Home / ഇസ്‌ലാം / വിശ്വാസം

വിശ്വാസം

ആരാണ് ത്വാഗൂത്ത് ?

എല്ലാ പ്രവാചകന്മാരും തൗഹീദിനെ ഊന്നിപ്പറയുമ്പോള്‍ വളരെ കൃത്യമായി ഊന്നിപ്പറഞ്ഞ കാര്യമാണ് ത്വാഗൂത്തിനെ വെടിയുകയെന്നത്. കലിമത്തുശ്ശഹാദത്തിലെ ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘എന്നതില്‍ ത്വാഗൂത്തിനെ വെടിയുക എന്ന ആശയം ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഖുര്‍ആന്റെ അധ്യാപനത്തോടൊപ്പം പൗരാണികരും ആധുനികരുമായ പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ മുന്നില്‍വെച്ച് ചില വിശദാംശങ്ങള്‍ സമര്‍പ്പിക്കുകയാണിവിടെ. ഇമാം ഇബ്‌നു ജരീര്‍ അത്ത്വബരി തന്റെ ജാമിഉല്‍ ബയാനില്‍ കുറിക്കുന്നു: ത്വാഗൂത്ത് എന്നാല്‍ ഉമര്‍(റ), മുജാഹിദ്, ശഅബി, ളഹ്ഹാക്, ഖത്താദഃ, സുദ്ദി തുടങ്ങി പണ്ഡിതരുടെ വീക്ഷണത്തില്‍ പിശാച് …

Read More »

വിശുദ്ധ ഖുര്‍ആനിലേക്ക് ഒരു മടക്കം അനിവാര്യമാണ്

ആധുനിക മുസ്‌ലിം സമൂഹത്തില്‍ വിശുദ്ധ ഖുര്‍ആനോടുള്ള അവഗണന വളരെ പ്രകടമായ പ്രവണതയാണ്. വിശുദ്ധ ഖുര്‍ആന്റെ സ്ഥാനം മനസ്സിലാവാത്തതും അതിനായി ശ്രമിക്കാത്തതും പ്രസ്തുത അവഗണനയ്ക്ക് കാരണമായിട്ടുണ്ട്. ഖുര്‍ആന്‍ ഏറ്റവും പ്രയോജനകരമായ വിജ്ഞാനവും സുപ്രധാനമായ വിഷയവുമാണെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.  നാം എപ്പോഴാണ് ഈ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുക? വിശുദ്ധ ഖുര്‍ആനാണ് നമ്മുടെ പ്രതാപത്തിന്റെ രഹസ്യവും രക്ഷയുടെ മാര്‍ഗവും, വിജയത്തിന്റെ വഴിയുമെന്ന് നാം എപ്പോഴാണ് തിരിച്ചറിയുക? ജനങ്ങളേ, അശ്രദ്ധയില്‍ നിന്ന് നിങ്ങള്‍ …

Read More »

ചുഴിഞ്ഞന്വേഷിക്കേണ്ടത് നമ്മുടെ ന്യൂനതകളെ !

തന്റെ പോരായ്മ തിരിച്ചറിയുന്ന വിശ്വാസി ജനങ്ങളുടെ ന്യൂനതകളുടെ പിന്നാലെ പോകാതെ ആത്മസംസ്‌കരണത്തിനാണ് ശ്രദ്ധ നല്‍കേണ്ടത്. കാരണം  അല്ലാഹു ഓരോരുത്തരോടും സ്വന്തത്തെക്കുറിച്ചാണ്  ചോദിക്കുക. മറ്റുള്ളവരെക്കുറിച്ചല്ല.’ഓരോ മനുഷ്യനും താന്‍ നേടിയതിന് ബാധ്യസ്ഥനാണ്’ (അല്‍മുദ്ദസിര്‍ 38) ‘ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ, അതിന്റെ ഗുണം അവനുതന്നെയാണ്. ആര്‍ വഴികേടിലാകുന്നുവോ അതിന്റെ ദോഷവും അവനു തന്നെ. ആരും മറ്റൊരുത്തന്റെ ഭാരം ചുമക്കുകയില്ല’. (അല്‍ഇസ്‌റാഅ് 15) ‘ഏതൊരാളും ചെയ്ത് കൂട്ടിയതിന്റെ ഉത്തരവാദിത്തം അയാള്‍ക്കു മാത്രമായിരിക്കും. ഭാരം ചുമക്കുന്ന ആരും …

Read More »

കാഹളക്കാരന്‍ ഇസ്‌റാഫീല്‍

ٍഅല്ലാഹുവിന്റെ അദൃശ്യസൃഷ്ടികളായ മലക്കുകളിലെ പ്രധാനികളില്‍ ഒരാളാണ് ഇസ്‌റാഫീല്‍. ഇസ്‌റാഫീല്‍ എന്നാല്‍ ദൈവദാസന്‍ എന്നാണ് അര്‍ഥം. അദ്ദേഹത്തിന്റെ യഥാര്‍ഥപേര് അബ്ദുര്‍റഹ്മാന്‍ എന്നാണെന്ന് ഇബ്‌നു ജരീര്‍ തന്റെ ‘ജാമിഉല്‍ ബയാന്‍ അന്‍ തഅ്‌വീലി ആയല്‍ ഖുര്‍ആന്‍ ‘എന്ന വ്യാഖ്യാനഗ്രന്ഥത്തില്‍ കുറിച്ചിട്ടുണ്ട്. ഇഹലോകത്തിന്റെ പര്യവസാനവും നീതി നടപ്പാക്കപ്പെടുന്ന പരലോകത്തിന്റെ ആരംഭവും കുറിക്കുംവിധം കാഹളത്തില്‍ ഊതുക എന്നതാണ് ഈ മലക്കിന്റെ ചുമതല. ആ ആജ്ഞ നടപ്പാക്കാന്‍ സദാ ജാഗരൂകനായി സ്വൂര്‍(കാഹളം) തയ്യാറാക്കിവെച്ചിരിക്കുകയാണ് ഇസ്‌റാഫീല്‍. അബൂസഅ്ദില്‍ ഖുദ്‌രിയുടെ …

Read More »

വചന വാഹകന്‍ ജിബ്‌രീല്‍ (അ)

മാലാഖമാരില്‍ ഏറ്റവുമധികം പ്രാധാന്യം കല്‍പിക്കപ്പെടുന്ന മലക്കാണ് ജിബ്‌രീല്‍ (അ). ഖുര്‍ആന്‍ ‘റൂഹ് ‘എന്ന് എന്ന് ചിലയിടങ്ങളില്‍ ജിബ്‌രീലിനെ വിശേഷിപ്പിച്ചിട്ടുണ്ട്. മനുഷ്യസമൂഹത്തില്‍ നിയോഗിക്കപ്പെടുന്ന പ്രവാചകന്‍മാര്‍ക്ക് അല്ലാഹുവിന്റെ വചനങ്ങളെ എത്തിച്ചുകൊടുക്കുകയെന്ന ഉത്തരവാദിത്വമാണ് ജിബ്‌രീലിന് നിര്‍വഹിക്കാനുള്ളത്. മുഹമ്മദ് നബി(സ) യ്ക്ക് ഖുര്‍ആന്‍ എന്ന വചനസമാഹാരം ഖണ്ഡശ്ശയായി എത്തിച്ചുകൊടുത്തത് അദ്ദേഹമാണ്. ജിബ്‌രീലിനെക്കുറിച്ച് ഖുര്‍ആനില്‍ വന്ന പരാമര്‍ശങ്ങള്‍ ഇവയാണ് : ‘ പറയുക: ആരെങ്കിലും ശത്രുത പുലര്‍ത്തുന്നത് ജിബ്‌രീലിനോടാണെങ്കില്‍ അവരറിയണം; ജിബ് രീല്‍ നിന്റെ മനസ്സില്‍ വേദമിറക്കിയത് …

Read More »

മരണഭയം മരണം തന്നെയാണ്

തിരുദൂതര്‍(സ) അരുള്‍ ചെയ്തു: ‘അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നവനെ അല്ലാഹുവും കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നു. അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വെറുക്കുന്നവനെ അല്ലാഹുവും കണ്ടുമുട്ടാന്‍ വെറുക്കുന്നു. ഇതുകേട്ട ആഇശ(റ) ചോദിച്ചു. ‘അല്ലാഹുവിന്റെ ദൂതരേ, അപ്പോള്‍ മരണത്തെ വെറുക്കുന്നതോ? നാമെല്ലാവരും മരണത്തെ വെറുക്കുന്നില്ലേ? അപ്പോള്‍ തിരുമേനി(സ) പറഞ്ഞു ‘അത് അപ്രകാരമല്ല. അല്ലാഹുവിന്റെ കാരുണ്യത്തെയും തൃപ്തിയെയും സ്വര്‍ഗത്തെയും കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട വിശ്വാസി അവനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുകയും അവന്‍ വിശ്വാസിയെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുയും ചെയ്യുന്നു. അല്ലാഹുവിന്റെ ശിക്ഷയെയും വെറുപ്പിനെയും …

Read More »

തസ്വവ്വുഫ് :ഇമാം ശാഹ് വലിയുല്ലാഹി അദ്ദഹ്‌ലവിയുടെ സമീപനം

ദീനിമൂല്യങ്ങളുടെ വീണ്ടെടുപ്പിനായി ഓരോ നൂറ്റാണ്ടിലും മുജദ്ദിദുകള്‍ രംഗപ്രവേശം ചെയ്യുമെന്ന ഹദീസിന്റെ പുലര്‍ച്ചയാണ് പതിനെട്ടാം നൂറ്റാണ്ടിലെ ശാഹ് വലിയുല്ലാഹി അദ്ദഹ്‌ലവിയുടെ ദൗത്യത്തിലൂടെ വെളിപ്പെടുന്നത്. ജനങ്ങള്‍ക്കിടയില്‍ വളരെയധികം സ്വാധീനംചെലുത്തിയ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം.പ്രാമാണികവും ഭൗതികവുമായ എല്ലാ വിജ്ഞാനീയങ്ങളിലും സമകാലികരെ അതിജയിക്കുംവിധം അവഗാഹം അദ്ദേഹത്തിനുണ്ടായിരുന്നു. തിയോളജി, ഫിലോസഫി, മിസ്റ്റിസം, കര്‍മശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം , സോഷ്യോളജി തുടങ്ങി എല്ലാ വിജ്ഞാനശാഖകളിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു.ഗവേഷണാത്മകമായ ഉള്‍ക്കാഴ്ചയും അസാധാരണമായി ജീവിതനിരീക്ഷണപാടവും അദ്ദേഹത്തിന്റെ വൈജ്ഞാനികമികവിന് മൂര്‍ച്ച കൂട്ടി. …

Read More »

സാഹോദര്യം ഹൃദയവികാരമാണ്

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞുവന്ന ദരിദ്രനായ ഒരു സ്വര്‍ണപ്പണിക്കാരന്റെ പതിനാറ് മക്കളില് രണ്ടുപേരായിരുന്നു ആല്‍ബ്രച്ച് ഡ്യൂറേയും ആല്‍ബര്‍ട്ട് ഡ്യൂറേയും. ചെറുപ്പം മുതലേ ഇരുവര്‍ക്കും ചിത്രകലയില്‍ അതീവതാല്‍പര്യമുണ്ടായിരുന്നു. വളര്‍ന്നുവലുതായപ്പോള്‍ രണ്ടാള്‍ക്കും ന്യൂറംബര്‍ഗിലെ പ്രസിദ്ധമായ അക്കാദമി ഓപ് ഫൈന്‍ ആര്‍ട്‌സില്‍ ചേര്‍ന്നുപഠിക്കാനും ഭാവിയില്‍ പ്രശസ്തരായ ചിത്രകാരന്‍മാരായിത്തീരാനും മോഹമുദിച്ചു. കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന അച്ഛന് മക്കളെ ചിത്രകലാ പഠനത്തിന് പറഞ്ഞയക്കാന്‍ യാതൊരു നിവൃത്തിയുമുണ്ടായിരുന്നില്ല. ഒടുവില്‍ ആല്‍ബര്‍ട്ടും ആല്‍ബ്രച്ചും കൂടിയാലോചിച്ച് ഒരു തീരുമാനമെടുത്തു. …

Read More »

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

എല്ലാ മനുഷ്യര്‍ക്കുമുണ്ട് സഹജമായ ദൗര്‍ബല്യങ്ങള്‍. ഒട്ടനേകം കഴിവുകളും ക്ഷമതകളും സിദ്ധികളും നന്‍മകളും ഉള്ളതോടൊപ്പം ചാപല്യങ്ങളുമുണ്ട് മനുഷ്യന് . അനുഭവിച്ചും ആസ്വദിച്ചും കഴിയാന്‍ അഗണ്യമാംവിധം ഫലവൃക്ഷങ്ങള്‍ ചുറ്റുവട്ടത്തുണ്ടായിട്ടും ആദമും ഹവ്വയും സ്വര്‍ഗത്തിലെ നിരോധിത വൃക്ഷത്തിലേക്കുതന്നെ ആകര്‍ഷിക്കപ്പെട്ടതും അതിലെ കായ്കനികള്‍ പറിച്ചുതിന്ന് ബഹിഷ്‌കൃതരായതും നമുക്കറിയാം. ദൗര്‍ബല്യങ്ങള്‍ക്കുമുമ്പില്‍ അടിതെറ്റി വീണതാണ് കാരണം. ദൗര്‍ബല്യം മനുഷ്യന്റെ സൃഷ്ടിഘടനയിലുള്ളതായതുകൊണ്ടാണ് പ്രയാസം വരുമ്പോള്‍ അസ്വസ്ഥനും ഐശ്വര്യം വരുമ്പോള്‍ സ്വാര്‍ഥനുമാകുന്നത്. അസ്വസ്ഥതയും സ്വാര്‍ഥതയും മനുഷ്യന്റെ ദൗര്‍ബല്യങ്ങളാണ് എന്നുചുരുക്കം. അബദ്ധങ്ങളും തെറ്റുകുറ്റങ്ങളും …

Read More »

മൂന്നുതരം ഹൃദയങ്ങള്‍

സുരക്ഷിതമായ ഹൃദയം ഒരു വ്യക്തിയെ തന്‍റെ സ്രഷ്ടാവിനെ സമാധാനപൂര്‍വം കണ്ടുമുട്ടാനും പരലോകവിചാരണയില്‍ വിജയംകൈവരിക്കാനും പ്രാപ്തനാക്കുന്നത് ഇത്തരം ഹൃദയമാണ്. അല്ലാഹു പറയുന്നു: ‘സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണത്. കുറ്റമറ്റ ഹൃദയ(ഖല്‍ബുന്‍ സലീം)വുമായി അല്ലാഹുവിന്‍റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ'(അശ്ശുഅറാഅ് 88,89) ‘ഖല്‍ബുന്‍ സലീം’ എന്ന സംജ്ഞകൊണ്ട് ഉദ്ദേശിക്കുന്നത് സുരക്ഷിതമായ ഹൃദയം എന്നാണ്. ആ വിശേഷണം പിറവിതൊട്ടേ ഹൃദയത്തിലുള്‍ച്ചേര്‍ന്ന സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. സത്യസന്ധതയും സത്യത്തോടൊട്ടിനില്‍ക്കുന്ന പ്രകൃതവും സുരക്ഷിതമായ ഹൃദയമുള്ളവരുടെ ലക്ഷണമാണ്. മരീദ്, സഖീം, അലീല്‍(രോഗി) …

Read More »