Home / Dr. Alwaye Column

Dr. Alwaye Column

ഇസ്‌ലാം മനുഷ്യ പ്രകൃതത്തിന്റെ മതം

എന്നും എവിടെയും ഇസ്‌ലാം മനുഷ്യന്റെ പ്രകൃതത്തോടു ഒട്ടിനില്‍ക്കുന്ന മതമാണ്,ദര്‍ശനമാണ്. ശൈശവം, കൗമാരം, വാര്‍ധക്യം എന്നിങ്ങനെ മനുഷ്യന് പരിണാമഘട്ടങ്ങള്‍. ഓരോരോ പ്രവാചകനും അവരുടെ നിയോഗകാലത്തെ മനുഷ്യാവസ്ഥകള്‍ക്ക് യോജിച്ച ദര്‍ശനവുമായിട്ടായിരുന്നു കടന്നുവന്നത്. അക്കാലത്തെ മനുഷ്യന്റെ ജീവിതാവശ്യങ്ങളെയും ഉദ്ദേശ്യലക്ഷ്യങ്ങളെയും സാക്ഷാത്കരിക്കുകയായിരുന്നു അജ്ഞാനകാലത്തെ ഈ പ്രവാചകന്‍മാരുടെ ഉന്നം. ഇസ്‌ലാമിക ദൃഷ്ടിയില്‍ ‘ദീന്‍’എന്നത് ‘ജീവിതവ്യവസ്ഥ’യാണ്. മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും വഴികാട്ടുന്ന വ്യവസ്ഥ മുമ്പ് കടന്നുവന്നിട്ടുണ്ട്. ദൈവികദര്‍ശനങ്ങളെയെല്ലാം അന്ധവിശ്വാസങ്ങളില്‍നിന്നും അബദ്ധ ധാരണകളില്‍നിന്നും മോചിപ്പിക്കുക എന്നത് പിന്നാലെ വരുന്ന സത്യദൂതുകളുടെ പ്രഖ്യാപിത …

Read More »

ഇസ്‌ലാമിക പ്രബോധനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ഈ മഹപ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്ന് വിശ്വാസം പകര്‍ന്നുകൊടുത്തുകൊണ്ട് മനുഷ്യധിഷണയെ സ്ഫുടം ചെയ്‌തെടുക്കുക. സര്‍വജ്ഞാനിയായ സൃഷ്ടികര്‍ത്താവിന്റെ ഏകത്വം ബോധ്യപ്പെടുത്തിക്കൊടുക്കുക. ആ നാഥന്റെ തീരുമാനവും ഇച്ഛയും ഇംഗിതവുമനുസരിച്ചല്ലാതെ ഇവിടെ യാതൊന്നും നടക്കുകയില്ല, അവന്‍ അദൃശ്യസത്യങ്ങള്‍ അറിയുന്നവനാണ് എന്നൊക്കെയുള്ള ബോധ്യപ്പെടലുകള്‍ വഴി അന്ധവിശ്വാസങ്ങളില്‍ നിന്നും മൂഢധാരണകളില്‍നിന്നും ധിഷണകളെ ശുദ്ധീകരിക്കുക. സ്രഷ്ടാവിനെക്കുറിച്ചുള്ള ശുഭകരമല്ലാത്ത ധാരണകള്‍ മനുഷ്യരില്‍നിന്ന് -അയാള്‍ ഉയര്‍ന്നവനോ താഴ്ന്നവനോ ആരുമാകട്ടെ-നീക്കിക്കളയുക. 2. മനുഷ്യമനസ്സുകള്‍ക്ക് ഔന്നത്യത്തിന്റെയും ശ്രേയസ്സിന്റെയും മഹത്ത്വത്തിന്റെയും വാതായനങ്ങള്‍ തുറന്നുകൊടുക്കുക. സാധ്യമായിടത്തോളം മാനവീയതയുടെ …

Read More »

പ്രവാചകത്വ കാലത്തെ അറബികളും സാഹിത്യവും

അറേബ്യന്‍ ഉപദ്വീപിലെ ജനങ്ങളുടെ മതബോധത്തെക്കുറിച്ചുള്ള പണ്ഡിതവിശകലനം വെച്ചുനോക്കുമ്പോള്‍ മതാത്മകമായ ചിന്തകളില്‍ നിന്ന് അവര്‍ പൂര്‍ണമായും വിമുക്തരായിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ആ മതാത്മകത അവരെ ശക്തമായി സ്വാധീനിച്ചതോടൊപ്പം ഖുര്‍ആനോടും ദൈവദൂതനോടും അവര്‍ സ്വീകരിച്ച സമീപനത്തില്‍ പ്രകടമാവുകയുംചെയ്തു. അറബികളോടാണല്ലോ ഖുര്‍ആന്‍ ആദ്യമായി സംവദിച്ചത് . മതപരമായ വ്യത്യസ്ത വിഷയങ്ങളില്‍ അറബികള്‍ ദൈവദൂതനോട് സംവദിക്കുകയും തര്‍ക്കിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. വലിയ വലിയ ദാര്‍ശനികന്‍മാര്‍ പഠനം നടത്തിയിരുന്ന സങ്കീര്‍ണവിഷയങ്ങളില്‍വരെ അവര്‍ പ്രവാചകരോട് കലഹിച്ചിരുന്നു. സൃഷ്ടിപ്രക്രിയ, …

Read More »

അറബിഭാഷ തെരഞ്ഞെടുക്കപ്പെട്ടത് 

അറേബ്യന്‍ ഉപദ്വീപിലെ ജനങ്ങളുടെ മതബോധത്തെക്കുറിച്ചുള്ള പണ്ഡിതവിശകലനം വെച്ചുനോക്കുമ്പോള്‍ മതാത്മകമായ ചിന്തകളില്‍നിന്ന് അവര്‍ പൂര്‍ണമായും വിമുക്തരായിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ആ ഒരു മതാത്മകത അവരെ നന്നായി സ്വാധീനിക്കുകയും അത് ഖുര്‍ആനോടും ദൈവദൂതനോടും അവര്‍ സ്വീകരിച്ച സമീപനത്തില്‍ പ്രകടമാകുകയും ചെയ്തു. അറബികളോടാണല്ലോ ഖുര്‍ആന്‍ ആദ്യമായി സംവദിച്ചത്. മതപരമായ വ്യത്യസ്ത വിഷയങ്ങളില്‍ അറബികള്‍ ദൈവദൂതനോട് സംവദിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. വലിയ ദാര്‍ശനികന്‍മാര്‍ പഠനം നടത്തിയിരുന്ന സങ്കീര്‍ണ വിഷയങ്ങളില്‍ വരെ അവര്‍ പ്രവാചകനോട് കലഹിച്ചിരുന്നു. …

Read More »

മക്കയുടെ വിശ്വാസപരിസരം പ്രവാചകന് മുമ്പ്

മുഹമ്മദ് നബിതിരുമേനിക്ക് പ്രവാചകത്വം കിട്ടുന്ന കാലത്ത് അറബികളുടെ ജീവിതവും ഭാഷയും എന്തായിരുന്നു എന്ന് ഇനി നമുക്ക് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എന്നാലേ അറേബ്യന്‍ ഉപദ്വീപില്‍ ഇസ്ലാമികപ്രബോധനം ഉദയം ചെയ്ത രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ പരിസരത്തെ സംബന്ധിച്ച് മനസ്സിലാകൂ. അറബികളുടെ മതകീയ ചിന്താപരിസരത്തിന് അവരുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ സവിശേഷ പരിസരവുമായി സാധര്‍മ്യമുണ്ടായിരുന്നു. അന്തരാളകാലത്തെ അറേബ്യന്‍ ഉപദ്വീപിലെ ജനജീവിതത്തിന്‍റെ പ്രകടമായ ഒരു പ്രത്യേകത അവിടെ തദ്ദേശീയവസികളില്‍ മേല്‍ക്കൈ സ്ഥാപിച്ചിരുന്ന ഗോത്രവിഭാഗീയതയാണ്. ജനവാസത്തിന് അനുകൂലമായ …

Read More »

മുഹമ്മദീയ പ്രവാചകത്വത്തിന്‍റെ പ്രഭവകേന്ദ്രം

ഇന്നത്തെ അറബ് ലോകം എന്ന് പറയുന്നത് ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ഏഷ്യാഭൂഖണ്ഡത്തിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗവും ആഫ്രിക്കയുടെ വടക്കുഭാഗവും ചേര്‍ന്നതാണ്. കിഴക്ക് അറേബ്യന്‍ ഉപദ്വീപ് മുതല്‍ പടിഞ്ഞാറ് അത്ലാന്‍റിക് സമുദ്രം വരെയും വടക്ക് മധ്യധരണ്യാഴി മുതല്‍ കിഴക്ക് ഏഡന്‍ ദ്വീപ് , ഇന്ത്യന്‍ സമുദ്രം, മധ്യാഫ്രിക്ക വരെയും നീണ്ടുപരന്നുകിടക്കുന്നു അറബ് ലോകം. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് നോക്കിയാലും വടക്കുനിന്ന് തെക്കോട്ടുനോക്കിയാലും അനന്തമായി കിടക്കുകയാണ് അറബ് ലോകം എന്ന് പറയാം. 12 മില്യണ്‍ ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട് …

Read More »

പ്രബോധിതരുടെ പ്രതികരണങ്ങള്‍

സത്യപ്രബോധനം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയില്‍ ഖുറൈശിപ്രമാണിമാര്‍ പ്രവാചകതിരുമേനിക്ക് മുമ്പില്‍ സമ്പത്തും പദവിയും അധികാരവും വാഗ്ദാനംചെയ്തു. സത്യസരണിയില്‍നിന്ന് അകറ്റിനിര്‍ത്താനും അത് സ്വീകരിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനുമായി നേതാക്കന്‍മാരും പ്രമാണിമാരും സാധാരണക്കാരെ ഇപ്രകാരം മുമ്പും പ്രലോഭിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള വിശ്വാസത്തെയും ആചാരസമ്പ്രദായങ്ങളെയും പൂര്‍വപിതാക്കളില്‍നിന്ന് അനന്തരമെടുത്ത കീഴ്‌വഴക്കങ്ങളെയുമൊക്കെ സംരക്ഷിക്കാനും പ്രതിരോധിക്കാനുമെന്ന മട്ടില്‍ സത്യപ്രബോധകര്‍ക്കും സത്യസന്ദേശത്തിനുമെതിരെ അപവാദങ്ങളും തെറ്റുധാരണകളും പടച്ചുവിടുന്ന നിക്ഷിപ്തതാല്‍പര്യക്കാരും സമ്പന്നന്‍മാരും വേറൊരു വശത്ത് നിലയുറപ്പിച്ചിട്ടുണ്ടാകും. ഇത്തരം രീതികളെ പരാമര്‍ശിച്ചുകൊണ്ടാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്: ‘ഫിര്‍ഔന്‍ പറഞ്ഞു: എന്നെ …

Read More »

പ്രബോധകന്‍ വിധികര്‍ത്താവാകരുത്

രണ്ട് : ഇസ്‌ലാമികപ്രബോധനത്തോടുള്ള അനുകൂലനിലപാടുമായി മുന്നോട്ടുപോകുന്ന നല്ലവരായ വിശ്വാസികളോട് അടുപ്പം പുലര്‍ത്തണം എന്ന ലക്ഷ്യത്തോടെ സത്യപ്രബോധനം സ്വീകരിച്ചതായി നടിക്കുന്ന അവസരവാദികളെയും കപടവിശ്വാസികളെയും നമുക്ക് എവിടെയും കാണാനാകും. നിക്ഷിപ്ത താല്‍പര്യങ്ങള്‍ എങ്ങനെയെങ്കിലും സംരക്ഷിക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം. സത്യപ്രബോധക സംഘത്തോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്ന നിഷേധി പ്രമുഖരോട് അതേസമയം ഇക്കൂട്ടര്‍ ചങ്ങാത്തം പുലര്‍ത്തുകയും ചെയ്യും. ഇത്തരം പ്രമുഖരുമായി തുടര്‍ന്നുപോരുന്ന സൗഹൃദം നഷ്ടപ്പെടുമോ എന്ന ഭയമാണ് ഈയൊരു ചങ്ങാത്തം നിലനിര്‍ത്തുന്നതിന് കാരണം. സത്യപ്രബോധനത്തെ അനുഗമിക്കുന്നവരോട് …

Read More »

പ്രബോധിതരിലെ പ്രമാണിമാര്‍

സാമൂഹികവും ധൈഷണികവുമായ തല്‍സ്ഥിതി, സാംസ്‌കാരികവും വൈജ്ഞാനികവുമായ നിലവാരം, അധികാരം, കുലമഹിമ, സമ്പത്ത് തുടങ്ങി സാമൂഹികഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രബോധിതരെ നമുക്ക് നാലു ഗണത്തില്‍ പെടുത്താം. ജനങ്ങള്‍ക്കിടയില്‍ നേതൃസ്ഥാനം കയ്യാളുന്നവര്‍. ഏത് കാലത്തും ഏത് സ്ഥലത്തും ദൈവദൂതന്‍മാരുടെ സത്യപ്രബോധനദൗത്യത്തെ ചെറുത്തുനിന്നത് ഇക്കൂട്ടരാണ്. പ്രമാണിമാരെന്നോ പ്രഭൃതികളെന്നോ ആശയം വരാവുന്ന ‘അല്‍മലഅ്’ എന്ന പ്രയോഗമാണ് വിശുദ്ധഖുര്‍ആന്‍ ഇവരെ സംബന്ധിച്ച് നടത്തിയത്. ജനങ്ങളുടെ നായകത്വം ഇവരുടെ കൈകളിലായിരുന്നു എന്നതായിരുന്നു കാരണം. അഹന്തയും നേതൃമോഹവും ഭൗതികപ്രമത്തതയും പാരത്രികവിസ്മൃതിയും ഇത്തരക്കാരുടെ …

Read More »

ആളുകളിലേക്കെത്തുന്ന ശുഭാപ്തിവിശ്വാസക്കാരന്‍

ഇസ്‌ലാമിക പബോധന പ്രക്രിയയുടെ സാങ്കേതികവശം പരിഗണിക്കുമ്പോള്‍ പ്രബോധിതര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇസ് ലാമികസന്ദേശം ഏറ്റുവാങ്ങുന്ന വ്യക്തികളാണ്. സ്ത്രീയോ പുരുഷനോ ആരുമാകാം. ഏത് വംശത്തിലും വര്‍ഗത്തിലും വര്‍ണത്തിലും രാജ്യത്തിലും പെട്ടവരാകാം.. കാരണം, മുഴുവന്‍ മനുഷ്യരിലേക്കുമുള്ള എക്കാലത്തേയും ദൈവികസന്ദേശമാണ് ഇസ്‌ലാം. ഈയൊരര്‍ഥത്തിലാണ് മാനവരാശിയെ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നതുതന്നെ.’മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ നാഥനെ ആരാധിക്കുക.’ മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ സാമാന്യവത്കരിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: ‘നീ പറയുക, മനുഷ്യരേ, നിങ്ങള്‍ എല്ലാവരിലേക്കുമായി നിയുക്തനായ ദൈവദൂതനാണ് ഞാന്‍.’‘മുഴുവന്‍ മനുഷ്യരിലേക്കുമുള്ള …

Read More »