Home / ചരിത്രം

ചരിത്രം

ഹിശാമുബ്‌നു അബ്ദില്‍ മലിക് (ഹി: 105-125)

യസീദിബ്‌നു അബ്ദില്‍മലികിന്റെ മരണശേഷം സഹോദരന്‍ ഹിശാമുബ്‌നു അബ്ദില്‍ മലിക് ആണ് അധികാരത്തിലേറിയത്. ഉമവി ഭരണകൂടത്തില്‍ പ്രഗത്ഭരുടെ കണ്ണിയില്‍ ഒരാളായ അദ്ദേഹം ഇരുപത് വര്‍ഷം ഭരണംനടത്തി. മുആവിയയുടെ അറിവും വൈദഗ്ധ്യവും അബ്ദുല്‍മലികിന്റെ നിശ്ചയദാര്‍ഢ്യവും ഒത്തിണങ്ങിയ പക്വമതിയും സാത്വികനും സമര്‍ഥനുമായ ഭരണകര്‍ത്താവായിരുന്നു ഹിശാം. അനുവദനീയമാര്‍ഗത്തില്‍നിന്ന് ലഭിച്ചതാണെന്ന് 40 പേര്‍ സാക്ഷ്യപ്പെടുത്താതെ പൊതുഖജനാവില്‍നിന്ന് അദ്ദേഹം സ്വീകരിച്ചിരുന്നില്ല. ഉത്തരാഫ്രിക്ക, ഖുറാസാന്‍, തുര്‍ക്കിസ്താന്‍, അര്‍മീനിയ, അദര്‍ബീജാന്‍ എന്നിവിടങ്ങള്‍ കലാപങ്ങളുയര്‍ന്നപ്പോള്‍ അവയെല്ലാം തന്ത്രപൂര്‍വം ഒതുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സിന്ധില്‍ …

Read More »

സുലൈമാനുബ്‌നു അബ്ദില്‍ മലിക് (ഹി. 96-99)

വലീദിന്റെ സഹോദരനായ സുലൈമാനുബ്‌നു അബ്ദില്‍ മലിക് മതഭക്തനായ ഭരണാധികാരിയായിരുന്നു.വലീദിന്റെ കാലത്ത് ഹജ്ജാജ് ചെയ്ത അതിക്രമങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹം ശ്രമിക്കുകയുണ്ടായി. രണ്ടരവര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ഉമവി ഭരണകാലത്ത് നടന്ന ഇസ്‌ലാമിന്റെ പില്‍ക്കാല ചരിത്രത്തില്‍ ആഴമേറിയ ആഘാതങ്ങള്‍ സൃഷ്ടിച്ച, 3 സേനാനായകന്‍മാരുടെ അന്ത്യം അദ്ദേഹത്തിന്റെ കാലത്തായിരുന്നു. തുര്‍ക്കിസ്താന്‍ കീഴടക്കിയ സേനാനായകന്‍ ഖുതൈബ എന്തോ തെറ്റുധാരണയാല്‍ ഖലീഫ സുലൈമാനെതിരെ അട്ടിമറിക്കൊരുങ്ങി. പക്ഷേ സൈന്യം അദ്ദേഹത്തെ പിന്തുണച്ചില്ല. ഇതിനിടയില്‍, ചില സൈനികര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു.ഹജ്ജാജുബ്‌നു …

Read More »

യസീദ്ബ്‌നു അബ്ദില്‍ മലിക് (ഹി: 101-105)

മുന്‍ ഖലീഫയായിരുന്ന അബ്ദുല്‍ മലികിന്റെയും യസീദ് ഒന്നാമന്റെ പുത്രി ആതികയുടെയും മകനായി ഹിജ്‌റ 72 ല്‍ ദമസ്‌കസില്‍ ജനിച്ചു. ഇസ്മാഈൗലുബ്‌നു ഉബൈദുല്ലാ എന്ന പണ്ഡിതമുഖ്യന്റെ ശിക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നത്. സേഛാധിപത്യ പ്രവണതയ്ക്ക് വിരാമമിടാനായെങ്കിലും രാജവാഴ്ചയ്ക്ക് അറുതിവരുത്താന്‍ ഉമറുബ്‌നു അബ്ദില്‍ അസീസിന് കഴിഞ്ഞില്ല. ഉമറിനെ ഖലീഫയായി നിശ്ചയിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി യസീദ്ബ്‌നു അബ്ദില്‍ മലികിനെ തീരുമാനിച്ചിരുന്നു. നാല്‍പത് ദിവസങ്ങളോളം ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ മാര്‍ഗം പിന്തുടര്‍ന്ന് ഭരണംതുടരാന്‍ യസീദിന് കഴിഞ്ഞെങ്കിലും …

Read More »

സിംഹാസനവും വെഞ്ചാമരവും ഇല്ലാത്ത ചക്രവര്‍ത്തി

രാത്രിയുടെ അന്ത്യയാമത്തില്‍ ആഇശ(റ) പെട്ടെന്നു ഉറക്കമുണരവേ, വിരിപ്പില്‍,തൊട്ടരികില്‍, പ്രവാചകന്‍ ദൈവ സന്നിധിയില്‍ സാഷ്ടാംഗം പ്രണമിച്ചുകിടക്കുകയായിരുന്നു. മറ്റാരുടെയും മുമ്പില്‍കുനിയാത്ത ആ ശിരസ്സുയരവേ പ്രവാചകന്റെ കണ്‍തടങ്ങളില്‍ തിളങ്ങിയ കണ്ണുനീര്‍തുള്ളികള്‍, ചുറ്റും കുളിരു പുതച്ചുറങ്ങുകയായിരുന്ന ലോകത്തിനു വേണ്ടിയായിരുന്നു. വിശന്നൊട്ടിയ ഉദരത്തില്‍കല്ലു കെട്ടി, മദീനക്കു ചുറ്റും കിടങ്ങുകീറവെ ആവേശത്തിന്റെ അഗ്നി ജ്വലിച്ചകണ്ണുകളായിരുന്നു ഇരുളില്‍ നിറഞ്ഞുതുളുമ്പിയത്. അന്ത്യപ്രവാചകരുടെജീവിതം ചെമ്പു നാണ്യങ്ങള്‍ പോലെഎണ്ണിത്തിട്ടപ്പെടുത്താവുന്ന പദങ്ങളില്‍കുരുക്കിയിടാന്‍ ആര്‍ക്കുമാവില്ല.ആമിനയുടെയും അബ്ദുല്ലയുടെയുംമകനായി ജനിച്ച്, ഹലീമയെന്ന ഗ്രാമീണ സ്ത്രീയുടെ മുലപ്പാല്‍നുകര്‍ന്ന് വളര്‍ന്ന അഴകാര്‍ന്ന ആ …

Read More »

ഉമറുബ്‌നു അബ്ദില്‍ അസീസ് (റ) (ഹി: 99-101)

ഖലീഫ അബ്ദുല്‍മലിക്കിന്റെ സഹോദരന്‍ അബ്ദുല്‍അസീസിന്റെ പുത്രനായി ഈജിപ്തിലെ ഹുല്‍വാനില്‍ ഹി. 61 ലാണ് ഉമര്‍ ജനിച്ചത്. ഖലീഫാ ഉമറിന്റെ പുത്രന്‍ ആസ്വിമിന്റെ പുത്രി ഉമ്മു ആസ്വിമാണ് മാതാവ്. പിതാവ് ഇരുപത് വര്‍ഷം ഈജിപ്തിലെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ സ്വഹാബിവര്യന്‍മാരുമായി സഹവസിച്ചു. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അഗാധ പാണ്ഡിത്യം കരസ്ഥമാക്കി. തന്റെ പിതൃവംശം ഖിലാഫത്തിനെ അട്ടിമറിച്ച് രാജാധിപത്യത്തിന് തുടക്കം കുറിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് മനോവേദനയുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: ‘ഇറാഖില്‍ ഹജ്ജാജ്, …

Read More »

വലീദുബ്‌നു അബ്ദില്‍ മലിക് (ഹി. 86-96)

പടയോട്ടവിജയങ്ങളാല്‍ പ്രസിദ്ധമാണ് ഇദ്ദേഹത്തിന്റെ ഭരണകാലം. ഇറാന്റെ ഭാഗത്തുള്ള ജയ്ഹൂന്‍ നദിവരെയായിരുന്ന ഇസ്‌ലാമികലോകത്തെ ചൈനവരെ വികസിപ്പിച്ചത് വലീദ്ബ്‌നു അബ്ദില്‍ മലികിന്റെ കാലത്താണ്. ഇസ്‌ലാം പാകിസ്താനില്‍ പ്രവേശിച്ചതും അപ്പോഴാണ്. ലങ്കാരാജാവിന്റെ വക ഖലീഫക്കുള്ള സമ്മാനങ്ങളുമായി അറേബ്യയിലേക്ക് പുറപ്പെട്ട കപ്പല്‍ സിന്ധില്‍നിന്നുള്ള കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചു. ചരക്കുകള്‍ കൊള്ളയടിക്കുകയും സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന യാത്രക്കാരെ തടവിലാക്കുകയും ചെയ്തതോടെ അവരെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഖലീഫ കത്തെഴുതി. എന്നാല്‍ അതിനെ തൃണവത്ഗണിച്ച രാജാവിനെതിരെ മുഹമ്മദ്ബ്‌നു ഖാസിം എന്ന 17 കാരന്റെ …

Read More »

അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ (ഹി: 65-86)

മര്‍വാനുബ്‌നുല്‍ഹകമിന്റെ മരണശേഷം മകന്‍ അബ്ദുല്‍ മലിക് അധികാരമേറ്റു. മദീനയിലെ പ്രമുഖപണ്ഡിതരില്‍ ഒരാളായിരുന്നു അദ്ദേഹം. ഇറാഖും ഇറാനും കേന്ദ്രീകരിച്ച് ഉദയംചെയ്ത ഖവാരിജുകളുടെ കലാപമായിരുന്നു അദ്ദേഹം നേരിട്ട പ്രധാനവെല്ലുവിളി. തന്റെ അക്കാലത്തെ പ്രമുഖ സേനാനായകനായ മുഹല്ലബിന്റെ ശ്രമഫലമായി വര്‍ഷങ്ങളോളം നീണ്ട കലാപം അദ്ദേഹം അടിച്ചമര്‍ത്തി.അമീര്‍ മുആവിയയുടെ കാലത്ത് ഉത്തരാഫ്രിക്ക ഇസ്‌ലാമികലോകത്തിന് കീഴില്‍വന്നുവെങ്കിലും ഹിജ്‌റ 79-ല്‍ ഉത്തരാഫ്രിക്കന്‍ ഗവര്‍ണറായി നിശ്ചയിക്കപ്പെട്ട മൂസബ്‌നു നുസൈറാണ് തദ്ദേശവാസികള്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊണ്ട് അവിടെയുള്ള ബര്‍ബരികളെയും ഖലീഫയെ അംഗീകരിക്കുന്നവരാക്കിയത്. ഇക്കാലത്ത് …

Read More »

മര്‍വാനുബ്‌നുല്‍ ഹകം (ഹി: 64-65)

യസീദിനുശേഷം അധികാരത്തിലേറിയവര്‍ മുആവിയ കുടുംബത്തിലുള്ളവരായിരുന്നില്ല. ഉമയ്യകുടുംബത്തിന്റെ പിതാവായിരുന്ന മര്‍വാനുബ്‌നുഹകം ഖലീഫഉസ് മാന്‍ (റ)ന്റെ സെക്രട്ടറിയായിരുന്നു. ഖലീഫയ്ക്ക് നേരിടേണ്ടിവന്ന എല്ലാ പ്രയാസങ്ങള്‍ക്കും കാരണം മര്‍വാന്റെ ചെയ്തികളായിരുന്നു. മദീനയില്‍ അബ്ദുല്ലാഹിബ്‌നു സുബൈറിന്റെ അധികാരം നിലവില്‍വന്നപ്പോള്‍ മര്‍വാന്‍ സിറിയയിലേക്ക് മാറിത്താമസിച്ചു. ഹിജ്‌റ 64 ല്‍ ബനൂ ഉമയ്യ അനുകൂലികള്‍ അദ്ദേഹത്തെ ഖലീഫയാക്കി. ഈജിപ്തും സിറിയയും കീഴടക്കിയ അദ്ദേഹം പക്ഷേ ഒമ്പത് മാസത്തെ ഭരണത്തിനുശേഷം റമദാനില്‍ മരണമടയുകയായിരുന്നു.

Read More »

യസീദ് ബ്‌നു മുആവിയ (ഹി: 60-64)

ഇസ്‌ലാമികപാരമ്പര്യമനുസരിച്ച് കൂടിയാലോചനയിലൂടെ ഖലീഫയെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മുആവിയ അതില്‍നിന്ന് വിരുദ്ധമായി തന്റെ മകനായ യസീദിനെ പിന്‍ഗാമിയായി നിയമിച്ചു. നാടിന്റെ ക്രമസമാധാനവും വിഭവവിതരണവും നോക്കിനടത്താനുള്ളതാണ് അധികാരം. അതൊരു ജനസേവനമാണ്. ജനനായകന്‍ സേവകനുംകൂടിയാണെന്ന് നബിതിരുമേനി പറഞ്ഞതനുസരിച്ച് അധികാരമേല്‍പിക്കുന്നത് അതിനനുസരിച്ച യോഗ്യതയുള്ളവരെയായിരിക്കണം.എന്നാല്‍ ആ മാനദണ്ഡമൊന്നും മുആവിയ പരിഗണിച്ചില്ല. അതെത്തുടര്‍ന്ന് ഹുസൈന്‍ ബ്‌നു അലി, അബ്ദുല്ലാഹിബ്‌നു ഉമര്‍, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, അബ്ദുല്ലാഹിബ്‌നു സുബൈര്‍, അബ്ദുര്‍റഹ്മാനിബ്‌നു അബീബക്ര്‍ എന്നീ സ്വഹാബിമാര്‍ പരസ്യമായി തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചു. …

Read More »

വാളിനേക്കാള്‍ മധുരതരമീ ഇസ്‌ലാം

ഥുമാമത്ത് ബ്‌നു ഉഥാല്‍ നബിയുടെ അനുചരന്‍മാരില്‍ ചിലരെ കൊല്ലുകയും നബിക്കെതിരെ വധഗൂഢാലോചന നടത്തുകയും ചെയ്തയാളാണ്. മക്കയിലേക്ക് പോകുകയായിരുന്ന അയാളെ അവസാനം മുസ്‌ലിംസൈന്യം പിടികൂടി. മദീനാപള്ളിയിലേക്ക് കൊണ്ടുവന്ന് അവിടെ ഒരു തൂണില്‍കെട്ടിയിട്ടു. പേര്‍ഷ്യയിലെ യമാമയിലുള്ള ബനൂഹനീഫ ഗോത്രത്തലവനായ ഥുമാമ തന്നെയാണ് അതെന്ന് തിരിച്ചറിഞ്ഞ നബി അയാള്‍ക്ക് സന്‍മാര്‍ഗമെത്തിച്ചാല്‍ ആ ഗോത്രം മുഴുവന്‍ അയാളെ പിന്തുടരുമെന്ന് മനസ്സിലാക്കി. അതിനാല്‍ തന്റെ അനുചരന്‍മാരോട് അയാളോട് നല്ല രീതിയില്‍ പെരുമാറണമെന്ന് കല്‍പിച്ചു. അയാള്‍ക്കുള്ള ഭക്ഷണം സ്വന്തം …

Read More »