Home / ഇസ്‌ലാം / വിശ്വാസം / വിശ്വാസം-ലേഖനങ്ങള്‍

വിശ്വാസം-ലേഖനങ്ങള്‍

തസ്വവ്വുഫ് :ഇമാം ശാഹ് വലിയുല്ലാഹി അദ്ദഹ്‌ലവിയുടെ സമീപനം

ദീനിമൂല്യങ്ങളുടെ വീണ്ടെടുപ്പിനായി ഓരോ നൂറ്റാണ്ടിലും മുജദ്ദിദുകള്‍ രംഗപ്രവേശം ചെയ്യുമെന്ന ഹദീസിന്റെ പുലര്‍ച്ചയാണ് പതിനെട്ടാം നൂറ്റാണ്ടിലെ ശാഹ് വലിയുല്ലാഹി അദ്ദഹ്‌ലവിയുടെ ദൗത്യത്തിലൂടെ വെളിപ്പെടുന്നത്. ജനങ്ങള്‍ക്കിടയില്‍ വളരെയധികം സ്വാധീനംചെലുത്തിയ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം.പ്രാമാണികവും ഭൗതികവുമായ എല്ലാ വിജ്ഞാനീയങ്ങളിലും സമകാലികരെ അതിജയിക്കുംവിധം അവഗാഹം അദ്ദേഹത്തിനുണ്ടായിരുന്നു. തിയോളജി, ഫിലോസഫി, മിസ്റ്റിസം, കര്‍മശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം , സോഷ്യോളജി തുടങ്ങി എല്ലാ വിജ്ഞാനശാഖകളിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു.ഗവേഷണാത്മകമായ ഉള്‍ക്കാഴ്ചയും അസാധാരണമായി ജീവിതനിരീക്ഷണപാടവും അദ്ദേഹത്തിന്റെ വൈജ്ഞാനികമികവിന് മൂര്‍ച്ച കൂട്ടി. …

Read More »

സാഹോദര്യം ഹൃദയവികാരമാണ്

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞുവന്ന ദരിദ്രനായ ഒരു സ്വര്‍ണപ്പണിക്കാരന്റെ പതിനാറ് മക്കളില് രണ്ടുപേരായിരുന്നു ആല്‍ബ്രച്ച് ഡ്യൂറേയും ആല്‍ബര്‍ട്ട് ഡ്യൂറേയും. ചെറുപ്പം മുതലേ ഇരുവര്‍ക്കും ചിത്രകലയില്‍ അതീവതാല്‍പര്യമുണ്ടായിരുന്നു. വളര്‍ന്നുവലുതായപ്പോള്‍ രണ്ടാള്‍ക്കും ന്യൂറംബര്‍ഗിലെ പ്രസിദ്ധമായ അക്കാദമി ഓപ് ഫൈന്‍ ആര്‍ട്‌സില്‍ ചേര്‍ന്നുപഠിക്കാനും ഭാവിയില്‍ പ്രശസ്തരായ ചിത്രകാരന്‍മാരായിത്തീരാനും മോഹമുദിച്ചു. കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന അച്ഛന് മക്കളെ ചിത്രകലാ പഠനത്തിന് പറഞ്ഞയക്കാന്‍ യാതൊരു നിവൃത്തിയുമുണ്ടായിരുന്നില്ല. ഒടുവില്‍ ആല്‍ബര്‍ട്ടും ആല്‍ബ്രച്ചും കൂടിയാലോചിച്ച് ഒരു തീരുമാനമെടുത്തു. …

Read More »

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

എല്ലാ മനുഷ്യര്‍ക്കുമുണ്ട് സഹജമായ ദൗര്‍ബല്യങ്ങള്‍. ഒട്ടനേകം കഴിവുകളും ക്ഷമതകളും സിദ്ധികളും നന്‍മകളും ഉള്ളതോടൊപ്പം ചാപല്യങ്ങളുമുണ്ട് മനുഷ്യന് . അനുഭവിച്ചും ആസ്വദിച്ചും കഴിയാന്‍ അഗണ്യമാംവിധം ഫലവൃക്ഷങ്ങള്‍ ചുറ്റുവട്ടത്തുണ്ടായിട്ടും ആദമും ഹവ്വയും സ്വര്‍ഗത്തിലെ നിരോധിത വൃക്ഷത്തിലേക്കുതന്നെ ആകര്‍ഷിക്കപ്പെട്ടതും അതിലെ കായ്കനികള്‍ പറിച്ചുതിന്ന് ബഹിഷ്‌കൃതരായതും നമുക്കറിയാം. ദൗര്‍ബല്യങ്ങള്‍ക്കുമുമ്പില്‍ അടിതെറ്റി വീണതാണ് കാരണം. ദൗര്‍ബല്യം മനുഷ്യന്റെ സൃഷ്ടിഘടനയിലുള്ളതായതുകൊണ്ടാണ് പ്രയാസം വരുമ്പോള്‍ അസ്വസ്ഥനും ഐശ്വര്യം വരുമ്പോള്‍ സ്വാര്‍ഥനുമാകുന്നത്. അസ്വസ്ഥതയും സ്വാര്‍ഥതയും മനുഷ്യന്റെ ദൗര്‍ബല്യങ്ങളാണ് എന്നുചുരുക്കം. അബദ്ധങ്ങളും തെറ്റുകുറ്റങ്ങളും …

Read More »

മൂന്നുതരം ഹൃദയങ്ങള്‍

സുരക്ഷിതമായ ഹൃദയം ഒരു വ്യക്തിയെ തന്‍റെ സ്രഷ്ടാവിനെ സമാധാനപൂര്‍വം കണ്ടുമുട്ടാനും പരലോകവിചാരണയില്‍ വിജയംകൈവരിക്കാനും പ്രാപ്തനാക്കുന്നത് ഇത്തരം ഹൃദയമാണ്. അല്ലാഹു പറയുന്നു: ‘സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണത്. കുറ്റമറ്റ ഹൃദയ(ഖല്‍ബുന്‍ സലീം)വുമായി അല്ലാഹുവിന്‍റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ'(അശ്ശുഅറാഅ് 88,89) ‘ഖല്‍ബുന്‍ സലീം’ എന്ന സംജ്ഞകൊണ്ട് ഉദ്ദേശിക്കുന്നത് സുരക്ഷിതമായ ഹൃദയം എന്നാണ്. ആ വിശേഷണം പിറവിതൊട്ടേ ഹൃദയത്തിലുള്‍ച്ചേര്‍ന്ന സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. സത്യസന്ധതയും സത്യത്തോടൊട്ടിനില്‍ക്കുന്ന പ്രകൃതവും സുരക്ഷിതമായ ഹൃദയമുള്ളവരുടെ ലക്ഷണമാണ്. മരീദ്, സഖീം, അലീല്‍(രോഗി) …

Read More »

ഞാന്‍ ഉള്ളപ്പോള്‍ നീയെന്തിന് പേടിക്കുന്നു

ദൈവത്തോടുള്ള ഭയപ്പാടാണോ പ്രണയമാണോ ഒരു വിശ്വാസിയെ കൂടതുല്‍ ഭക്തനും ശക്തനുമാക്കുന്നത് എന്ന ചോദ്യത്തിന്, പ്രണയമെന്നായിരിക്കും സൂഫികളുടെ ഉത്തരം. ഭയവും പ്രണയവും രണ്ടുതരം വികാരങ്ങളാണ്. ആദ്യത്തേത് നിര്‍ബന്ധിതാവസ്ഥയുടെ സൃഷ്ടിയാണെങ്കില്‍ രണ്ടാമത്തേത് സ്വാഭാവികതയില്‍നിന്ന് രൂപപ്പെട്ടുവരുന്നതാണ്. പഠിക്കേണ്ടതുപോലെ പഠിക്കുകയും പെരുമാറേണ്ടതുപോലെ പെരുമാറുകയും ചെയ്തില്ലെങ്കില്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥ ക്ലാസുമുറിക്കകത്തുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ അധ്യാപകരെ ഭയപ്പെടാന്‍ നിര്‍ബന്ധിതരാവും. അത്തരമൊരവസ്ഥയില്‍ സാഹസപ്പെട്ടുകൊണ്ടാണെങ്കിലും നന്നായി പഠിക്കാനും പെരുമാറാനും കുട്ടികള്‍ നിര്‍ബന്ധിതരാവും. അതേസമയം ന്നനായി പഠിക്കുകയും പെരുമാറുകയും ചെയ്യേണ്ടത് തന്റെ വ്യക്തിത്വപരിപാകത്തിന് ആവശ്യമാണെന്നും …

Read More »

വഞ്ചകന്‍ അപമാനിക്കപ്പെടും

നെപ്പോളിയന്റെ നേതൃത്വത്തില്‍ ഓസ്ട്രിയക്കെതിരെ യുദ്ധം നടക്കുകയാണ്. അതിനിടെ ഒരു ഓസ്ട്രിയന്‍ ഓഫീസര്‍ വന്ന് നെപ്പോളിയന് സൈനിക രഹസ്യങ്ങള്‍ കൈമാറി. ഓസ്ട്രിയക്കുമേല്‍ വളരെ എളുപ്പത്തില്‍ വിജയം നേടാന്‍ ഫ്രഞ്ച് സൈന്യാധിപനായ നെപ്പോളിയനെ അവ സഹായിച്ചു. ഓസ്ട്രിയന്‍സുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷം തന്റെ സഹായത്തിന്റെ പ്രതിഫലം സ്വീകരിക്കാന്‍ ആ ഓഫീസര്‍ നെപ്പോളിയന്റെ മുന്നിലെത്തി. ഒരു കീസ് നിറയെ സ്വര്‍ണം നിലത്തിട്ടതിന് ശേഷം അതെടുത്ത് സ്ഥലംവിട്ടുകൊള്ളാന്‍  നെപ്പോളിയന്‍ അയാളോട് പറഞ്ഞു. പക്ഷേ ഓസ്ട്രിയന്‍ ഓഫീസര്‍ …

Read More »

‘പ്രയാസപ്പെടേണ്ട, അല്ലാഹു സഹായിക്കും’

പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്, പട്ടിണിയുടെ കൂടെ സമൃദ്ധിയും, ദാഹത്തിന്റെ കൂടെ ശമനവും, രോഗത്തിന്റെ കൂടെ സൗഖ്യവും കടന്നുവരിക തന്നെ ചെയ്യുന്നതാണ്. കാണാതായവന്‍ തിരിച്ചുവരികയും, വഴിതെറ്റിയവന്‍ ശരിയായ വഴി കണ്ടെത്തുകയും, പ്രയാസം പരിഹരിക്കപ്പെടുകയും, ഇരുള്‍ നീങ്ങി പ്രകാശം പരക്കുകയും ചെയ്‌തേക്കും. അല്ലാഹു വിജയമോ, അവനില്‍ നിന്നുള്ള മറ്റു വല്ല വിധികല്‍പനയോ കൊണ്ടുവരാതിരിക്കില്ല.  അന്ധകാര നിബിഢമായ രാത്രിയെ പുലരാനിരിക്കുന്ന പ്രഭാതം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുക. താഴ്‌വരകള്‍ക്കും, പര്‍വതങ്ങള്‍ക്കുമപ്പുറം ഇരുട്ടിനെ ആട്ടിയോടിക്കുന്ന പ്രകാശമായിരിക്കും ആ പ്രഭാതത്തിനുണ്ടാവുക. …

Read More »

ദുരന്തങ്ങള്‍ നമ്മെ ദുര്‍ബലരാക്കുന്നില്ല

പരീക്ഷണങ്ങളും പ്രതിസന്ധികളും പ്രയാസങ്ങളും ദുരന്തങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ അവയെ നേരിടാനുള്ള ആത്മധൈര്യം നമ്മുടെ വിശ്വാസവും അല്ലാഹുവുമായുള്ള ബന്ധവും എത്രമാത്രമെന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ദുരന്തം പലയാളുകളിലും വ്യത്യസ്ത പ്രതികരണങ്ങളാണുണ്ടാക്കുന്നത്. ചിലയാളുകളെ അത് വിശ്വാസത്തില്‍നിന്നും അല്ലാഹുവില്‍നിന്നും അകറ്റിക്കളയും. എന്നാല്‍ അടിയുറച്ച ഈമാനുള്ളവരെയും വിനയാന്വിതരെയും അത് സമാശ്വാസം പകര്‍ന്നുനല്‍കി ഉന്നതവിധാനങ്ങളിലെത്തിക്കും. തങ്ങളെ ബാധിച്ച ദുരന്തത്തില്‍ അലമുറയിട്ട് കരയുന്നവരെയും എല്ലാറ്റിനെയും കുറ്റപ്പെടുത്തുന്നവരെയും നിരാശയാല്‍ സമൂഹത്തെ തള്ളിപ്പറയുന്നവരെയും തിരിച്ചറിവുള്ളവരാക്കാന്‍ ക്ഷമാലുവായ വിശ്വാസിയുടെ സംയമനവും സമചിത്തതയും ഉയര്‍ത്തിക്കാട്ടേണ്ടതാണ്. കാരണം, …

Read More »

പ്രവാചകന്‍മാരുടെ ജീവിതവുമായി മുഅ്ജിസത്തുകള്‍ക്കുള്ള ബന്ധം

ഖുര്‍ആനിലും ഇതര വേദഗ്രന്ഥങ്ങളിലും വിവരിക്കപ്പെട്ട പ്രവാചകന്‍മാരുടെ ചരിത്രങ്ങളില്‍ അടയാളങ്ങളും തെളിവുകളു(മുഅ്ജിസത്ത്) മായി ബന്ധപ്പെട്ട ആത്മീയാനുഭവങ്ങളെക്കുറിച്ച് ഹൃദയസ്പര്‍ശിയായ വിവരണങ്ങളുണ്ട്. ആകാശാരോഹണം(മിഅ്‌റാജ്), ദൈവവുമായുള്ള സംഭാഷണം(മുനാജാത്ത്), മലക്കുകളുമായുള്ള കൂടിക്കാഴ്ച, സത്യമായി പുലരുന്ന സ്വപ്‌നദര്‍ശനങ്ങള്‍(റുഅ്‌യാ) പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുന്നത്, നൂഹ് നബിയുടെ പ്രളയം, ഇബ്‌റാഹീം നബിയുടെ അഗ്നിപ്രവേശം, മൂസാനബിയുടെ വടി, ഈസാനബിയുടെ ഊത്ത് തുടങ്ങി ഒട്ടേറെ സംഭവങ്ങള്‍ ഖുര്‍ആനില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്. അവയ്‌ക്കൊപ്പം അവയുടെ പരിണിത ഫലങ്ങളെക്കുറിച്ചും വിശദമായി വിവരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ എല്ലാ കാലത്തും പ്രവാചകന്‍മാരുടെ …

Read More »

അവര്‍ അയല്‍ക്കാരല്ല; അടുപ്പക്കാര്‍

മനുഷ്യരാശിക്ക് മുഹമ്മദ് നബിയിലൂടെ ദൈവത്തില്‍നിന്നവതീര്‍ണമായ ദൈവികസന്ദേശത്തില്‍ അയല്‍ക്കാരോടുള്ള പെരുമാറ്റനിര്‍ദ്ദേശങ്ങള്‍ ഏറെയുണ്ട്. ജാതിമതവര്‍ണവര്‍ഗദേശഭാഷാ ഭേദമില്ലാതെ അയല്‍ക്കാരനോട് ഏറ്റവും നല്ല രീതിയില്‍ പെരുമാറണമെന്ന് അത് പഠിപ്പിക്കുന്നു. ആഇശയില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണാം: നബിതിരുമേനി (സ) പറഞ്ഞു.’എന്റെ അനന്തരസ്വത്തില്‍ പങ്കാളി ആക്കിയേക്കുമോയെന്ന് ഭയപ്പെടുമാറ് അയല്‍ക്കാരോടുള്ള പെരുമാറ്റത്തെപ്പറ്റി ജിബ്‌രീല്‍ എന്നോട് വസ്വിയത് ചെയ്തുകൊണ്ടിരുന്നു(മുസ്‌ലിം)’. അയല്‍ക്കാര്‍ക്കുള്ള അവകാശങ്ങള്‍ എത്രമാത്രം പ്രാധാന്യമേറിയതാണെന്ന് ഈ ഹദീഥ് നമ്മെ പഠിപ്പിക്കുന്നു. ‘നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു …

Read More »