ദര്‍ശനം

വിജ്ഞാനത്തിനു പിന്നിലെ ദര്‍ശനം

ജ്ഞാനം ഖണ്ഡിതവും വസ്തുനിഷ്ഠവുമായിരിക്കണമെന്നാണ് ഇസ്‌ലാമിന്റെ തത്ത്വം. ഇതരദര്‍ശനങ്ങളെപ്പോലെ അത് സങ്കല്‍പങ്ങളെയോ കേവലചിന്തയെയോ അനുകരണങ്ങളെയോ സംശയങ്ങളെയോ സ്വീകരിക്കുന്നില്ല. ഇസ്‌ലാമിന്റെ ഈ അറിവിനോടുള്ള ഈ സമീപനരീതിയെ AD 19-ാം നൂറ്റാണ്ടില്‍ മാത്രമാണ് ഇതരനാഗരികതകള്‍ തിരിച്ചറിഞ്ഞത്. സത്യവും മിഥ്യയും വേര്‍തിരിക്കാനുള്ള ശാസ്ത്രീയമാനദണ്ഡം അനിഷേധ്യമായ തെളിവിന്റെ പിന്‍ബലമാണ്. തെളിവ് ദുര്‍ബലമാണെങ്കില്‍ കിട്ടിയ കാര്യങ്ങള്‍ മിഥ്യയായിരിക്കും. സംശയങ്ങളെയും സങ്കല്‍പങ്ങളെയും സൂക്ഷിക്കാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അല്ലാത്തപക്ഷം അത് ജനങ്ങള വഴിതെറ്റിക്കുകയും അവരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയുംചെയ്യും.’അവരിലേറെപ്പേരും ഊഹാപോഹത്തെ മാത്രമാണ് ആശ്രയിക്കുന്നത്. …

Read More »