ക്കരിക്കുന്നതിനുവേണ്ടിയാണ് സര്‍വ പ്രവാചകന്മാരെയും അയച്ചതും എല്ലാ ഗ്രന്ഥങ്ങളും അവതരിപ്പിച്ചതും. ഈ അര്‍ഥത്തിലുള്ള …

Read More »

മതം ഭിന്നിപ്പുണ്ടാക്കിയോ !

ചോദ്യം: “മതം ദൈവികമാണെങ്കില്‍ ലോകത്ത് വിവിധ മതങ്ങളുണ്ടായത് എന്തുകൊണ്ട് ? വ്യത്യസ്ത ദേശക്കാര്‍ക്കും കാലക്കാര്‍ക്കും വെവ്വേറെ മതമാണോ ദൈവം നല്‍കിയത് ? അങ്ങനെയാണെങ്കില്‍ തന്നെ വിവിധ മതങ്ങള്‍ക്കിടയില്‍ പരസ്പര ഭിന്നതയും വൈരുധ്യവും ഉണ്ടാവാന്‍ കാരണമെന്ത് ?” മാനവസമൂഹത്തിന് ദൈവം നല്‍കിയ ജീവിതവ്യവസ്ഥയാണ് മതം. മനുഷ്യന്‍ ആരാണെന്നും എവിടെനിന്നു വന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ജീവിതം എന്താണെന്നും ഏതു വിധമാവണമെന്നും മരണശേഷം എന്ത് എന്നും ഒക്കെയാണ് അത് മനുഷ്യന് പറഞ്ഞുകൊടുക്കുന്നത്. അങ്ങനെ ജനജീവിതത്തെ നേര്‍വഴിയിലൂടെ നയിച്ച് വിജയത്തിലെത്തിക്കുകയാണ് മതം ചെയ്യുന്നത്; ചെയ്യേണ്ടത്. ദൈവം …

Read More »

ദൈവം കഅ്ബയിലോ ?

മുസ്ലിംകള്‍ എന്തിനാണ് നമസ്കാരത്തില്‍ കഅ്ബയിലേക്ക് തിരിഞ്ഞുനില്‍ക്കുന്നത് ? കഅ്ബയിലാണോ ദൈവം? അല്ലെങ്കില്‍ കഅ്ബ ദൈവത്തിന്റെ പ്രതീകമോ പ്രതിഷ്ഠയോ?’ ഇസ്ലാമിന്റെ വീക്ഷണത്തില്‍ ദൈവം ഏതെങ്കിലും പ്രത്യേകസ്ഥലത്ത് പരിമിതനോ കുടിയിരുത്തപ്പെട്ടവനോ അല്ല. ദൈവത്തിന് പ്രതിമകളോ പ്രതിഷ്ഠകളോ ഇല്ല. “കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാകുന്നു. നിങ്ങള്‍ എവിടെ തിരിഞ്ഞാലും അവിടെയെല്ലാം അവന്റെ വദനമുണ്ട്. അല്ലാഹു അതിവിശാലനും സര്‍വജ്ഞനുമത്രെ.”(ഖുര്‍ആന്‍ 2: 115) “ആകാശഭൂമികളുടെ സകല സംഗതികളും അല്ലാഹു അറിയുന്നുവെന്ന് നിങ്ങളറിയുന്നില്ലേ? ഒരിക്കലും മൂന്നുപേര്‍ തമ്മില്‍ രഹസ്യസംഭാഷണം നടക്കുന്നില്ല, അവരില്‍ നാലാമനായി അല്ലാഹു ഇല്ലാതെ. അല്ലെങ്കില്‍ അഞ്ചുപേരുടെ രഹസ്യസംഭാഷണം-ആറാമനായി അല്ലാഹു ഇല്ലാതെ …

Read More »

നക്ഷത്രഫലം നോക്കല്‍: ഒരു ഇസ് ലാമിക വിശദീകരണം

മിക്ക പത്രങ്ങളും മനുഷ്യന്റെ ഭാവികാര്യങ്ങളുടെ ഗുണ ദോഷങ്ങള്‍ കാണിക്കുന്ന നക്ഷത്രഫലം പ്രസിദ്ധീകരിക്കുന്നു. മനുഷ്യരുടെ ജനനത്തിയതി നക്ഷത്രങ്ങളുമായി ബന്ധപ്പെടുത്തി അവരുടെ ഭാവി എഴുതിവിടുന്നു. ചിലര്‍ അതൊക്കെ വിശ്വസിക്കുന്നു. സന്തോഷകരമായ വിവരം കേട്ടാല്‍ അവര്‍ സന്തോഷിക്കും. ദുഃഖകരമായ വിവരം കേട്ടാല്‍ ദുഃഖിക്കും; നിരാശപ്പെടും ഒരിക്കല്‍ അത് യാഥാര്‍ഥ്യമായി ഭവിച്ചാല്‍ പിന്നെ എന്നും അവരത് വിശ്വസിക്കും. ചിലര്‍ക്ക് വിശ്വാസമില്ലെങ്കിലും ഒരാശ്വാസത്തിന് അവരത് വായിക്കും. ഈ വിഷയത്തില്‍ ഇസ് ലാമികമായ ഒരു വിശദീകരണം ലഭിക്കാനാഗ്രഹിക്കുന്നു. എല്ലാവിധ …

Read More »

സ്വര്‍ഗജീവിതം മടുക്കില്ലേ?

ചോദ്യം: “അങ്ങനെയാണെങ്കില്‍ അല്‍പകാലം കഴിയുമ്പോള്‍ സ്വര്‍ഗജീവിതത്തോടും മടുപ്പനുഭവപ്പെടുമല്ലോ?” ഇപ്പോഴുള്ള മാനസികാവസ്ഥയുടെയും വികാരവിചാരങ്ങളുടെയും അടിസ്ഥാനത്തിലാണ്, അല്‍പകാലം സ്വര്‍ഗീയ സുഖജീവിതം നയിക്കുമ്പോള്‍ മടുപ്പു തോന്നുമെന്ന് പറയുന്നത്. ഭൂമിയില്‍ നമുക്ക് സന്തോഷവും സന്താപവും സ്നേഹവും വെറുപ്പും പ്രത്യാശയും നിരാശയും അസൂയയും പകയും കാരുണ്യവും ക്രൂരതയും അതുപോലുള്ള വിവിധ വികാരങ്ങളും അനുഭവപ്പെടാറുണ്ട്. എന്നാല്‍ സ്വര്‍ഗത്തിലെ മാനസികാവസ്ഥ ഒരിക്കലും ഇതുപോലെയാകില്ല. അവിടെ വെറുപ്പോ വിദ്വേഷമോ അസൂയയോ നിരാശയോ മറ്റു വികല വികാരങ്ങളോ ഒരിക്കലും ഉണ്ടാവുകയില്ല. ഇക്കാര്യം ഖുര്‍ആനും പ്രവാചക വചനങ്ങളും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. മനംമടുപ്പ് ഉള്‍പ്പെടെ എന്തെങ്കിലും അഹിതകരമായ …

Read More »

വിധിവിശ്വാസം ഭൗതികവാദത്തിലും ഇസ് ലാമിലും

“ദൈവം സര്‍വശക്തനും സര്‍വജ്ഞനുമാണല്ലോ. എങ്കില്‍ ലോകത്തിലെ മനുഷ്യരെല്ലാം എവ്വിധമായിരിക്കുമെന്നും എങ്ങനെയാണ് ജീവിക്കുകയെന്നും ദൈവത്തിന് മുന്‍കൂട്ടി അറിയില്ലേ? ദിവ്യജ്ഞാനത്തിന് തെറ്റുപറ്റാനിടയില്ലാത്തതിനാല്‍ എല്ലാം മുന്‍കൂട്ടി ദൈവം തീരുമാനിച്ചു വച്ചിട്ടുണ്ടെന്നും അതിലൊട്ടും മാറ്റം വരുത്താനാര്‍ക്കും സാധ്യമല്ലെന്നുമല്ലേ ഇതിനര്‍ഥം? ദൈവവിധിക്കനുസൃതമായി ചരിക്കുന്ന മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനല്ലേ? പിന്നെ, നിര്‍ബന്ധിതമായി ചെയ്യുന്ന കര്‍മങ്ങളുടെ പേരില്‍ അവനെ ശിക്ഷിക്കുന്നത് നീതിയാണോ?” മതവിശ്വാസികളും നിഷേധികളും ഈ വിഷയകമായി നിരന്തരം സംശയങ്ങളുന്നയിക്കുക പതിവാണ്. അതിനാല്‍ ഈ വിഷയം അല്‍പം വിശദമായി തന്നെ പരാമര്‍ശിക്കുന്നത് ഫലപ്രദമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ദൈവവിധിയെയും മനുഷ്യസ്വാതന്ത്യ്രത്തെയും സംബന്ധിച്ച ഇസ്ലാമിക വീക്ഷണം വിശദീകരിക്കുന്നതിനു മുമ്പ് …

Read More »

സാമ്പത്തിക സമത്വം: ദൈവം അനീതി കാണിച്ചോ ?

ഏറെ നാളായി എന്നെ അലട്ടുന്ന ഒരു പ്രശ്നം ഞാന്‍ സമര്‍പ്പിക്കുകയാണ്. ദൈവിക നീതിയെക്കുറിച്ച് കടന്നുകൂടിയ ചില സംശയങ്ങള്‍. ‘അല്ലാഹു ചിലരെ സമ്പന്നരും ചിലരെ ദരിദ്രരുമാക്കിയതെന്ത് ?’ ഈ പ്രശ്നം എന്നെ വല്ലാതെ കുഴക്കി. ഞാന്‍ നമസ്കാരം ഉപേക്ഷിച്ചു. പക്ഷേ, ഞാനിപ്പോഴും ചിന്താകുഴപ്പത്തിലാണ്. ഉറച്ച വിശ്വാസം തിരിച്ചുകിട്ടാനെന്തുവഴി ? ശപ്തനായ പിശാചിന്റെ ദുര്‍ബോധനത്തില്‍നിന്ന് രക്ഷനേടാനെന്തുമാര്‍ഗം ? ഉത്തരം: വിശ്വാസി സംശയത്തിനും ആശയക്കുഴപ്പത്തിനും വിധേയനാകാം. പക്ഷേ, വിശ്വാസം ഉറച്ചതും ആത്മാര്‍ഥവുമാണെങ്കില്‍ അയാള്‍ക്ക് അല്ലാഹുവിന്റെ …

Read More »

ചന്ദ്രക്കല മുസ് ലിം ചിഹ്നമോ?

മുസ് ലിം ലോകം പൊതുവെ സ്വീകരിച്ചുകാണുന്ന ചന്ദ്രക്കലയുടെ ചിഹ്നത്തിനു നബി(സ)യോ സഹാബത്തോ വല്ല പ്രാധാന്യവും കല്‍പ്പിച്ചിട്ടുണ്ടോ ? ചന്ദ്രക്കല നിഷ്‌കൃഷ്ടാര്‍ഥത്തില്‍ ഒരു മതചിഹ്നമല്ല; അതിനാല്‍ നബിയുടെയോ സഹാബത്തിന്റെയോ കര്‍മമാതൃകയില്‍ അതിന് തെളിവുമില്ല. പില്‍ക്കാലത്ത് മുസ് ലിം ലോകം പൊതുവെ സ്വീകരിച്ച ഒരു സാംസ്‌ക്കാരിക ചിഹ്നം മാത്രമാണത്. ബി സി 339 ല്‍ ബൈസന്റിയന്‍ രാജവംശത്തിന്റെ ചിഹ്നമായിരുന്ന ചന്ദ്രക്കല 13 ാം ശതകത്തില്‍ തുര്‍ക്കിയിലെ ഉസ് മാനിയാ ഖിലാഫത്തിന്റെ ചിഹ്നമായി. അന്നു …

Read More »