Home / നാഗരികത / ശാസ്ത്രം / ലേഖനങ്ങള്‍

ലേഖനങ്ങള്‍

ഹൃദയമാണ് കര്‍മങ്ങളെ ഹൃദ്യമാക്കുന്നത്

ഒരു വ്യക്തി കാണുന്നതും കേള്‍ക്കുന്നതും തുടങ്ങി വാസനിക്കുന്നതും തിന്നുന്നതുമായ സൂക്ഷ്മപ്രവൃത്തികള്‍പോലും അയാളില്‍ അങ്ങേയറ്റം സ്വാധീനംചെലുത്തുന്നുണ്ട്. ഹലാലായ ഭക്ഷണം അയാളുടെ ഹൃദയത്തിന് ആരോഗ്യം നല്‍കുന്നു. ഹറാമായ ഭക്ഷണം ഹൃദയത്തെ ഗുരുതരമായി ബാധിക്കുന്നു. സംസാരിക്കാന്‍ ഉപയോഗിക്കുന്ന ഭാഷപോലും ഹൃദയത്തെ സ്വാധീനിക്കുന്നു. തന്റെ പൊന്നോമന ശിശുവായ അബ്ദുല്ലാ, തടവുകാരിയായ സ്ത്രീയുടെ പാല്‍ കുടിക്കുന്നത് ഒരിക്കല്‍ ഇമാം ഇബ്‌നു ഹന്‍ബല്‍ കണ്ടു. അദ്ദേഹം ഉടനെ ക്ഷുഭിതനായി ആ കുഞ്ഞിനെ അവരില്‍നിന്ന് വേര്‍പെടുത്തി. മാത്രമല്ല, ആ ശിശുവിന്റെ …

Read More »

ഇനി ഹൃദയത്തെക്കുറിച്ച് ചിന്തിക്കാം

ആരാധനാകര്‍മങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച ചര്‍ച്ചയില്‍ ഏറ്റവും ആദ്യംവരുന്നത് അല്ലാഹുവിനെക്കുറിച്ച സ്മരണയും പരലോകചിന്തയുമാണ്. ഹൃദയാന്തരാളത്തിലുറവെടുക്കുന്ന ഈ സ്വഭാവഗുണങ്ങള്‍ ഇന്ന് മുസ്‌ലിമിന്റെ വ്യക്തി-സമൂഹ ബോധത്തില്‍ ഇല്ലാതാകുന്ന അവസ്ഥ നാം കാണുന്നു. കൈകാലുകളുടെ അനുഷ്ഠാനങ്ങളെക്കാള്‍ ഹൃദയം നിര്‍വൃതികൊള്ളുന്ന കര്‍മങ്ങളാണ് അല്ലാഹുവിന്റെ അടുക്കല്‍ ശ്രേഷ്ഠ പദവി നേടുന്നത്. ഏതൊരു സംഗതിയുടെയും പ്രാധാന്യം അതിന്റെ മൂല്യവും പ്രയോഗക്ഷമതയും എത്രയെന്നതിനെ ആശ്രയിച്ചാണല്ലോ. കൈകാലുകളുള്‍പ്പെടെ എല്ലാ അവയവങ്ങളുടെയും പഞ്ചേന്ദ്രിയങ്ങളുടെയും മേല്‍ അധികാരം വാഴുന്ന രാജാവാണ് ഹൃദയം. അതിനാല്‍ പ്രവാചകസവിധത്തില്‍നിന്ന് ദീനിനെ നുകര്‍ന്നവര്‍ …

Read More »

ഈന്തപ്പഴത്തിന്റെ ശാസ്ത്രീയ ഗുണങ്ങള്‍

പ്രവാചകന്‍ തിരുമേനി (സ) ഒരിക്കല്‍ പറഞ്ഞു:’ നിങ്ങളില്‍ ആരെങ്കിലും ഏഴ് അജ്‌വ (മദീനയിലെ ഒരുസ്ഥലം) കാരക്കകള്‍ പ്രഭാത ഭക്ഷണമാക്കിയാല്‍ ആ ദിവസം അവനെ വിഷമോ മാരണമോ എല്‍ക്കുകയില്ല’. ഏവര്‍ക്കും സുപരിചിതമാണ് ഈന്തപ്പഴം. കാരക്ക, ഈത്തപ്പഴം എന്നൊക്കെ ഇതിനെ മലയാളികള്‍ വിളിക്കുന്നു. പ്രവാചകന്‍ തിരുമേനി കാരക്ക രണ്ടായി പൊളിച്ചപ്പോള്‍ അദ്ദേഹത്തോടുള്ള ആദരവിനാലും സ്‌നേഹത്താലും അത് തരളിതമായതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. ഈന്തപ്പനത്തടികൊണ്ട് നിര്‍മ്മിച്ച മിംബറില്‍ പ്രവാചകന്‍ തിരുമേനി കയറുമ്പോള്‍ അത് ശബ്ദിച്ചിരുന്നതായും ഹദീസുകളില്‍ കാണാം. …

Read More »

ദിക്റ് ദുആകള്‍ക്ക് മനോഹരമായൊരു ആന്‍ഡ്രോയ്ഡ് ആപ്

നിത്യജീവിതത്തില്‍ എല്ലാവര്‍ക്കും ഒഴിച്ചുകൂടനാവാത്ത ഒന്നായി സ്മാര്‍ട്ടുഫോണുകള്‍ മാറിയ ആധുനികയുഗത്തില്‍ അവയുടെ ഉപയോഗത്തെ ഇസ് ലാമികമായി പരിവര്‍ത്തിക്കാനുള്ള ഒരു കൂട്ടം ഇന്ത്യന്‍ ഡെവലപ്പേഴ്‌സിന്റെ ഏറ്റവും പുതിയ സംരംഭമാണ് ‘Adkar-e-Tasbeeh/Quranic Dua’ എന്ന പേരിലുള്ള ആന്‍ഡോയിഡ് ആപ്. മനോഹരമായ ഇന്റര്‍ഫേസും തീമുകളും അപ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഖുര്‍ആനിലുള്ള ദുആകള്‍ ചേര്‍ത്തിരിക്കുന്നതോടൊപ്പം ദിക്‌റുകളുകളിലൂടെയും ദുആകളിലൂടെയും ലഭിക്കുന്ന അനുഗ്രഹങ്ങള്‍ യോഗ്യമായ ഹദീസുകളുടെ വെളിച്ചത്തില്‍ വിശദീകരിക്കുകയും ചെയ്യുന്നു. 33, 100, 1000 എന്നിങ്ങനെ ദിക്‌റുകളുടെ എണ്ണം ഓര്‍മിപ്പിക്കാനുള്ള ഫീച്ചറും …

Read More »

സെങ് ഹി: അതുല്യനായ മുസ് ലിം നാവികത്തലവന്‍

ലോകം അറിയപ്പെട്ട പര്യവേക്ഷകരാരൊക്കെയെന്ന ചോദ്യത്തിന് പലപ്പോഴും നാം നല്‍കുന്ന ഉത്തരം മാര്‍കോ പോളോ, ഇബ്‌നുബത്തൂത്ത, ക്രിസ്റ്റഫര്‍ കൊളംബസ്, ഇവ്‌ലിയ സെലിബി(ദര്‍വീശ് മുഹമ്മദ് സില്ലി) തുടങ്ങിയവയായിരിക്കും. എന്നാല്‍ അക്കൂട്ടത്തില്‍ ആരാലും അറിയപ്പെടാതെ പോയ എക്കാലത്തെയും സ്വാധീനിച്ച ആരിലും താല്‍പര്യംജനിപ്പിക്കുന്ന ഒരു വ്യക്തിത്വമുണ്ട്. ചൈനയില്‍ അദ്ദേഹം സുപരിചിതനാണ്. ചൈനയില്‍ മഹാനായ നാവികത്തലവനും പര്യവേക്ഷകനും നയതന്ത്രജ്ഞനും തുടങ്ങി പലനിലകളിലും സുപ്രസിദ്ധനായ ഴെങ് ഹിയാണ് അത്. ജനനം: 1371-ല്‍ തെക്കന്‍ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ഹുയി(ചൈനീസ് മുസ്‌ലിംവംശം) …

Read More »

നിന്ന് വെള്ളം കുടിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍

ദൈനംദിന ജീവിതത്തില്‍ എപ്പോഴും തിരക്കുള്ളവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണരീതിയും വെള്ളം കുടിയുമെല്ലാം പലപ്പോഴും പല രീതിയിലാണ്. വെള്ളം കുടിക്കുമ്പോള്‍തന്നെ നിന്നുകൊണ്ടാവും കുടിക്കുക. എന്നാല്‍ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരില്‍ പലതരത്തിലുള്ള അസുഖങ്ങള്‍ കണ്ടുവരുന്നുണ്ട്. വയറിനേയും, ആമാശയത്തിനേയും ബാധിക്കുന്ന പലതരത്തിലുള്ള അസുഖങ്ങളാണ് കാണുന്നത്. വെള്ളം നിന്നുകൊണ്ട് കുടിക്കുമ്പോള്‍ വെള്ളം എളുപ്പത്തില്‍ ഫുഡ് കനാലില്‍ എത്തുകയും, അത് അടിവയറ്റിലേക്ക് വീഴുകയും …

Read More »

രോമവും അല്ലാഹുവിന്റെ അനുഗ്രഹം

ജീവിതത്തില്‍ അല്ലാഹു നമുക്ക് നല്‍കിയഒട്ടേറെ അനുഗ്രഹങ്ങളുണ്ട്. അവയിലൊന്നാണ് നമുക്ക് നല്‍കിയിട്ടുള്ള മുടി. അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങളുടെ അപാരതയെ തിട്ടപ്പെടുത്താനാകില്ലെങ്കിലും അവയെ ഓര്‍ക്കാനും വിശകലനംചെയ്യാനും നമുക്ക് കഴിയുമല്ലോ.നമ്മുടെ ശരീരത്തിലെ രോമത്തിന്റെ (മുടി) എണ്ണവും സ്വഭാവവും കൃത്യമായി ജീനില്‍ നിര്‍ണയിച്ചുവെച്ചിട്ടുണ്ട്. ശിശു മാതാവിന്റെ ഗര്‍ഭാശയത്തില്‍ 8-10 ആഴ്ചയെത്തുന്നതോടെ  രോമമൂലം(മുടിയുടെ വേരുകള്‍) രൂപംകൊള്ളുന്നു. ഗര്‍ഭാശയത്തിലായിരിക്കെ രോമങ്ങള്‍ വളരെ നേര്‍ത്തതും ദുര്‍ബലവുമായിരിക്കും. രോമങ്ങളുടെ വളര്‍ച്ച 22-ാമത്തെ ആഴ്ച പൂര്‍ത്തിയാകുന്നു. ഒരാളുടെ ആയുസില്‍ അയാളുടെ രോമ(മുടി)ങ്ങള്‍ ഉള്‍ക്കരുത്തുള്ളതോ …

Read More »

ഖുര്‍ആന്‍റെ ശാസ്ത്രീയ സൂചനകളെ വിശദീകരിക്കേണ്ട വിധം

വിശുദ്ധ ഖുര്‍ആന്‍ ഒരിക്കലും ഒരു ശാസ്ത്രീയ ഗ്രന്ഥമല്ല. ഗോളശാസ്ത്രമോ, ഭൗതിക ശാസ്ത്രമോ, രസതതന്ത്രമോ, ജീവശാസ്ത്രമോ അല്ല അതിന്റെ മുഖ്യവിഷയം. എന്നിരുന്നാലും പ്രസ്തുത വിഷയങ്ങളിലേക്കുള്ള ഏതാനും സൂചനകള്‍ വിശുദ്ധ ഖുര്‍ആന്‍ ഒട്ടേറെയിടങ്ങളില്‍ നല്‍കിയിട്ടുമുണ്ട്. അല്ലാഹുവിന്റെ കഴിവിനെയും ജ്ഞാനത്തെയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താനുള്ള സൂചനകളാണ് അവ. അല്ലാഹു അല്ലാതെ മറ്റൊരു നാഥനില്ല എന്നും അവനാണ് എല്ലാം സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതെന്നും, അതിനാല്‍ അവനെയാണ് ആരാധിക്കേണ്ടതെന്നും ജനങ്ങളെ പഠിപ്പിക്കാനാണ് അത്. അവയില്‍ ചിലത് വിശുദ്ധ ഖുര്‍ആന്‍ …

Read More »

സ്മാര്‍ട്ട് മുസ് ലിമാവാന്‍ ഇസ്‌ലാമിക് ഐ.ടി ഉത്പന്നങ്ങള്‍

ദുബൈ: ലോകത്തെ ആദ്യത്തെ ഇസ്‌ലാമിക ഐ.ടി. ഉത്പന്നങ്ങള്‍ പുറത്തിറങ്ങി. ദുബൈയില്‍ നടക്കുന്ന ജൈറ്റക്‌സ് സാങ്കേതിക വാരത്തിലാണ് പ്രമുഖ ഇസ്‌ലാമിക പണ്ഡിതരായ ഡോ. സാകിര്‍ നായിക്, അസീം ഹക്കി, യൂസുഫ് എസ്റ്റസ് എന്നിവര്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ് കോസെപ്റ്റ്‌സ് എന്ന സ്ഥാപനമാണ് ഇതു നിര്‍മ്മിച്ചത്.

Read More »

ഖുര്‍ആന്റെ ‘ആകാശ’ വീക്ഷണം

‘പിന്നെ  അവന്‍ ആകാശത്തിനു നേരെ തിരിഞ്ഞു. അത് പുകയായിരുന്നു. അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: ”ഉണ്ടായി വരിക; നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.” അപ്പോള്‍ അവ രണ്ടും അറിയിച്ചു: ”ഞങ്ങളിതാ അനുസരണമുള്ളവയായി വന്നിരിക്കുന്നു.” (ഫുസ്സ്വിലത് 11) പ്രവാചകന്‍ തിരുമേനി (സ)കൂടുതലായി പാരായണം ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന അധ്യായമാണ് വിശാലമായ വിശദാംശങ്ങളോടെയെന്ന ആശയമുള്ള ഫുസ്സ്വിലത്ത്. ഇതിലെ പതിനൊന്നാമത്തെ സൂക്തം പ്രപഞ്ചസൃഷ്ടിയെപ്പറ്റി സൂചനനല്‍കുന്നുണ്ട്. ഈ വിഷയത്തിലുള്ള ഇതരസൂക്തങ്ങളില്‍നിന്ന് വ്യത്യസ്തമാണിത്. ഭൗമഭൗതികശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഇതിനെ വിശകലനം ചെയ്യാനാണിവിടെ ശ്രമിക്കുന്നത്. …

Read More »