Home / സമൂഹം / രാഷ്ട്രീയം

രാഷ്ട്രീയം

ഇസ്‌ലാമിന്റെ ബഹുസ്വരത

നൈതികവും ആധ്യാത്മികവുമായ അധ്യാപനങ്ങള്‍ പകര്‍ന്നുനല്‍കിക്കൊണ്ട് ദേശാതീത മതകീയ വ്യക്തിത്വവും ദേശബന്ധിത സാംസ്‌കാരികമുഖവും പ്രദാനംചെയ്യുന്ന ഇസ്‌ലാം, മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാമൂഹിക-രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ കരുത്തുള്ള നാഗരികക്രമമാണ്. അതുകൊണ്ടുതന്നെ ഇതരസംസ്‌കൃതികളോടും മത- ഭൗതികവിശ്വാസധാരകളോടും കേവല സഹിഷ്ണുത പുലര്‍ത്തുകയെന്നതിനപ്പുറം ക്രിയാത്മക സംവാദമാണ് ഇസ്‌ലാം വെച്ചുപുലര്‍ത്തുന്നത്. പരസ്പരമുള്ള അജ്ഞത തീര്‍ക്കാന്‍ വിവിധ ദര്‍ശനങ്ങളെ പരസ്പരം മനസ്സിലാക്കലും അറിവിലും ജ്ഞാനത്തിലും അധിഷ്ഠിതമായി അവയോട് സംവദിക്കലും അനിവാര്യമാണ്. വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഈ സ്വഭാവത്തിലുള്ള ബഹുസ്വരതയാണ് ഇസ്‌ലാമിന്റേത്. യഥാര്‍ഥ ദൈവികസരണിയായതുകൊണ്ടുതന്നെ …

Read More »

അല്‍ ജമാഅഃ

അല്‍ജമാഅഃ എന്നാല്‍ നിര്‍ണിതസംഘം എന്നാണ് ആശയം. ഖുര്‍ആനില്‍ ഈ അര്‍ഥത്തില്‍ ഇത്തരമൊരു പ്രയോഗം വന്നിട്ടില്ല. ഹദീസില്‍ മൂന്നിടങ്ങളില്‍ പ്രസ്തുത പ്രയോഗം വന്നിട്ടുണ്ട് താനും. 1. ആരെങ്കിലും അനുസരണ ബാധ്യതയില്‍ നിന്ന് പുറത്തുകടക്കുകയും അല്‍ജമാഅത്തിനെ കൈവെടിയുകയും പിന്നീട് മരണമടയുകയും ചെയ്താല്‍ അവന്‍ അനിസ്‌ലാമിക (ജാഹിലീ) മരണമാണ് വരിച്ചിരിക്കുന്നത്'(മുസ്‌ലിം). 2. ‘ ആരെങ്കിലും ഒരു ചാണ്‍ അല്‍ജമാഅത്തില്‍നിന്ന് അകന്നാല്‍ തന്റെ കഴുത്തില്‍നിന്ന് ഇസ്‌ലാമിന്റെ കെട്ട് അവന്‍ അഴിച്ചുമാറ്റിയതുപോലെയാണ്'(തിര്‍മിദി, ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാന്‍) …

Read More »

ഖിലാഫത്ത് ഏകാധിപത്യമല്ല

ചരിത്രം പരിശോധിച്ചാല്‍ ഗ്രീക്ക്-റോമന്‍ ഭരണകൂടങ്ങളിലെ ചെറിയ ഇടവേളയൊഴിച്ചാല്‍ , പുരാതനകാലംതൊട്ട് ഫ്രഞ്ചുവിപ്ലവം വരെയുണ്ടായിരുന്ന ഭരണവ്യവസ്ഥ രാജവ്യവസ്ഥയായിരുന്നുവെന്ന കാണാം. അറബ്‌നാട്ടിലെ ഖിലാഫത്തുര്‍റാശിദയുടെ കാലത്തും ലോകത്തെല്ലായിടത്തും രാജവാഴ്ചതന്നെയായിരുന്നു. ഖിലാഫത്ത് പക്ഷേ വേറിട്ട ഒരു ഭരണസമ്പ്രദായമായിരുന്നു. ‘പ്രവാചകന്‍, തന്റെ പിന്തുടര്‍ച്ചയെ സംബന്ധിച്ച് ഒരു തീരുമാനമെടുത്തിരുന്നില്ല. എങ്കിലും കൂടിയാലോചനയുടെ അടിസ്ഥാനത്തിലുള്ള ഒരു ഖിലാഫത്ത് ആണ് ഇസ് ലാം ആവശ്യപ്പെടുന്നതെന്ന് മുസ്‌ലിംകള്‍ മനസ്സിലാക്കി. അവിടെ ഒരു കുടുംബാധിപത്യം നിലവില്‍വരാതിരുന്നതും ബലം പ്രയോഗിച്ച് ആരും അധികാരം പിടിച്ചെടുക്കാതിരുന്നതും അതുകൊണ്ടാണ്. …

Read More »

ദേശീയവാദവും മുസ്‌ലിംകളും

ദേശീയതയ്ക്കും ഇസ്‌ലാമിനും വ്യത്യസ്തവും അന്യോന്യവിരുദ്ധവുമായ ആദര്‍ശസംഹിതകളും പ്രത്യയശാസ്ത്രവും ആശയങ്ങളും ലക്ഷ്യങ്ങളും കര്‍മപദ്ധതികളുമാണുള്ളത്. മനുഷ്യന് സ്വാഭാവികമായും ഒരു ആദര്‍ശസംഹിത പിന്തുടരാനും അതിനോട് കൂറുപുലര്‍ത്താനും മാത്രമേ സാധിക്കുകയുള്ളൂ. ഒരാള്‍ തനിക്ക് രണ്ട് ആദര്‍ശസംഹിതകളുണ്ടെന്ന് പറഞ്ഞാല്‍ അവയില്‍ ഒന്ന് സജീവവും പ്രവര്‍ത്തനനിരതവുമായിരിക്കും. മറ്റേത് നിര്‍ണിതവും നിഷ്‌ക്രിയവുമായിരിക്കും. ഒരു ജര്‍മന്‍ ദേശീയവാദിക്ക് യഥാര്‍ഥക്രിസ്തുമതാനുയായിയാകാന്‍ സാധ്യമല്ല. കാരണം അദ്ദേഹത്തില്‍ ദേശീയതയാണ് സജീവവും പ്രവര്‍ത്തനനിരതവും. അദ്ദേഹത്തിന്റെ മതം നിഷ്‌ക്രിയവും മൃതപ്രായവുമാണ്. ഒരു ഇറ്റാലിയന് ഒരേസമയം ഫാഷിസ്റ്റും യഥാര്‍ഥക്രിസ്തുമതവിശ്വാസിയുമായിരിക്കാന്‍ കഴിയില്ല. …

Read More »

സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ ഇസ് ലാമിക മാനം

നമ്മുടെ രാജ്യത്തിന്റെ പിറവിയിലും പോരാട്ടത്തിലും സാംസ്‌കാരികമായും രാഷ്ട്രീയമായും ഒട്ടേറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ളവരാണ് മുസ്‌ലിംകള്‍. ഭൂരിപക്ഷ -ന്യൂനപക്ഷവ്യത്യാസമില്ലാതെ ഇതരസമുദായങ്ങളുമായി ചേര്‍ന്ന് സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ അവര്‍ പങ്കുകൊള്ളുകയുണ്ടായി. ഈ രാജ്യത്ത് എല്ലാ സമുദായങ്ങളുമായും ഇഴുകിച്ചേര്‍ന്ന് ജീവിക്കുകയും അവരുമായി സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും കഴിഞ്ഞുകൂടുകയും ചെയ്തു. അതിന്റെ ഭാഗമായി രാഷ്ട്രീയപാര്‍ട്ടികളിലും സമുദായസംഘടനകളിലും സഹകരിച്ച് പ്രവര്‍ത്തിച്ചു. പൊതുശത്രുവിനെതിരെ യുദ്ധവേളയിലും സമാധാനനാളുകളിലും ഐക്യത്തോടെ നിലകൊണ്ടു. ഒരുവേള അത്തരം രാഷ്ട്രീയപാര്‍ട്ടികളുടെയും സമുദായസംഘടനകളുടെയും മൂല്യങ്ങളും ധാര്‍മികകാഴ്ചപ്പാടുകളും ഇസ്‌ലാമികവിരുദ്ധമാണെങ്കില്‍ പോലും അതൊന്നും സഹവര്‍ത്തിത്വത്തിന് പ്രതിബന്ധമായില്ല. …

Read More »

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ചെയ്യാനുള്ളത്

മുസ്‌ലിംകള്‍ ഏകദൈവവിശ്വാസം മുറുകെപ്പിടിക്കുന്നതുകൊണ്ടും ഇതരസംസ്‌കാരങ്ങളിലെ ദൈവവിരുദ്ധമായ വശങ്ങള്‍ സ്വാംശീകരിക്കാന്‍ കഴിയാത്തതുകൊണ്ടും എന്നും ഇതരസമൂഹങ്ങളിലെ അവിവേകികളുടെയും തീവ്രവലതുപക്ഷചിന്താഗതിക്കാരുടെയും വിദ്വേഷത്തിനും അസൂയക്കും ഇരയായിരുന്നു. ഏതുകാലഘട്ടത്തിലും സമൂഹത്തിലും അത് അങ്ങനെത്തന്നെയായിരുന്നു. ഇസ്‌ലാമോ ഫോബിയയുടെ ഈ പോസ്റ്റ്ട്രൂത് കാലഘട്ടത്തിലും അതിന് വ്യത്യാസമൊന്നുമില്ല. അത്തരമൊരു ഘട്ടത്തില്‍ സാഹചര്യത്തിന്റെ പ്രതികൂലാവസ്ഥകളെക്കുറിച്ചുമാത്രം ആലോചിച്ച് വിഷണ്ണനാകാതെ തികച്ചും പോസിറ്റീവ് ആയി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ദേശദ്രോഹത്തിന്റെയും ഭീകരതയുടെയും ചാപ്പകുത്തുമ്പോള്‍ തന്നെയും ന്യൂനപക്ഷസമുദായത്തെ മുസ്‌ലിം ആണെന്ന ഒറ്റ കാരണത്താല്‍ മാത്രം വേട്ടയാടുന്നതാണെന്ന യാഥാര്‍ഥ്യം ബഹുഭൂരിപക്ഷം …

Read More »

ഇസ്‌ലാമികരാഷ്ട്രത്തിലെ നിയമനിര്‍മാണവിഭാഗം

നിയമനിര്‍മാണസഭ, നിര്‍വഹണവിഭാഗം, നീതിന്യായവിഭാഗം എന്നിങ്ങനെ മൂന്ന് പ്രധാനഘടകങ്ങളായാണ് പാര്‍ലമെന്ററിസംവിധാനത്തെ തരംതിരിച്ചിരിക്കുന്നത്. ഇസ്‌ലാമികരാഷ്ട്രത്തില്‍ ഇവയുടെ സ്ഥാനവും പ്രവര്‍ത്തനവും എങ്ങനെയെന്നതാണ് നാം പരിശോധിക്കുന്നത്. പ്രാചീന മുസ്‌ലിം രാഷ്ട്രമീമാംസയിലെ ‘അഹ്‌ലുല്‍ ഹല്ല് വല്‍ അഖ്ദ്’ (നിര്‍ദേശങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അധികാരമുള്ള ബോഡി) എന്നറിയപ്പെടുന്ന വിഭാഗവും ഇന്നത്തെ ലെജിസ്ലേച്ചറും ധര്‍മത്തിലും സത്തയിലും പല നിലയ്ക്കും സാധര്‍മ്യം പുലര്‍ത്തുന്നുണ്ട്. രാഷ്ട്രത്തലവന്‍ സ്റ്റേറ്റിന്റെ അടിസ്ഥാനനയങ്ങള്‍ ആവിഷ്‌കരിക്കുകയും ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കുകയും ചെയ്തിരുന്നത് ആ ബോഡിയുടെ അംഗീകാരത്തോടെയായിരുന്നു. സൈദ്ധാന്തികമായി പറഞ്ഞാല്‍, ദൈവിക പരമാധികാരത്തിലധിഷ്ഠിതമായ …

Read More »

ഇസ്‌ലാമിക നിയമശാസ്ത്രത്തിലെ ജുഡീഷ്യറി

‘ഖദാഅ്’ എന്ന സാങ്കേതികപദത്താല്‍ വിവക്ഷിക്കപ്പെടുന്നതാണ് ഇസ്‌ലാമികനിയമശാസ്ത്രത്തിലെ ജുഡീഷ്യറി. ഇസ്‌ലാമികസ്റ്റേറ്റിലെ കോടതി ദൈവികനിയമവ്യവസ്ഥ നടപ്പിലാക്കുകയും തര്‍ക്കപ്രശ്‌നങ്ങളില്‍ തദനുസാരം വിധി നല്‍കുകയും ചെയ്യുന്നു.’അല്ലാഹു അവതരിപ്പിച്ചുതന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുക. നിനക്കു വന്നെത്തിയ സത്യത്തെ നിരാകരിച്ച് അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത് ‘(അല്‍മാഇദ 48). ഇസ്‌ലാമികരാഷ്ട്രത്തില്‍ ജുഡീഷ്യറി നിയമനിര്‍വഹണവകുപ്പില്‍നിന്ന് പൂര്‍ണമായും സ്വതന്ത്രമായിരിക്കും. പ്രവാചകന്റെ കാലത്ത് ഇത് രണ്ടും അദ്ദേഹത്തില്‍തന്നെ നിക്ഷിപ്തമായിരുന്നുവെന്നത് ശരിയാണ്. പക്ഷേ, അന്നത് അനിവാര്യമായിരുന്നു. മുസ്‌ലിംസമൂഹത്തിന്റെ ശില്‍പിയും ശിക്ഷകനും ഇസ്‌ലാമികരാഷ്ട്രത്തിന്റെ സംസ്ഥാപകനുമെന്ന …

Read More »

ഇസ്‌ലാമിന്റെ രാഷ്ട്രസങ്കല്‍പം

ഇസ്‌ലാം മനുഷ്യരെ കേവലം ആരാധനയിലേക്ക് മാത്രം ക്ഷണിക്കുന്ന ജീവിതസംഹിതയല്ല. മനുഷ്യന്‍ ഇടപെടുന്ന അതിസൂക്ഷ്മമായ ജീവിതവശങ്ങളിലെല്ലാം തന്നെ സമഗ്രമായ ഒരു നിയമസംഹിതയുടെയും ശാശ്വതമായ ഒരു വ്യവസ്ഥയുടെയും ചട്ടക്കൂടില്‍ ജീവിതത്തിന്റെ സര്‍വവിധ താല്‍പര്യങ്ങളുടെയും നിയമവശങ്ങളും അടിസ്ഥാനസിദ്ധാന്തങ്ങളും അത് സമര്‍പ്പിക്കുന്നുണ്ട്. സത്യത്തിന്റെയും നീതിയുടെയും മൂലക്കല്ലില്‍ ജീവിതമണ്ഡലങ്ങളെ എങ്ങനെ സംവിധാനിക്കണമെന്ന് അത് പഠിപ്പിക്കുന്നു. ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘ ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവന്‍ തന്നെ ‘(ആലുഇംറാന്‍ 189). ചോദിക്കുക: ”ആരുടെ …

Read More »

മദീനാ ചാര്‍ട്ടര്‍

ഇന്ന് നമ്മുടെ രാജ്യത്തെന്ന പോലെ വിവിധ സാമൂഹിക -രാഷ്ട്രീയ -മത വിഭാഗങ്ങളെ ഒരു ഐക്യമുന്നണി എന്ന നിലയില്‍ ഏകോപിപ്പിച്ചു ഭരിക്കുന്ന ഒരു ഗവണ്‍മെന്റിന് സമാനമായ ഘടനയായിരുന്നു മദീനയിലെ ഇസ്‌ലാമിക രാഷ്ട്ര ഘടനക്കുണ്ടായിരുന്നത്. മദീനയിലെ എട്ട് ജൂതഗോത്രങ്ങളും മദീനയിലെ അന്‍സ്വാറുകളും മക്കയിലെ മുഹാജിറുകളും െ്രെകസ്തവ വിഭാഗങ്ങളുമെല്ലാം അടങ്ങിയ ഒരു ജനസമൂഹത്തെ ഒരു ഉമ്മത്ത് അഥവാ നേഷന്‍ (കമ്യൂണിറ്റി) എന്ന അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രത്തെ പടുത്തുയര്‍ത്തിയ സമാനതകളില്ലാത്ത ചരിത്ര സംഭവമാണ് ‘മദീന ചാര്‍ട്ടര്‍’ …

Read More »