Home / സമൂഹം / കുടുംബം / കുടുംബം-പഠനങ്ങള്‍

കുടുംബം-പഠനങ്ങള്‍

ഇസ് ലാമിന്റെ കുടുംബവ്യവസ്ഥയും മൂല്യങ്ങളും

മൂല്യങ്ങളോട് പ്രതിപത്തി പുലര്‍ത്തുന്ന ഒരു സമൂഹത്തിന്റെ നിര്‍മിതിക്ക് ആവശ്യമായ മുഴുവന്‍ നിയമവ്യവസ്ഥകളും അല്ലാഹു ഇസ് ലാമില്‍ നിര്‍ണയിച്ചുതന്നിട്ടുണ്ട്. നിയമങ്ങളുടെ അടിസ്ഥാനങ്ങള്‍ മാത്രം പറഞ്ഞ് വിശദാംശങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ് അല്ലാഹു. ഓരോരോ കാലഘട്ടത്തിനും അനുയോജ്യമായ രീതിയില്‍ ഈ നിയമങ്ങളെ വ്യാഖ്യാനിക്കാന്‍ ഇസ് ലാം പണ്ഡിതന്‍മാര്‍ക്കു മുമ്പില്‍ ഇജ്തിഹാദിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ ദീനിന്റെ തത്വങ്ങളോടും മൂല്യങ്ങളോടും വിരുദ്ധമാകാത്ത വിധം നിയമങ്ങളെ കാലഘട്ടത്തിനനുയോജ്യമായ രീതിയില്‍ വിശദീകരിക്കാനാണത്. എന്നാല്‍, ഇജ്തിഹാദിന്റെ സാധ്യതകള്‍ വളരെ കുറച്ച് മാത്രം …

Read More »

ബഹുഭാര്യാത്വവും കേരള മുസ്‌ലിംകളും

മതേതര പുരോഗമനവാദികളുടെ ബഹുഭാര്യത്വ സങ്കല്‍പ്പത്തോടുള്ള വിരോധം നമ്മുടെ നാട്ടിലെ മുസ്‌ലിം ഉല്‍പതിഷ്ണുക്കളെന്ന് കരുതുന്ന സംഘടനകളെയും ബാധിച്ചിട്ടുണ്ടെന്ന് തോന്നുംവിധമാണ് അടുത്തിടെയുണ്ടായ ചില സംഭവവികാസങ്ങള്‍. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടാവുക എന്നതിനെ പുച്ഛമനോഭാവത്തില്‍ തരം താഴ്ന്ന ഏര്‍പ്പാടായി കാണുന്ന ഒരു രീതിയിലേക്കു മുസ് ലിം പൊതുമനസ്സ് മാറിപ്പോകുന്നുണ്ടെങ്കില്‍ അത് അപകടകരമാണ്. രണ്ടാം വിവാഹം എന്നത് നിഷിദ്ധമോ പാപമോ അപമാനമോ ആയി കാണേണ്ട ഒന്നാണോ? ഇസ് ലാം മത നിയമങ്ങള്‍ അങ്ങനെ നമ്മെ പഠിപ്പിക്കുന്നുണ്ടോ? ഇസ് …

Read More »

ദാമ്പത്യം നിങ്ങളുടെ സ്വാര്‍ഥതയ്ക്കാകരുത്

ഫൈസല്‍ തന്റെ കല്യാണാലോചന തകൃതിയായി നടക്കുന്നതിനിടയിലാണ് തന്റെ ഭാവിപ്രിയതമയെ കണ്ടുമുട്ടിയത്. മുമ്പ് സഹപാഠിയായിരുന്ന അവളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും ഒട്ടേറെ ആശങ്കകള്‍ മനസ്സിലുണ്ടായിരുന്നു. ഇണയെന്ന നിലയില്‍ അവള്‍ തനിക്ക് അനുയോജ്യയാണോ ? അവളെത്തന്നെയാണോ തന്റെ ദാന്വത്യത്തില്‍ പങ്കുചേര്‍ക്കേണ്ടത്.? തന്നെ സന്തോഷിപ്പിക്കാന്‍ അവള്‍ പര്യാപ്തയാണോ? ഇങ്ങനെ പോയി ചിന്തകള്‍.

Read More »

ബഹുഭാര്യാത്വം: ഇത്രമാത്രം അപലപിക്കാന്‍ എന്തിരിക്കുന്നു?

ഇസ്‌ലാം വിമര്‍ശകര്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിറുത്താന്‍ എടുത്തുപ്രയോഗിക്കുന്ന ആരോപണങ്ങളില്‍ ഒന്നാണ് ഇസ്‌ലാമിലെ ബഹുഭാര്യാത്വം. ഇസ്‌ലാമിനെതിരെ പ്രവാചക കാലം മുതല്‍ക്കേ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങളാണ് പൊതുവെ ഇന്നും പുതുമകളോടെ പലും അവതരിപ്പിക്കുന്നതെങ്കിലും ഇസ്‌ലാമിലെ ബഹു ഭാര്യാത്വത്തിനെതിരിലുള്ള വിമര്‍ശനങ്ങള്‍ക്ക് അധിക കാലം പഴക്കമില്ല. പടിഞ്ഞാറന്‍ നാഗരികത ലോകത്ത് മേല്‍കോയ്മ നേടിത്തുടങ്ങിയതോടെയാണ് ഇത്തരമൊരു വിമര്‍ശനം ഇസ്‌ലാമിനെതിരെ ഉയര്‍ന്നുവരാന്‍തുടങ്ങിയത്.

Read More »

വൈവാഹിക ജീവിത പരാജയം: പത്ത് കാരണങ്ങള്‍

എല്ലാതരത്തിലുമുള്ള മനുഷ്യബന്ധങ്ങളില്‍ തികവുറ്റതായി ഏതെങ്കിലുമുള്ളതായി നമുക്ക് ഉറപ്പിച്ചുപറയാന്‍ കഴിയില്ല. മാതൃ-പിതൃ-സഹോദര-സുഹൃദ് ബന്ധങ്ങളിലെന്ന പോലെ അപൂര്‍ണത വൈവാഹികബന്ധത്തിലും സ്വാഭാവികമാണ്. ഏറെക്കാലം വളരെ സന്തോഷപ്രദമായി തുടര്‍ന്നുവന്ന ദാമ്പത്യങ്ങള്‍ പോലും മക്കളുടെ വിവാഹഘട്ടത്തിലോ അതിനുശേഷമോ ഉലച്ചില്‍തട്ടിയതിന്റെ ചരിത്രം ചിലപ്പോള്‍ നമ്മുടെ പരിചിതവൃത്തത്തില്‍ ഉണ്ടായിരിക്കാം.

Read More »

റസൂലിനെ അതിരറ്റു സ്‌നേഹിച്ച പത്നിമാര്‍

പ്രവാചകന്‍ മുഹമ്മദ് (സ), ഭര്‍ത്താവെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം ഏറ്റവും ഭംഗിയായും പരിപൂര്‍ണ്ണമായി നിര്‍വഹിച്ച ഒരു വ്യക്തിത്വമായിരുന്നു. തന്റെ ഭാര്യമാരോട് അങ്ങേയറ്റത്തെ സ്‌നേഹവും കാരുണ്യവും ദയയും പ്രകടിപ്പിച്ച അദ്ദേഹത്തെ വിട്ടുപിരിഞ്ഞുള്ള ഒരു ജീവിതത്തെ കുറിച്ച് അവര്‍ക്ക് ആലോചിക്കാനേ കഴിയുമായിരുന്നില്ല. മക്കയിലായിരിക്കുമ്പോഴാണ് സൗദയെ രണ്ടാം ഭാര്യയായി തിരുമേനി സ്വീകരിക്കുന്നത്. അധികനാളായില്ല ചില കാരണങ്ങളാല്‍ അവരെ വിവാഹമോചനം ചെയ്യണമെന്ന് തിരുമേനി ആഗ്രഹിച്ചു. ഇതറിഞ്ഞ സൗദ (റ) വളരെയധികം ദുഖിതയായി നബിയോടു അപേക്ഷിച്ചു:’ അല്ലാഹുവിന്റെ …

Read More »

ഇണക്കിളികളോട് ചില വര്‍ത്തമാനങ്ങള്‍!

കഴിഞ്ഞ ദിവസം എന്റെയൊരു സഹോദരന്‍ ഒരിക്കല്‍ വളരെ വിഷാദമനസ്സോടെ എന്റെയടുക്കല്‍ വന്നു. അദ്ദേഹത്തിന്റെ വിഷാദത്തിന്റെയും മാനസികപ്രയാസത്തിന്റെയും കാരണമെന്തെന്നറിയാന്‍ വളരെ പണിപ്പെട്ടു. അദ്ദേഹത്തിന്റെ ദാമ്പത്യത്തില്‍ കല്ലുകടിയനുഭവപ്പെടുന്നുണ്ടെന്ന് പലപ്പോഴും ഞാന്‍ സംശയിച്ചിരുന്നു.അദ്ദേഹം വിവാഹിതനായിട്ട് അധികം നാളായിരുന്നില്ല. ഭാര്യയുമായി എന്നും വഴക്കും വക്കാണവുമുണ്ടാക്കേണ്ടിവരുന്നതില്‍ കുണ്ഠിതമുണ്ടായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെയും ഭാര്യയുടെയും വേദന എനിക്ക് മനസ്സിലാകുമായിരുന്നു. തങ്ങള്‍ക്കെങ്ങനെ ഒരു നല്ല ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്  ആയിത്തീരാം എന്ന് ഒരിക്കലുംചിന്തിക്കാന്‍കഴിഞ്ഞില്ല ് എന്നതായിരുന്നു പ്രധാനസംഗതി.

Read More »

അടുക്കളപ്പണികള്‍ ഷെയര്‍ചെയ്യുന്ന ദമ്പതികള്‍ക്കിടയില്‍ വിവാഹമോചനം ?

മഹിളമാരേ, തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ അടുക്കളപ്പണിയേല്‍പിക്കും മുമ്പ്  രണ്ടുവട്ടം ആലോചിക്കൂ; ദാമ്പത്യം മുന്നോട്ടുകൊണ്ടുപോകണോ, അതോ ഭര്‍ത്താവ് അടുക്കളയുടെ തറ തുടക്കണോ എന്ന്. അടുത്തിടെ നടന്ന നോര്‍വീജിയന്‍ പഠനറിപ്പോര്‍ട്ടിലാണ് അടുക്കളപ്പണികള്‍ വീതംവെക്കുന്ന ദമ്പതികളുടെ വിവാഹജീവിതം മറ്റുള്ളവരുടേതിനെ അപേക്ഷിച്ച് വളരെവേഗം തകര്‍ച്ചയിലേക്ക് നീങ്ങുന്നതായി കണ്ടെത്തിയത്.

Read More »

ബഹുഭാരൃാസമ്പ്രദായം

അടിസ്ഥാനപരമായി ഏകഭാരൃത്വമാണ് ഖുര്‍ആന്‍ അംഗീകരിച്ചത്. എന്നാല്‍കണിശമായ ഉപാധികളോടെ ബഹുഭാരൃാസമ്പ്രദായത്തെ അത് അംഗീകരിക്കുകയുണ്ടായി. വൃക്തിപരവും സാമൂഹികവുമായ അനിവാരൃതകളാണ് ഈ അംഗീകാരത്തിന്റെ അടിസ്ഥാനം. എന്നാല്‍ മൗലികസ്വഭാവം ഏകഭാരൃാസമ്പ്രദായമാണ്.മേല്‍സൂചിപ്പിച്ച ഉപാധികളില്‍ ഏറ്റം ശക്തമായത് നീതിയാകുന്നു. നിലവിലുള്ള ഭാരൃ തന്റെ ജീവിതാവശൃങ്ങള്‍ക്ക് അപരൃാപ്തയായതിനാല്‍ മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനാകുകയും എന്നാല്‍ രണ്ടു ഭാരൃമാര്‍ക്കുമിടയില്‍ കണിശമായ നീതി നടപ്പിലാക്കാന്‍ കഴിയുകയും ചെയ്യുന്നവര്‍ക്ക് മാത്രം നല്കിയ ഇളവാണ് ബഹുഭാരൃത്വം.എന്നാല്‍ ഭാരൃമാര്‍ക്കിടയില്‍ തുലൃനീതി നടപ്പിലാക്കുകയെന്നത് സാധാരണമനുഷൃപ്രകൃതിയില്‍ പെട്ടതല്ല. ഖുര്‍ആന്‍ അക്കാരൃം …

Read More »

ഊഷ്മള ദാമ്പത്യത്തിന് ചില ചുവടുവെയ്പുകള്‍

ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പരാശ്രിതരും മനസിണക്കവുമുള്ളവരായിരിക്കേണ്ടവരാണ.്  ശാരീരികവും മാനസികവും സാമ്പത്തികവുമായ കാര്യങ്ങളിലൊക്കെ അവര്‍ പരസ്പരം ആശ്രിതരാകണം എങ്കിലേ ദാമ്പത്യബന്ധം വിജയത്തിലെത്തിക്കാന്‍ കഴിയൂ. വിശപ്പടക്കാന്‍ അവര്‍ക്ക് ഭക്ഷണം നല്‍കുന്നതും ഭയത്തില്‍നിന്ന് അവര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതും അല്ലാഹുവാണെന്ന് വി. ഖുര്‍ആന്‍ പറയുന്നുണ്ട്. ദാമ്പത്യബന്ധത്തിന്റെ ഊഷ്മളതയ്ക്കും സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണ് ദമ്പതികള്‍ സ്വയം തങ്ങളുടെ വൈകാരികാവസ്ഥകളെ പരസ്പരം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ശ്രമിക്കുകയെന്നത്.

Read More »