Home / ചോദ്യോത്തരം

ചോദ്യോത്തരം

വിവാഹാലോചന: കന്യകയാണോ എന്ന് ചോദിക്കാമോ ?

ചോദ്യം: വിവാഹാലോചനയുടെ അന്വേഷത്തിന്റെ ഭാഗമായി പുരുഷന് സ്ത്രീയോട് കന്യകയാണോ എന്ന കാര്യം തിരക്കാമോ? ഉത്തരം: വിവാഹമാലോചിക്കുന്ന പെണ്‍കുട്ടിയോട് അവളുടെ കന്യകാത്വത്തെക്കുറിച്ച് ചോദിക്കുന്നത് മോശമായ കാര്യമാണ്. അത് അവള്‍ക്ക് മാത്രമല്ല, അവളുടെ കുടുംബത്തിനും അപമാനകരമായ കാര്യമാണ്. എല്ലാറ്റിനുമുപരി, ഒരാള്‍ തന്റെ ദുര്‍വൃത്തികളില്‍ അല്ലാഹുവോട് ആത്മാര്‍ഥമായി പശ്ചാത്തപിച്ചുമടങ്ങുകയും അല്ലാഹു അത് രഹസ്യമാക്കി വെക്കാനുദ്ദേശിക്കുകയും ചെയ്യുമ്പോള്‍ അതിനിടയില്‍ മറ്റൊരാള്‍ കടന്നുവരുന്നത് അവകാശലംഘനമായാണ് മനസ്സിലാക്കേണ്ടത്. വിവാഹത്തിന് തയ്യാറെടുക്കുന്ന താങ്കള്‍ മറ്റൊരാളുടെ പൂര്‍വകാലത്തെക്കുറിച്ച് തലപുണ്ണാക്കേണ്ടതില്ല എന്നാണ് എനിക്ക് …

Read More »

ചിത്രരചന ഹറാമോ ?

ചോദ്യം: ജീവികളുടെ ചിത്രം വരക്കുന്നത് ഹറാമാണോ ? ചിത്രരചനയെകുറിച്ച് ഇസ് ലാമിന്റെ വിധിയെന്താണ് ? അശ്ലീലതയും മാന്യതക്ക് നിരക്കാത്തതുമായ ചിത്രങ്ങള്‍ ഒഴികെ ഏതു ചിത്രം വരക്കുന്നതും ഇസ് ലാമില്‍ തെറ്റില്ല. അതുപോലെ വരക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക് ആദരവ് നല്‍കുകയോ അവയെ ആരാധിക്കുകയോ പൂജിക്കുകയോ ചെയ്തുകൂടാ. ആരാധിക്കപ്പെടുകയും പൂജിക്കപ്പെടുകയും ചെയ്യുന്ന ചിത്രങ്ങളും രൂപങ്ങളും വരയക്കുന്നതാണ് ഇസ് ലാം വിലക്കിയത്. പൂജയും ആരാധനയും ഉദ്ദേശിക്കാതെ മനുഷ്യരെയും മൃഗങ്ങളെയും പ്രകൃതിയെയും വരക്കുന്നത് ഇസ് ലാമില്‍ അനുവദനീയമാണെന്ന് …

Read More »

ഏത് മദ്ഹബ് സ്വീകരിക്കണം?

മദ്ഹബിന്റെ നാല് ഇമാമുമാരില്‍ ആരെയെങ്കിലും പിന്‍പറ്റല്‍ അനിവാര്യമാണെന്ന് ചിലര്‍ പറയുന്നു. സാധാരണക്കാരെ സംബന്ധിച്ച് ഇജ്തിഹാദ് ചെയ്ത് ശരിയായ അഭിപ്രായത്തിലെത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ലല്ലോ. മാത്രമല്ല ഇതിനാല്‍ ദീനുല്‍ ഇസ്‌ലാം എല്ലാവര്‍ക്കും വളരെ എളുപ്പമാവുകയും ചെയ്യും. ഇതെല്ലാംമുന്നില്‍വെച്ച് നോക്കുമ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങളാണ് കൂടുതല്‍ ശരിഎന്നു തോന്നിപ്പോകുന്നു. ഈ വിഷയത്തില്‍ ഞാന്‍ എന്തു നിലപാടാണ് സ്വീകരിക്കേണ്ടത് ? ഏതെങ്കിലും ഒരു മദ്ഹബിന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനോ അതിന്റെ വക്താവ് ആകുന്നതിനോ താങ്കള്‍ക്ക് അനുവാദവുണ്ട്. ഹനഫിയോ …

Read More »

ഞെരിയാണിക്ക് താഴെ വസ്ത്രം ?

ചോദ്യം: പാന്റസ് ധരിക്കുമ്പോള്‍ കാലിന്റെ നെരിയാണിക്ക് മുകളില്‍ ധരിക്കണമെന്ന് ചില സുഹൃത്തുക്കള്‍ എന്നെ ഉപദേശിക്കുന്നു. വസ്ത്രം കാലിന്റെ ഞെരിയാണിക്കു താഴെ വലിച്ചിഴക്കുന്നതിനെ പ്രവാചക തിരുമേനി വിലക്കിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. പാന്റ്‌സ് തയ്ക്കുമ്പോള്‍ ഞെരിയാണിക്കു മുകളിലായി തയ്ക്കണമെന്നാണ് അവരുടെ അഭിപ്രായം. ഇസ് ലാമികമായി ഇതിലൊരു വിധി പറഞ്ഞുതരുമോ ? ഒരു പ്രവാചക വചനം ഇങ്ങനെയാണ്: ‘അഹങ്കാരത്താല്‍ വസ്ത്രങ്ങള്‍ നിലത്ത് വലിച്ചിഴക്കുന്നവരെ അല്ലാഹു അന്ത്യനാളില്‍ നോക്കുകയില്ല.’ ഇതു കേട്ട് അബൂബക്കര്‍ (റ) പറഞ്ഞു: …

Read More »

സ്വന്തം വീടില്ലാത്ത പ്രശ്നം ?

രണ്ടു വര്‍ഷം മുമ്പാണ്‌ എന്റെ വിവാഹം നടന്നത്‌. ഞങ്ങള്‍ക്കൊരു പെണ്‍കുട്ടിയുണ്ട്‌. അവളാണ്‌ ഇന്നെന്റെ എല്ലാമെല്ലാം. പക്ഷെ തന്റെ കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഭര്‍ത്താവ്‌ എന്നെ അവരുടെ വീട്ടില്‍ നിന്നു പുറത്താക്കി, എന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്‌. ചില പ്രശ്നങ്ങള്‍ കാരണമാണ്‌ വീട്ടില്‍ നിന്നു പോരേണ്ടി വന്നത്‌. നിന്ദ്യത സഹിക്കാന്‍ തയാറായില്ല എന്നതു മാത്രമല്ലാതെ മറ്റു തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഇപ്പോള്‍ എന്റെ ചിലവിന്‌ അദ്ദേഹം ഒന്നും തരുന്നില്ല. കുട്ടിയുടെ ചിലവിലേക്ക്‌ നാമമാത്രമായ …

Read More »

ഇസ്‌ലാം സ്വീകരണത്തിന് കുളി ?

ചോ: ആരെങ്കിലും പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവരുമ്പോള്‍ അവര്‍ കുളിക്കണം എന്ന് നിര്‍ബന്ധമുണ്ടോ ? ഉത്തരം: ഇസ്‌ലാമാകുക എന്ന പ്രക്രിയ സുഗമവും നിരുപാധികവുമാണ്. അല്ലാഹു ജനങ്ങളെ യാതൊരു വിധത്തിലും പ്രയാസപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. ഇസ്‌ലാമിനെ അടുത്ത് മനസ്സിലാക്കുകയും അത് സത്യമാണെന്ന അടിയുറച്ച വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് രണ്ട് വചനങ്ങള്‍ കൊണ്ട് പരസ്യമാക്കാവുന്നതാണ്. ‘അല്ലാഹുവല്ലാതെ വഴിപ്പെടാന്‍ മറ്റൊരു ഇലാഹുമില്ല. മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണ്’. ഈ വചനങ്ങളുരുവിട്ട് സത്യസന്ധതയോടെ നിലകൊള്ളുന്ന ഏതൊരാളും മുസ്‌ലിമായിത്തീരുന്നതാണ്. …

Read More »

സ്റ്റാര്‍ ഹോട്ടലില്‍ രുചിനോക്കുന്ന നോമ്പുകാരന്‍ ?

ചോദ്യം: ഞാന്‍ ഒരു വന്‍കിട സ്റ്റാര്‍ഹോട്ടല്‍ ഗ്രൂപ്പില്‍ ടേസ്റ്റ് ടെസ്റ്ററായി(രുചി വിലയിരുത്തുന്നയാള്‍) ജോലി ചെയ്തുകൊണ്ടിരിക്കുന്നു. വിവിധഭക്ഷണങ്ങളുടെ രുചികള്‍ അതിന്റെ ഭാഗമായി പരിശോധിക്കേണ്ടിവരും. റമദാനില്‍ പലഭക്ഷണപദാര്‍ഥങ്ങള്‍ ആ നിലയില്‍ പരിശോധിക്കാറുണ്ട്. ഒന്നും തൊണ്ടയിലൂടെ അകത്തേക്ക് കടത്തിവിടാറില്ല. ഈ നിലയില്‍ ഭക്ഷണത്തിന്റെ രുചി പരിശോധിക്കുന്നത് എന്റെ നോമ്പിനെ ദുര്‍ബലപ്പെടുത്തുമോ ? ഉത്തരം: വ്രതമനുഷ്ഠിച്ചിട്ടുള്ള ഒരു വിശ്വാസി അയാള്‍ക്ക് അവശ്യഘട്ടത്തില്‍ ഭക്ഷണത്തിന്റെ രുചി പരിശോധിക്കാവുന്നതാണ്. അതില്‍ തെറ്റില്ല. അതേസമയം അത് തൊണ്ടയില്‍കൂടി വയറ്റിലെത്തിയാല്‍ അത് …

Read More »

നോമ്പുകാരന് പാട്ടുകേള്‍ക്കാമോ?

ചോദ്യം: റമദാനിലെ നോമ്പിലായിരിക്കെ പകല്‍വേളകളില്‍ പാട്ടുകേട്ടുകൊണ്ടിരിക്കുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ? ഇസ്‌ലാമില്‍ അതിനെന്തെങ്കിലും വിലക്കുകളുണ്ടോ ? ഉത്തരം: വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആത്മനിയന്ത്രണത്തിന് സഹായിക്കുന്ന ഏറ്റവും വലിയ ഇബാദത്താണ് ഇസ്‌ലാമിലെ നോമ്പ്. വ്യക്തിയെ ആത്മീയമായും ധാര്‍മികമായും പരിപോഷിപ്പിക്കുകയെന്നതാണ് അതിന്റെ ലക്ഷ്യം. അതിനാല്‍ കേവലം അന്നപാനീയഭോഗങ്ങളില്‍നിന്നുമാത്രമല്ല, നോമ്പിന്റെ ചൈതന്യത്തിന് ഭംഗംവരുത്തുന്ന എല്ലാ പ്രവൃത്തികളില്‍നിന്നും വിട്ടുനിന്നാലേ ആ ലക്ഷ്യം നേടാനാവുകയുള്ളൂ. അതിനാല്‍ നോമ്പ് വയറിനു മാത്രമല്ല കണ്ണിനും, ചെവിക്കും, കൈക്കും , കാലിനും തുടങ്ങി മനസ്സിനുമുണ്ട്. …

Read More »

റമദാന്‍ മാസപ്പിറവി

എല്ലാ വര്‍ഷവും റമദാന്‍ ആഗതമാവുമ്പോഴും അവസാനിക്കുമ്പോഴും തര്‍ക്കമുണ്ടാവുക പതിവാണ്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും സമുദായം യോജിക്കുമെന്നും അങ്ങനെ നോമ്പും പെരുന്നാളും ഏകീകരിച്ചുവരും എന്നുമാണ് പ്രതീക്ഷിക്കേണ്ടത്. പക്ഷേ, റമദാന്‍ തുടങ്ങുന്ന കാര്യത്തിലും പെരുന്നാള്‍ ആഘോഷിക്കുന്ന കാര്യത്തിലും അടുത്തടുത്ത നാടുകള്‍ തമ്മില്‍ പോലും അഭിപ്രായ വ്യത്യാസം കാണാം. ചില നാടുകള്‍ക്കിടയില്‍ ചിലപ്പോള്‍ മൂന്നുദിവസത്തെ വ്യത്യാസം. ചിലപ്പോള്‍ ഒരുനാട്ടില്‍ തന്നെ നോമ്പിന്റെയും പെരുന്നാളിന്റെയും കാര്യത്തില്‍ വലിയ വ്യത്യാസം. മുസ്‌ലിംകള്‍ക്കിടയില്‍ ഇത്രത്തോളം അഭിപ്രായവ്യത്യാസം ഉണ്ടാകാമോ? മുസ്‌ലിംകള്‍ക്ക് …

Read More »

വിധിവിശ്വാസവും കഠിനാധ്വാനവും

ചോ: ദൈവികവിധിയും മനുഷ്യന്റെ കഠിനാധ്വാനവും എത്രമാത്രം ജീവിതത്തില്‍ നിര്‍ണായകമാണ് എന്ന സംശയമാണ് എനിക്കുള്ളത്. ആളുകള്‍ പറയുന്നു നിങ്ങള്‍ക്കുള്ള ജീവിതവിഭവങ്ങള്‍ മുമ്പേ തീരുമാനിക്കപ്പെട്ടിരിക്കുന്നുവെന്ന്. അങ്ങനെയെങ്കില്‍ ഒരാള്‍ അത്യധ്വാനംചെയ്യുന്നു അയാള്‍ക്ക് അതിന് തത്തുല്യമായത് കിട്ടുന്നില്ല, വെറുതെയിരിക്കുന്ന മറ്റൊരാള്‍ക്ക് എല്ലാ സൗഭാഗ്യങ്ങളും ലഭിക്കുന്നു. രണ്ടാമതുപറഞ്ഞയാള്‍ക്ക് വിധിയനുസരിച്ച് എല്ലാം കിട്ടിയെന്ന് വരുന്നത് അനീതിയല്ലേ. അധ്വാനിച്ചവന് കിട്ടുകയില്ലെന്നത് അധ്വാനത്തിന്റെ മൂല്യം നഷ്ടപ്പെടുത്തലല്ലേ ? ഉത്തരം: ജീവിതത്തില്‍ സംഭവിക്കുന്ന ഗുണ-ദോഷഫലങ്ങളെല്ലാം അല്ലാഹുവിന്റെ വിധിയനുസരിച്ചാണെന്ന വിശ്വാസം ഈമാന്‍കാര്യങ്ങളില്‍ പെട്ടതാണ്. ഖദ്‌റിലുള്ള …

Read More »