Home / സമൂഹം

സമൂഹം

റമദാനില്‍ കുഞ്ഞുപിറന്നാല്‍

റമദാനിന് തൊട്ടുമുമ്പാണ് ആമിന ഒരു കുഞ്ഞിന് ജന്‍മം നല്‍കിയത്. വ്രതമനുഷ്ഠിക്കാന്‍ കഴിയാതെ ആ റമദാന്‍ കഴിഞ്ഞുപോയത് ദുഃഖത്തോടെ അവളിന്നും ഓര്‍ക്കുന്നു.തന്റെ റൂമില്‍ പിഞ്ചുപൈതലിനെ നോക്കി അവള്‍ ഇരുന്നു. മൃദുലസ്പര്‍ശങ്ങളാല്‍ കുട്ടിയെ തലോടും. മൂത്രമൊഴിച്ചിട്ടുണ്ടെങ്കില്‍ തുണി മാറ്റും. ഇടക്ക് കരയുമ്പോള്‍ പാലുകൊടുക്കും. ഇങ്ങനെ ഓരോന്നിലും മുഴുകി സമയം കഴിച്ചുകൂട്ടി. അതിനിടയില്‍ ഇടക്കൊക്കെ അല്‍പസമയം ഉറങ്ങാന്‍ കിടക്കും. കുട്ടിയുണ്ടായതിന്റെ സന്തോഷം പറഞ്ഞറിയിക്കേണ്ടല്ലോ. പക്ഷേ, ഏകാന്തമായി ആ റൂമിലങ്ങനെ കഴിഞ്ഞുകൂടിയതിന്റെ അസ്വസ്ഥത മനസ്സില്‍ തളംകെട്ടിനിന്നു. …

Read More »

സമയക്രമീകരണത്തിന്റെ റമദാന്‍ പാഠങ്ങള്‍

എല്ലാവരും റമദാന്‍ വിഭവങ്ങള്‍ ശേഖരിക്കാനും വീടുംപരിസരവും വൃത്തിയാക്കാനും വ്രതശ്രേഷ്ഠതകളെക്കുറിച്ച പുസ്തകപ്രഭാഷണങ്ങള്‍ അറിയാനും ശ്രമിക്കുന്ന തിരക്കിലാണ്. എന്നാല്‍ റമദാന്‍ വ്രതത്തിലായിരിക്കെ ആരാധനകര്‍മങ്ങള്‍ക്കും ദിനചര്യകള്‍ക്കുമായി സമയം എങ്ങനെ കണ്ടെത്താം എന്നതിനെപ്പറ്റി ആരും അധികം ചിന്തിക്കുന്നില്ല. 1. ആസൂത്രണം ആസൂത്രണവും പ്രയോഗവത്കരണവുമാണ് ടൈംമാനേജ്‌മെന്റിന്റെ മുഖ്യധര്‍മങ്ങള്‍. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഒന്നും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനാകില്ല. അങ്ങനെയായാല്‍ ഈ റമദാനും നമ്മില്‍ പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാക്കാതെ കടന്നുപോകും. അതിനാല്‍ മുന്‍കഴിഞ്ഞ റമദാനേക്കാള്‍ പരമാവധി പുണ്യകരമാക്കാന്‍ നാം പദ്ധതികള്‍ തയ്യാറാക്കുക. റമദാനിലേക്ക് …

Read More »

റമദാന്‍: കുട്ടികളെ സദ്ഗുണങ്ങള്‍ പരിശീലിപ്പിക്കാന്‍ സുവര്‍ണാവസരം

റമദാന്‍  പിറക്കുന്നതോടെ മാതാപിതാക്കളെല്ലാം നോമ്പുകാലസദ്യവട്ടങ്ങളുടെ തിരക്കുകളില്‍മുഴുകുന്നു. ചിലര്‍ക്ക് തങ്ങളുടെ കുട്ടികള്‍ പകല്‍മുഴുവന്‍ എങ്ങനെ പട്ടിണികിടക്കുമെന്നതിനെപ്പറ്റി ആശങ്കാകുലരാണ്. ചിലര്‍ക്ക് വളരെ സന്തോഷമായിരിക്കും. എന്തായാലും അധികമാതാപിതാക്കളും തങ്ങളുടെ കുട്ടികളില്‍ നന്‍മനട്ടുവളര്‍ത്താന്‍ ഈ അവസരം എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെ സംബന്ധിച്ച് യാതൊരു കാഴ്ചപ്പാടുമില്ലാത്തവരാണ്. ഇസ്‌ലാമിന്റെ ഒട്ടേറെ മഹിതമൂല്യങ്ങളെപ്പറ്റി അവര്‍ക്ക് അറിവുപകര്‍ന്നുകൊടുക്കാനും അതെപ്പറ്റി വിശ്വാസമുള്‍ക്കൊണ്ട് ജീവിക്കാനും അത് ശീലമായി വളര്‍ത്തിയെടുക്കാനും ഈ റമദാനിനെ ഉപയോഗപ്പെടുത്താം.  കേവലം നോമ്പുപിടിക്കുക, പ്രാര്‍ഥനകള്‍ പഠിക്കുക, നമസ്‌കാരശീലം വളര്‍ത്തുക എന്നതുമാത്രമല്ല, ഭാവിയുടെ …

Read More »

അറബി ഭാഷയുടെ പ്രയോഗലാളിത്യം (ഭാഷയുടെ തീരത്ത്-5 )

ഏതൊരു രണ്ടാംഭാഷയുടെയും പഠനം കുട്ടികളെ സംബന്ധിച്ചിടത്തോളം സങ്കീര്‍ണതയുളവാക്കുന്ന പ്രകിയയാണ്. രണ്ടാം ഭാഷകളുടെ ഉച്ഛാരണ രൂപവും ശബ്ദ വ്യവസ്ഥയും വ്യാകരണ ഘടനയുമെല്ലാം മാതൃഭാഷയില്‍ നിന്നും വ്യത്യസ്തമാണ് എന്നതാണ് പ്രശ്‌നം. അറബി ഭാഷയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഇതേ മാനസികാവസ്ഥയാണ് എന്നതാണ് മറ്റൊരു പ്രശ്‌നം. അറബി പഠിക്കാന്‍ എളുപ്പവും സ്വായത്തമാക്കാന്‍ വഴക്കവും ഉള്ള ഭാഷയാണ് എന്ന് അധ്യാപകര്‍ക്ക് ഉറച്ച ധാരണയുണ്ടായിരിക്കണം. മറ്റേതൊരു ഭാഷയേക്കാളും പ്രയോഗ ലാളിത്യം അറബി ഭാഷക്കുണ്ട് എന്ന് …

Read More »

വീട് സ്‌നേഹവീടാവാന്‍..

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുടുംബത്തിന്റെ ഏറ്റവും പ്രധാന സവിശേഷത സ്‌നേഹമായിരുന്നു. സ്‌നേഹം എന്ന ഘടകം തന്നെയാണ് ഒരു കുടുംബത്തില്‍  അടിസ്ഥാനപരമായി സന്തോഷവും ആഹ്ലാദവും പ്രദാനം ചെയ്യുന്നത്. ദമ്പതികള്‍ക്കിടയില്‍ പരസ്പര സ്‌നേഹമുണ്ടെങ്കില്‍ അവിടെ സന്തോഷവുമുണ്ട്. സത്യത്തില്‍ പ്രവാചകന്‍ നടപ്പിലാക്കിയ കുടുംബ ജീവിതത്തില്‍ പട്ടിണി ഒരു കൂടെപ്പിറപ്പായിരുന്നു. പലപ്പോഴും നിലനിന്നു പോകാന്‍ കഴിയുന്ന ഭക്ഷണം മാത്രം കഴിച്ചാണ് ആ കുടുംബം മുന്നോട്ടു പോയത്. എന്നാല്‍ ഇതൊന്നും ആ കുടുംബത്തിന്റെ സമാധാനം കെടുത്തുകയോ കുടുംബത്തില്‍ …

Read More »

മാതൃഭാഷയറിഞ്ഞ കുട്ടിക്ക് രണ്ടാംഭാഷയും എളുപ്പം (ഭാഷയുടെ തീരത്ത്-4)

മാതൃഭാഷ സ്വായത്തമാക്കാന്‍ കഴിഞ്ഞ ഒരു കുട്ടിക്ക് രണ്ടാം ഭാഷകള്‍ സ്വായത്തമാക്കാന്‍ വളരെ എളുപ്പമാണ്. നേടിയെടുത്ത ഒരു പഠന ശേഷി മറ്റൊന്ന് പഠിച്ചെടുക്കാന്‍ പ്രയോജനപ്പെടുത്തുക (transfer of learning) എന്നൊരു തത്ത്വമുണ്ടല്ലൊ.അങ്ങനെ നോക്കുമ്പോള്‍, മാതൃഭാഷയില്‍ നമ്മുടെ കുട്ടികള്‍ എത്രത്തോളം കഴിവാര്‍ജിച്ചിട്ടുണ്ടോ അതിന്റെ പ്രതിഫലനം രണ്ടാംഭാഷ സ്വായത്തമാക്കുന്ന പ്രക്രിയയില്‍ നമുക്ക് കാണാന്‍ കഴിയും. നോം ചോംസ്‌കി മുന്നോട്ട് വെച്ച ‘ സാര്‍വലൗകിക വ്യാകരണം ( Universal Grammar) എന്ന ആശയമനുസരിച്ച് സമസ്ത ഭാഷകളെയും …

Read More »

ഭാഷയിലേക്ക് കുട്ടികളെ ചേര്‍ത്തുനിര്‍ത്തുക (ഭാഷയുടെ തീരത്ത് – 3)

ഭാഷ ഉപയോഗിക്കാനും പരസ്പരം ആശയവിനിമയം നടത്താനും കഴിയുന്നു എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം സവിശേഷമായൊരു അനുഗ്രഹമാണ്. ഭൂമിയിലെ ഓരോ ജീവി വര്‍ഗത്തിനും അതിന്റേതായ ആശയവിനിമയരീതിയുണ്ട്. പക്ഷേ, കാലോചിതമായി മാറുകയും വളരുകയും വികസിക്കുകയും ആധുനികമാവുകയും ചെയ്യുന്നത് മനുഷ്യന്റെ ആശയവിനിമയരീതി മാത്രമാണ്. വേണമെങ്കില്‍, മറ്റു ജീവികളോടും ആശയവിനിമയം നടത്താന്‍ മനുഷ്യന് കഴിയുമെന്നതും ശ്രദ്ധേയമായൊരു കാര്യമാണ്. നായ, തത്ത, ചിമ്പാന്‍സി എന്നിവയുമായി നിരന്തരം നാം ആശയവിനിമയം നടത്തിയാല്‍ അവ നമ്മെ അനുകരിക്കാന്‍ തുടങ്ങും.’ തത്തമ്മ പൂച്ച, …

Read More »

ഭാഷാവിനിമയ നൈപുണി (ഭാഷയുടെ തീരത്ത് – 2)

ഭാഷാ നൈപുണിയെക്കുറിച്ചാണ് ( الكفاية اللغوية) കഴിഞ്ഞ കുറിപ്പിൽ പരാമർശിച്ചത്. അടുത്തത് വിനിമയ നൈപുണി ( الكفاية الاتصالية ) യാണ്. ഇവിടെ കൃത്യമായ ചില ധാരണകൾ നമുക്ക് വേണം. വിനിമയം ചെയ്യപ്പെടാത്ത ഒരു ഭാഷക്കും ഭൂമുഖത്ത് നിലനിൽപ്പില്ല.  ഉപയോഗിക്കാനും പ്രയോഗിക്കാനും വിനിമയം ചെയ്യാനും ഒരു സമൂഹം ഉണ്ടാകുമ്പോഴാണ് ഒരു ഭാഷ ജൈവമാകുന്നത്. ചടുലമാകുന്നത്. കാലികവും വികസനോന്മുഖവുമാകുന്നത് അറബി ഭാഷ അറബികൾ സംസാരിക്കുന്ന അതല്ലെങ്കിൽ അറബ് രാജ്യങ്ങളിലെ പൗരന്മാർ തങ്ങളുടെ …

Read More »

ഭാഷയുടെ തീരത്ത് – 1

എന്താണ് ഭാഷ ? എന്തിനാണ് ഭാഷ ? ഭാഷയും മനുഷ്യനും തമ്മിലുള്ള ബന്ധം? കുട്ടിയും ഭാഷയും ? എന്താണ് ഭാഷാപഠനം ? എങ്ങനെയായിരിക്കണം ഭാഷാ ബോധനം ? ഭാഷാ പഠനവും ഭാഷയുടെ ആര്‍ജനവും തമ്മിലുള്ള വ്യത്യാസമെന്താണ് ? ഒന്നാം ഭാഷയും രണ്ടാം ഭാഷയും തമ്മിലുള്ള മൗലികമായ അന്തരം ? ഈ ചോദ്യങ്ങള്‍ അറബി അധ്യാപകരെ സംബന്ധിച്ചിടത്തോളം പുതിയതല്ല. എങ്കിലും ഈ ചോദ്യങ്ങളിലൂന്നിക്കൊണ്ടുള്ള നൂതനമായ അന്വേഷണങ്ങള്‍ക്ക് ഇപ്പോഴും വര്‍ധിച്ച പ്രാധാന്യമുണ്ട്. കാര്യക്ഷമവും …

Read More »

ഖിലാഫത്ത് ഏകാധിപത്യമല്ല

ചരിത്രം പരിശോധിച്ചാല്‍ ഗ്രീക്ക്-റോമന്‍ ഭരണകൂടങ്ങളിലെ ചെറിയ ഇടവേളയൊഴിച്ചാല്‍ , പുരാതനകാലംതൊട്ട് ഫ്രഞ്ചുവിപ്ലവം വരെയുണ്ടായിരുന്ന ഭരണവ്യവസ്ഥ രാജവ്യവസ്ഥയായിരുന്നുവെന്ന കാണാം. അറബ്‌നാട്ടിലെ ഖിലാഫത്തുര്‍റാശിദയുടെ കാലത്തും ലോകത്തെല്ലായിടത്തും രാജവാഴ്ചതന്നെയായിരുന്നു. ഖിലാഫത്ത് പക്ഷേ വേറിട്ട ഒരു ഭരണസമ്പ്രദായമായിരുന്നു. ‘പ്രവാചകന്‍, തന്റെ പിന്തുടര്‍ച്ചയെ സംബന്ധിച്ച് ഒരു തീരുമാനമെടുത്തിരുന്നില്ല. എങ്കിലും കൂടിയാലോചനയുടെ അടിസ്ഥാനത്തിലുള്ള ഒരു ഖിലാഫത്ത് ആണ് ഇസ് ലാം ആവശ്യപ്പെടുന്നതെന്ന് മുസ്‌ലിംകള്‍ മനസ്സിലാക്കി. അവിടെ ഒരു കുടുംബാധിപത്യം നിലവില്‍വരാതിരുന്നതും ബലം പ്രയോഗിച്ച് ആരും അധികാരം പിടിച്ചെടുക്കാതിരുന്നതും അതുകൊണ്ടാണ്. …

Read More »