Home / സമൂഹം / വിദ്യാഭ്യാസം / വിദ്യാഭ്യാസം-ലേഖനങ്ങള്‍

വിദ്യാഭ്യാസം-ലേഖനങ്ങള്‍

കുട്ടികള്‍ വായിച്ചുവിളയാന്‍ 10 നിര്‍ദേശങ്ങള്‍

തങ്ങളുടെ കുട്ടികളോടൊപ്പം സമയം ചെലവിടാനാകുന്നില്ലെന്ന മിക്കവാറും രക്ഷിതാക്കള്‍ ഉന്നയിക്കുന്ന ആവലാതിയാണ്. അത്തരം പരാതികളില്‍ സ്വയം നീറിപ്പുകയാതെ ചെലവഴിക്കുന്ന ഓരോ നിമിഷവും എത്രമാത്രം മൂല്യവത്താക്കാന്‍ കഴിയുന്നുവെന്നാണ് ചിന്തിക്കേണ്ടത്. അവരോടൊപ്പമുള്ള സമയംകുട്ടികള്‍ക്ക് മറക്കാനാകാത്ത നിമിഷങ്ങള്‍ സമ്മാനിക്കണം. തങ്ങളുടെ സാമീപ്യം കുട്ടികള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്. താഴെസൂചിപ്പിച്ചിട്ടുള്ള ചില രീതികള്‍ പ്രയോഗിക്കുകയാണെങ്കില്‍ അത് കുട്ടികളില്‍ പഠനത്തോട് താല്‍പര്യവും വായനയോട് ആഭിമുഖ്യവും സൃഷ്ടിക്കും.

Read More »

അധ്വാനമേ ജീവിതം

സൈക്കിള്‍ പോലെയാണ് ജീവിതം. അതിന്മേല്‍ കയറി യാത്ര ചെയ്യുന്നവന്‍ നിരന്തരമായി ചലിക്കേണ്ടതുപോലെ ജീവിതത്തിലും ചലനാത്മകമായിരിക്കണം.  ജീവിതത്തിലെ നമ്മുടെ ചലനങ്ങള്‍ മുന്നോട്ടുള്ള പ്രയാണമാകണം. നാം ചലിക്കാതിരിക്കുമ്പോഴും കാലം ചലിച്ചുകൊണ്ടേയിരിക്കുന്നുവെന്ന് നാം മനസ്സിലാക്കണം. നിനക്ക് രാവും പകലും, രാവിലെയും വൈകുന്നേരവും മിനിട്ടുകളും മണിക്കൂറുകളും തുല്യമായിരിക്കാം. ഇവിടെ നിന്റെ മുന്നില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. ‘എന്തിനാണ് ഞാന്‍ ജീവിക്കുന്നത് എന്നതാണ് അത്. ഓരോ നിമിഷത്തിനും അര്‍ത്ഥമുണ്ടാക്കുന്നത് ചലനങ്ങളാണ്. പഠനവും അധ്വാനവും അന്നം സമ്പാദിക്കുന്നതിനോ, ഉദ്യോഗം നേടുന്നതിനോ അല്ല. …

Read More »

കഠിനപരിശ്രമങ്ങളുടെ തേരിലേറുന്ന സ്വപ്‌നങ്ങള്‍ വിജയം സുനിശ്ചിതമാക്കുന്നു

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ നടത്തിയ നാലാമത്തെ വ്യക്തിയാണ് തോമസ് ആല്‍വാ എഡിസണ്‍. അദ്ദേഹത്തിന്റെ സ്വതന്ത്രമായ കണ്ടുപിടുത്തങ്ങളില്‍ 1093 വസ്തുക്കള്‍ക്ക് അമേരിക്കന്‍ പേറ്റന്റുണ്ട്. ബ്രിട്ടനിലും ഫ്രാന്‍സിലും ജര്‍മനിയിലും അദ്ദേഹത്തിന്റെ നിരവധി കണ്ടു പിടുത്തങ്ങളൊക്കെത്തന്നെ  പേറ്റന്റുള്ളവയാണ്. ഒരു ദിവസത്തില്‍ 18 മണിക്കര്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പറയുമായിരുന്നു. ഏതു കണ്ടു പിടുത്തത്തിനു പിന്നിലും ഒരാളുടെ ബുദ്ധിശക്തി ഒരു ശതമാനം മാത്രമാണ്. അയാളുടെ പരിശ്രമവും പ്രതിഭയുമാണ് ബാക്കിയുള്ള 99% ശതമാനവും. കഠിന പരിശ്രമശാലിയായ …

Read More »

മക്കളുടെ സ്‌കൂള്‍ ഹോംവര്‍ക്കുകള്‍: രക്ഷിതാക്കള്‍ അറിയേണ്ടത്

കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ മുഷിപ്പനായിത്തോന്നുന്ന ഹോംവര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാന്‍ രക്ഷിതാക്കള്‍ വീട്ടില്‍നടത്തുന്ന പരിശ്രമങ്ങള്‍ പലപ്പോഴും വഴക്കുപറച്ചിലിലും തല്ലിലും അവസാനിക്കുന്നത് നിത്യസംഭവമാണല്ലോ. മക്കളുടെ ഹോംവര്‍ക്കുകള്‍ക്ക് പിറകെക്കൂടി തങ്ങളുടെ വിലപ്പെട്ട സമയം പാഴാകുന്നതിനെപ്പറ്റി മാതാക്കള്‍ പരാതിപറയാറുണ്ട്. പലപ്പോഴും കുട്ടികള്‍ക്ക് മടുപ്പുണ്ടാക്കുന്ന രീതിയിലുള്ള ഹോംവര്‍ക്കുകള്‍ ചെയ്യിക്കുന്നതില്‍ ഉമ്മമാര്‍ തെറ്റായ രീതിയിലുള്ള സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നതാണ് വസ്തുത.

Read More »

സമയം ‘കൊല്ലുന്നതും’ കുറ്റകൃത്യം തന്നെയാണ്

ഇസ്‌ലാമിലെ പ്രതീകങ്ങളും ചിഹ്നങ്ങളും നിങ്ങള്‍ പരിശോധിച്ചുനോക്കുക. അവയെല്ലാം സമയബന്ധിതമാണ്. അഞ്ചുനേരത്തെ നമസ്‌കാരം സമയകേന്ദ്രീകൃതമായാണ് നിര്‍വഹിക്കപ്പെടേണ്ടത്. റമദാന്‍ വര്‍ഷത്തിലെ നിര്‍ണിത മാസമാണ്. ചന്ദ്രപ്പിറവിയുടെ അടിസ്ഥാനത്തിലാണ് അതിന്റെ തുടക്കവും ഒടുക്കവും നിശ്ചയിക്കപ്പെടുന്നത്. ഹജ്ജും, അറഫയിലെ നില്‍പും നിര്‍ണിതമായ സമയത്താണ് നിര്‍വഹിക്കപ്പെടേണ്ടത്. മറ്റ് എല്ലാ ആരാധനകളും കര്‍മങ്ങളും ഇപ്രകാരം സമയാധിഷ്ഠിതമാണെന്ന് വ്യക്തം. 

Read More »

നമുക്കെന്തേ ദാറുല്‍ അര്‍ഖമുകള്‍ ഇല്ലാതെപോയത് ?

മനുഷ്യകുലം പരിചയപ്പെട്ടതില്‍ ഏറ്റവും ഉന്നതവൈജ്ഞാനിക പാഠശാലയായിരുന്നു ദാറുല്‍ അര്‍ഖം എന്ന് അറിയപ്പെട്ട അര്‍ഖമുബ്‌നു അബില്‍ അര്‍ഖമിന്റെ ഗേഹം. മാനവരാശിയുടെ വഴികാട്ടി പ്രവാചകന്‍ തിരുമേനിയാണ് അവിടത്തെ ഗുരുനാഥനെന്നിരിക്കെ അതങ്ങനെയല്ലാതാകില്ലല്ലോ ?

Read More »

കലാലയങ്ങളിലെ ഹദീസ് പഠനം

ഖുര്‍ആനിലെ അദ്ധ്യാപനങ്ങള്‍ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നതാണ് പ്രവാചക ചര്യ എന്ന വസ്തുത മുസ്‌ലിംകള്‍ക്കെല്ലാം അറിയാം. ഖുര്‍ആനില്‍ പരാമര്‍ശിക്കാത്ത നിയമ നിര്‍മ്മാണങ്ങളും അതിലുണ്ട്. മറ്റൊരു ഗ്രന്ഥത്തിലും പതിപ്പിച്ചിട്ടില്ലാത്ത ശ്രദ്ധയും പരിഗണനയും – പാരായണം, ഹൃദിസ്ഥമാക്കല്‍, ക്രോഡീകരണം, വ്യാഖ്യാനം എന്നീ നിലകളിലെല്ലാം – വിശുദ്ധ ഖുര്‍ആന്ന് ലഭിച്ചിരിക്കുന്നു. അതുപോലെത്തന്നെ, പ്രവാചക ചര്യക്കും ഈ നിലകളിലെല്ലാം സമുദായത്തിലെ പണ്ഡിതരില്‍നിന്ന് പരിഗണന സിദ്ധിച്ചിട്ടുണ്ട്.ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ കര്‍മ്മരീതി വ്യത്യസ്തമായതുപോലെ കാലാന്തരത്തില്‍ ഹദീസ് വ്യാഖ്യാതാക്കളുടെ കര്‍മ്മരീതിയും വ്യത്യസ്തമായിരുന്നു.

Read More »

ആഗോള വിദ്യാഭ്യാസ കാലത്തെ തര്‍ബിയ്യത്തിന്റെ പ്രയോഗം

രചനാത്മകമായ ജ്ഞാനസമ്പാദനത്തിന്റെ നൂതനമായ വഴികള്‍ അന്വേഷിക്കുമ്പോള്‍, പാരമ്പര്യ ഇസ് ലാം ചെന്നെത്തുന്നത് ആധുനിക വിദ്യഭ്യാസത്തിന്റെ ദാര്‍ശനികന്‍മാര്‍ പരികല്‍പ്പന നടത്തിയ ചില സിദ്ധാന്തങ്ങളിലും പ്രയോഗങ്ങളിലുമാണ്. എന്നാല്‍ ഇസ് ലാമിന്റെ സുവര്‍ണ്ണ കാലത്ത് ഉയര്‍ത്തിക്കാണിക്കപ്പെട്ട വ്യക്തിത്വം കളങ്കമുക്തമായതും വിജ്ഞാനസമ്പാദനത്തിനും ചിന്തക്കും ഇടം നല്‍കുന്നതുമായ ഒരു ഉദാത്ത മാതൃക സൃഷ്ടിച്ചു കൊണ്ടായിരുന്നു.

Read More »

ലൈംഗിക വിദ്യാഭ്യാസം; ചില കുറിപ്പുകള്‍

ലൈംഗിക വിദ്യാഭ്യാസം ഇന്ന് വിദ്യാഭ്യാസ ലോകം ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. കുട്ടികള്‍ക്ക് വീട്ടില്‍ നിന്നുതന്നെ അതിന്റെ പ്രാഥമികവിദ്യാഭ്യാസം ആരംഭിക്കേണ്ടതാണ്. പരിധികള്‍ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ മാന്യമായരീതിയില്‍ കുട്ടിക്ക് തന്റെ വീട്ടില്‍വെച്ച് തന്നെ നല്‍കേണ്ടതാണ്. ചില ടിപ്പുകള്‍ താഴെ കൊടുക്കുന്നു.

Read More »

വിവരകൈമാറ്റവും വിവരനിര്‍മാണവും സംവാദത്തിലൂടെ

അധ്യാപക കേന്ദ്രീകൃതമായ വിദ്യാഭ്യാസത്തേക്കാള്‍ ക്ലാസ്മുറികളില്‍ വിവരം നിര്‍മിക്കുന്ന അനുഭവം വിദ്യാര്‍ത്ഥിക്ക് പകര്‍ന്നുനല്‍കണമെന്നാണ് പുതിയ വിദ്യാഭ്യാസ രീതി ആവശ്യപ്പെടുന്നത്. ക്ലാസ്‌റൂമുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യതയോടെയും വ്യക്തതയോടെയും വിവരങ്ങള്‍ കൈമാറുന്നതില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വലിയ സ്ഥാനമുണ്ട്. ഒരു ക്ലാസ് സംവാദം എങ്ങനെ നയിക്കാമെന്നതിന് ചില കുറിപ്പുകള്‍ നിര്‍ദ്ദേശിക്കുകയാണിവിടെ:

Read More »