Home / കർമശാസ്ത്രം

കർമശാസ്ത്രം

വ്യഭിചാരം

ശുദ്ധമനസ്‌കരും സാത്വികരുമായ ഏതൊരാളും കാംക്ഷിക്കുന്നതാണ് മനസ്സമാധാനം. എന്നാല്‍ ഓരോ ഘട്ടത്തിലും മനസ്സമാധാനം നഷ്ടപ്പെടുത്തുന്ന ഒന്നാണ് വ്യഭിചാരം എന്ന ദുര്‍വൃത്തി. എല്ലാ ശബ്ദവും നോട്ടവും തങ്ങള്‍ക്കെതിരാണെന്ന തോന്നലായിരിക്കും വ്യഭിചാരികള്‍ക്കുണ്ടാവുകയെന്ന് മനശാസ്ത്രരംഗത്തെ വിദഗ്ധര്‍ പറയുന്നു. ഉത്തരവാദിത്വമേറ്റും ത്യാഗം സഹിച്ചും സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ചിന്തയുള്ളവര്‍ വിവാഹജീവിതത്തിലൂടെയാണ് പ്രകൃതിയുടെ തേട്ടമായ ലൈംഗികതയെ പൂര്‍ത്തീകരിക്കുക. തങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്കായി അര്‍പിക്കാനും സന്താനോത്പാദനം നടത്തി അവരെ ഉത്തമപൗരന്‍മാരാക്കാനും വിവാഹജീവിതമെന്ന ആത്മീയാനുഭൂതിയിലൂടെ മാത്രമേ സാധ്യമാകൂ. അഗ്നി അതിനുകിട്ടിയതിനെയെല്ലാം കരിച്ചുചാമ്പലാക്കുംപോലെ വ്യഭിചാരം …

Read More »

ബലിമാംസം ഭക്ഷണമാകുന്നത്

ഹജ്ജിനെക്കുറിച്ചും ബലിയെക്കുറിച്ചും പ്രതിപാദിക്കുന്ന അധ്യായമാണ് അല്‍ഹജ്ജ്. ബലിയെക്കുറിച്ച് പറയുകമാത്രമല്ല, അതിന്റെ മാംസം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമാക്കുകയുംചെയ്തു. ‘അതില്‍നിന്ന് നിങ്ങള്‍ സ്വയം ഭക്ഷിച്ചുകൊള്ളുക. ഞെരുക്കമുള്ള ആവശ്യക്കാരെ ഊട്ടുകയും ചെയ്യുക'(അല്‍ഹജ്ജ് 28). എന്നാല്‍ ഈ സൂക്തത്തിന്റെ വിശദാംശത്തെക്കുറിച്ച് പല രീതിയില്‍ മനസ്സിലാക്കിയവരാണ് അധികപേരും. ഉണ്ണലും ഊട്ടലും രണ്ടും നിര്‍ബന്ധമാണെന്ന് ചിലര്‍ ധരിച്ചിരിക്കുന്നു. കാരണം, ആജ്ഞാവചനത്തിലാണ് ഇവിടെ വിധി നല്‍കിയിരിക്കുന്നത്. ഉണ്ണല്‍ അഭികാമ്യവും (മുസ്തഹബ്ബ്) ഊട്ടല്‍ നിര്‍ബന്ധവു(വാജിബ്)മാണെന്ന് അഭിപ്രായപ്പെടുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഇമാം …

Read More »

ഖബ്ര്‍ സന്ദര്‍ശനത്തെക്കുറിച്ച്…

മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതിനും മരണത്തെ സംബന്ധിച്ച ഓര്‍മ പുതുക്കുന്നതിനും ഖബ്‌റിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനെ ഖബ്ര്‍ സിയാറത്ത് എന്ന് പറയാറുണ്ട്. ഈ പ്രവൃത്തി സുന്നത്തും മുസ്തഹബ്ബു (അഭികാമ്യം)മാണ്. നബിതിരുമേനി തന്റെ മാതാവായ ആമിനയുടെ ഖബ്‌റിന്നരികില്‍ ചെന്ന് വിങ്ങിപ്പൊട്ടി കരഞ്ഞ സംഭവം ഹദീസില്‍ വന്നിട്ടുണ്ട്. നബി(സ) പലപ്പോഴും മദീനയിലെ പ്രശസ്ത ഖബ്‌റിടമായ ‘ജന്നത്തുല്‍ ബഖീഅ്’-രാത്രികാലങ്ങളില്‍ പോലും- സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഖബ്‌റുകളെ പൂജിക്കുന്നതിനും അതില്‍ അടക്കംചെയ്യപ്പെട്ടവരോട് സഹായം ചോദിക്കുന്നതിനുമാണ് സന്ദര്‍ശിക്കുന്നതെങ്കില്‍ അത് നിഷിദ്ധമാണ്. ആഴ്ചയില്‍ ഒരിക്കല്‍ …

Read More »

ഖബ്‌റടക്കുന്ന വിധം

മയ്യിത്ത് അടക്കംചെയ്യുന്ന സ്ഥലമാണ് ഖബ്‌റിസ്താന്‍. മൃതദേഹം മണ്ണില്‍ കുഴിച്ചിടണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. മനുഷ്യരോടുള്ള ആദരവിന്റെ ഭാഗമാണ് മൃതദേഹങ്ങളെ ആദരവോടെ സംസ്‌കരിക്കുന്നത്. മണ്ണിനടിയില്‍ കുഴിച്ചിടുക എന്നത് ആദം നബിയുടെ കാലം മുതല്‍ക്കേയുള്ള രീതിയാണ്.മണ്ണില്‍നിന്ന് സൃഷ്ടിച്ച ശരീരത്തെ മണ്ണിനുതന്നെ തിരിച്ചേല്‍പിക്കുന്നതാണ് പ്രകൃതിമതം. ഏതാണ്ട് ആറടിതാഴ്ചയിലാണ് ഖബ്ര്‍ കുഴിക്കുന്നത്. കഅ്ബയ്ക്ക് അഭിമുഖമായാണ് അതില്‍ മൃതദേഹങ്ങള്‍ വെക്കുക. മയ്യിത്ത് ഖബ്‌റില്‍ വെക്കുമ്പോള്‍ ‘അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവിന്റെ സഹായത്തോടെ റസൂലിന്റെ ദീന്‍പ്രകാരം/ റസൂലിന്റെ മാര്‍ഗപ്രകാരം ‘(ഞാനീ മയ്യിത്ത് …

Read More »

ഫിത്ര്‍ സകാത്ത്

റമദാന്‍ വ്രതാഷ്ഠാനുങ്ങളില്‍ നിന്നു വിരമിക്കുന്നതോടെ നിര്‍ബന്ധമാവുന്ന ഒരു ദാനമാണ് ഫിത്ര്‍ സകാത്ത്. വ്രതാനുഷ്ഠാന കാലങ്ങളില്‍ നോമ്പുകാരന് സംഭവിക്കാവുന്ന തെറ്റു കുറ്റങ്ങളില്‍നിന്നുള്ള ശുദ്ധീകരണവും സമൂഹത്തിലെ അശരണര്‍ക്കും പെരുന്നാള്‍ ആഘോഷത്തിനുള്ള സഹായവുമാണ് ഫിത്ര്‍ സകാത്ത്. ഹി: രണ്ടാം വര്‍ഷം ശഅ്ബാനിലാണ് ഫിത്ര്‍സകാത്ത് നിയമമാക്കിയത്. സ്ത്രീ പുരുഷ പ്രായഭേദമന്യേ മുസ്‌ലിംകളായ ഓരോരുത്തരുടെ പേരിലും ഫിത്ര്‍ സകാത്ത് നിര്‍ബന്ധമാണ്. ഇബ്‌നു ഉമര്‍ നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം ”റമദാനിലെ നോമ്പവസാനിക്കുന്നതോടെ സകാത്തായി മുസ്‌ലിംകളായ …

Read More »

റമദാനിലെ 20 തെറ്റുധാരണകള്‍

വിശ്വാസിയായ മനുഷ്യന് ഏറ്റവും കൂടുതല്‍ ആത്മീയനിര്‍വൃതി നല്‍കുന്ന മാസമാണ് വിശുദ്ധഖുര്‍ആന്‍ അവതീര്‍ണമായ റമദാന്‍. അല്ലാഹു നല്‍കിയ മാര്‍ഗദര്‍ശനമായ ഖുര്‍ആനെ മുന്‍നിര്‍ത്തി നന്ദിപ്രകാശനമായാണ് വിശ്വാസി വ്രതം അനുഷ്ഠിക്കുന്നത്. എന്നാല്‍ വ്രതാനുഷ്ഠാനം ആരംഭിക്കുന്നതോടെ അതിന്റെ ചൈതന്യത്തിന് വിരുദ്ധമായി ചില തെറ്റുധാരണകള്‍ ചിലരില്‍ കടന്നുകൂടാറുണ്ട്. അതെക്കുറിച്ച ചെറുവിവരണമാണ് ചുവടെ: 1. നോമ്പുതുറവിഭവങ്ങളുടെ ആധിക്യം വ്രതാനുഷ്ഠാനത്തില്‍ പകല്‍വേളകളില്‍ അന്നപാനീയഭോഗങ്ങളുടെ വര്‍ജ്ജനം നിര്‍ബന്ധമാണല്ലോ. എന്നാല്‍ പ്രസ്തുത വര്‍ജനം അവസാനിക്കുന്ന മുറയ്ക്ക് അവ കൂടുതലായി അകത്താക്കാനുള്ള പ്രവണത ചിലരില്‍ …

Read More »

വ്രതം വെറുതെയല്ല

അനാഥയെ പടിക്കുപുറത്തേക്ക് ആട്ടിപ്പായിച്ചും അഗതികള്‍ക്ക് അന്നമുറപ്പുവരുത്താന്‍ ശ്രമിക്കാതെയും മതനിഷേധംകാട്ടുന്ന നമസ്‌കാരക്കാരന് കൊടിയ ശിക്ഷയെ കുറിച്ച് മുന്നറിയിപ്പുനല്‍കിയ മതമാണ് ഇസ്‌ലാം. വിശ്വാസിയെന്ന നിലക്ക് അനുവര്‍ത്തിക്കേണ്ട അടിസ്ഥാനകര്‍മങ്ങളുടെ ഉദ്ദേശ്യമാണ് ഈയൊരു മുന്നറിയിപ്പിലൂടെ മുസ്‌ലിംകള്‍ക്ക് അത് പകര്‍ന്നുകൊടുത്തത്. അതുപോലെ മറ്റ് അടിസ്ഥാനകര്‍മങ്ങളായ സകാത്തിന്റെയും ഹജ്ജിന്റെയും ഉദ്ദേശ്യലക്ഷ്യങ്ങളെ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മുത്തഖിയാക്കിത്തീര്‍ക്കുന്ന റമദാന്‍ നോമ്പിന്റെ സാരവും അവന് ബോധ്യമാവുകതന്നെ ചെയ്യും. നാം വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കാറുണ്ട്. ഇന്ധനം കത്തിച്ചുതീര്‍ക്കാനല്ല നാം വാഹനമുപയോഗിക്കുന്നത്. നമ്മെ ലക്ഷ്യസ്ഥാനത്ത് …

Read More »

ഖുര്‍ആനാണ് റമദാനിനെ മഹനീയമാക്കിയത്

നമുക്കനുവദനീയമായ സുപ്രധാനകാര്യങ്ങള്‍ പകലില്‍ വിലക്കപ്പെടുന്ന അവസരമാണ് റമദാന്‍. ആ വിലക്കുകള്‍ ഒത്തിരി പ്രയാസത്തോടെയാണ് നാം പാലിച്ചുപോരുന്നത്. തൊട്ടുമുമ്പുള്ള പതിനൊന്ന് മാസങ്ങളില്‍ നമ്മുടെ ആത്മാവിനുള്ള ഭക്ഷണത്തേക്കാള്‍ ശരീരത്തിനുള്ള പോഷണത്തിനാണ് പ്രാധാന്യം കല്‍പിച്ചിരുന്നത്. ഒരു വേള ആഘട്ടത്തില്‍ അല്ലാഹു വിലക്കിയവയില്‍നിന്ന് നമുക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ സാധിച്ചില്ല. ചെയ്യണമെന്ന് കല്‍പിച്ചവ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഖുര്‍ആന്‍ പഠിക്കണമെന്നും അതെപ്പറ്റി ചിന്തിക്കണമെന്നും ആഹ്വാനമുണ്ടായിട്ടും അതില്‍ ശ്രദ്ധപതിപ്പിച്ചില്ല. അല്ലാഹുവോട് സഹായം ചോദിക്കാതെ അവനെ അവഗണിച്ച് താന്തോന്നിയായി നടന്നു. എന്നാല്‍ ശരീരപോഷണം …

Read More »

ഭാവിവരനോട് ചോദിക്കേണ്ട ചോദ്യങ്ങള്‍

വിവാഹമെന്നത് ഏതൊരാളെയും സംബന്ധിച്ചിടത്തോളം വളരെ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണ്. ഭാവിജീവിത പങ്കാളിയെക്കുറിച്ച് അവര്‍ എല്ലാവിധത്തിലും സൂക്ഷ്മമായി അന്വേഷിച്ചറിയേണ്ടതുണ്ട്. അതിന് ഏറ്റവും എളുപ്പവഴി പ്രസ്തുത കക്ഷിയോട് നേരിട്ട് ചോദിച്ചറിയുക എന്നതാണ്. വിവാഹത്തിന് തയ്യാറെടുക്കുന്ന പെണ്‍കുട്ടി തീര്‍ച്ചയായും താഴെപ്പറയുന്ന ചോദ്യങ്ങള്‍ അതിലുള്‍പ്പെടുത്തിയിരിക്കണം. 1. നിങ്ങളുടെ പ്രായം? 2. ഇപ്പോള്‍ താമസിക്കുന്നതെവിടെയാണ്? 3. ജന്‍മസ്ഥലം എവിടെയായിരുന്നു? 4. സ്വന്തത്തെ നിങ്ങളെങ്ങനെ പരിചയപ്പെടുത്തും? 5. ഒരു പെണ്‍കുട്ടിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്താണ്? 6. ഉപജീവനമാര്‍ഗമായി എന്താണ് സ്വീകരിച്ചിട്ടുള്ളത്? …

Read More »

മുഹര്‍റത്തിലെ ഐഛിക നോമ്പുകള്‍

ഇസ് ലാമിക കലണ്ടറിലെ ആദ്യത്തെ മാസമായ മുഹര്‍റം നാല് പവിത്ര മാസങ്ങളിലൊന്നാണ്. ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, റജബ് എന്നിവയാണ് മറ്റു പവിത്രമാസങ്ങള്‍. ഈ മാസങ്ങളിലെ പുണ്യകര്‍മങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. മുഹര്‍റം 10 ശ്രേഷ്ഠതയുള്ള ഒരു പുണ്യദിനമാണ്. ‘ആശൂറ’ എന്നാണതിന്റെ പേര്. ഈ ദിവസം നോമ്പനുഷ്ഠിക്കാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുണ്ട്. റമദാന്‍ നോമ്പിനു ശേഷം ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലെ നോമ്പാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. പിന്നിട്ട വര്‍ഷത്തെ പാപങ്ങള്‍ക്ക് അത് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും …

Read More »