Home / സമൂഹം / വിദ്യാഭ്യാസം

വിദ്യാഭ്യാസം

ഇസ്‌ലാമികവിദ്യാഭ്യാസം : സവിശേഷതകള്‍

വിജ്ഞാനത്തെക്കുറിച്ച കാഴ്ചപ്പാടിലും സമീപനത്തിലും പാഠ്യപദ്ധതിയിലും ബോധനരീതിയിലും ഉറവിടത്തിലും ഉദ്ദേശ്യലക്ഷ്യങ്ങളിലുമെല്ലാം ഇതരവിദ്യാഭ്യാസ വ്യവസ്ഥകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും വ്യത്യസ്തമാണ് ഇസ്‌ലാമികവിദ്യാഭ്യാസം. അവയ്ക്കില്ലാത്തതോ അവ അവഗണിക്കുന്നതോ ആയ ചില സവിശേഷതകളാണ് അതിനെ വ്യതിരിക്തമാക്കിത്തീര്‍ക്കുന്നത് താഴെപ്പറയുന്ന കാര്യങ്ങള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്: 1. ദൈവവിശ്വാസം ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ സമീപനമാണ് ഇസ് ലാമിനുള്ളത്. പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും ദൈവികവെളിപാടുകളുടെ വെളിച്ചത്തില്‍ വായിച്ച് മനസ്സിലാക്കാനും അവയുടെയൊക്കെ സ്രഷ്ടാവും സംരക്ഷകനും അധിപതിയുമായ ഏകനായ ദൈവത്തെ അറിയാനും അവന് സ്വയം സമര്‍പിക്കാനും മനുഷ്യധിഷണയോടാഹ്വാനം …

Read More »

സമയക്രമീകരണത്തിന്റെ റമദാന്‍ പാഠങ്ങള്‍

എല്ലാവരും റമദാന്‍ വിഭവങ്ങള്‍ ശേഖരിക്കാനും വീടുംപരിസരവും വൃത്തിയാക്കാനും വ്രതശ്രേഷ്ഠതകളെക്കുറിച്ച പുസ്തകപ്രഭാഷണങ്ങള്‍ അറിയാനും ശ്രമിക്കുന്ന തിരക്കിലാണ്. എന്നാല്‍ റമദാന്‍ വ്രതത്തിലായിരിക്കെ ആരാധനകര്‍മങ്ങള്‍ക്കും ദിനചര്യകള്‍ക്കുമായി സമയം എങ്ങനെ കണ്ടെത്താം എന്നതിനെപ്പറ്റി ആരും അധികം ചിന്തിക്കുന്നില്ല. 1. ആസൂത്രണം ആസൂത്രണവും പ്രയോഗവത്കരണവുമാണ് ടൈംമാനേജ്‌മെന്റിന്റെ മുഖ്യധര്‍മങ്ങള്‍. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഒന്നും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനാകില്ല. അങ്ങനെയായാല്‍ ഈ റമദാനും നമ്മില്‍ പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാക്കാതെ കടന്നുപോകും. അതിനാല്‍ മുന്‍കഴിഞ്ഞ റമദാനേക്കാള്‍ പരമാവധി പുണ്യകരമാക്കാന്‍ നാം പദ്ധതികള്‍ തയ്യാറാക്കുക. റമദാനിലേക്ക് …

Read More »

അറബി ഭാഷയുടെ പ്രയോഗലാളിത്യം (ഭാഷയുടെ തീരത്ത്-5 )

ഏതൊരു രണ്ടാംഭാഷയുടെയും പഠനം കുട്ടികളെ സംബന്ധിച്ചിടത്തോളം സങ്കീര്‍ണതയുളവാക്കുന്ന പ്രകിയയാണ്. രണ്ടാം ഭാഷകളുടെ ഉച്ഛാരണ രൂപവും ശബ്ദ വ്യവസ്ഥയും വ്യാകരണ ഘടനയുമെല്ലാം മാതൃഭാഷയില്‍ നിന്നും വ്യത്യസ്തമാണ് എന്നതാണ് പ്രശ്‌നം. അറബി ഭാഷയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഇതേ മാനസികാവസ്ഥയാണ് എന്നതാണ് മറ്റൊരു പ്രശ്‌നം. അറബി പഠിക്കാന്‍ എളുപ്പവും സ്വായത്തമാക്കാന്‍ വഴക്കവും ഉള്ള ഭാഷയാണ് എന്ന് അധ്യാപകര്‍ക്ക് ഉറച്ച ധാരണയുണ്ടായിരിക്കണം. മറ്റേതൊരു ഭാഷയേക്കാളും പ്രയോഗ ലാളിത്യം അറബി ഭാഷക്കുണ്ട് എന്ന് …

Read More »

മാതൃഭാഷയറിഞ്ഞ കുട്ടിക്ക് രണ്ടാംഭാഷയും എളുപ്പം (ഭാഷയുടെ തീരത്ത്-4)

മാതൃഭാഷ സ്വായത്തമാക്കാന്‍ കഴിഞ്ഞ ഒരു കുട്ടിക്ക് രണ്ടാം ഭാഷകള്‍ സ്വായത്തമാക്കാന്‍ വളരെ എളുപ്പമാണ്. നേടിയെടുത്ത ഒരു പഠന ശേഷി മറ്റൊന്ന് പഠിച്ചെടുക്കാന്‍ പ്രയോജനപ്പെടുത്തുക (transfer of learning) എന്നൊരു തത്ത്വമുണ്ടല്ലൊ.അങ്ങനെ നോക്കുമ്പോള്‍, മാതൃഭാഷയില്‍ നമ്മുടെ കുട്ടികള്‍ എത്രത്തോളം കഴിവാര്‍ജിച്ചിട്ടുണ്ടോ അതിന്റെ പ്രതിഫലനം രണ്ടാംഭാഷ സ്വായത്തമാക്കുന്ന പ്രക്രിയയില്‍ നമുക്ക് കാണാന്‍ കഴിയും. നോം ചോംസ്‌കി മുന്നോട്ട് വെച്ച ‘ സാര്‍വലൗകിക വ്യാകരണം ( Universal Grammar) എന്ന ആശയമനുസരിച്ച് സമസ്ത ഭാഷകളെയും …

Read More »

ഭാഷയിലേക്ക് കുട്ടികളെ ചേര്‍ത്തുനിര്‍ത്തുക (ഭാഷയുടെ തീരത്ത് – 3)

ഭാഷ ഉപയോഗിക്കാനും പരസ്പരം ആശയവിനിമയം നടത്താനും കഴിയുന്നു എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം സവിശേഷമായൊരു അനുഗ്രഹമാണ്. ഭൂമിയിലെ ഓരോ ജീവി വര്‍ഗത്തിനും അതിന്റേതായ ആശയവിനിമയരീതിയുണ്ട്. പക്ഷേ, കാലോചിതമായി മാറുകയും വളരുകയും വികസിക്കുകയും ആധുനികമാവുകയും ചെയ്യുന്നത് മനുഷ്യന്റെ ആശയവിനിമയരീതി മാത്രമാണ്. വേണമെങ്കില്‍, മറ്റു ജീവികളോടും ആശയവിനിമയം നടത്താന്‍ മനുഷ്യന് കഴിയുമെന്നതും ശ്രദ്ധേയമായൊരു കാര്യമാണ്. നായ, തത്ത, ചിമ്പാന്‍സി എന്നിവയുമായി നിരന്തരം നാം ആശയവിനിമയം നടത്തിയാല്‍ അവ നമ്മെ അനുകരിക്കാന്‍ തുടങ്ങും.’ തത്തമ്മ പൂച്ച, …

Read More »

ഭാഷാവിനിമയ നൈപുണി (ഭാഷയുടെ തീരത്ത് – 2)

ഭാഷാ നൈപുണിയെക്കുറിച്ചാണ് ( الكفاية اللغوية) കഴിഞ്ഞ കുറിപ്പിൽ പരാമർശിച്ചത്. അടുത്തത് വിനിമയ നൈപുണി ( الكفاية الاتصالية ) യാണ്. ഇവിടെ കൃത്യമായ ചില ധാരണകൾ നമുക്ക് വേണം. വിനിമയം ചെയ്യപ്പെടാത്ത ഒരു ഭാഷക്കും ഭൂമുഖത്ത് നിലനിൽപ്പില്ല.  ഉപയോഗിക്കാനും പ്രയോഗിക്കാനും വിനിമയം ചെയ്യാനും ഒരു സമൂഹം ഉണ്ടാകുമ്പോഴാണ് ഒരു ഭാഷ ജൈവമാകുന്നത്. ചടുലമാകുന്നത്. കാലികവും വികസനോന്മുഖവുമാകുന്നത് അറബി ഭാഷ അറബികൾ സംസാരിക്കുന്ന അതല്ലെങ്കിൽ അറബ് രാജ്യങ്ങളിലെ പൗരന്മാർ തങ്ങളുടെ …

Read More »

ഭാഷയുടെ തീരത്ത് – 1

എന്താണ് ഭാഷ ? എന്തിനാണ് ഭാഷ ? ഭാഷയും മനുഷ്യനും തമ്മിലുള്ള ബന്ധം? കുട്ടിയും ഭാഷയും ? എന്താണ് ഭാഷാപഠനം ? എങ്ങനെയായിരിക്കണം ഭാഷാ ബോധനം ? ഭാഷാ പഠനവും ഭാഷയുടെ ആര്‍ജനവും തമ്മിലുള്ള വ്യത്യാസമെന്താണ് ? ഒന്നാം ഭാഷയും രണ്ടാം ഭാഷയും തമ്മിലുള്ള മൗലികമായ അന്തരം ? ഈ ചോദ്യങ്ങള്‍ അറബി അധ്യാപകരെ സംബന്ധിച്ചിടത്തോളം പുതിയതല്ല. എങ്കിലും ഈ ചോദ്യങ്ങളിലൂന്നിക്കൊണ്ടുള്ള നൂതനമായ അന്വേഷണങ്ങള്‍ക്ക് ഇപ്പോഴും വര്‍ധിച്ച പ്രാധാന്യമുണ്ട്. കാര്യക്ഷമവും …

Read More »

കിണറ്റിലെ തവളയാകാതെ കടലിലെ തവളയാകുക

പ്രപഞ്ചത്തിലുടനീളം നമുക്ക് കാണാന്‍ കഴിയുന്നൊരു പ്രതിഭാസമാണ് വൈവിധ്യം . മനുഷ്യരിലും മനുഷ്യേതര പടപ്പുകളിലും അതുപോലെ സചേതന-അചേതന വസ്തുക്കളിലുമൊക്കെ നമുക്ക് വൈവിധ്യം ദര്‍ശിക്കാനാകും. സൗന്ദര്യമാണ് വൈവിധ്യം എന്നുപറയുന്നതാവും കൂടുതല്‍ ഉചിതം. സൗന്ദര്യബോധമുള്ളവര്‍ക്കേ അത് മനസ്സിലാവൂ. പ്രപഞ്ചത്തിന്റെ പിറവിമുതലിങ്ങോട്ട് ഈ ജൈവവൈവിധ്യത്തിന്റെ സാന്നിധ്യമുണ്ടെന്ന് പണ്ഡിതന്‍മാര്‍ പറയുന്നു. ലോകാവസാനംവരെ അത് തുടരുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. മനുഷ്യരെ സംബന്ധിച്ചിടത്തോളം രൂപ -ഭാവങ്ങള്‍, വര്‍ണ-വംശങ്ങള്‍, ഭാഷാ-ദേശങ്ങള്‍, ആശയ-അഭിരുചികള്‍ ഇവയിലൊക്കെത്തന്നെ പ്രകടമായ വ്യത്യസ്തതകളുണ്ട്. വേണമെങ്കില്‍ എല്ലാത്തിനും കഴിവുള്ള ദൈവത്തിന് …

Read More »

സ്‌നേഹമൊരു വിദ്യ

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് സ്‌നേഹിക്കുക എന്നത് ഉദാത്തമായൊരു മാനുഷികഗുണമാണെങ്കില്‍ സ്‌നേഹിക്കപ്പെടുക എന്നത് ഓരോരുത്തരുടെയും മനസ്സ് മന്ത്രിക്കുന്ന അസ്തിത്വപരമായൊരാവശ്യമാണ്. സ്‌നേഹം നിഷേധിക്കപ്പെടുകയോ സ്‌നേഹിക്കപ്പെടുന്നില്ല എന്ന് തോന്നുകയോ ചെയ്യുമ്പോള്‍ സ്വതവേ മനുഷ്യന്‍ അസ്വസ്ഥനാവും. അഭികാമ്യമല്ലാത്ത ചിന്തകളിലേക്ക് വഴുതി വീഴും. ജീവിതം തന്നെ ഭാരമായി മാറും. നമുക്കിടയില്‍ കുട്ടികള്‍ അപ്രത്യക്ഷമാകുന്നതിന്റെയും സ്ത്രീകള്‍ ആത്മാഹുതി ചെയ്യുന്നതിന്റെയും കാരണങ്ങളില്‍ ഒന്ന് സ്‌നേഹനിഷേധമാണ് എന്ന വസ്തുത നാം ഓര്‍ക്കണം. സ്‌നേഹവും കാരുണ്യവും ഓരോ മനുഷ്യരിലും സത്താപരമായി ഉള്‍ച്ചേര്‍ന്നുകിടക്കുന്ന ദൈവദത്തമെന്നോ …

Read More »

കുട്ടികള്‍ ആകാശത്തേക്ക് നോക്കട്ടെ, നക്ഷത്രങ്ങളെ കാണാന്‍

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് ഇന്നത്തെ കുട്ടികള്‍ നാളെയുടെ നായകന്‍മാര്‍(Today’s Children are Tomorrow’s Leaders) എന്നത് വെറുമൊരു പ്രസ്താവനയല്ല. മഹത്തായ ഒരു ആശയമാണ്. ശൈശവവും കൗമാരവും പിന്നിട്ട് യുവത്വത്തിലെത്തുന്നതോടെ ഏതൊരു കുട്ടിയും ‘നായകത്വം ‘എന്ന സവിശേഷതലത്തിലേക്ക് ഉയര്‍ന്നുവരണമെന്നില്ല. നിരവധി വൈയക്തിക ക്ഷമതകള്‍ മുതല്‍ ഒട്ടേറെ ജീവിതനൈപുണികള്‍ വരെ ആര്‍ജിച്ചാലേ നായകത്വം എന്ന വിശിഷ്ട തലത്തിലേക്കെത്തിച്ചേരാനാവൂ. ഇത്തരമൊരു ലക്ഷ്യസാക്ഷാത്കാരമായിരിക്കണം വിദ്യാഭ്യാസ പ്രക്രിയയിലൂടെ നടക്കേണ്ടത്. ഇന്നത്തെ കുട്ടികളെ നാളേക്കുപകരിക്കുന്ന നായകന്‍മാരല്ല നല്ല പൗരന്‍മാരാക്കി …

Read More »