Home / വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന

മുംബൈ: ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചതുപോലെ ഇന്ത്യയിലും നടപ്പാക്കണമെന്ന് ശിവസേന. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് എന്‍ഡിഎ സഖ്യകക്ഷികൂടിയായ ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ ഇത് ആവശ്യപ്പെട്ടിരിക്കുന്നത്.മുത്തലാഖ് മാത്രമല്ല, ബുര്‍ഖയും നിരോധിക്കണം. രാവണന്റെ നാടായ ശ്രീലങ്ക ബുര്‍ഖ നിരോധിച്ചെങ്കില്‍ രാമന്റെ നാടായ ഇന്ത്യയും അത് നിരോധിക്കണം – ശിവസസേന ആവശ്യപ്പെട്ടു. മുഖം മറയ്ക്കുന്ന തരത്തിലുള്ള ബുര്‍ഖ അടക്കമുള്ളവ പൊതുസ്ഥലങ്ങളില്‍ നിരോധിക്കണമെന്ന്‌നേരത്തെ ഹിന്ദുസേന ആഭ്യന്തര മന്ത്രാലയത്തോട്ആവശ്യപ്പെട്ടിരുന്നു

Read More »

ജുമുഅ പ്രാര്‍ഥനക്ക് കാവല്‍ക്കാരായി ന്യൂസിലന്റിലെ ബൈക്ക് ഗാങ്

ഹാമില്‍ടണ്‍ : ന്യൂസിലാന്റില്‍ ജുമുഅ പ്രാര്‍ഥനക്ക് സുരക്ഷ ഉറപ്പുവരുത്തായി ബൈക്ക് ഗാങ് രംഗത്ത്. ഹാമില്‍ടണ്‍ മോസ്‌ക് ഭീകരാക്രമണത്തിന് ശേഷം മുസ് ലിം സമൂഹത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗാങ് ലീഡര്‍ സോണി ഫാത്തു ന്യൂസിലാന്റ് ന്യൂസിനോട് പറഞ്ഞു. വൈക്കാത്തോ മുസ് ലിം അസോസിയേഷന്‍ ഗാങിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ന്യൂസിലാന്റ് സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നും ഈ വിധത്തിലുള്ള പിന്തുണ ലഭിക്കുന്നത് മുസ് ലിം സമൂഹത്തിന് വന്നുഭവിച്ച …

Read More »

ന്യൂസിലന്‍ഡില്‍ മുസ്‌ലിം പള്ളികളിലുണ്ടായ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു

ക്രിസ്റ്റ്ചര്‍ച്ച് : ന്യൂസിലന്‍ഡില്‍ രണ്ട് മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ക്രിസ്റ്റ് ചര്‍ച്ചിലെ ഹെഗ് ലി പാര്‍ക്കിന് സമീപം അല്‍നൂര്‍ മോസ്‌കിലും സൗത്ത് ഐലന്‍ഡ് സിറ്റിയിലെ പള്ളിയിലുമാണ് വെടിവെപ്പുണ്ടായത്. പ്രാര്‍ത്ഥന നടന്ന് കൊണ്ടിരിക്കെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിന് ശേഷം കാറില്‍ രക്ഷപ്പെട്ട അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമംഗങ്ങള്‍ പള്ളിക്ക് സമീപമുണ്ടായിരുന്നു. ടീമംഗങ്ങള്‍ സുരക്ഷിതരാണെന്ന് മാനേജര്‍ അറിയിച്ചു. പ്രദേശത്തെ മുസ് ലിം പള്ളികളും സ്‌കൂളുകളും താല്‍ക്കാലികമായി …

Read More »

നാടുകടത്തല്‍, ജനനനിയന്ത്രണം: മ്യാന്‍മറില്‍ റോഹിംഗ്യാ വംശഹത്യ തുടരുന്നുവെന്ന് റിപ്പോര്‍ട്ട്

യുനൈറ്റഡ് നാഷന്‍സ് : മ്യാന്മറില്‍ ഇപ്പോഴും റോഹിംഗ്യാ വംശഹത്യ തുടരുന്നതായി യു.എന്‍ റിപ്പോര്‍ട്ട്. യു.എന്നിന്റെ വസ്തുതാന്വേഷണ സംഘം തയാറാക്കിയ റിപ്പോര്‍ട്ടാണ് മ്യാന്മറില്‍ ന്യൂനപക്ഷ മുസ്‌ലിം വിഭാഗമായ റോഹിംഗ്യകള്‍ക്കെതിരേ വേട്ട തുടരുന്നതായി വ്യക്തമാക്കുന്നത്ഇതുസംബന്ധിച്ച തീരുമാനം രാജ്യാന്തര കോടതിക്കു കൈമാറണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം രക്ഷാസമിതിയില്‍ സമര്‍പ്പിച്ചു. ആങ് സാന്‍ സൂക്കി, സൈനിക ജനറല്‍മാര്‍ അടക്കമുള്ള ഉന്നത നേതാക്കളെ വിചാരണ ചെയ്യണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരിക്കുന്നത്. കൂട്ടക്കൊലയ്ക്കു പുറമേ നിര്‍ബന്ധിത നാടുകടത്തല്‍, ജന …

Read More »

താമസക്കാരായി മുസ് ലിംകള്‍ വേണ്ടെന്ന് വീട്ടുടമ; നടപടിയെടുത്ത് എയര്‍ ബി.എന്‍.ബി

മുസ്‌ലിം വനിത താമസക്കാരിയായി വന്നാല്‍ അയല്‍ക്കാര്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് പറഞ്ഞ് വിലക്കിയ വീട്ടുടമയെ വാടക വീടുകള്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന സൈറ്റായ എയര്‍ ബി.എന്‍.ബി അവരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇരുപത്തഞ്ച് വയസ്സുകാരിയായ നൂര്‍ജഹാന്‍ സാലിക്കിനായിരുന്നു എയര്‍ ബി.എന്‍.ബി സൈറ്റ് വഴി വിവേചനമേല്‍ക്കേണ്ടി വന്നത്. ജര്‍മനിയിലെ ഹാംബര്‍ഗിലായിരുന്നു നൂര്‍ജഹാന്‍ വാടകക്ക് വീട് അന്വേഷിച്ചത്. ഇഷ്ടപെട്ട രൂപത്തിലുള്ള വീട് കണ്ട് പിടിച്ചതിനനുസരിച്ച് ലഭ്യമാകാന്‍ വീട്ടുടമസ്ഥയായ ക്‌ളോഡിയയെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ അവരുടെ ആവശ്യം നിരസിക്കുകയായിരുന്നു. ശേഷം …

Read More »

ഒളിമ്പിക്‌സിന് മുന്നോടിയായി സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍

ടോക്കിയോ: 2020 ഒളിമ്പിക്‌സിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സഞ്ചരിക്കുന്ന മുസ് ലിം പള്ളി നിര്‍മിച്ച് ജപ്പാന്‍ വാര്‍ത്തകളില്‍ നിറയുന്നു. ഒളിമ്പിക്‌സിന് എത്തുന്നവര്‍ക്ക് പ്രാര്‍ഥനക്ക് തടസ്സമുണ്ടാവാതിരിക്കാനാണ് സഞ്ചരിക്കുന്ന പളളിയെന്ന ആശയവുമായി ജപ്പാന്‍ രംഗത്ത് വന്നിരിക്കുന്നത്. ഒരേ സമയം അമ്പത് പേര്‍ക്ക് നമസ്‌കരിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ട്രക്കാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. യാഷു പ്രൊജക്റ്റ് എന്ന കമ്പനിയാണ് വ്യത്യസ്തമായ ഈ ആശയത്തിന് പിന്നില്‍. പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ മുസ് ലിം പള്ളിട്രക്ക് …

Read More »

പുണ്യഭൂമിയില്‍ ഹാജിമാരുടെ വരവ് ശക്തമായി

മക്ക: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാരുടെ വരവ് ശക്തമായി. ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം വഴിയും മദീന മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം വഴിയുമാണ് തീര്‍ത്ഥാടകര്‍ ഇപ്പോള്‍ എത്തി കൊണ്ടിരിക്കുന്നത്. ഇരുവിമാനത്താവളങ്ങള്‍ വഴി ഏകദേശം മുക്കാല്‍ ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങളിലായി വിവിധ രാജ്യങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ എത്തിച്ചേരും. ജിദ്ദ ഹജ്ജ് …

Read More »

ഇസ്രയേല്‍ ജൂതരാഷ്ട്രമാകുന്നു; രാജ്യത്ത് ഫലസ്തീനികളുടെ ദുരിതകാലം

തെല്‍അവീവ്: ഇസ്രയേലിനെ പൂര്‍ണമായും ജൂത രാഷ്ട്രമായി അംഗീകരിക്കുന്ന നിയമത്തിന്റെ അന്തിമ രൂപത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം. പാര്‍ലമെന്റിന്റെ ജസ്റ്റിസ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. ഭരണഘടനയനുസരിച്ച് ഇസ്രയേല്‍ ഒരു ജനാധിപത്യ രാഷ്ട്രമാണ്. എന്നാല്‍, ജൂതരാഷ്ട്രം എന്ന ഇസ്രയേലിന്റെ സ്ഥാപിത ലക്ഷ്യം നിയമപരമായി അരക്കിട്ടുറപ്പിക്കുകയാണ് ഈ നിയമനിര്‍മാണത്തിലൂടെ. ഇസ്രയേലില്‍ പതിനെട്ടു ലക്ഷത്തോളം ഫലസ്തീന്‍ വംശജരുണ്ട്. പുതിയ നിയമനിര്‍മാണത്തിലൂടെ ജനാധിപത്യാവകാശങ്ങളും പൗരാവകാശങ്ങളും ജൂതന്മാര്‍ക്ക് മാത്രമായിരിക്കും. ഒരു ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ …

Read More »

മുസ്‌ലിംവിരുദ്ധ തീവ്രവലതുപക്ഷ നേതാവ് ആര്‍തര്‍ വാഗ്നര്‍ ഇസ്‌ലാം സ്വീകരിച്ചു

ഹാംബര്‍ഗ് (ജര്‍മനി: മുസ്‌ലിംകുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) എന്ന തീവ്രവലതുപക്ഷപാര്‍ട്ടിയുടെ നേതൃനിരയിലൊരാളായ ആര്‍തര്‍ വാഗ്നര്‍ ഇസ്‌ലാം സ്വീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ വാഗ്നര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചുവെന്ന് പാര്‍ട്ടി വക്താവ് മാധ്യമങ്ങള്‍ക്കയച്ച കുറിപ്പില്‍ വ്യക്തമാക്കി. കിഴക്കന്‍ ജര്‍മനിയിലെ ബ്രാന്‍ഡന്‍ബര്‍ഗ് സംസ്ഥാനത്തെ പാര്‍ട്ടി പ്രതിനിധിയാണ് ആര്‍തര്‍. ചര്‍ച്ചുകളുടെയും മറ്റ് വിശ്വാസിസമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതലയായിരുന്നു അദ്ദേഹത്തെ പാര്‍ട്ടി ഏല്‍പിച്ചിരുന്നത്. അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ ശക്തമായ കാമ്പയിന്‍ നടത്തിയ പാര്‍ട്ടി …

Read More »

ചോദ്യപേപ്പറില്‍ വിവാദ പരാമര്‍ശം; ബനാറസ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി പ്രതിഷേധം

വാരണാസി: മുസ്‌ലിം സമുദായത്തെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ബനാറസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം. പ്രതിഷേധം രൂക്ഷമായതോടെ പുതിയ ന്യായീകരണവുമായി സര്‍വകലാ ശാലാ അധികൃതര്‍ രംഗത്തെത്തി. മധ്യകാല ചരിത്രത്തില്‍ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കേണ്ടി വരുമെന്നും സഞ്ജയ് ലീല ബന്‍സാലിയെപ്പോലുള്ളവരല്ല ചരിത്രം പഠിപ്പിക്കേണ്ടതെന്നും പറഞ്ഞാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ സര്‍വകലാശാല എതിരിടുന്നത്. ഇസ്‌ലാമിലെ ഹലാല എന്നു പറഞ്ഞാല്‍ എന്താണ് ?, അലാവുദീന്‍ ഖില്‍ജിയുടെ ഭരണ കാലത്ത് ഗോതമ്പിന്റെ വില എന്തായിരുന്നു, മുത്വലാഖും ഹലാലയും …

Read More »