ശുദ്ധീകരണം

തയമ്മും എങ്ങനെ ?

ഒരു കാര്യം ഉദ്ദേശിക്കുകയോ സങ്കല്‍പിക്കുകയോ ചെയ്യുക എന്നതാണ് ഈ വാക്കിന്റെ അര്‍ഥം. വെള്ളം ലഭിക്കാതാവുകയോ ഉപയോഗയോഗ്യമല്ലാതാവുകയോ ചെയ്താല്‍ വെള്ളത്തിനുപകരം മണ്ണുപയോഗിക്കുക എന്ന അര്‍ഥത്തിലാണ് ഖുര്‍ആനിലും കര്‍മശാസ്ത്രഗ്രന്ഥങ്ങളിലും ഈ പദം കടന്നുവരുന്നത്. ‘നിങ്ങള്‍ രോഗികളാവുകയോ യാത്രയിലാവുകയോ മലമൂത്രവിസര്‍ജ്ജനംകഴിഞ്ഞുവരികയോ സ്ത്രീസംസര്‍ഗത്തിലാവുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് വെള്ളം ലഭിച്ചില്ലെങ്കില്‍ ശുദ്ധിവരുത്താന്‍ മാലിന്യമില്ലാത്ത മണ്ണ് ഉപയോഗിക്കുക. അതില്‍ കയ്യടിച്ച് മുഖവും കൈകളും തടവുക ‘(അല്‍ മാഇദ 6). ‘ഇതരപ്രവാചകന്‍മാര്‍ക്കൊന്നും നല്‍കാത്ത മൂന്ന് അനുഗ്രഹങ്ങളാല്‍ അല്ലാഹു എന്നെ ആദരിച്ചു’ …

Read More »

വുദൂഅ് (അംഗസ്‌നാനം)

നമസ്‌കാരം നിര്‍വഹിക്കുന്നതിന് മുമ്പായി ചെയ്യുന്ന അംഗസ്‌നാനമാണ് വുദൂഅ്. നമസ്‌കരിക്കുന്നതിനായി അംഗസ്‌നാനം ചെയ്യുന്നു എന്ന ഉദ്ദേശത്തോടെ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യലാണ് വുദൂഅിന്റെ രൂപം. (1)കൈപ്പത്തികള്‍ രണ്ടും മൂന്നു പ്രാവശ്യം കഴുകുക. (2)മൂന്നു പ്രാവശ്യം കൊപ്ലിക്കുക. (3)മൂന്നു പ്രാവശ്യം മൂക്കില്‍ വെളളം കയറ്റി ചീറ്റുക. (4)മുഖം നെറ്റിയുടെ മുകള്‍ ഭാഗം വരെയും ഒരു ചെവിക്കുന്നി മുതല്‍ മറ്റെ ചെവിക്കുന്നി വരെയുള്ള ഭാഗം – മൂന്നു പ്രാവശ്യം കഴുകുക. (5)മുട്ടുള്‍പ്പടെ വലതു കൈയും …

Read More »