Home / സമൂഹം / വിദ്യാഭ്യാസം / വിദ്യാഭ്യാസം-പഠനങ്ങള്‍

വിദ്യാഭ്യാസം-പഠനങ്ങള്‍

സമയക്രമീകരണത്തിന്റെ റമദാന്‍ പാഠങ്ങള്‍

എല്ലാവരും റമദാന്‍ വിഭവങ്ങള്‍ ശേഖരിക്കാനും വീടുംപരിസരവും വൃത്തിയാക്കാനും വ്രതശ്രേഷ്ഠതകളെക്കുറിച്ച പുസ്തകപ്രഭാഷണങ്ങള്‍ അറിയാനും ശ്രമിക്കുന്ന തിരക്കിലാണ്. എന്നാല്‍ റമദാന്‍ വ്രതത്തിലായിരിക്കെ ആരാധനകര്‍മങ്ങള്‍ക്കും ദിനചര്യകള്‍ക്കുമായി സമയം എങ്ങനെ കണ്ടെത്താം എന്നതിനെപ്പറ്റി ആരും അധികം ചിന്തിക്കുന്നില്ല. 1. ആസൂത്രണം ആസൂത്രണവും പ്രയോഗവത്കരണവുമാണ് ടൈംമാനേജ്‌മെന്റിന്റെ മുഖ്യധര്‍മങ്ങള്‍. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഒന്നും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനാകില്ല. അങ്ങനെയായാല്‍ ഈ റമദാനും നമ്മില്‍ പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാക്കാതെ കടന്നുപോകും. അതിനാല്‍ മുന്‍കഴിഞ്ഞ റമദാനേക്കാള്‍ പരമാവധി പുണ്യകരമാക്കാന്‍ നാം പദ്ധതികള്‍ തയ്യാറാക്കുക. റമദാനിലേക്ക് …

Read More »

നേതാവിന്റെ ഇസ് ലാമിക ഗുണങ്ങള്‍

ട്രെയ്‌നിങ് ഇന്ന് ഒരു പ്രത്യേക പഠന മേഖലയായും ലോകകലയായും മാറിയിരിക്കുന്നു. അമേരിക്ക ഇന്ന് ട്രെയ്‌നിങിന് വേണ്ടി ചിലവഴിച്ചുകൊണ്ടിരിക്കുന്നത് തങ്ങളുടെ മൊത്തം വിദ്യാഭ്യാസബജറ്റിനേക്കാള്‍ കൂടുതലാണ്. ഇരുനൂറ് ബില്യന്‍ ഡോളറാണ് അമേരിക്ക ഒരു വര്‍ഷത്തില്‍ ട്രെയ്‌നിങിന് വേണ്ടി മാറ്റിവെക്കുന്നത്.

Read More »

ലിബറല്‍ വിദ്യാഭ്യാസവും മതവിശ്വാസവും

‘ലിബറല്‍ വിദ്യാഭ്യാസ’ത്തിലെ ‘ലിബറല്‍’ എന്നതിനെ സംബന്ധിച്ച് രണ്ടുരീതിയിലുള്ള കാഴ്ചപ്പാടുകളാണ്  ആളുകള്‍ക്കുള്ളത്. മനസ്സിനെ എല്ലാ മുന്‍ധാരണകളില്‍നിന്നും വിശ്വാസങ്ങളില്‍നിന്നും സ്വതന്ത്രമാക്കി അറിവ് നേടുകയെന്ന ലക്ഷ്യമാണ് ഒന്നാമത്തെ കാഴ്ചപ്പാട്. അതേസമയം ജോലിയോ മറ്റെന്തെങ്കിലും ആവശ്യമോ ഉദ്ദേശിച്ച് വിദ്യാഭ്യാസം നേടുന്നതിനെ അത് എതിര്‍ക്കുന്നു. രണ്ടാമത്തേത് മതവിമുക്തകാഴ്ചപ്പാടില്‍ ഇന്ന് പാശ്ചാത്യലോകത്ത് പ്രയോഗത്തിലിരിക്കുന്ന വിദ്യാഭ്യാസപദ്ധതിയാണ്. നവോത്ഥാനത്തിനുമുമ്പുണ്ടായിരുന്ന പടിഞ്ഞാറന്‍ലോകത്തെ ചര്‍ച്ചിന്റെ നിയന്ത്രണങ്ങളില്‍നിന്ന് സ്വതന്ത്രമാകുകയെന്ന അര്‍ഥത്തിലാണ് ഇവിടെ ഈ ലേഖനം  ലിബറലിസത്തെ മനസ്സിലാക്കുന്നത്.

Read More »

ഭയം നിങ്ങളെ പിന്നോട്ടടിപ്പിക്കാറുണ്ടോ ?

മനുഷ്യസമൂഹത്തില്‍ കടന്നുവന്ന പ്രവാചകര്‍ എപ്പോഴെങ്കിലും ഭീതിയിലും പരാജയഭയത്തിലും കഴിച്ചുകൂട്ടിയിട്ടുണ്ടോ ? തന്റെ ജനതയെ ഫറോവയുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തി മുന്നോട്ടുനീങ്ങിയ മൂസാ (അ) ചെങ്കടലിന്റെ മുന്നിലെത്തിയപ്പോള്‍ രക്ഷാമാര്‍ഗം കാണാതെ ഭയപ്പെട്ടുവോ ? ആളിക്കത്തുന്ന അഗ്നികുണ്ഠത്തിലേക്ക് വലിച്ചെറിയപ്പെട്ട വേളയില്‍ ഇബ്‌റാഹീം (അ) ചകിതനായോ ? മരുഭൂമിയില്‍ കപ്പല്‍ നിര്‍മ്മിക്കുന്ന തന്നെപ്പറ്റി ജനതയെന്തുകരുതുമെന്ന ആശങ്ക നൂഹ്(അ)നെ പിടികൂടിയിരുന്നുവോ ? തന്റെ സന്ദേശം വളരെക്കുറച്ച് ആളുകള്‍ മാത്രമേ സ്വീകരിക്കുന്നുള്ളൂ എന്നതുകണ്ട് ഈസാനബി നിരാശനായോ?

Read More »

ഇസ് ലാമിക വിദ്യാഭ്യാസവും തീവ്രചിന്താഗതിയും

ഭീകരതയ്‌ക്കെതിരെ അമേരിക്ക രംഗത്തുവന്നപ്പോള്‍  ഇസ്‌ലാമിനെതിരെയുള്ള യുദ്ധമായി അതിനെ അധികമുസ്‌ലിംകളും മനസ്സിലാക്കുകയുണ്ടായി. അതിന്റെ ഭാഗമായി, അമേരിക്കയിലെ ഇസ്‌ലാമികസ്‌കൂളുകളിലും മദ്‌റസകളിലും അധികൃതര്‍ പരിശോധന കര്‍ശനമാക്കി.  ഇസ്‌ലാമികസ്ഥാപനങ്ങള്‍ തീവ്രവാദചിന്തകള്‍ക്ക് പിറവികൊടുക്കുന്ന കേന്ദ്രങ്ങളാണെന്ന സംശയത്തിന് അത്  ബലംപകര്‍ന്നു.  മതസ്ഥാപനങ്ങള്‍ വിദ്യാഭ്യാസത്തിനുപകരം യുക്തിരഹിതവും ചോദ്യംചെയ്യാനാവാത്തതുമായ പ്രമാണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നതായിരുന്നു അവയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം.

Read More »

വിമര്‍ശകരെ ഭയക്കാതിരിക്കൂ; മനസ്സാക്ഷിയെ വിശ്വസിക്കൂ

പലര്‍ക്കും ഉണ്ടായിട്ടുള്ള അല്ലെങ്കില്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണ് ഇവിടെകുറിക്കുന്നത്. നിങ്ങള്‍ക്ക് ജീവിതത്തില്‍ തൊഴിലിനെ സംബന്ധിച്ച വ്യക്തമായ ഒരു ലക്ഷ്യമുണ്ടെന്നിരിക്കട്ടെ.  തന്നെ അത് വിജയത്തിലേക്ക് കൈപിടിച്ചുനടത്തും എന്ന് നിങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നുമുണ്ട്.

Read More »

കാര്യക്ഷമതയുള്ള വ്യക്തിത്വം നേടാന്‍ ഇസ് ലാമിക പാഠങ്ങള്‍

‘നേതൃനിരയാണ് ഏതൊരു സംഗതിയുടെയും ഉത്ഥാനവും പതനവും  തീരുമാനിക്കുന്നത് ‘ എന്ന് അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ ലീഡര്‍ഷിപ് ഗുരു ഡോ. ജോണ്‍ .സി. മാക്‌സ്‌വെല്‍ തന്റെ ബെസ്റ്റ് സെല്ലറായ The 21 Irrefutable Laws of Leadership എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.  2002 ല്‍ ഒരു ഇസ്‌ലാമിക് സ്‌കൂളില്‍ അധ്യാപകനായിരിക്കെയാണ് ഞാനീ പുസ്തകം വായിക്കുന്നത്. അന്ന് ആ പ്രസ്താവനയിലേക്ക് തുറിച്ചുനോക്കി കുറേനേരം ഞാന്‍ ആലോചനയിലാണ്ടുപോയത് ഇന്നും  ഓര്‍ക്കുന്നു.’എന്താണ് ഗ്രന്ഥകാരന്‍ ഉദ്ദേശിച്ചത്’ എന്നത് …

Read More »

എടുത്തുചാടി വിധിപറയും മുമ്പ്…

ഒരു നേഴ്‌സറി സ്‌കൂളിലെ ടീച്ചര്‍ തന്റെ വിദ്യാര്‍ത്ഥിയോട് ചോദിച്ചു:’ ഞാന്‍ നിനക്ക് ഒരു ആപ്പിള്‍, മറ്റൊരു ആപ്പിള്‍, വീണ്ടുമൊരു ആപ്പിള്‍ നല്‍കിയെന്ന് കരുതുക. അപ്പോള്‍ നിന്റെ കയ്യില്‍ എത്ര ആപ്പിളുകള്‍ ഉണ്ടായിരിക്കും? ചോദ്യം കേട്ട് കുഞ്ഞ് തന്റെ കുഞ്ഞു കൈവിരലുകള്‍ മടക്കി ഓരോന്നോരോന്നായി എണ്ണിയതിന് ശേഷം പറഞ്ഞു ‘നാല്’. വിസമ്മതഭാവത്തില്‍ തലയാട്ടിയ അവരുടെ മുഖത്ത് ദേഷ്യം പ്രകടമായിത്തുടങ്ങുകയും ചെയ്തു. തുടര്‍ന്ന്  അധ്യാപിക അതേ ചോദ്യം തന്നെ ആവര്‍ത്തിച്ചു. ‘ആദ്യം ഒരു …

Read More »

സ്വപ്‌നങ്ങളെ മോഷ്ടിക്കാന്‍ വിട്ടുകൊടുക്കരുത്

നിങ്ങളുടെ സ്വപ്‌നം എത്ര തന്നെ വലിയതും പ്രയാസകരവുമാണെങ്കിലും അവ മറ്റുള്ളവര്‍ക്കായി എറിഞ്ഞുകൊടുക്കാന്‍ നിങ്ങള്‍ തയ്യാറാവരുത്.  അവ സാക്ഷാല്‍ക്കരിക്കുക താങ്കള്‍ക്ക് അസാധ്യമാണെന്നും അവര്‍ നിങ്ങളോട് പറഞ്ഞേക്കാം. മാത്രമല്ല, അവര്‍ നിങ്ങളെ പരസ്യമായി പരിഹസിച്ചെന്നും വന്നേക്കാം. കാരണം നിങ്ങളെപ്പോലെ സ്വപ്‌നമുള്ളവരും, അവ നേടിയെടുക്കാന്‍ കൊതിക്കുന്നവരുമാണ് അവര്‍. നിങ്ങള്‍ പര്‍വതത്തിന് മുകളില്‍ കയറി, ഔന്നത്യം പ്രാപിക്കുന്നത് അവരെ സന്തോഷിപ്പിക്കുകയില്ല. അവരുടെ കൂടെ പതിതാവസ്ഥയില്‍ തന്നെ നിങ്ങളും തുടരണം എന്നാണ് അവരുടെ ആഗ്രഹം. നിങ്ങളുടെ സ്വപ്‌നം …

Read More »

നഷ്ടങ്ങളെ വിവേകത്തോടെ ആസ്വദിക്കാം

2005-ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളോട്, ലോകപ്രശസ്ത കമ്പനിയായ ആപ്പിളിന്റെ സി ഇ ഒ സ്റ്റീവ് ജോബ്‌സ്, പഠനത്തില്‍ പരാജയപ്പെട്ടതും, ജോലിചെയ്ത കമ്പനിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടതുമായ തന്റെ  അനുഭവങ്ങള്‍ പങ്കുവെച്ച് നടത്തിയ പ്രഭാഷണത്തിന് ശ്രോതാക്കള്‍ക്കിടയില്‍ വന്‍സ്വീകാര്യതയാണ് ലഭിച്ചത്. ജീവിതത്തിന്റെ പ്രാരംഭത്തില്‍ തന്നെ അനുഭവിക്കേണ്ടി വന്ന പരാജയവും അതിന് ശേഷം സാമ്പത്തിക മേഖലയിലും, ഉദ്യോഗസ്ഥത്തിലും കരസ്ഥമാക്കിയ മുന്നേറ്റവുമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അന്ന് അത്രയും പ്രാധാന്യവും സ്വീകാര്യതയും, പരിഗണനയും ലഭിക്കാനുണ്ടായ കാരണം. …

Read More »