Home / സമൂഹം / കുടുംബം / കുടുംബം-ലേഖനങ്ങള്‍

കുടുംബം-ലേഖനങ്ങള്‍

ചുരുക്കത്തില്‍ അമ്മായിയമ്മയോടും മരുമകളോടും പറയാനുള്ളത്

മകന്റെയും മരുമകളുടെയും വൈവാഹികജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുകൂട്ടരുടെയും മാതാക്കള്‍ താല്‍പര്യംകാട്ടുമെന്ന് നമുക്കൊരിക്കലും സങ്കല്‍പിക്കാനേ കഴിയില്ല. ആണ്‍മക്കള്‍ തങ്ങളുടെ പ്രയാസങ്ങളെ തുറന്ന് വെളിപ്പെടുത്തുമെങ്കില്‍ അവരുടെ വിഷമതകള്‍ സ്വയമേറ്റെടുത്ത് എല്ലാം സമര്‍പ്പിക്കാനും അവരെ കരകയറ്റാനും മാതാക്കള്‍ തയ്യാറാകും. എന്നാല്‍ അധികയുവാക്കളും തുറന്ന ആശയവിനിമയം നടത്തുന്നതില്‍ പലപ്പോഴും വമ്പിച്ച തോല്‍വിയാണെന്ന് പറയാതെ വയ്യ. അവര്‍ വിവേകംപുലര്‍ത്താതെ ഒന്നുകില്‍ മാതാവിന്റെയോ അല്ലെങ്കില്‍ ഭാര്യയുടെയോ പക്ഷംപിടിച്ചുകളയും. അതോടെ മറുപക്ഷത്തെ എതിര്‍പ്പിനും അതൃപ്തിക്കും കാഠിന്യമേറുകയായി. ബുദ്ധിശൂന്യമായ ഈ നിലപാട് …

Read More »

‘അമ്മായിയമ്മ’യുടെ മനഃശാസ്ത്രം

അമ്മായിയമ്മ എന്നത് ശ്രവണമാത്രയില്‍തന്നെ മോശം പ്രതിഛായയാണ് കേള്‍വിക്കാരിലുളവാക്കുന്നത്. ലോകത്തെവിടെയും മരുമകളുടെ ജീവിതത്തില്‍ വില്ലനായാണ് അവര്‍ കടന്നുവരുന്നത്. വാസ്തവത്തില്‍ അവയിലധികവും അതിശയോക്തികളാണ് . പക്ഷേ, ആ അതിശയോക്തികളെ തലയാട്ടിസമ്മതിക്കാന്‍ ഒരു സ്ത്രീയും മടികാട്ടാറുമില്ല. എല്ലാ സഹോദരിമാരോടും ഒരുകാര്യമാണ് ഇത്തരുണത്തില്‍ എനിക്കുണര്‍ത്താനുള്ളത്. അതായത്, നിങ്ങളും ഒരിക്കല്‍ ആ റോള്‍ സ്വീകരിക്കേണ്ടവരാണ്. അതിനാല്‍ അമ്മായിയമ്മമാരുടെ പറയപ്പെടുന്ന ‘കുറ്റകൃത്യ’ത്തിന് മാപ്പുകൊടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയുമാണ് വേണ്ടത്. ഈ വിഷയം ഒരു പുരുഷന്‍എഴുതുന്നതില്‍ പൊരുത്തമില്ലായ്മ കാണുന്നവരുണ്ടാകാം. എന്നാല്‍ അയാള്‍ …

Read More »

വിജയികളുടെ ജീവിതചര്യ

1.വിജയശ്രീലാളിതരുടെ ദിനാരംഭം വിജയത്തിന്റെ നെറുകയെത്തിയ ആളുകള്‍ സൂര്യോദയത്തിന് മുമ്പ് എഴുന്നേല്‍ക്കുന്നവരായിരിക്കും. നേരത്തേ എഴുന്നേറ്റാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ കഴിയും എന്നതുതന്നെ കാര്യം. പുലര്‍ക്കാലവേളയില്‍ എഴുന്നേല്‍ക്കുന്ന കിളികള്‍ വയറുനിറച്ച് സായന്തനത്തില്‍ മടങ്ങുന്നത് നാം കാണാറില്ലേ!. അതെത്തുടര്‍ന്ന് ആ കിളികള്‍ക്ക് രാത്രി നല്ല ഉറക്കം ലഭിക്കുകയുംചെയ്യുന്നു. പ്രഭാതനമസ്‌കാരസമയത്ത് എഴുന്നേല്‍ക്കാന്‍ പ്രയാസംതോന്നുന്നുവെങ്കില്‍ അലോസരപ്പെടുത്തുന്ന ശബ്ദമുള്ള അലാറം സെറ്റ് ചെയ്യുക. അത് ബെഡില്‍നിന്ന് ദൂരെ വെക്കുക. അങ്ങനെയാകുമ്പോള്‍ കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാനെളുപ്പമാണ്. 2. വായിക്കുക, വായിക്കുക …

Read More »

ദാമ്പത്യപരാജയത്തിന് 10 കാരണങ്ങള്‍

ദാമ്പത്യം ഇതര മാനുഷിക ബന്ധങ്ങളെപ്പോലെയായാല്‍ അത് സുദൃഢമാണെന്ന് ഒരിക്കലും പറയാനാവില്ല. കൊട്ടിഗ്‌ഘോഷിക്കപ്പെട്ട എത്രയോ ദാമ്പത്യങ്ങള്‍ തകര്‍ന്ന കഥകള്‍ നാം കേട്ടിട്ടുണ്ട്. അതിനാല്‍ ശരിയായ ആശയവിനിമയത്തിനുപുറമെ അത്യധ്വാനം, ആത്മാര്‍ഥത, സ്വപ്നളെക്കുറിച്ച വീണ്ടുവിചാരം തുടങ്ങിയവ കൂടിയുണ്ടെങ്കിലേ ദാമ്പത്യജീവിതം വിജയിപ്പിക്കാനാകുകയുള്ളൂവെന്ന് വിദഗ്ധര്‍ പോലും സമ്മതിക്കുന്നുണ്ട്. കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമാണെന്ന് തോന്നാമെങ്കിലും പ്രയോഗതലത്തില്‍ മാത്രമേ ദാമ്പത്യത്തിന് അത് ഗുണകരമാകുകയുള്ളൂ.ദമ്പതികള്‍ക്കിടയില്‍ പൊട്ടിത്തെറികള്‍ക്കും ചേര്‍ച്ചയില്ലായ്മക്കും കാരണമാകുന്ന സംഗതികളെന്തെന്ന ചോദ്യത്തിന് ദാമ്പത്യവിദഗ്ധന്‍മാരും മുസ്‌ലിംകൗണ്‍സിലര്‍മാരും വ്യത്യസ്താഭിപ്രായക്കാരാണ്. വിവാഹേതരബന്ധം, ലഹരി തുടങ്ങി അങ്ങേയറ്റം …

Read More »

മാതൃകാ പിതാവായിക്കൂടേ നാം ?

നല്ലൊരു കുടുംബത്തെ രൂപവത്കരിക്കുന്നതില്‍ പ്രധാനപ്പെട്ടതും അനിഷേധ്യവുമായ ഘടകങ്ങളില്‍ ഒന്നാണ് പിതാവ്. കുടുംബകാര്യങ്ങളും ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുന്നതില്‍ അവന്ന് വൈവിധ്യമാര്‍ന്ന പങ്കുണ്ട്. കുടുംബത്തിന്റെ അച്ചുതണ്ട് പിതാവാണ്. അതിന്റെ ആഭ്യന്തരഭദ്രത ഉറപ്പുവരുത്തുന്നതില്‍ മുഖ്യപങ്ക് അവന്നാണ്. ഭാര്യ-സന്താനങ്ങളുടെ സംരക്ഷണവും ചിലവും വഹിക്കുന്നത് അതോടൊപ്പം ചേര്‍ത്തുപറയണം. സാമൂഹികകെട്ടുറപ്പിനും പുരോഗതിക്കും വേണ്ടി പ്രയത്‌നിക്കുകയെന്നത് അവന്റെ ദൗത്യമാണ്. പുറംലോകത്തെയും കുടുംബത്തെയും പരസ്പരം ബന്ധപ്പെടുത്തുന്ന ചരടാണ് പിതാവ്. ഈ വിശാലമായ സമൂഹത്തില്‍ ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് പിതാവിന്റേതാണ്. പിതാവ് …

Read More »

പ്രവാചകന് പ്രിയങ്കരിയായ ഭാര്യ

സദഫ് ഫാറൂഖി ദാമ്പത്യത്തിന് ഇസ്‌ലാമില്‍ വളരെയേറെ പ്രാധാന്യമുണ്ട്. ഭിന്ന സ്ത്രീ- പുരുഷ വ്യക്തിത്വങ്ങള്‍ ദൈവികനിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചുകൊണ്ട് വിശ്വാസിസമൂഹത്തിന്റെ പരമ്പര നിലനിര്‍ത്തുന്ന ഒരു വ്യവസ്ഥയാണ് ദാമ്പത്യം. അതിനാല്‍ തന്നെ ദാമ്പത്യത്തിലെ പരസ്പരബന്ധത്തിന്റെ ഊഷ്മളതയെ വസ്ത്രത്തോടാണ് ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നത്. നിത്യഹരിതപ്രേമകഥ മുഹമ്മദ് നബി(സ)യും പത്‌നി ഖദീജ ബിന്‍ത് ഖുവൈലിദും തമ്മിലുള്ള സ്‌നേഹോഷ്മളമായ ദാമ്പത്യം ലോകം ഇന്ന് കേട്ടിട്ടുള്ള പ്രേമകഥകളെക്കാള്‍ ഉദാത്തമാണ്. കന്യകയായ ഇളംതരുണിയെ വിവാഹം കഴിക്കാന്‍ 25 കാരനായ മുഹമ്മദ്(സ)ന് കഴിയുമായിരുന്നു. …

Read More »

കുട്ടികളുടെ മാനസിക-വൈകാരിക ആരോഗ്യം നിലനിര്‍ത്താന്‍

മാനസികാരോഗ്യം സമുദായം അത്രയൊന്നും ചര്‍ച്ചചെയ്യാനിഷ്ടപ്പെടാത്ത വിഷയമാണ്. വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത മാനസികപ്രയാസത്താല്‍ ജീവനൊടുക്കിയ അഞ്ചുപേരെ എനിക്കറിയാം. ആ ദുരന്തങ്ങളുടെ പേരില്‍ സമൂഹം ആ കുടുംബത്തെ കുറ്റപ്പെടുത്തുകയാണ് ചെയ്യന്നത്. ഇത്തരം ദുരന്തങ്ങളിലേക്ക് വഴിതെളിക്കുന്ന വസ്തുതകളുടെ വെളിച്ചം വീശുകയാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. മാനസികാരോഗ്യമില്ലായ്മ ഒരു രോഗമാണ്. അത് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കുടുംബാംഗങ്ങളുടെ പിന്തുണയും ഫലപ്രദമായ മരുന്നുകളും ഉണ്ടെങ്കില്‍തന്നെയും പലപ്പോഴും അത് ആയുഷ്‌കാല പോരാട്ടമായിത്തീരാറുണ്ട്. സ്‌നേഹിക്കുന്നവരില്‍നിന്ന് വിട്ടുമാറി നിശബ്ദതയില്‍ കഴിച്ചുകൂട്ടുകയും അവസാനം നിരാശക്കയത്തിലേക്ക് …

Read More »

കുട്ടികളുടെ ഹൃദയത്തില്‍ ഇടം നേടുക

കുട്ടികള്‍ മനുഷ്യരാശിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്. നിര്‍മലഹൃദയങ്ങള്‍ക്കുടമകളായ കുട്ടികളെ നന്‍മയുടെ കേദാരമാക്കി വളര്‍ത്തിയെടുക്കാന്‍ എളുപ്പമാണ്. അതിന് തികച്ചും സ്‌നേഹത്തോടെയും അവധാനതയോടെയുള്ള സമീപനം ആവശ്യമാണ്. കുടുംബങ്ങള്‍ക്ക് സന്താനങ്ങളെ വിശ്വസ്തയോടെ ഏല്‍പിച്ചിരിക്കുകയാണ് അല്ലാഹു. അവരെ ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കണമെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. സന്താനങ്ങളില്‍ ഏതെങ്കിലുമൊരാളെ കൂടുതലായി പരിഗണിക്കുന്നതോ അവഗണിക്കുന്നതോ ശരിയല്ല. ആണായാലും പെണ്ണായാലും കുട്ടികളെ ഒരേ പോലെ സ്‌നേഹിക്കുകയും പരിചരിക്കുകയുംചെയ്യണം. വീട്, ഭക്ഷണം, വസ്ത്രം, പ്രോത്സാഹനം, പരിപാലനം, സ്‌നേഹം എന്നിവ കുട്ടികള്‍ക്ക് …

Read More »

ഭാര്യ എന്നെ പഠിപ്പിച്ചത്

‘അതിഥികള്‍ സമയം തെറ്റി വന്നാലും മാലാഖമാരുടെ സ്ഥാനത്താണെന്ന് എന്നെ പഠിപ്പിച്ചത് എന്റെ ഭാര്യയായിരുന്നു! സ്വാര്‍ത്ഥത കാണിക്കുന്നത് പൗരുഷത്വത്തിന്റെ അടയാളമല്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയതും അവള്‍ തന്നെയായിരുന്നു! വിഢ്ഢിത്തത്തിന് ചികിത്സയോ, ഓപറേഷന്‍ മുഖേനെയുള്ള പരിഹാരമോ ഇല്ലെന്നും അവളിലൂടെ എനിക്ക് മനസ്സിലായി! പനിനീര്‍ പൂവിനെ ഇഷ്ടപ്പെട്ട പുരുഷന്‍ തന്റെ ഭാര്യയെ ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല! ഏറ്റവും പ്രയാസകരമായ നിരക്ഷരത വൈകാരികമരവിപ്പാണ്! തന്നെ ഉടമപ്പെടുത്തിയ സ്ത്രീയില്‍ നിന്ന് അകലാനാണ് പുരുഷന്‍ ശ്രമിക്കുക! സ്ത്രീയുടെ ഏറ്റവും അപകടകരമായ വാക്കുകള്‍ …

Read More »

അന്യനാട്ടില്‍ചെന്ന് രഹസ്യവിവാഹം ?

വ്യാപാരം, വിദ്യാഭ്യാസം, ജോലി തുടങ്ങി വിവിധ ലക്ഷ്യസാക്ഷാത്കാരങ്ങള്‍ക്കായി കുടുംബത്തെ വിട്ടുപിരിഞ്ഞ് അന്യദേശത്തേക്ക് യാത്രതിരിക്കുന്ന വിശ്വാസികള്‍ അവിടെനിന്ന് നാട്ടുകാരറിയാതെ മറ്റൊരു വിവാഹം കഴിക്കുകയും ഏറെക്കാലംകഴിഞ്ഞ് അതെല്ലാം ഉപേക്ഷിച്ച് തിരിച്ചുവരുന്ന സംഭവങ്ങള്‍ ഇപ്പോഴുമുണ്ട്. കേരളത്തില്‍ പോലും ജില്ലയ്ക്ക് പുറത്ത് മറ്റൊരു വിവാഹംകഴിച്ച് വൈകാതെ അവരെ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം രഹസ്യവിവാഹങ്ങള്‍ ദീന്‍ അംഗീകരിക്കുന്നുണ്ടോയെന്ന് പലരും ചോദ്യമുന്നയിച്ചുകൊണ്ടിരിക്കുന്നു. അതെക്കുറിച്ച വിശദാംശങ്ങളാണ് ഇവിടെ കുറിക്കാനുദ്ദേശിക്കുന്നത്. പൊതുസമൂഹം ആക്ഷേപകരവും അധമവുമായി കാണുന്ന പ്രവൃത്തികളാണ് ആളുകള്‍ രഹസ്യമായി …

Read More »