ഗ്രന്ഥങ്ങള്‍

മസ്വാബീഹുസ്സുന്നഃ (പ്രവാചകചര്യയുടെ ദീപങ്ങള്‍)

നിവേദകന്‍മാരുടെ നീണ്ട പരമ്പരകള്‍ ഒഴിവാക്കി ഹദീസ് പാഠങ്ങള്‍ (മത്‌ന്) മാത്രം ഉള്‍ക്കൊള്ളിച്ച, ഇമാം അല്‍ഹുസൈന്‍ അല്‍ബഗവിയുടെ ആദ്യഗ്രന്ഥമാണിത്. 4484 ഹദീസുകള്‍ ഉള്ളതില്‍ 2414 ഹദീസുകള്‍ ബുഖാരി-മുസ്‌ലിം റിപോര്‍ട്ട് ചെയ്തവയാണ്. അക്കാലത്തെ ഏറ്റവും വലിയ ഹദീസ് പണ്ഡിതനായിരുന്ന ഇമാം ബഗവി ഈ ഗ്രന്ഥം എഴുതിക്കഴിഞ്ഞപ്പോള്‍ പ്രവാചകനെ സ്വപ്‌നം കണ്ടതായി പറയപ്പെടുന്നു. ഹദീസുകള്‍ പുനരുജ്ജീവിപ്പിച്ചതില്‍ നബിതിരുമേനി അദ്ദേഹത്തെ ആശീര്‍വദിച്ചുവത്രെ. ഈ കാരണത്താല്‍ അദ്ദേഹം മുഹ് യിസ്സുന്നഃ(ഹദീസിന്റെ പുനരുദ്ധാരകന്‍) എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു. ഖുറാസാനിലെ …

Read More »

ഇമാം നവവിയുടെ രിയാദുസ്സ്വാലിഹീന്‍

ഏകദേശം രണ്ടായിരം ഹദീസുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഹദീസ് സമാഹാരഗ്രന്ഥത്തില്‍ വിഷയക്രമത്തിലാണ് ക്രോഡീകരണം. എല്ലാ അധ്യായങ്ങളിലും വിഷയവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ സൂക്തം തുടക്കത്തില്‍ കൊടുത്തിരിക്കുന്നു. ചില സ്ഥലങ്ങളില്‍ ഹദീസ് പദങ്ങള്‍ക്ക് അര്‍ഥവും വിശദീകരണവും നല്‍കിയിട്ടുണ്ട്. ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി എന്നീ ഹദീസ് ഗ്രന്ഥങ്ങളാണ് മുഖ്യ അവലംബം. ആത്മസംസ്‌കരണത്തിലൂടെ ദൈവസാമീപ്യം എന്ന ലക്ഷ്യത്തോടെ വിരചിതമായ ഗ്രന്ഥമാണിത്. പണ്ഡിതന്‍മാര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്രദവും പൊതുസമൂഹത്തില്‍ ഏറെ പ്രചാരംനേടിയതുമാണിത്. യഹ്‌യബ്‌നു ശറഫ് എന്ന ഇമാം …

Read More »

മുസ്നദുല്‍ ഹുമൈദി

ഇമാം ബുഖാരിയുടെ ഗുരുവായ ഹാഫിള് അബൂബക്ര്‍ അബ്ദുല്ലാഹിബ്നു ഹുസൈന്‍ അല്‍ ഹുമൈദിയുടെ ഹദീസ് സമാഹാരമാണ് മുസ്നദുല്‍ ഹുമൈദി. മക്കയില്‍വെച്ച് രചിക്കപ്പെട്ട മുസ്നദുകളില്‍ ആദ്യത്തേതും ഏറ്റവും അടിസ്ഥാനപരവും ആയ ഗ്രന്ഥമാണിത്. പില്‍ക്കാലത്ത് വന്ന ഹദീസ് പണ്ഡിതന്‍മാര്‍ തങ്ങളുടെ രചനകള്‍ക്ക് ആധാരമാക്കിയ കൃതിയും ഇതുതന്നെ. നിവേദകരായ സ്വഹാബിമാരുടെ പേരുകളുടെ ക്രമത്തിലാണ് മുസ്നദിലെ 1300 ഹദീസുകള്‍ ക്രോഡീകരിച്ചിട്ടുള്ളത്. അക്ഷരമാലാക്രമത്തിലല്ല, മറിച്ച് അവരിലെ പ്രഥമഗണനീയരെ പരിഗണിച്ചുകൊണ്ടാണ് ആ ക്രമം സ്വീകരിച്ചിട്ടുള്ളത്. ആദ്യം വരുന്നത് നാലു ഖലീഫമാരാണ്. …

Read More »

ഹദീസ് വിജ്ഞാനീയ(ഉലൂമുല്‍ ഹദീസ്)ത്തിലെ ഗ്രന്ഥങ്ങള്‍

a. ഇല്‍മുല്‍ ജര്‍ഹി വ ത്തഅ്ദീല്‍ (നിവേദകരുടെ യോഗ്യതയും അയോഗ്യതയും പ്രതിപാദിക്കുന്ന വിജ്ഞാനശാഖ)  ഇവയിലെ പ്രധാനഗ്രന്ഥങ്ങള്‍ 1. മഅ്‌രിഫത്തുര്‍രിജാല്‍- ഇമാം യഹ്‌യബ്‌നു മുഈന്‍ (മരണം ഹി. 233) 2. അദ്ദുഅഫാഅ് -ഇമാം ബുഖാരി (മ. ഹി. 256) 3. കിതാബുദ്ദുഅഫാഅ് വല്‍ മത്‌റൂകീന്‍ – അഹ്മദ് അന്നസാഈ(ഹി.303) 4. അല്‍ജര്‍ഹു വത്തഅ്ദീല്‍ -അബ്ദുര്‍റഹ്മാന്‍ റാസി (ഹി. 327) 5. അല്‍ കാമില്‍ ഫീ മഅ്‌രിഫതി ദുഅഫാഇല്‍ മുഹദ്ദിസീന്‍ – അബ്ദുല്ലാ …

Read More »

ഇമാം ഇബ്‌നുമാജ

ഇബ്‌നുമാജ എന്നറിയപ്പെടുന്ന അബൂ അബ്ദില്ലാ മുഹമ്മദ്ബ്‌നു യസീദ്ബ്‌നു മാജ അര്‍റബ്ഈ അല്‍ ഖസ്‌വീനി ജനിക്കുന്നത് ഹി 209 ലാണ്. ഹി 233 ല്‍ നിര്യാതനായ അലിയ്യുബ്‌നു മുഹമ്മദ് അത്തനാഫസിയാണ് ഇബ്‌നു മാജഃയുടെ അധ്യാപകരില്‍ പ്രഥമന്‍. ഇതില്‍ നിന്നു ഗ്രഹിക്കാന്‍ കഴിയുന്നത് ഇബ്‌നു മാജഃ 15 അല്ലെങ്കില്‍ 20 വയസ്സു മുതല്‍ ഹദീസ് പഠനം തുടങ്ങിയിരിക്കുമെന്നാണ്. ഹി. 230 മുതല്‍ ഹദീസ് പഠനത്തിനായി യാത്ര തിരിക്കാന്‍ തുടങ്ങി. ഖുറാസാന്‍, ഇറാഖ്, സിറിയ, …

Read More »

ഇമാം തിര്‍മിദി

മുഹമ്മദ് ഇബ്‌നു ഈസാ എന്ന് ശരിയായ പേര്. പ്രസിദ്ധ ഹദീസ് ഗ്രന്ഥകാരന്‍. ഹി. 209ല്‍ തിര്‍മിദില്‍ ജനിച്ചു. ഹദീസ് അന്വേഷിച്ച് ഹിജാസ്, ഇറാഖ്, ഖുറാസാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യപകമായി യാത്രചെയതാണ് അദ്ദേഹം തന്റെ ഹദീസ് ഗ്രന്ഥം തയ്യാറാക്കിയത്. ”അല്‍ ജാമിഉസ്സഹീഹ്” അഥവാ ”അസ്സുനന്‍” എന്നാണ് ഈ ഹദീസ് സമാഹാരം അറിയപ്പെടുന്നത്. ചില ഹദീസുകള്‍ വ്യാഖ്യാനിക്കുന്നതിനെ സംബന്ധിച്ച് വിവിധ മദ്ഹബുകള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസവും ഹദീസുകള്‍ നിവേദനം ചെയ്ത നിവേദകന്മാരെ സംബന്ധിച്ച നിരൂപണങ്ങളും ഈ …

Read More »

ഇമാം നസാഈ

അബൂ അബ്ദുര്‍റഹ്മാന്‍ അഹ്മദ് ഇബ്‌നു ശുഹൈബ് ഇബ്‌നു അലിബ്‌നു ബഹ്‌റുഇബ്‌നു സാഹാന്‍. ഹിജ്‌റ 215 ല്‍ ഖുറാസാനിലെ ബന്‍സയില്‍ ജനിച്ചു. പ്രമാണയോഗ്യമായ ആറു ഹദീസ് ഗ്രന്ഥങ്ങളില്‍ (അസ്സിഹാഹുസിത്ത) ഒരു ഹദീസ് സമാഹാരം നസാഇയുടേതാണ്. ഈജിപ്തിലും ദമസ്‌കസിലുമായിരുന്നു താമസം. ഹദീസ് ശേഖരക്കുന്നതിനായി ധാരാളം യാത്രകള്‍ ചെയ്തു. നസാഇയുടെ ഹദീസ് ഗ്രന്ഥത്തിന് 51 അദ്ധ്യായങ്ങളുണ്ട്. ഓരോ അദ്ധ്യായത്തെയും അനേകം ബാബുകളായി തിരിച്ചിരിക്കുന്നു. ആരാധനാ കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് നസാഇ തന്റെ സമാഹാരത്തില്‍ പ്രാധാന്യം …

Read More »

ഇമാം മുസ്‌ലിം

ഇമാം അബുല്‍ ഹുസൈന്‍ മുസ്‌ലിം എന്ന് പൂര്‍ണനാമം. ഹദീസ് സമാഹര്‍ത്താവ്. നിസാപൂരിലെ ശൈര്‍ എന്ന അറബി ഗോത്രത്തില്‍ ഹി. 204-ല്‍ ജനിച്ചു. പിതാവ് ഹജ്ജാജ് ഇബ്‌നു മുസ്‌ലിം. ഹിജാസ്, ഇറാഖ്, സിറിയ, ഈജിപ്ത് മുതലായ സ്ഥലങ്ങളിലേക്കെല്ലാം ഹദീസ് സമാഹരണാര്‍ത്ഥം പഠന പര്യടനങ്ങള്‍ നടത്തി. ഇമാം ബുഖാരി നാസിപൂരില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഇമാം മുസ്‌ലിം ക്രോഡീകരിച്ച ഹദീസുകള്‍ അടങ്ങിയ ഗ്രന്ഥം സഹീഹ് മുസ്‌ലിം എന്ന പേരില്‍ അറിയപ്പെടുന്നു. ഇമാം …

Read More »

ഇമാം ബുഖാരി

മുഹമ്മദ് ഇബ്‌നു ഇസ്മാഈല്‍ അബൂ അബ്ദില്ലാഹില്‍ ജൂഫി എന്നാണ് ഇമാം ബുഖാരിയുടെ പൂര്‍ണനാമം. ഹി. 194 ശവ്വാല്‍ 13 ക്രി. 810 ജൂലൈ 21-നു പേര്‍സ്യക്കാരനായ ബര്‍ദിസ്ബാഹിന്റെ പൗത്രനായി ബുഖാറയില്‍ ജനിച്ചു. പതിനൊന്നാമത്തെ വയസ്സില്‍ ഹദീസ് പഠനമാരംഭിച്ചു. 16-ാം വയസ്സില്‍ തീര്‍ത്ഥാടനത്തിനിറങ്ങി. മക്കയിലെയും മദീനയിലെയും ഹദീസു പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധിച്ചു. പിന്നീട് ഈജിപിതിലേക്കുപോയി. അടുത്ത 16 വര്‍ഷം ഹദീസുകള്‍ തേടിയുള്ള യാത്രയില്‍ മുഴുകിയ ബുഖാരി 5 കൊല്ലം ബസറയില്‍ തങ്ങി. …

Read More »

ഇമാം അബൂദാവൂദ്

സുലൈമാന്‍ ഇബ്‌നു അശ്അബല്‍ സിജിസ്താനി (ജനനം ഹി. 203 ബസറയില്‍. മരണം ഹി. 275) അറേബ്യയിലെ ബനു അസദ് ഗോത്രക്കാരനായിരുന്നു. ഖുറാസാനിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഹദീസ് ശേഖരങ്ങളുള്ള മിക്ക സ്ഥലങ്ങളിലും സഞ്ചരക്കുകയും അവയെപ്പറ്റി പഠിക്കുകയും ചെയ്തു. മഹാന്‍മാരായ ഹദീസ് പണ്ഡിതന്മാരിലൊരാളായി അദ്ദേഹം പരിഗണിക്കപ്പെടുന്നു. ആറു പ്രാമാണിക ഹദീസ് സമാഹാരങ്ങളിലൊന്നായ ‘സുനനു അബൂദാവൂദി’ന്റെ സമ്പാദകന്‍. 4008 ഹദീസുകളാണ് ഇതിലുള്ളത്. ഈ സമാഹാരം തയ്യാറാക്കുന്നതിന് അബൂദാവൂദ് 20 വര്‍ഷം ചെലവഴിച്ചു. 5 ലക്ഷം …

Read More »