Home / പ്രമാണങ്ങള്‍

പ്രമാണങ്ങള്‍

ഖുര്‍ആനിലെ അധ്യായങ്ങള്‍ക്ക് നാമം നല്‍കപ്പെട്ടതെങ്ങനെ ?

അല്ലാഹു ലോകജനതയ്ക്കായി ഇറക്കിയ സത്യസന്ദേശമാണ് ഖുര്‍ആന്‍. ജിബ് രീല്‍ എന്ന മലക്കുവഴി മുഹമ്മദ് നബിക്ക് കൈമാറിയാണ് അത് മനുഷ്യസമൂഹത്തിന് ലഭിച്ചത്. ഘട്ടംഘട്ടമായി നീണ്ട 23 വര്‍ഷക്കാലയളവില്‍ അതിന്റെ അവതരണം പൂര്‍ത്തിയായി. അതിന്റെ ഉള്ളടക്കം നൂറ്റിപ്പതിനാല് അധ്യായങ്ങളായി നല്‍കപ്പെട്ടിരിക്കുന്നു. ആ അധ്യായങ്ങള്‍ക്കുള്ള പേരുകള്‍ ആരാണ് നല്‍കിയതെന്ന സംശയം ഒരു വേള അതിന്റെ വായനക്കാര്‍ക്കുണ്ടാകാം. ജിബ്‌രീല്‍ പാരായണംചെയ്ത് കേള്‍പ്പിച്ചപ്പോള്‍ തന്നെ അതിന്റെ നാമകരണവും അറിയിച്ചിരുന്നോ അതല്ല പ്രവാചകന്‍ തന്റെ യുക്തിയനുസരിച്ച് അവയ്ക്ക് നാമകരണംചെയ്യുകയായിരുന്നുവോ …

Read More »

ആഹാരകാര്യങ്ങളെക്കുറിച്ച് ഖുര്‍ആന് പറയാനുള്ളത് ?

”ഹേ മനുഷ്യരേ ഭൂമിയില്‍ എന്തെല്ലാമുണ്ടോ അതില്‍ നിന്നെല്ലാം അനുവദനീയവും ഉത്തമവും ആയ നിലയില്‍ അനുഭവിക്കുക. ചെകുത്താന്റെ കാല്‍പാടുകളെ പിന്തുടരരുത്; അവന്‍ നിങ്ങളുടെ തുറന്ന ശത്രുവാകുന്നു” (അല്‍ബഖറ:168) ‘അവിഹിതമായി’ (ബില്‍ ബാത്വിലി) എന്ന ഉപാധിയോടെ, നിങ്ങള്‍ ആഹരിക്കുകയോ മറ്റുനിലയില്‍ ഉപഭോഗിക്കുകയോ ചെയ്യരുത് എന്ന ശൈലിയില്‍ (ലാ തഅ്കലൂ) വന്നിട്ടുള്ള രണ്ടേ രണ്ടു സൂക്തങ്ങളേ ഖുര്‍ആനിലുള്ളൂ. അല്‍ബഖറ: 188 ഉം അന്നിസാഅ്: 29 ഉം. അവിഹിതമായി എന്ന പൊതു മാനദണ്ഡത്തിന്റെ വിശദാംശങ്ങള്‍ ഇസ്‌ലാമിക …

Read More »

അഹങ്കാരം വെടിയുന്ന ഭയഭക്തിയും പ്രതീക്ഷയും (യാസീന്‍ പഠനം – 21)

وَإِذَا قِيلَ لَهُمُ اتَّقُوا مَا بَيْنَ أَيْدِيكُمْ وَمَا خَلْفَكُمْ لَعَلَّكُمْ تُرْحَمُونَ 45.’ ‘നിങ്ങള്‍ക്കുമുന്നില്‍ സംഭവിക്കാനിരിക്കുന്നതും പിറകില്‍ സംഭവിച്ചുകഴിഞ്ഞതുമായ വിപത്തുകളെ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം’ എന്ന് ഇവരോടാവശ്യപ്പെട്ടാല്‍ ഇവരത് തീരേ ശ്രദ്ധിക്കുകയില്ല.’ ഈ സൂക്തത്തിന് മുന്നോടിയായി അല്ലാഹുവിന്റെ ആധിപത്യത്തെയും അജയ്യതയെയും കുറിക്കുന്ന പ്രാപഞ്ചികദൃഷ്ടാന്തങ്ങള്‍ വിവരിക്കുകയുണ്ടായി. അവ മൂന്നായി തിരിക്കാം: 1.സ്ഥലങ്ങളെക്കുറിച്ച ദൃഷ്ടാന്തം(മൃതമായ ഭൂമിയെ ഹരിതാഭയണിയിക്കുന്നത്; ഈത്തപ്പന, മുന്തിരി തുടങ്ങിയവയുടെ തോട്ടങ്ങള്‍, വസന്തം എല്ലാജീവിവര്‍ഗങ്ങളുടെയും ജോടികള്‍..33-36വരെയുള്ള സൂക്തങ്ങള്‍). …

Read More »

സഹായത്തിനായി ഇനി ആര്‍ത്തുവിളിച്ചിട്ടെന്ത് ? (യാസീന്‍ പഠനം – 20)

وَإِن نَّشَأْ نُغْرِقْهُمْ فَلَا صَرِيخَ لَهُمْ وَلَا هُمْ يُنقَذُونَ  43. നാമിച്ഛിച്ചിരുന്നുവെങ്കില്‍ നാമവരെ മുക്കിക്കൊല്ലും. അപ്പോഴിവരുടെ നിലവിളി കേള്‍ക്കാനാരുമുണ്ടാവില്ല. ഇവര്‍ രക്ഷപ്പെടുകയുമില്ല തന്റെ സൃഷ്ടിവൈവിധ്യവും അവയ്‌ക്കൊരുക്കിയ പരിസ്ഥിതിതാളവും എണ്ണമറ്റ അനുഗ്രഹങ്ങളും വിവരിച്ചശേഷം ആ അനുഗ്രഹങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നീക്കിക്കളയാനാകും എന്ന് ഓര്‍മപ്പെടുത്തുകയാണ്. വലിയ വലിയ കപ്പലുകളെ ജലോപരിതലത്തില്‍ താങ്ങിനിര്‍ത്തുന്ന സമുദ്രജലത്തിന്റെ സ്വഭാവസവിശേഷതയെ ഇല്ലാതാക്കിയാല്‍ കപ്പല്‍ മുങ്ങി യാത്രക്കാര്‍ മരണപ്പെടുമെന്നതില്‍ യാതൊരു സംശയവും വേണ്ട. അല്ലാഹുവിന്റെ ആധിപത്യശക്തിയുടെ മറ്റൊരു …

Read More »

പടക്കപ്പല്‍ ഒരു ദൃഷ്ടാന്തം (യാസീന്‍ പഠനം – 19)

وَآيَةٌ لَّهُمْ أَنَّا حَمَلْنَا ذُرِّيَّتَهُمْ فِي الْفُلْكِ الْمَشْحُونِ 41. ഇവരുടെ സന്താനങ്ങളെ നാം ഭാരം നിറച്ച കപ്പലില്‍ കയറ്റിക്കൊണ്ടുപോയതും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്. സമ്പൂര്‍ണതയും സമഗ്രതയും ഖുര്‍ആനിനെ അത്ഭുതാദരവുകളോടെ വീക്ഷിക്കാന്‍ അനുവാചകനെ നിര്‍ബന്ധിതനാക്കുന്നു എന്നതിന് ഒരു തെളിവാണ് ഈ സൂക്തം. ഇതിന് തൊട്ടുമുമ്പ് വന്ന സൂക്തത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് തോന്നുമെങ്കിലും അവിടെ പരാമര്‍ശിച്ച ‘യസ്ബഹൂന്‍’ എന്ന വാക്കിന്റെ അര്‍ഥവുമായി യോജിക്കുന്നുവെന്നത് യാദൃച്ഛികമല്ല. സബഹ എന്നാല്‍ നീന്തി എന്നാണ് അര്‍ഥം. …

Read More »

സൂര്യനും ചന്ദ്രനും തമ്മില്‍ മത്സരയോട്ടം (യാസീന്‍ പഠനം – 18)

  لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ 40. ‘ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യന് സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിതപഥത്തില്‍ നീന്തിത്തുടിക്കുകയാണ് ‘(യാസീന്‍). ചന്ദ്രനും സൂര്യനും അവയുടേതായ പഥത്തില്‍ മത്സരിച്ച് കുതിക്കുകയാണ്. ‘യസ്ബഹൂന്‍’ എന്ന വാക്ക് വെള്ളത്തിലോ വായുവിലോ വേഗത്തില്‍ കുതിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇമാം ത്വബരി പറയുന്നു: ചന്ദ്രനെ മറികടക്കാന്‍ സൂര്യന് അനുവാദമില്ല. അങ്ങനെ …

Read More »

ചന്ദ്രവൃദ്ധികളിലെ ദൃഷ്ടാന്തങ്ങള്‍ (യാസീന്‍ പഠനം – 17)

وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ 39. വല്‍ ഖമറ—ചന്ദ്രന്നും നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നുപോയി അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ തണ്ടുപോലെയായിത്തീരുന്നു. സന്ദേശം പകര്‍ന്നുനല്‍കാന്‍ പ്രകൃതിയിലെ ഓരോ കാഴ്ചയെയും ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടുന്ന അത്ഭുതകരമായ മുഹൂര്‍ത്തമാണിത്. വ്യത്യസ്തപ്രതിഭാസങ്ങളുടെ പിന്നിലെ ദൃഷ്ടാന്തങ്ങളെ മുന്നില്‍ കൊണ്ടുവന്ന് ആര്‍ക്കും വ്യക്തമാകുംവിധമുള്ള സന്ദേശം ബോധ്യപ്പെടുത്തുകയാണ് അല്ലാഹുവിന്റെ ഉദ്ദേശ്യം. ഇതിനുമുമ്പ് സൂര്യനെക്കുറിച്ചും രാത്രിയെക്കുറിച്ചും പകലിനെക്കുറിച്ചും പറഞ്ഞിരിക്കുന്നു. ഇവയെല്ലാം തന്നെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. …

Read More »

പ്രധാന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍

ഖുലഫാഉര്‍റാശിദയുടെ കൂട്ടത്തില്‍ അലി(റ)യില്‍നിന്നാണ് കൂടുതല്‍ തഫ്‌സീറുകള്‍ നിവേദനം ചെയ്തിട്ടുള്ളത്. സ്വഹാബികളില്‍ ഇബ്‌നു മസ്ഊദും ഇബ്‌നു അബ്ബാസുമാണ് ഏറ്റവും ശ്രദ്ധേയരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍. നാലു സരണികളിലൂടെ ഇബ്‌നു അബ്ബാസില്‍ നിന്നും തഫ്‌സീര്‍ ഉദ്ധരിച്ചിട്ടുണ്ട്. 1. ഹിജ്‌റ 143- ല്‍ മരിച്ച അലിയ്യുബ്‌നു ത്വല്‍ഹയില്‍നിന്ന് 2. ഖൈസ് ഇബ്‌നു മുസിം (മരണം ഹി. 120)മുഖേന 3. ചരിത്രകാരനായ ഇസ്ഹാഖ് മുഖേന 4. മുഹമ്മദ് ഇബ്‌നു സാഇബ് (മരണം ഹി. 146) മുഖേന നാലാമത്തെ …

Read More »

ഖുര്‍ആന്‍ വ്യാഖ്യാനം അഥവാ തഫ്‌സീര്‍

ഇസ്‌ലാം വിജ്ഞാനീയങ്ങളില്‍ സുപ്രധാനമായവയാണ് ഖുര്‍ആന്‍ വ്യാഖ്യാനം അഥവാ തഫ്‌സീര്‍. ‘ഫസ്സറ’ (വിശദീകരിക്കുക, വ്യാഖ്യാനിക്കുക) എന്ന ക്രിയാധാതുവില്‍നിന്നാണ് തഫ്‌സീര്‍ എന്ന പദം രൂപപ്പെട്ടിട്ടുള്ളത്. ഖുര്‍ആന്‍ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായകരമാവുന്ന അര്‍ഥവിശദീകരണം, നിയമനിര്‍ധാരണം, ചരിത്രവിവരണം എന്നിവയെല്ലാം തഫ്‌സീറിന്റെ പരിധിയില്‍ വരുന്നു. വ്യാഖ്യാനിക്കുന്ന ആള്‍ക്ക് മുഫസ്സിര്‍ എന്നാണ് പറയുക. തഫ്‌സീര്‍ എന്ന അര്‍ഥത്തില്‍ തന്നെ തഅ്‌വീല്‍ എന്ന പദവും ഉപയോഗിക്കാറുണ്ട്. ‘തഫ്‌സീര്‍’ ബാഹ്യാര്‍ഥ വ്യാഖ്യാനവും ‘തഅ്‌വീല്‍ ‘ ആന്തരാര്‍ഥവ്യാഖ്യാനവുമാണെന്നാണ് ഒരഭിപ്രായം. രണ്ടും തമ്മില്‍ വ്യത്യാസമില്ല …

Read More »

ഇണകളൊത്ത സൃഷ്ടികള്‍; ഏകനായ അല്ലാഹു (യാസീന്‍ പഠനം 16)

سُبْحَانَ الَّذِي خَلَقَ الْأَزْوَاجَ كُلَّهَا مِمَّا تُنبِتُ الْأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لَا يَعْلَمُونَ 36. ‘ഭൂമിയില്‍ മുളച്ചുണ്ടാവുന്ന സസ്യങ്ങള്‍, മനുഷ്യവര്‍ഗം, മനുഷ്യര്‍ക്കറിയാത്ത മറ്റനേകം വസ്തുക്കള്‍ എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധന്‍’ അല്ലാഹുവിനാണ് എല്ലാ പരിശുദ്ധിയും. അവനാണ് മൃതമായതും വരണ്ടതുമായ ഭൂമിയില്‍ ജീവന്റെ നാമ്പുകള്‍ ഉയിരെടുപ്പിച്ചത്. മനുഷ്യര്‍ കാണുന്ന എല്ലാ തരത്തിലുമുള്ള ധാന്യങ്ങളുടെയും പഴവര്‍ഗങ്ങളുടെയും പുല്‍വര്‍ഗങ്ങളും ഔഷധികളും വൃക്ഷങ്ങളും ഇണകളായി സൃഷ്ടിച്ചത്. ഇത്രയും അത്ഭുതകരമായ …

Read More »