Home / പ്രമാണങ്ങള്‍ / ശരീഅത്ത്‌

ശരീഅത്ത്‌

മനുഷ്യനിര്‍മിത നിയമങ്ങളും ശരീഅത്തും

എന്താണ് മനുഷ്യനിര്‍മിതമതങ്ങളും ശരീഅത്തും തമ്മിലുള്ള വ്യത്യാസം? അതറിയാന്‍ മനുഷ്യനിര്‍മിത നിയമങ്ങള്‍ ഏതെല്ലാം ഘട്ടങ്ങള്‍ പിന്നിട്ടാണ് ഇക്കാണുന്ന തലത്തില്‍ എത്തിയതെന്ന് നാം അറിയണം. വിശദാംശങ്ങളിലെ ഭിന്നതകള്‍ മാറ്റിനിര്‍ത്തിയാല്‍, നിയമഗവേഷകരും ചരിത്രകാരന്‍മാരും പറയുന്നത് കുടുംബത്തിന്റെയും ഗോത്രത്തിന്റെയും ആവിര്‍ഭാവത്തോടെയാണ് മനുഷ്യനിര്‍മിതനിയമങ്ങള്‍ ഉടലെടുത്തിട്ടുള്ളത് എന്നാണ്. കുടുംബത്തിലെ വ്യക്തികള്‍ തന്നിഷ്ടപ്രകാരം മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനും നിഷേധിക്കാനും തുടങ്ങിയപ്പോള്‍ ഓരോരുത്തരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പൊതുനിയമങ്ങള്‍ അനിവാര്യമാണെന്ന തോന്നലുണ്ടായി. അത്തരം നിയമങ്ങളെ സ്വാഭാവികമായും ഗോത്ര-കുടുംബ ആചാര-സമ്പ്രദായങ്ങള്‍ സ്വാധീനിച്ചത് സ്വാഭാവികം മാത്രം. …

Read More »

ശരീഅത്തിന്റെ ലക്ഷ്യം

ഇസ്‌ലാമിന്റെ ഏതുനിയമം സൂക്ഷ്മവിശകലനംചെയ്താലും അതില്‍ ജനന്‍മ ലാക്കാക്കുക, തിന്‍മ അകറ്റിനിര്‍ത്തുക എന്ന തത്ത്വം മുറുകെപ്പിടിച്ചതായി കാണാം. ജീവന്‍, മതം, സ്വത്ത്, ബുദ്ധി, സന്താനം ഇവയെ സംരക്ഷിക്കുകയെന്നതാണ് ഈ നന്‍മ. കാരണം മനുഷ്യജീവിതം ഈ അഞ്ചുഘടകങ്ങളിലത്രെ കുടികൊള്ളുന്നത്. മൃഗീയവാസനകളില്‍നിന്ന് മനുഷ്യസ്വഭാവങ്ങളെ മുക്തമാക്കുകയാണ് മതം ചെയ്യുന്നത്. അത് ഉന്നതപദവിയില്‍ അവനെ പ്രതിഷ്ഠിക്കുന്നു. വ്യക്തിയുടെ സ്വത്തിനും ജീവനും അഭിമാനത്തിനും നേരെ നടത്തുന്ന എല്ലാ അക്രമങ്ങളെയും ഇസ്‌ലാം ചെറുക്കുന്നു. വ്യക്തികളുടെയും സമൂഹത്തിന്റെയും വിജയത്തിനും വളര്‍ച്ചയ്ക്കുമുള്ള പ്രധാനമാനദണ്ഡം …

Read More »

ശരീഅത്ത്

ش ر ع എന്ന ക്രിയാപദത്തില്‍ നിന്നാണ് ശരീഅത്ത് എന്ന പദം നിഷ്പന്നമായിരിക്കുന്നത്. ക്രിയാരൂപത്തില്‍ ഈ പദത്തിന്റെ അര്‍ഥം വെള്ളത്തിലേക്ക് തെളിക്കുക, തല വെള്ളത്തില്‍ മുക്കി കുടിക്കുക എന്നൊക്കെയാണ്.  شريعة – ശരീഅത്ത് എന്നാല്‍, വെള്ളത്തിനടുത്തേക്കുള്ള വഴി എന്നുമാണ്. സാങ്കേതികമായി ഖുര്‍ആനിലൂടെയോ, സുന്നത്തിലൂടെയോ അല്ലാഹു തന്റെ അടിമകള്‍ക്ക് നിയമമാക്കിയതാണ് ശരീഅത്ത്. മതം വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ദൈവേച്ഛയെ പിന്‍പറ്റുവാനുള്ള ദൈവത്തിന്റെ നടപടിയാണ്. അല്ലാഹു മനുഷ്യനില്‍ സംയോജിപ്പിച്ചിരിക്കുന്ന മണ്ണിന്റെയും വിണ്ണിന്റെയും ഭാവങ്ങളെ സന്തുലിതമാക്കുകയാണ് അതിന്റെ …

Read More »

ഉസൂലുല്‍ ഫിഖ്ഹ്

കര്‍മ്മശാസ്ത്രവിധികള്‍ കണ്ടെത്തുന്നതിനുള്ള അടിസ്ഥാനങ്ങള്‍ പ്രതിപാദിക്കുന്ന ശാസ്ത്രമാണ് ഉസൂലുല്‍ ഫിഖ്ഹ്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന അടിസ്ഥാനങ്ങള്‍. ഓരോ മദ്ഹബിനും സ്വന്തം നിര്‍ദ്ധാരണ സമ്പ്രദായങ്ങള്‍ ഉണ്ട്. ഇമാം ശാഫിഇ ആണ് ഈ സമ്പ്രദായം വികസിപ്പിച്ചത്. അദ്ദേഹത്തുന്നു മുമ്പുള്ള പണ്ഡിതന്‍മാര്‍ക്ക് ഇതിന്റെ ആവശ്യം അനുഭവപ്പെട്ടിരുന്നില്ല. കാരണം അവര്‍ക്ക് താരതമ്യേന വളരെ കുറച്ച് ഹദീസുകളേ ലഭിച്ചിരുന്നുള്ളൂ. ഇമാം ശാഫിയുടെ കാലത്ത് പല പ്രദേങ്ങളില്‍ നിന്നുമായി ഹദീസുകളുടെ പ്രവാഹം തന്നെയുണ്ടായി. തത്ഫലമായി …

Read More »

മദ്ഹബുകള്‍

അഭിപ്രായം, മാര്‍ഗ്ഗം എന്നീ അര്‍ത്ഥങ്ങളുള്ള പദമാണ് മദ്ഹബ്. ഒരാള്‍ പിന്തുടരുന്ന പ്രത്യേകമായ കര്‍മ്മമാര്‍ഗ്ഗം, ചിന്താസരണി എന്നെല്ലാമാണ് സാങ്കേതികമായി പ്രസ്തുത പദം കൊണ്ടുള്ള വിവക്ഷ ‘ദഹബ ഫില്‍ മസ്അലതി ഹാകദാ ‘ (ഈ പ്രശ്‌നത്തില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു) എന്ന ഭാഷ പ്രയോഗത്തില്‍ നിന്നാണ് മദ്ഹബിന് ഈ അര്‍ത്ഥം കൈവന്നത്. ഫിഖ്ഹു (കര്‍മ്മശാസ്ത്രം) മായി ബന്ധപ്പെട്ടു ‘മദ്ഹബ് ‘ എന്ന പദം കൂടുതലായ ഉപയോഗിക്കപ്പെടുന്നത്. വിവിധ കര്‍മ്മശാസ്ത്രധാരകള്‍ വിവിധ മദ്ഹബുകളായി. ഖുര്‍ആനിലോ സുന്നത്തിലോ …

Read More »

ഫിഖ്ഹ്

ജ്ഞാനം നേടി എന്നാണ് ‘ഫഖിഹ ‘ എന്ന അറബി പദത്തിന്റെ മൂലാര്‍ത്ഥം. ഖുര്‍ആനിലും ഹദീസിലും പ്രസ്തുത പദം പ്രയോഗിച്ചിട്ടുള്ളത് വിശാലമായ അര്‍ത്ഥത്തിലാണ്. എന്നാല്‍ പില്‍ക്കാലത്ത് ഇസ്‌ലാമിന്റെ വിവിധ വിജ്ഞാന ശാഖകള്‍ വികാസം പ്രാപിച്ചപ്പോള്‍ കര്‍മ്മാനുഷ്ഠാനങ്ങളെ മാത്രം ഉദ്ദേശിച്ചു ഫിഖ്ഹ് എന്ന് പ്രയോഗിച്ച് തുടങ്ങി. മതത്തിന്റെ വിധിവിലക്കുകള്‍ പാലിക്കാന്‍ നിയമപരമായി ബാധ്യസ്ഥരായ സ്ത്രീ-പുരുഷന്‍മാരുടെ കര്‍മ്മാനുഷ്ഠാനങ്ങളെ സംബന്ധിച്ചുള്ള പ്രതിപാദനങ്ങളാണ് ഫിഖ്ഹ്. നിര്‍ബന്ധം, നിഷിദ്ധം, അനുവദിനീയം, ഐച്ഛികം, ഉപേക്ഷിച്ചാല്‍ നല്ലതും ചെയ്താല്‍ കുറ്റമില്ലാത്തതുമായ കാര്യങ്ങള്‍ …

Read More »

ജീവിതമാണ് സന്ദേശം

മനുഷ്യന്റെ ചര്യകള്‍ കേവലം വൈജ്ഞാനികമായ ഉപദേശങ്ങള്‍ കൊണ്ടോ, ശക്തമായ നിരൂപണങ്ങള്‍ കൊണ്ടോ മാത്രം മാറ്റപ്പെടുകയില്ലെന്നാണ് അടുത്തകാലത്ത് നടന്ന ഒട്ടേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉപദേശങ്ങളും, പ്രഭാഷണങ്ങളും സുപ്രധാനവും അനിവാര്യവുമാണെങ്കിലും അവന്‍ പരിചയിച്ച രീതികളും സമ്പ്രദായങ്ങളും അവയേക്കാള്‍ ശക്തമാണ്. അതിനാല്‍ തന്നെ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന പ്രായോഗികമായ രീതികളിലൂടെയാണ് അവ മാറ്റിയെടുക്കാന്‍ സാധിക്കുക. അവക്ക് സഹായകവും അനുഗുണവുമായ ഒരു സമൂഹം ചുറ്റുമുണ്ടാവണമെന്നതും സുപ്രധാനമാണ്. ‘ഞാന്‍ നിങ്ങളെ വിലക്കുന്ന അതേകാര്യം തന്നെ നിങ്ങള്‍ക്കെതിരായി ചെയ്യാന്‍ …

Read More »

ശരീഅത്തിനെ രൂപപ്പെടുത്തിയ പ്രവാചക സമീപനങ്ങള്‍

മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ തിരുമേനി(സ)യില്‍ നിന്ന് പുറത്തുവന്ന വാക്കുകളും പ്രവൃത്തികളും -വിരുദ്ധമായ തെളിവുകള്‍ ഇല്ലാത്തിടത്തോളം കാലം- ഇസ്‌ലാമിക ശരീഅത്തായാണ് പരിഗണിക്കുക. ഉദാഹരണമായി മരണാസന്ന വേളയില്‍ സഅ്ദ് ബിന്‍ അബീവഖാസ്വി(റ)നെ സന്ദര്‍ശിച്ച തിരുമേനി(സ) മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയ്യത്ത് ചെയ്യരുതെന്ന് അദ്ദേഹത്തോട് നിര്‍ദേശിക്കുകയുണ്ടായി. ഈ ഹദീഥിനെ അവലംബിച്ച് മൂന്നിലൊന്നില്‍ കൂടുതല്‍ സ്വത്ത് -അനന്തരാവകാശികളുടെ അനുവാദമില്ലാതെ- വസ്വിയ്യത്ത് മുഖേന ദാനം ചെയ്യാന്‍ പാടില്ലെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. സഅ്ദിനോട് തിരുദൂതര്‍(സ) അരുള്‍ ചെയ്തത് …

Read More »

ഇറാഖില്‍ അഹ്‌ലുര്‍റഅ്‌യിന്റെ വളര്‍ച്ചയും വികാസവും (അഹ് ലുല്‍ ഹദീസും അഹ് ലുര്‍റഅ്‌യും – 3)

സ്വഹാബികളില്‍ ഇസ്‌ലാമിക പ്രമാണങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും ഗഹനമായ ആലോചനയിലൂടെ അതില്‍ നിന്ന് നിയമങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കുന്നതിലും ഏറ്റവും മികവ് കാട്ടിയ സഹാബി ഉമര്‍ ബ്‌നുല്‍ ഖത്താബ് (റ) ആയിരുന്നു. അത്തരം കാര്യങ്ങളില്‍ ഉമര്‍ സ്വന്തം നിലയില്‍ ഇജ്തിഹാദ് നടത്തുക പതിവായിരുന്നു. സ്വഹാബികളെ കുഴക്കിയ പല പ്രശ്‌നങ്ങളിലും യുക്തിയെ മുന്തിച്ചുകൊണ്ടുള്ള ഉമറിന്റെ അഭിപ്രായ പ്രകടനങ്ങള്‍ കാണാന്‍ കഴിയും. മറ്റു സ്വഹാബികളോടു കൂടിയാലോചിക്കാനോ അവരോട് അറിവില്ലാത്ത കാര്യങ്ങളില്‍ ചോദിക്കാനോ ഉമര്‍ ഒരു മടികാണിച്ചു …

Read More »

ഫിഖ്ഹുന്നവാസില്‍: ഒരു പഠനം

നാഗരികതയുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ വികാസക്ഷമതയാണ്. കാലചക്രത്തിന്റെ കറക്കത്തിനനുസൃതമായി നാഗരികതകള്‍ വികസിക്കുകയും പുരോഗതി പ്രാപിക്കുകയും ചെയ്യുന്നു. ചരിത്രത്തില്‍ മുമ്പെങ്ങും ഇല്ലാത്തവിധം വൈവിധ്യങ്ങളെയും ബഹുത്വത്തെയും ഉള്‍ക്കൊള്ളാനുള്ള പ്രവണത ആധുനിക നാഗരികത പുലര്‍ത്തുന്നുണ്ട്; വിശേഷിച്ചും ഉത്തരാധുനികത സൃഷ്ടിച്ച ചിന്താ പരിസരങ്ങളില്‍.ചുറ്റുപാടുകളിലും സാമൂഹ്യ സാഹചര്യങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളും, ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങളും അനിവാര്യമായും ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. അതില്‍ ഏറ്റവും പ്രധാനം മാറ്റങ്ങളോടുള്ള മനുഷ്യന്റെ ധാര്‍മികവും സദാചാരപരവുമായ നിലപാട് എന്തായിരിക്കും എന്നതാണ്.

Read More »