Home / ഹിജ്‌റ

ഹിജ്‌റ

മുഹര്‍റത്തിലെ ഐഛിക നോമ്പുകള്‍

ഇസ് ലാമിക കലണ്ടറിലെ ആദ്യത്തെ മാസമായ മുഹര്‍റം നാല് പവിത്ര മാസങ്ങളിലൊന്നാണ്. ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, റജബ് എന്നിവയാണ് മറ്റു പവിത്രമാസങ്ങള്‍. ഈ മാസങ്ങളിലെ പുണ്യകര്‍മങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. മുഹര്‍റം 10 ശ്രേഷ്ഠതയുള്ള ഒരു പുണ്യദിനമാണ്. ‘ആശൂറ’ എന്നാണതിന്റെ പേര്. ഈ ദിവസം നോമ്പനുഷ്ഠിക്കാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുണ്ട്. റമദാന്‍ നോമ്പിനു ശേഷം ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലെ നോമ്പാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. പിന്നിട്ട വര്‍ഷത്തെ പാപങ്ങള്‍ക്ക് അത് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും …

Read More »

വേണ്ടേ മുസ് ലിംകള്‍ക്ക് ഒരു ഇസ്‌ലാമിക് കലണ്ടര്‍ സംസ്‌കാരം ?

ഗോളശാസ്ത്രപണ്ഡിതന്മാര്‍ ആരായാലും അവരുടെ കണ്ടെത്തലുകള്‍ മുസ് ലിംകള്‍ അംഗീകരിക്കണം. ശാസ്ത്രീയ കണ്ടെത്തലുകള്‍ മനുഷ്യകുലത്തിന് അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങളാണ്. നബി നടപ്പിലാക്കിയ കാലഗണനാസമ്പ്രദായം കുറ്റമറ്റതും മുഴുവന്‍ മനുഷ്യര്‍ക്കും അവകാശപ്പെട്ടതുമാണ്. ഹിജ്‌റ വര്‍ഷ ചന്ദ്രമാസക്കലണ്ടറിന്റെ പ്രായോഗികത ലോകത്തെ ബോധ്യപ്പെടുത്താന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണ്.

Read More »

ഹിജ്‌റ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പാഠം

മുഹമ്മദ് നബി(സ)യുടെയും അനുയായികളുടെയും മദീനയിലേക്കുള്ള  ഹിജ്‌റ എക്കാലത്തേയും മുസ്‌ലിംന്യൂനപക്ഷങ്ങള്‍ക്കുള്ള ഗുണപാഠങ്ങള്‍ നല്‍കുന്നു. ആ തിരുമേനിയുടെയും അനുയായികളുടെയും സ്വഭാവവൈശിഷ്ട്യങ്ങള്‍ നാം നമ്മുടെ ജീവിതത്തില്‍ പകര്‍ത്തേണ്ടത് അതിനാല്‍ തന്നെ അനിവാര്യമാണ്.

Read More »

ഹിജ്റയുടെ പൊരുള്‍

ഹിജ്റാബ്ദം 1437 പിറന്നു. വിവിധ കലണ്ടറുകളില്‍ ഏറെ പ്രത്യേകതകളുള്ളതാണ് ഹിജ്റ കലണ്ടര്‍. 130 കോടിയിലേറെ മുസ്ലിംകള്‍ അനുഷ്ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മറ്റും അവലംബിക്കുന്ന കാലഗണന ക്രമമാണത്. ഇസ്ലാമിക ചരിത്രവും അറബ് ചരിത്രവുമെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് ഈ കലണ്ടറിനെ ആധാരമാക്കിയാണ്. ലോകത്ത് പല കലണ്ടറുകളുമുണ്ടെങ്കിലും അവക്കിടയിലെ സമാനതകള്‍ മാനവതയുടെ ഏകതയാണ് വിളിച്ചോതുന്നത്. ‘ആദിയില്‍ ജനങ്ങളെല്ലാം ഒരൊറ്റ സമുദായം (ഉമ്മത്ത്) ആയിരുന്നു’ വെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. പിന്നീട് പലവിധ വ്യതിയാനങ്ങള്‍ മൂലം സമൂഹം ഭിന്നിച്ചു.

Read More »

മുഹര്‍റം: ശ്രേഷ്ഠതകള്‍

വിശ്വാസികള്‍ക്ക് അല്ലാഹുവിലേക്ക് അടുക്കാനും അവന്റെ സാമീപ്യം കരസ്ഥമാക്കാനും അല്ലാഹു പല അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസികളുടെ ഏതരവസരത്തിലുമുള്ള വിളികളും പ്രാര്‍ത്ഥനകളും അല്ലാഹു ഇഷ്ടപ്പെടുന്നു. അവരുടെ ആ പ്രാര്‍ഥനകള്‍ക്ക് അല്ലാഹു പ്രത്യുത്തരം നല്‍കുകയും ചെയ്യും. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങള്‍ വിശിഷ്ടമാക്കി അല്ലാഹു വിശ്വാസികള്‍ക്കു അവനിലേക്ക് അടുക്കുവാനുള്ള അവസരം നല്‍കുന്നു. റമദാന്‍ മാസം, ജുമുഅ ദിവസം, അറഫാ ദിവസം, മുഹര്‍റം മാസം തുടങ്ങിയ വേളകള്‍ അത്തരം പ്രത്യേക സന്ദര്‍ഭങ്ങളാണ്.

Read More »

ഹിജ്‌റയെ വരവേല്‍ക്കാം

ദിവസങ്ങളും മാസങ്ങളും പിന്നിട്ട് പുതിയ ഒരു ഹിജ്‌റ വര്‍ഷത്തിന്റെ പടിവാതില്‍ക്കലാണ് നാം. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെയും സഹാബാക്കളുടെയും ജീവിതത്തിലെ അതിമഹത്തായ ഒരു സംഭവത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് ഓരോ ഹിജ്‌റ വര്‍ഷവും. പ്രവാചകന്‍ തിരുമേനിയും അനുചരന്‍മാരും മക്കയില്‍ നിന്ന് മദീനയിലേക്ക് നടത്തിയ പാലായനം (ഹിജ്‌റ) ചരിത്രത്തില്‍ തുല്യതയില്ലാത്ത അവിസ്മരണീയമായ സംഭവമാണ്. ലോകാവസാനം വരെയുള്ള വിശ്വാസികള്‍ക്ക് വിശ്വാസദാര്‍ഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും ദൈവിക സഹായത്തിന്റെയും അനശ്വരമായ ഗുണപാഠങ്ങളും ദൃഷ്ടാന്തങ്ങളും സമ്മാനിക്കുന്നുണ്ട് പ്രസ്തുത ഹിജ്‌റ.

Read More »

ഹിജ്‌റയുടെ സന്ദേശം

ഓരോ വര്‍ഷവും മുഹര്‍റം മാസം മഹത്തായ ഒരു ചരിത്ര സംഭവത്തിന്റെ പാവനസ്മരണകളുണര്‍ത്തിക്കൊണ്ടാണ് കടന്നുവരുന്നത്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ഹിജ്‌റ (മദീനാ പലായനം)യത്രെ അത്. പ്രാദേശിക തലത്തില്‍ നടന്നിരുന്ന വിശാലമായ ആശയപ്രചാരണത്തില്‍നിന്ന് ആ ആശയങ്ങള്‍ക്കനുരൂപമായി, ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ഇസ്്‌ലാമിക സമൂഹം കെട്ടിപ്പടുക്കുന്നതിലേക്കുള്ള പ്രഥമ ചുവടുവെപ്പായിരുന്നു ഹിജ്‌റ. ഈ മഹാ സംഭവം ഇസ് ലാമിക കലണ്ടറിന്റെ ആരംഭം ബിന്ദുവായി ഗണിക്കപ്പെട്ടത് സ്വാഭാവികം മാത്രം.

Read More »

ഇസ് ലാമിന് മണ്ണൊരുക്കിയ ഹിജ്‌റ

മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പ്രവാചകന്റെയും സംഘത്തിന്റെയും പാലായനം നിരവധി ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അതിജയിച്ചുകൊണ്ടായിരുന്നു. സത്യവിശ്വാസത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ജീവിതത്തില്‍ നടപ്പില്‍ വരുത്താനും, ഇസ് ലാമിന്റെ സന്ദേശം മറ്റുള്ളവരില്‍ എത്തിക്കാനും കഴിയുന്ന സുരക്ഷിതമായ സാമൂഹ്യ അന്തരീക്ഷമായിരുന്നു അവര്‍ക്കാവശ്യം. സത്യനിഷേധികളുടെ ഉപദ്രവങ്ങളില്‍ നിന്ന് ഇസ് ലാമിക സമൂഹത്തേയും ദീനിനെയും സംരക്ഷിക്കുകയെന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയായിരുന്നു.

Read More »

ആത്മവിചാരണയുടെ പുതുവര്‍ഷം

പുതിയൊരു ഹിജ്‌റ വര്‍ഷത്തെ വരവേല്‍ക്കുകയാണ് നാമിപ്പോള്‍. മനുഷ്യന്‍ ഒരര്‍ത്ഥത്തില്‍ ഇഹലോകത്ത് ചെയ്തു കൊണ്ടിരിക്കുന്നത് രണ്ട് കാര്യങ്ങളാണ് – ഒന്നിനോട് വിടപറയുക മറ്റൊന്ന് സ്വീകരിക്കുക. പലരും വിട്ടുപോകുമ്പോള്‍ പുതുതായി വരുന്നവരെ നാം സ്വീകരിക്കുന്നു. ഒരു വര്‍ഷത്തോട് വിടപറയുമ്പോള്‍ അടുത്ത വര്‍ഷത്ത വരവേല്‍ക്കുന്നു. കഴിഞ്ഞ വര്‍ഷത്തോട് വിടപറഞ്ഞ നാം ഇപ്പോഴിതാ പുതിയ വര്‍ഷത്തെ സ്വീകരിച്ചിരിക്കുന്നു. വര്‍ഷങ്ങളും മാസങ്ങളും ദിവസങ്ങളുമാണ് മനുഷ്യന്റെ ആയുസ്സ്. അവ തീര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ അവന്റെ ജീവിതകാലഘട്ടമാണ് അവിടെ ചുരുങ്ങിവരുന്നത്.

Read More »

മുഹര്‍റം: ചരിത്ര സ്മൃതികള്‍

ചില സ്ഥലങ്ങളും കാലങ്ങളും അല്ലാഹു മറ്റുള്ളവയില്‍ നിന്ന് ശ്രേഷ്ഠമാക്കിയിട്ടുണ്ട്. മക്കയും മദീനയും ബെയ്തുല്‍ മുഖദ്ദിസുമൊക്കെ ഭൂമിയില്‍ ഏറ്റവും പവിത്രമായ പ്രദേശങ്ങളാണെന്ന പോലെ, റമദാന്‍ മാസവും ദുല്‍ഹജ്ജ് പത്ത് ദിനങ്ങളും ജുമുഅ ദിവസവും മുഹര്‍റം മാസവുമൊക്കെ അല്ലാഹു പ്രത്യേകം ശ്രേഷ്ഠത കല്‍പ്പിച്ച സന്ദര്‍ഭങ്ങളാണ്. ഇതില്‍ മുഹര്‍റം മാസത്തിന് ചരിത്രപരമായ ചില പ്രത്യേകതകള്‍ കൂടിയുണ്ട്.അതില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവം മൂസാ നബി (അ)യെയും ഇസ്രയേല്‍ സമുദായത്തെയും ഫിര്‍ഔന്റെ കരങ്ങളില്‍ നിന്ന് അല്ലാഹു രക്ഷിച്ചതായിരുന്നു. …

Read More »