Home / ഇസ്‌ലാം / അനുഷ്ഠാനങ്ങള്‍

അനുഷ്ഠാനങ്ങള്‍

മതം ഒരിക്കലും മനുഷ്യനെ മയക്കുന്ന കറുപ്പല്ല കൂട്ടരേ…

ലോകമതസമ്മേളനം ഏറ്റവും പഴക്കമേറിയതും എല്ലാമതവിശ്വാസധാരകളെ ഉള്‍ക്കൊള്ളുന്നതുമായ കൂട്ടായ്മയെന്ന് പറയാം. ഒരുപക്ഷേ, നമ്മിലധികപേരും അങ്ങനെയൊരു സംഗതിയെപ്പറ്റി അറിയാത്തവരാണ്. കാരണം ആ പാര്‍ലമെന്റില്‍ വാഗ്വാദങ്ങളില്ല, ഏറ്റുമുട്ടലുകളില്ല, ഇറങ്ങിപ്പോക്കില്ല, സഭാതടസ്സപ്പെടുത്തലുകളില്ല, പ്രതിപക്ഷമില്ല, വിവാദങ്ങളില്ല എന്നതുതന്നെ. ഒരുപക്ഷേ, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്ന തത്ത്വമാണ് അത് മുറുകെപ്പിടിക്കുന്നത് എന്നതുകൊണ്ടാവാം അങ്ങനെ. ആ ആശയം പഴകിപ്പുളിച്ചതൊന്നുമല്ല, പ്രത്യേകിച്ചും ഇന്നത്തെ ആഗോളസാഹചര്യം കണക്കിലെടുക്കുമ്പോള്‍. ഈ പാര്‍ലമെന്റ് പുതിയൊരു ആള്‍ക്കൂട്ടമാണ്. അവിടെപക്ഷേ, 1969 ലെ റോക് മ്യൂസിക് ഫെസ്റ്റിവല്‍ തുടങ്ങി …

Read More »

പുണ്യകരമായ ഹജ്ജിന് സ്വര്‍ഗം തന്നെയാണ് പ്രതിഫലം

പൂര്‍വകാല പാപങ്ങളെ മായ്ചുകളയുയന്ന ഇസ്‌ലാമിലെ മഹത്തായ ആരാധനാ കര്‍മമാണ് ഹജ്ജ്. നബിതിരുമേനി(സ) അംറ് ബിന്‍ ആസ്വ്(റ)നോട് പറഞ്ഞത് ഇപ്രകാരമാണ്: ‘അംറ് ബിന്‍ ആസ്വ്, ഇസ്‌ലാം അതിന് മുമ്പുള്ള(പാപങ്ങള്‍)തിനെ മായ്ചുകളയുന്നു. ഹിജ്‌റ അതിന് മുമ്പുള്ളവയെ മായ്ച് കളയുന്നു. ഹജ്ജ് അതിന് മുമ്പുള്ളവയെ മായ്ചുകളയുന്നു’. (മുസ്‌ലിം) നമസ്‌കാരത്തിനോ, നോമ്പിനോ, സകാത്തിനോ ഇല്ലാത്ത സവിശേഷതകള്‍ ഹജ്ജിനുണ്ട്. ചെറുതും വലുതുമായ പാപങ്ങള്‍ പൊറുക്കാന്‍ ഹജ്ജ് കാരണമാവുന്നുവെന്നതാണ് അത്. തിരുമേനി(സ) പറയുന്നു ‘ഭാര്യാസംസര്‍ഗത്തില്‍ ഏര്‍പെടാതെ, അധര്‍മം പ്രവര്‍ത്തിക്കാതെ …

Read More »

ഹജ്ജ്, അത് ചെയ്തുതന്നെയറിയണം!

അല്ലാഹു തന്റെ ഭവനത്തില്‍ വന്ന് ഹജ്ജുചെയ്യാനായി അടിമകളെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനായി പ്രത്യേക സമയവും സന്ദര്‍ഭവും നിശ്ചയിച്ചിരിക്കുന്നു. അവര്‍ക്ക് ആതിഥ്യമരുളാനുള്ള സൗകര്യങ്ങളേര്‍പെടുത്തിയിരിക്കുന്നു. തന്റെ ഭവനം സന്ദര്‍ശിക്കുകയെന്നത് ദീനിന്റെ അടിസ്ഥാനസംഗതികളില്‍പെട്ടതാക്കി മാറ്റിയിരിക്കുന്നു. പ്രവാചകന്മാരുടെ മാതൃക പിന്‍പറ്റി അവരുടെ ചരിത്രം സ്മരിച്ച്, സംഭവലോകത്തെ തൊട്ടറിഞ്ഞ്, ഭാവിയെ പടുത്തുയര്‍ത്താനായി വിശ്വാസികള്‍ അവിടെ വന്നുചേരുന്നു. നന്മകള്‍ പൂത്തുലയുന്ന പത്തുദിനങ്ങളില്‍ വിശ്വാസികള്‍ ഹജ്ജുകര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. ലോകത്തിന്റെ മുക്കുമൂലകളില്‍ നിന്ന്, കരയും കടലും താണ്ടി പരിശുദ്ധ ഹറം ലക്ഷ്യമാക്കി അവര്‍ …

Read More »

ഹജ്ജ് ചരിത്രത്തെ പുനരവതരിപ്പിക്കുമ്പോള്‍

ഏറ്റവും ശ്രേഷ്ഠകരമായ ആരാധനയേതെന്ന കാര്യത്തില്‍ ഇമാം അബൂഹനീഫക്ക് സന്ദേഹമുണ്ടായിരുന്നുവത്രെ. ജീവിതത്തില്‍  ആദ്യമായി ഹജ്ജ് നിര്‍വഹിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞുവത്രെ ‘ഏറ്റവും ശ്രേഷ്ഠകരമായ ആരാധന ഹജ്ജാണെന്ന് എനിക്കിപ്പോള്‍ ഉറപ്പായിരിക്കുന്നു’. ഹജ്ജിന്റെ ഏറ്റവും മഹത്തായ വശം  അത്  ദൈവികപദ്ധതിയുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നതാണ്. ഇബ്‌റാഹീം നബി(അ) തുടങ്ങിവെച്ച് മുഹമ്മദ്(സ) പൂര്‍ത്തീകരിച്ച കര്‍മപദ്ധതിയാണ് അത്. ഹജ്ജില്‍ വിശ്വാസി നിര്‍വഹിച്ച് കൊണ്ടിരിക്കുന്ന വിവിധങ്ങളായ ചടങ്ങുകള്‍ ഈ ദൈവിക പദ്ധതിയുടെ വിവിധ ഘട്ടങ്ങളെ പ്രതീകവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. വിശ്വാസി ഹജ്ജ് …

Read More »

നോമ്പനുഷ്ഠിച്ചും കഠിനാധ്വാനം

കെനിയയിലെ മുംബാസാ തുറമുഖത്ത് കയറ്റിറക്ക് തൊഴിലാളിയാണ് ഹാമിസി ബിന്‍ ഉമര്‍. അമ്പതുകിലോ തൂക്കമുള്ള ചുരുങ്ങിയത് 500 ചാക്കുകളെങ്കിലും അദ്ദേഹം ദിനേന ചുമലിലേറ്റാറുണ്ട്. ഈ റമദാനിലും അദ്ദേഹം നോമ്പനുഷ്ഠിച്ചുകൊണ്ടുതന്നെ കഠിനാധ്വാനംചെയ്യുന്നു. അഞ്ചുപേരുടെ ദൈനംദിനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് ഹാമിസിയുടെ അധ്വാനഫലമായാണ്. പണിയേറുന്ന സമയത്ത് ചിലപ്പോള്‍ ഹാമിസി നോമ്പ് മുറിക്കും. നിര്‍ജലീകരണത്തെത്തുടര്‍ന്ന് തലവേദനയും തലകറക്കവും ഉണ്ടാകുമ്പോഴാണ് അത് അനിവാര്യമാകുക എന്ന് മാത്രം. ഹാമിസിക്ക് അഞ്ചംഗങ്ങളടങ്ങിയ കുടുംബവുമുണ്ട്. അതിനാല്‍ ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കാനാവില്ല. എന്നാല്‍ ജോലിയുടെ പേരുപറഞ്ഞ് …

Read More »

ഭക്ഷിക്കുക, ഉപവസിക്കുക, ജീവിതം ആസ്വദിക്കുക

ഡോ. മൈക്കല്‍ മുസ്‌ലി തന്റെ സ്വപ്‌നസാക്ഷാത്കാരം സാധിക്കണമെന്ന് തീര്‍ച്ചപ്പെടുത്തിയ ഒരു മനുഷ്യനാണ്. തിന്നുക, ഉപവസിക്കുക, അങ്ങനെ ദീര്‍ഘായുസ്സായിരിക്കുക ഇതാണ് അദ്ദേഹത്തിന്റെ ഏറെ നാളായുള്ള സ്വപ്നം. അതിനായി അദ്ദേഹം ശരീരഭാരം കുറച്ച് യുവത്വം നിലനിറുത്തുകയാണ്. അതോടൊപ്പം ജീവിതശൈലിയില്‍ സാധ്യമായത്ര മാറ്റം വരുത്താനും അതോടൊപ്പം ലക്ഷ്യമിടുന്നു. പുരാതനകാലംമുതല്‍ക്കേ ജനങ്ങള്‍ ആചരിച്ചുവരുന്ന ഉപവാസത്തിന്റെ പിന്നിലെ ഏറ്റവും പുതിയ ശാസ്ത്രം അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞു. ഭക്ഷണം നന്നായി ആസ്വദിച്ചുകഴിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമായി ഉപവാസത്തെ അദ്ദേംഹം കാണുന്നു. …

Read More »

മരിച്ച മഹാന്‍മാരെ മുന്‍നിര്‍ത്തിയുള്ള സഹായാര്‍ഥന

ഉമര്‍(റ) ബര്‍സഖിലുള്ള നബി(സ)യെ കൊണ്ട് തവസ്സുല്‍ ചെയ്യാതെ പിതൃവ്യനായ അബ്ബാസി(റ)നെക്കൊണ്ട് ഇടതേടിയത് പ്രവാചകരല്ലാത്തവരെക്കൊണ്ടും തവസ്സുല്‍ അനുവദനീയമാണെന്ന് സമുദായത്തെ പഠിപ്പിക്കാനായിരുന്നുവെന്ന ശൈഖ് അഹ്മദ് സൈനീ ദഹ്‌ലാന്റെ വാദം തെറ്റാണെന്ന് പണ്ഡിതന്‍മാര്‍ വ്യക്തമാക്കുന്നു. 1. നബി(സ) ജീവിച്ചിരുന്ന കാലത്ത് നബി(സ)യുടെ പ്രാര്‍ഥന മാധ്യമമാക്കി സ്വഹാബികള്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥിച്ചിരുന്നതായും അതുവഴി മഴ ലഭിച്ചിരുന്നതായും മേല്‍ഹദീസില്‍നിന്ന് വ്യക്തമാണ്. മറ്റു ഹദീസുകളില്‍നിന്ന് ഇത് തെളിയുന്നുണ്ട്. എന്നാല്‍ സ്വഹാബികള്‍ നബി(സ)യുടെ സത്തയെയോ മഹത്ത്വത്തെയോ മുന്‍നിര്‍ത്തി ഇടതേട്ടം നടത്തിയതായി ഒരൊറ്റ …

Read More »

നബി(സ)യെ മാധ്യമമാക്കി സഹായാര്‍ഥന

നബി(സ)യെക്കൊണ്ടുള്ള ഇടതേട്ടം സമുദായത്തിനകത്ത് ഏറെ വാദകോലാഹലങ്ങള്‍ക്ക് വഴിയൊരുക്കുകയുണ്ടായി. നബിയുടെ സത്ത മുന്‍നിര്‍ത്തിയും, മഹത്ത്വവും സ്വാധീനവും ഉപയോഗപ്പെടുത്തിയും അല്ലാഹുവോട് ഇടതേടാം. അദ്ദേഹത്തെ മാധ്യമമാക്കി അല്ലാഹുവില്‍ സത്യംചെയ്യാം. എന്നത് സ്വൂഫികള്‍ ആവിഷ്‌കരിച്ച പുത്തന്‍ സമ്പ്രദായങ്ങളാണ്. നബിയോട് നേരിട്ട് സഹായാര്‍ഥന നടത്തുക, ആവശ്യങ്ങള്‍ ഉന്നയിക്കുക എന്നിവയും കണ്ടുവരുന്നു. തങ്ങളുടെ തെറ്റായ വിശ്വാസങ്ങള്‍ക്ക് വൈജ്ഞാനികമായ അടിത്തറയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ജനങ്ങള്‍ക്ക് മുമ്പാകെ ഇസ ്‌ലാമികപ്രമാണങ്ങളെന്ന വ്യാജേന ഇവര്‍ ചിലതൊക്കെ അവതരിപ്പിക്കാറുണ്ട്. നബിയോടുള്ള തവസ്സുല്‍ എന്നോണം അവതരിപ്പിച്ചു തുടങ്ങുന്ന …

Read More »

പള്ളികള്‍ : ദീനീശിക്ഷണ കേന്ദ്രങ്ങള്‍ – 2

11. ധനസംഭരണ-വിതരണകേന്ദ്രം വിശ്വാസി സമൂഹത്തിന്റെ സമ്പദ്‌വിഭവങ്ങളും മറ്റും ശേഖരിച്ച് അര്‍ഹരായവര്‍ക്ക് വിതരണംചെയ്യുന്നതിനുള്ള കേന്ദ്രമായി പള്ളി ഉപയോഗപ്പെടുത്തിയിരുന്നു. ദമാസ്‌കസിലെ ഉമവീ ജുമാമസ്ജിദ്, ഹലബ് സിറ്റിയിലെ വലിയ ജുമാമസ്ജിദ് മുതലായവ ബൈത്തുല്‍ മാല്‍ കേന്ദ്രങ്ങളായിരുന്നു. അംറുബ്‌നുല്‍ ആസ്വ് മസ്ജിദില്‍ മിമ്പറിനടുത്ത് അനാഥ -അഗതികള്‍ക്ക് മാത്രമായി ബൈത്തുല്‍മാല്‍ ഉണ്ടായിരുന്നു. പിന്നീടത് പള്ളിയുടെ നടുമുറ്റത്തേക്ക് മാറ്റുകയായിരുന്നു. 12. സൈനികആസ്ഥാനം സൈനികനീക്കങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത് പള്ളിയില്‍ വെച്ചായിരുന്നു. യുദ്ധസന്നാഹങ്ങള്‍ ഒരുക്കുന്നതിനും സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനും പള്ളികളില്‍ അവര്‍ …

Read More »

പള്ളികള്‍ : ദീനീശിക്ഷണ കേന്ദ്രങ്ങള്‍

പള്ളികള്‍, ഭൂമിയിലെ ഏറ്റവും വിശുദ്ധവും ശ്രേഷ്ഠവും ഇടം എന്ന നിലയ്ക്ക് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നുവെന്ന് അബൂഹുറയ്‌റ ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. പള്ളികള്‍ ആരാധനകള്‍ക്കും പ്രാര്‍ഥനകള്‍ക്കും മാത്രമുള്ള ഇടങ്ങളല്ല. മറിച്ച്, വ്യത്യസ്ത ദേശ-ഭാഷാ-വര്‍ഗ- വര്‍ണ- വര്‍ഗ-വംശക്കാരായ സഹോദരങ്ങളെ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും അടിത്തറയില്‍ ഒരുമിപ്പിച്ച് സാമൂഹിക-സദാചാര-സാഹിതീ രംഗത്ത് ആത്മീയമായും ഭൗതികമായും ദീനി അടിത്തറയില്‍ തര്‍ബിയത്ത് നല്‍കുന്ന ശാശ്വത ശിക്ഷണകേന്ദ്രമാണ്. ഭിന്നിപ്പുകള്‍ക്കും പ്രതിലോമചിന്തകള്‍ക്കും ഇടം നല്‍കുന്ന എല്ലാതരം വിഭാഗീയതകളെയും അത് തള്ളിപ്പറയുന്നു. മദീനയിലെ മസ്ജിദുന്നബവി …

Read More »