Home / ഇസ്‌ലാം / വിശ്വാസം / വിശ്വാസം-പഠനങ്ങള്‍

വിശ്വാസം-പഠനങ്ങള്‍

അന്ത്യനാളും പാളിപ്പോയ പ്രവചനങ്ങളും

ദൈവം നിര്‍ണ്ണയിച്ച കൃത്യമായ ഒരു കാലയളവ് വരെ മാത്രമേ മനുഷ്യവാസം സാദ്ധ്യമായ വിധം ഈ പ്രപഞ്ചം നിലനില്‍ക്കുകയുള്ളൂവെന്നും അന്ത്യനാളെത്തിക്കഴിഞ്ഞാല്‍ ഈ ലോകത്തിന്റെ ഇന്നത്തെ ക്രമം അവസാനിക്കുമെന്നുമുള്ള സങ്കല്പം സെമിറ്റിക് മതങ്ങള്‍ (ജൂത-ക്രൈസ്തവ-ഇസ്‌ലാം) പൊതുവായി പങ്ക്‌വയ്ക്കുന്ന ആശയമാണ്. പ്രാപഞ്ചിക സംവിധാനം മറ്റൊരു രീതിയിലേക്ക് വഴുതിമാറുന്ന അതിഭീകരമായ ഈ സംഭവത്തിന്റെ മുന്നോടിയായി നടക്കുന്ന ഘട്ടങ്ങളെപ്പറ്റി സെമിറ്റിക് വേദങ്ങള്‍ വിപുലമായി പ്രതിപാദിക്കുന്നുണ്ട്; ഇവര്‍ക്ക് സമാനതകളെന്നപോലെ വൈജാത്യങ്ങളുമുണ്ട്. ബൈബിളിന്റെ വെളിച്ചത്തില്‍ നടത്തപ്പെട്ട അന്ത്യനാള്‍ പ്രവചനങ്ങളെക്കുറിച്ച സാമാന്യമായ …

Read More »

പരലോകം ഹദീസുകളില്‍

പരലോകവുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ സംക്ഷിപ്തമായോ സൂചനയായോ പരാമര്‍ശവിധേയമായിട്ടുള്ളവയുടെ വിശദാംശങ്ങള്‍ നമുക്ക് കിട്ടുന്നത് ഹദീസില്‍നിന്നാണ്. ഖുര്‍ആന്‍ മൗനം ഭജിച്ചിട്ടുള്ള വിഷയങ്ങളും ഹദീസാണ് കൈകാര്യംചെയ്യുന്നത്. അല്ലാഹു മുഹമ്മദ് നബിക്ക് നല്‍കിയിട്ടുള്ള മഹത്തായ ശിപാര്‍ശാനുവാദം ഉദാഹരണം. മഹ്ശറില്‍ വിചാരണകാത്ത് കഴിയുന്ന മനഷ്യരെ സ്വര്‍ഗത്തിലേക്കെങ്കില്‍ സ്വര്‍ഗത്തിലേക്ക്, നരകത്തിലേക്കെങ്കില്‍ നരകത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുമാറ് എത്രയും പെട്ടെന്ന് വിചാരണ ചെയ്ത് തീര്‍പ്പിലെത്തിക്കാന്‍ തിരുമേനി അല്ലാഹുവിന് മുമ്പാകെ നടത്തുന്ന ശുപാര്‍ശയാണ് ‘അശ്ശഫാഅത്തുല്‍ ഉള്മാ’ അഥവാ മഹത്തായ ശുപാര്‍ശ. ഖുര്‍ആന്‍ അതിനെ …

Read More »

വിധിവിശ്വാസത്തിന്റെ കര്‍മപ്രതികരണങ്ങള്‍

ഇസ്‌ലാമിക വിശ്വാസസംഹിതയില്‍ അതീവപ്രധാനമാണ് വിധിവിശ്വാസം. മനുഷ്യജീവിതത്തിലെ സകലനന്‍മകളും തിന്‍മകളും അല്ലാഹുവില്‍നിന്നുള്ളതാണ് എന്നതേ്രത പ്രസ്തുത വിശ്വാസം. അല്ലാഹുവിലും അവന്റെ മലക്കുകളിലും പ്രവാചകന്‍മാരിലും വേദഗ്രന്ഥങ്ങളിലും അന്ത്യദിനത്തിലും നന്‍മയും തിന്‍മയും അല്ലാഹുവിന്റെ വിധിയനുസരിച്ചാണെന്നും വിശ്വസിക്കലാണ് ഇസ് ലാമിലെ വിശ്വാസകാര്യങ്ങള്‍(മുസ് ലിം). ആറാമതുപറഞ്ഞ വിധിവിശ്വാസത്തിന് മനുഷ്യരുടെ നിത്യജീവിതവുമായി അഭേദ്യബന്ധമുണ്ട്. അല്ലാഹുവിന്റെ സിംഹാസനാരോഹണം, സമീപവാനത്തിലേക്കുള്ള ഇറക്കം മുതലായ വിശ്വാസവിഷയങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ ഇച്ഛ, അല്ലാഹുവിന്റെ കേവലഇച്ഛ, മനുഷ്യന്റെ പ്രവര്‍ത്തനോത്തരവാദിത്വം, അവന്റെ വ്യവഹാരങ്ങള്‍ എന്നിവയുമായി ഒരുപോലെ ബന്ധപ്പെടുന്നതാണ് വിധിവിശ്വാസം. …

Read More »

ലോകാവസാനത്തിന്റെ അടയാളങ്ങള്‍ ഹദീസില്‍ – 2

നാം ജീവിച്ചുകൊണ്ടിരിക്കുന്ന ഈ ഭൗതികലോകത്തിന്റെ തകര്‍ച്ചയുടെ അടയാളങ്ങളെക്കുറിച്ച ഹദീസുകള്‍ വ്യക്തമായ ചില വിവരങ്ങള്‍ നല്‍കുന്നുണ്ട്. ദിവ്യത്വം അവകാശപ്പെടുകയും തനിക്ക് വഴിപ്പെടാനായി ജനങ്ങളെ ക്ഷണിക്കുകയും എന്നാല്‍ തികഞ്ഞ ന്യൂനതയായ ഒറ്റക്കണ്ണോടുകൂടിയവനുമായ മനുഷ്യനായ ‘മസീഹുദ്ദജ്ജാല്‍’ പ്രത്യക്ഷപ്പെടലാണ് ഇവയില്‍ പ്രധാനം. 1. ‘പെരുംകള്ളന്‍മാരായ മുപ്പതോളം വ്യാജവാദികള്‍ പ്രത്യക്ഷപ്പെടുന്നതുവരെ ലോകാവസാനം സംഭവിക്കില്ല. തങ്ങള്‍ അല്ലാഹുവിന്റെ ദൂതന്‍മാരാണെന്ന് അവരെല്ലാം അവകാശപ്പെടും’. മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: ‘തങ്ങളുടെ സമുദായത്തെ ഒറ്റക്കണ്ണനും പെരുങ്കള്ളനുമായ ദജ്ജാലിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാതെ ഒരു …

Read More »

ലോകാവസാനത്തിന്റെ അടയാളങ്ങള്‍ ഹദീസില്‍

കാലത്തിന്റെ മാറ്റം, ധാര്‍മികമൂല്യങ്ങള്‍ക്കും വിശ്വാസസംഹിതകള്‍ക്കും സംഭവിക്കുന്ന ശോഷണം, തിന്‍മയുടെ ആധിക്യവും വളര്‍ച്ചയും, കുഴപ്പങ്ങളുടെ പെരുപ്പം മുതലായ ലോകാന്ത്യത്തിന്റെ സൂചനയായി ഗണിക്കപ്പെടുന്ന സംഭവവികാസങ്ങളെ പണ്ഡിതന്‍മാര്‍ ലോകാവസാനത്തിന്റെ അടയാളങ്ങള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ബുഖാരി, അബൂഹുറൈറ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നത് കാണുക: ‘ഒരാള്‍ നബി(സ)തിരുമേനിയെ സമീപിച്ച് ലോകാവസാനത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ തിരുമേനി പ്രതിവചിച്ചു: വിശ്വസ്തത നഷ്ടപ്പെട്ടാല്‍ ലോകാവസാനം പ്രതീക്ഷിച്ചുകൊള്ളുക. ആഗതന്‍ ‘അതെങ്ങനെയാണ് നഷ്ടപ്പെടുക?’ തിരുമേനി:’അനര്‍ഹരെ കാര്യങ്ങളേല്‍പിക്കുന്ന ഘട്ടമെത്തിയാല്‍ ലോകാവസാനം പ്രതീക്ഷിച്ചുകൊള്ളുക.” എല്ലാ മനുഷ്യര്‍ക്കുമായി പൊതുവെ ഒരു …

Read More »

സ്വര്‍ഗവാസികള്‍ക്ക് വാഗ്ദത്തംചെയ്യപ്പെട്ട അനുഗ്രഹങ്ങള്‍

അനശ്വരമായ അനുഗ്രഹങ്ങളാണ് സ്വര്‍ഗവാസികളെ കാത്തിരിക്കുന്നത്. അവയുടെ ഓരോ വശവും വിശദീകരിക്കുന്നതിനായി ഏതാനും ഉദാഹരണങ്ങള്‍ സമര്‍പിക്കുകയാണ് ചുവടെ. 1. വിശ്വാസിയും അവന്റെ ഭാര്യയും സ്വര്‍ഗത്തില്‍ഇബ്‌നുല്‍ ഖയ്യിം തന്റെ ബുസ്താനുല്‍ വാഇളീന്‍ എന്ന ഗ്രന്ഥത്തില്‍ വിശ്വാസിയും അവന്റെ ഭാര്യയും സ്വര്‍ഗത്തില്‍ ചെലവഴിക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.ഇബ്‌നു അബ്ബാസ്(റ) പറയുന്നു. അല്ലാഹുവിന്റെ വലിയ്യ് സ്വര്‍ഗത്തില്‍ മനോഹരമായ കട്ടിലിലായിരിക്കും.

Read More »

മരണവും പ്രപഞ്ചനാശവും: വേദങ്ങളിലൂടെ

പൗരാണികകാലം മുതല്‍ക്കുതന്നെ മരണ-മരണാനന്തര ജീവിതസംബന്ധമായ അന്വേഷണം ആരംഭിച്ചിരുന്നതായിക്കാണാം. പല പൗരാണികമതങ്ങളിലും സംസ്‌കാരങ്ങളിലും ഈ അന്വേഷണത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ നിറംപിടിപ്പിച്ച സങ്കല്‍പങ്ങള്‍ നിലനിന്നിരുന്നതായി മനസ്സിലാക്കാന്‍ കഴിയും. പൗരാണിക ഗ്രീക്ക് സംസ്‌കാരം ഹോമറിക്, പ്ലാറ്റോണിക് എന്നീ രണ്ട് പ്രബല ആശയങ്ങളുടെ സാന്നിധ്യത്തില്‍ പുഷ്ടി പ്രാപിച്ചു വന്നിട്ടുളളതാണ്. ഗ്രീക്ക് ദൈവസങ്കല്‍പ്പം മുഖ്യമായും കേന്ദ്രീകരിച്ചിരുന്നത് Zeus, Heza, Poseidon, Hade ദേവന്മാരെ ചുറ്റിപ്പറ്റിയായിരുന്നു. ദൈവങ്ങള്‍ക്ക് മരണമില്ല, മനുഷ്യര്‍ക്ക് മാത്രമേ അതുള്ളൂവെന്ന വിശ്വാസം തുടങ്ങിയവ അക്കാലഘട്ടത്തില്‍ രൂഢമായി …

Read More »