Home / പ്രമാണങ്ങള്‍ / ഖുര്‍ആന്‍

ഖുര്‍ആന്‍

അക്രമികളേ, അങ്ങോട്ട് മാറിനില്‍ക്ക് (യാസീന്‍ പഠനം – 28)

وَامْتَازُوا الْيَوْمَ أَيُّهَا الْمُجْرِمُونَ 59. കുറ്റവാളികളേ, നിങ്ങളിന്ന് എല്ലാവരില്‍നിന്നും മാറിനില്‍ക്കുക! വിശ്വാസികളും അവിശ്വാസികളും ഉള്‍പ്പെട്ട ജനസഞ്ചയത്തില്‍നിന്ന് അക്രമികളായ ആളുകളോട് മാറിനില്‍ക്കാന്‍ ആജ്ഞയുണ്ടാവും. സദ്‌വൃത്തരും ദുര്‍വൃത്തരും തമ്മില്‍ വേര്‍തിരിഞ്ഞ് തിരിച്ചറിയാന്‍ ഇത് അവസരമൊരുക്കും. അങ്ങനെ മാറ്റിനിര്‍ത്തപ്പെടുന്ന ആളുകളില്‍നിന്ന് എല്ലാവിധ നന്‍മകളും നീക്കംചെയ്യുമെന്നുമാകാം. ഇതാണ് ഇമാം ത്വബരിയുടെ വീക്ഷണം. അങ്ങോട്ടുമിങ്ങോട്ടും ഓടിപ്പാഞ്ഞുനടക്കുന്ന അതിക്രമികളായ ആളുകളെ വിശ്വാസിക്കൂട്ടത്തില്‍നിന്ന് വേര്‍തിരിച്ചുനിര്‍ത്തുകയാണെന്നും ഇതിന് അര്‍ഥമുണ്ട്. അബൂഹുറയ്‌റയില്‍നിന്ന് റിപോര്‍ട്ട്: ‘ നബിതിരുമേനി (സ) പറഞ്ഞു: ‘വിചാരണാനാളില്‍ അല്ലാഹു …

Read More »

നമ്മുടെ സ്വപ്‌നങ്ങളിലുണ്ടാകേണ്ട ശോഭനഭാവി (യാസീന്‍ പഠനം – 27)

 لَهُمْ فِيهَا فَاكِهَةٌ وَلَهُم مَّا يَدَّعُونَ 57. അവര്‍ക്കവിടെ രുചികരമായ പഴങ്ങളുണ്ട്. അവരാവശ്യപ്പെടുന്നതെന്തും അവിടെ കിട്ടും. സ്വര്‍ഗവാസികള്‍ ആസ്വദിക്കുന്ന വിവിധസൗഭാഗ്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പലയിടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്വര്‍ഗവാസികള്‍ക്ക് കഴിക്കാന്‍ എന്താണ് നല്‍കുക എന്നറിയാന്‍ പലര്‍ക്കും ആകാംക്ഷയുണ്ടാകും. പഴങ്ങള്‍ അതായത്, വിവിധയിനം ഫലങ്ങള്‍ ആണ് അവര്‍ കഴിക്കുന്നതെന്ന് ആവര്‍ത്തിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്തുകൊണ്ടായിരിക്കാം പഴങ്ങളെ(ഫവാകിഹ്)ക്കുറിച്ച പരാമര്‍ശങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍കൊടുക്കുന്നതിന് കാരണം?   ഇബ്‌നു ആശൂര്‍ കുറിക്കുന്നു: പഴങ്ങള്‍ സ്വാഭാവികമായ രുചിയിലും അതിന്റെ രൂപഭാവത്തിലും …

Read More »

ഖുര്‍ആന്‍ യുദ്ധത്തിന് ആഹ്വാനം ചെയ്തോ ? !

മുസ്‌ലിംകള്‍ യുദ്ധപ്രിയരാണെന്നും ഖുര്‍ആന്‍ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതുകൊണ്ടാണതെന്നും ‘ജിഹാദാ’കുന്ന ഏറ്റുമുട്ടല്‍ ഊണിലും ഉറക്കിലും അവര്‍ക്ക് നിര്‍ബന്ധമാണെന്നും ഒട്ടേറെ ആളുകള്‍ ഇസ്‌ലാമിനെക്കുറിച്ച് തെറ്റുധാരണ വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ വാസ്തവം അതിനെല്ലാമപ്പുറത്താണ്. അല്ലാഹു മനുഷ്യനെ സമാധാനഗേഹത്തിലേക്ക് ക്ഷണിക്കുന്നു (യൂനുസ് 25) എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അസ്സലാം എന്നാണ് ഇസ്‌ലാമിന്റെ അഭിവാദ്യം തന്നെ. സ്വയംതന്നെ സമാധാനത്തിന്റെ വഴിത്താരയാണത്. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ക്കിതാ അല്ലാഹുവില്‍നിന്ന് പ്രകാശവും വ്യക്തമായ ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു തന്റെ പ്രീതി തേടിയവരെ അതുമുഖേന …

Read More »

ഈ വേനല്‍ചൂടും കുറെ ഭൂമിചിന്തകളും

ഭൂമിയില്‍ ചൂട് കൂടുകയാണ്. ആപത്കരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാകുംവിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകള്‍ ഉരുകിയൊലിക്കുകയും പുഴകളിലും കടലുകളിലും വെള്ളത്തിന്റെ അളവ് അവക്ക് ഉള്‍ക്കൊള്ളാനാകുന്നതിനേക്കാളും ഉയരുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. അങ്ങനെ കടല്‍ ഉയര്‍ന്നുയര്‍ന്നു കരയുടെ ചില ഭാഗങ്ങള്‍ മുങ്ങിപ്പോയേക്കാം. നമ്മുടെ അയല്‍ രാജ്യങ്ങളിലൊന്നായ മാലിദ്വീപ് അത്തരത്തില്‍ വെള്ളത്തിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്നു എന്നാണ് നിഗമനം. കടലില്‍ കഴിയുന്നവര്‍ക്കും മഞ്ഞില്‍ കഴിയുന്നവര്‍ക്കും ചൂട് പിടിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യയും ഭീഷണിയില്‍ നിന്ന് മുക്തമല്ല. …

Read More »

സ്വര്‍ഗവാസികളുടെ ദിനം (യാസീന്‍ പഠനം – 26)

إِنَّ أَصْحَابَ الْجَنَّةِ الْيَوْمَ فِي شُغُلٍ فَاكِهُونَ 55. സംശയംവേണ്ട ; അന്ന് സ്വര്‍ഗാവകാശികള്‍ ഓരോ പ്രവൃത്തികളിലായി പരമാനന്ദത്തിലായിരിക്കും. എല്ലാവിധ മഹത്തായ അനുഗ്രഹങ്ങളും നിറഞ്ഞ ദിനം എന്നര്‍ഥത്തിലാണ് ‘അല്‍യൗം ‘ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. വിശ്വാസികള്‍ക്ക് അന്ന് മഹത്തായ ദിനമായിരിക്കും. അതേസമയം, സ്വര്‍ഗവാസികളുടെ ശുഗുല്‍(വ്യവഹാരം)എന്താണെന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ക്കെല്ലാം വ്യത്യസ്താഭിപ്രായമാണുള്ളത്. ഇബ്‌നു മസ്ഊദ് , ഇബ്‌നു അബ്ബാസ് എന്നീ സ്വഹാബികളുടെ അഭിപ്രായത്തില്‍ സ്വര്‍ഗവാസികള്‍ തങ്ങളുടെ കന്യകകളായ തരുണീമണികളോടൊപ്പമായിരിക്കുമെന്നാണ്. സ്വര്‍ഗത്തിലെ അനുഗൃഹീതസൗഭാഗ്യങ്ങള്‍ ആസ്വദിക്കുന്നവരായിരിക്കും …

Read More »

ഖുര്‍ആന്‍ കഥകള്‍ ഉണര്‍ത്തുന്ന ചിന്തകള്‍

വിശുദ്ധ ഖുര്‍ആന്‍ അതിന്റെ വളരെ വിശാലമായ ഭാഗം തന്നെ ചരിത്ര-കഥാ വിവരണങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. എന്നല്ല ചരിത്രകഥനത്തിന് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ പ്രാധാന്യം മറ്റൊരു വിഷയത്തിനും ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. ഖുര്‍ആന്റെ ഏതാണ്ട് നാലില്‍ ഒരു ഭാഗത്തോളം വരുന്ന ആയത്തുകള്‍ ചരിത്രകഥകളാണ് ഉള്‍ക്കൊള്ളുന്നത്. മുപ്പത് ജുസ്അ് ഉള്ള ഖുര്‍ആനില്‍ എട്ട് ജുസ്അ് മേല്‍പറഞ്ഞ കഥകളെയാണ് പ്രതിനിധീകരിക്കുന്നത്. ഇക്കാര്യത്തില്‍ നമുക്ക് അല്‍ഭുതം തോന്നേണ്ട കാര്യമില്ല. കാരണം വിശുദ്ധ ഖുര്‍ആനിലെ കഥാവിവരണം കേവലം ഏതെങ്കിലും …

Read More »

വിചാരണാകോടതി മുമ്പാകെ (യാസീന്‍ പഠനം – 25)

 إِن كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَّدَيْنَا مُحْضَرُونَ 53. അതൊരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴേക്കും അവരതാ ഒന്നടങ്കം നമ്മുടെ സന്നിധിയില്‍ ഹാജരാക്കപ്പെടുന്നു. ഇമാം ത്വബരി അഭിപ്രായപ്പെടുന്നു: മരണശേഷം പിന്നീട് മൂന്നാമത്തെ ഒരു ഘോരശബ്ദം കേള്‍ക്കുമ്പോള്‍ അവരെല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ഒന്നും ഗോപ്യമാക്കിവെക്കാതെ എല്ലാ തെളിവുകളും മുന്നില്‍വെച്ച് അവരെല്ലാം ഹാജരാക്കപ്പെടുന്നു. ‘കാനത്ത് ‘എന്ന സ്ത്രീലിംഗപ്രയോഗം ‘നഫ്ഖതി’നെ ക്കുറിച്ചാണ്. ആവര്‍ത്തനത്തിന്റെ ആവശ്യമില്ലാത്തവിധം ഒരൊറ്റ ഊത്തില്‍ ലോകത്തുണ്ടായിരുന്ന എല്ലാവരും ജീവനോടെ …

Read More »

ആകാശങ്ങളില്‍ കാഹളധ്വനി (യാസീന്‍ പഠനം – 24)

وَنُفِخَ فِي الصُّورِ فَإِذَا هُم مِّنَ الْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ 51. കാഹളത്തില്‍ ഊതപ്പെടും. അപ്പോഴിവര്‍ കുഴിമാടത്തില്‍നിന്ന് തങ്ങളുടെ നാഥങ്കലേക്ക് കുതിച്ചോടും. അഹന്തയിലും അജ്ഞതയിലും നിഷേധത്തിലും കഴിയവേ, അവര്‍ ആകാശത്തുനിന്ന് കാഹളധ്വനി കേള്‍ക്കുന്നു. ഇമാം ഇബ്‌നു ആശൂറിന്റെ വ്യാഖ്യാനപ്രകാരം സൂക്തത്തിന്റെ തുടക്കത്തിലെ ‘വാവ്’ മുമ്പുപറഞ്ഞ സംഗതിയുടെ അവസ്ഥയെകുറിക്കുകയോ സന്ദര്‍ഭത്തെ വിവരിക്കുകയോ ആണ്. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ അവര്‍ ആ കാഹളമൂത്തിനായി കാത്തിരിക്കുകയാണ്. അങ്ങനെ ആ കാത്തിരിപ്പിനിടയില്‍ നിനച്ചിരിക്കാതെ കാഹളധ്വനി …

Read More »

അവിശ്വാസികള്‍ സന്തോഷവാന്‍മാരോ ? (യാസീന്‍ പഠനം – 23)

مَا يَنظُرُونَ إِلَّا صَيْحَةً وَاحِدَةً تَأْخُذُهُمْ وَهُمْ يَخِصِّمُونَ ﴿٤٩﴾ 49. യഥാര്‍ഥത്തിലവര്‍ കാത്തിരിക്കുന്നത് ഒരൊറ്റ ഘോരശബ്ദം മാത്രമാണ്. അവരന്യോന്യം തര്‍ക്കിച്ചുകൊണ്ടിരിക്കെ അതവരെ പിടികൂടും. സത്യനിഷേധികള്‍ ചോദിച്ചതിന് അല്ലാഹു നല്‍കുന്ന മറുപടി അന്ത്യനാളിനായുള്ള കാഹളം ഊത്തിനായി കാത്തിരിക്കുകയാണ് അവരെന്നാണ്. അത് അപ്രതീക്ഷിതമായ ഒരു സംഭവമായിരിക്കും. ഒന്നാമത്തെ കാഹളമൂത്തിനെ ക്കുറിച്ചാണ് ഇപ്പറയുന്നതെന്ന് ഇമാം ത്വബരി അഭിപ്രായപ്പെടുന്നു.’അന്ന് കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശഭൂമികളിലുള്ളതൊക്കെ ചലനമറ്റവരായിത്തീരും'(അസ്സുമര്‍ 68) സൂക്തത്തില്‍ ‘സ്വയ്ഹതന്‍'(ഒരൊറ്റ ഘോരശബ്ദം) എന്നപദപ്രയോഗം സവിശേഷ …

Read More »

പരിഹാസം മുഖമുദ്രയാക്കിയവര്‍ (യാസീന്‍ പഠനം – 22)

 ‏وَإِذَا قِيلَ لَهُمْ أَنفِقُوا۟ مِمَّا رَزَقَكُمُ ٱللَّهُ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَنُطْعِمُ مَن لَّوْ يَشَآءُ ٱللَّهُ أَطْعَمَهُۥٓ إِنْ أَنتُمْ إِلَّا فِى ضَلَلٍۢ مُّبِينٍۢ 47- ‘നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍നിന്ന് ചെലവഴിക്കുക ‘ എന്നാവശ്യപ്പെട്ടാല്‍ സത്യനിഷേധികള്‍ വിശ്വാസികളോടുപറയും: ‘അല്ലാഹു വിചാരിച്ചിരുന്നെങ്കില്‍ അവന്‍ തന്നെ ഇവര്‍ക്ക് അന്നം നല്‍കുമായിരുന്നല്ലോ. പിന്നെ ഞങ്ങളിവര്‍ക്ക് എന്തിന് അന്നം നല്‍കണം? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെ ‘. …

Read More »