Home / സമൂഹം / കുടുംബം / സ്ത്രീജാലകം

സ്ത്രീജാലകം

സ്ത്രീലൈംഗികത : നെല്ലുംപതിരും

വികസനത്തിന്റെയും സാമ്പത്തികപുരോഗതിയുടെയും മേനിപറച്ചിലിനിടയില്‍ ദാമ്പത്യബന്ധങ്ങള്‍ അതിവേഗം ശിഥിലമായിക്കൊണ്ടിരിക്കുന്ന റിപോര്‍ട്ടുകള്‍ നാം വായിക്കുന്നു. അതിന് വ്യത്യസ്തങ്ങളായ കാരണങ്ങളാണ് സാമൂഹികശാസ്ത്രകാരന്‍മാര്‍ പറയുന്നത്. ആ കാരണങ്ങളിലൊന്ന് ലൈംഗികതയുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ മുസ്‌ലിംദാമ്പത്യങ്ങളില്‍ തികച്ചും ഗുണകരമായ മാറ്റങ്ങളുണ്ടാകണമെങ്കില്‍ ഭാര്യമാരുടെ ലൈംഗികതയെക്കുറിച്ച തെറ്റുധാരണകള്‍ തിരുത്തപ്പെട്ടേ മതിയാകൂ. ദാമ്പത്യജീവിതത്തിലെ ലൈംഗിക അസംതൃപ്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ മുസ്‌ലിംസമൂഹം കൈകാര്യംചെയ്യുന്നിടത്ത് പലപ്പോഴും ഗുരുതരമായ പിഴവുകള്‍ സംഭവിക്കുന്നു. സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട അജ്ഞതയാണ് അതിന് കാരണം.സ്ത്രീലൈംഗികതയുമായി ബന്ധപ്പെട്ട് ഇന്ന് സമൂഹത്തില്‍ പ്രചാരത്തിലിരിക്കുന്ന ചില …

Read More »

ഇവള്‍ ഇസ്രയേല്‍ ജയിലിലിട്ട ഏറ്റവും പ്രായം കുറഞ്ഞ തടവുകാരി

അവള്‍ക്ക് (പേര് രഹസ്യം) പ്രായം 12. അന്താരാഷ്ട്ര നിയമങ്ങളെ മുഴുവന്‍ വെല്ലുവിളിച്ച് ഇസ്രയേല്‍ സൈനികര്‍ പിടിച്ച് ജയിലിലടക്കുകയും കഴിഞ്ഞ ദിവസം പുറത്തുവിടുകയും ചെയ്ത് ഫലസ്തീന്‍ പെണ്‍കുട്ടി. കഴിഞ്ഞ രണ്ടരമാസം വെളിച്ചം കാണാത്ത ജയിലിനുള്ളിലായിരുന്നു ഈ പെണ്‍കുട്ടിയുടെ ജീവിതം. 14 വയസ്സിന് താഴെയുള്ളവരെ ജയിലിലടക്കരുതെന്ന് ഇസ്രയേല്‍ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും ഫലസ്തീനികളുടെ വിഷയത്തില്‍ ഈ നിയമം ബാധകമല്ല.

Read More »

മുസ് ലിം വനിതകളെക്കുറിച്ച വാര്‍പ്പുമാതൃകകളെ തകര്‍ത്തെറിഞ്ഞ ഹിജാബി അത്‌ലറ്റ്‌സ്

മുസ് ലിം വനിതകളെക്കുറിച്ച് ലോകത്തിന്റെ തെറ്റിദ്ധാരണകളെ തിരുത്തിയും അവര്‍ ശിരോവസ്ത്രത്തിനുള്ളി അടിമത്തം പേറുകയാണെന്ന വിമര്‍ശകരുടെ വാദങ്ങളുടെ മുനയൊടിച്ചും നിരവധി കായിക മേഖലകളില്‍ മികച്ച നേട്ടം കൊയ്യുകയാണ് ഹിജാബണിഞ്ഞ  ചില അമേരിക്കന്‍ മുസ് ലിം വനിതകള്‍. ശിരോവസ്ത്രമണിഞ്ഞ് തങ്ങളുടെ കായിക മേഖലകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ മുസ് ലിം വനിതകളെക്കുറിച്ച് എലൈറ്റ് ദിനപത്രം പ്രസിദ്ധീകരിച്ച കുറിപ്പാണ് താഴെ.

Read More »

പെണ്‍മക്കളില്‍ ഇസ് ലാമിക സംസ്‌കാരം വളര്‍ത്താന്‍ രക്ഷിതാക്കള്‍ക്ക് പത്ത് നിര്‍ദേശങ്ങള്‍

ഈയിടെ ഞാന്‍ സ്ത്രീകള്‍ മാത്രമുള്ള ഒരു സദസ്സില്‍ ചെന്നിരിക്കാനിടയായി. അവിടെ വന്ന സ്ത്രീകളിലധികവും ഏതെങ്കിലും അപരിചിത ആണുങ്ങള്‍ വന്നാല്‍ മാത്രം തലമറക്കുന്നവരായിരുന്നു. ഞാനന്നേവരെ കണ്ടിട്ടില്ലാത്ത മധ്യവയസ്സ് പിന്നിട്ട ഒരുകൂട്ടം സ്ത്രീകളുടെ അടുക്കല്‍ എനിക്കിരിപ്പിടംകിട്ടി. അവരാരും അന്യോന്യം ഒന്നും സംസാരിക്കാന്‍ താല്‍പര്യം കാട്ടിയിരുന്നില്ല. പെട്ടെന്ന് അവരിലൊരാള്‍ എന്റെ 12 കാരിയായ മകളുടെ നേര്‍ക്ക് ചൂണ്ടി അവള്‍ എല്ലായ്‌പോഴും ഹിജാബ് ധരിക്കാറുണ്ടോ എന്ന് ചോദിച്ചു.

Read More »

വിവാഹിതയല്ലെങ്കില്‍ മോശക്കാരിയോ ?

ഞാന്‍ അവിവാഹിതയാണ്. അതുകൊണ്ടെന്താ?.. അവള്‍ വളരെ രോഷത്തോടെ മൊഴിഞ്ഞു. വിവാഹംകഴിഞ്ഞില്ലേയെന്ന പലരുടെയും ചോദ്യം അവള്‍ അഭിമുഖീകരിച്ചപ്പോഴൊക്കെ എടുത്തടിച്ചപോലെ നല്‍കിയമറുപടി അതായിരുന്നു. വിവാഹം കഴിഞ്ഞില്ലെന്നു കരുതി എന്താണ് കുഴപ്പം? വിവാഹം കഴിക്കുകയും കുട്ടികളുണ്ടാവുകയും ചെയ്‌തെങ്കിലേ ജീവിതം സഫലമാകൂ എന്നാണോ? അതല്ല, അവള്‍ അപൂര്‍ണയാണെന്നാണോ? ഈ ചോദ്യങ്ങള്‍ക്കുനടുവിലും അവളുടെ അന്തഃരംഗം അസ്വസ്ഥമായിരുന്നു. ആരെങ്കിലും താങ്ങുംതണലുമായുണ്ടായിരുന്നെങ്കില്‍ എന്ന് അവള്‍ ആഗ്രഹിച്ചു. അവള്‍ കണ്ടുമുട്ടുന്നവരെല്ലാം വിവാഹത്തെക്കുറിച്ചാണ് അന്വേഷിച്ചത്. അവളില്‍ എന്തോ ഒരു ന്യൂനതയുണ്ടെന്ന് അവര്‍ കരുതി.

Read More »

തൊഴിലിടങ്ങളില്‍ ആരാധന നിര്‍വഹിക്കാന്‍ എന്തിനാണ് ഭയം ?

ഞാനെന്റെ കാബിനില്‍ ഇരിക്കുകയായിരുന്നു. മിനിറ്റുകള്‍ ഹൃദയമിടിപ്പുകളിലൂടെ കടന്നുപോയി.  ഇപ്പോളതുചെയ്തില്ലെങ്കില്‍ അതെനിക്ക് നഷ്ടപ്പെടും. ആരോടെങ്കിലും ചോദിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആശിച്ചു. പക്ഷേ, ഇവിടെ ജോലിക്ക് കയറിയതേയുള്ളൂവല്ലോ. അക്കാര്യം ചോദിക്കാമെന്നുവെച്ചാല്‍ തന്നെ ആരെയും പരിചയമില്ലതാനും.

Read More »

മുസ്‌ലിംസ്ത്രീ മുന്നേറ്റത്തിന്റെ സാക്ഷ്യങ്ങള്‍

”നിങ്ങള്‍ സര്‍ഗശേഷിയുള്ള പെണ്‍കുട്ടിയാണോ, എങ്കില്‍ മര്‍കസ് ഇഹ്‌റാമുമായി ബന്ധപ്പെടുക. സമൂഹത്തിനും സമുദായത്തിനും മതത്തിനും ഉപകാരപ്പെടുന്ന ഒരു പ്രതിഭയായി മര്‍കസ് ഇഹ്‌റാം താങ്കളെ മാറ്റിയെടുക്കും”- ഈ പരസ്യം ഇപ്പോള്‍ കേരളത്തിലെ നിരത്തുകളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ആശയപരമായി യാഥാസ്ഥിതിക കാഴ്ചപ്പാടുകളില്‍ ഉറച്ചുനില്‍ക്കുന്ന മതസംഘടനയുടേതാണ് ഈ പരസ്യം.

Read More »

സൂപ്പര്‍പോസ്റ്റ് പനാമാക്‌സ് ക്രയിനിലിരുന്ന് അയിഷ ഹസന്‍ പിടിച്ചത് ചരിത്രത്തിന്റെ വളയം

വളയിട്ട കൈകളില്‍ വാഹനങ്ങളുടെ വളയം യു.എ.ഇയില്‍ ഒരു കൗതുകമല്ല. നിരത്തിലും ജലത്തിലും മാനത്തും വനിതകള്‍ വാഹനമോടിക്കുന്നുണ്ടിവിടെ എത്രയോ കാലമായിട്ട്. ലോകത്തില്‍ നിര്‍മിക്കപ്പെടുന്ന ക്രയിനുകളുടെ വലിയൊരു ശതമാനം ഉപയോഗിക്കപ്പെടുന്ന യു.എ.ഇയില്‍ പക്ഷേ ഇതുവരെ ക്രയിനുകളുടെ മുന്‍ സീറ്റില്‍ ഒരു വനിത പ്രത്യക്ഷപ്പെട്ടിട്ടില്ലായിരുന്നു. ഇപ്പോള്‍ ആ ചരിത്രവും തലസ്ഥാനത്തെ ഖലീഫ തുറമുഖത്തു വഴിമാറി. തുറമുഖത്തെ 126 മീറ്റര്‍ ഉയരവും 1932 ടണ്‍ ഭാരദ്വഹന ശേഷിയുമുള്ള സൂപ്പര്‍ പോസ്റ്റ് പനാമാക്‌സ് ക്രയിനിന്റെ ഡ്രൈവിംഗ് സീറ്റില്‍ …

Read More »

മുസ്‌ലിം വനിതകളിലെ പണ്ഡിത പ്രതിഭകള്‍

മുസ്‌ലിം

ലോകമാകെ അറിവിന്റെ തിരിനാളമില്ലാതെ തമസ്സ് മൂടിക്കിടന്ന കാലത്താണ് ‘വായിക്കുക’ എന്ന മുഖവുരയോടെ ഖുര്‍ആന്‍ അവതരിക്കുന്നത്. വിജ്ഞാനം സ്ത്രീപുരുഷന്‍മാര്‍ക്ക് നിര്‍ബന്ധമാണെന്ന് ഏഴാം നൂറ്റാണ്ടില്‍ പ്രഖ്യാപിച്ചത് പ്രവാചകന്‍ മുഹമ്മദ് നബിയായിരുന്നു. യാതൊരു വിവേചനവുമില്ലാതെ അറിവിനെ സാര്‍വത്രികമായി പരിഗണിച്ചതാണ് ഇസ്‌ലാമിക ദര്‍ശനത്തിന്റെ മഹത്വം. അന്ന് സ്ത്രീ അടിച്ചമര്‍ത്തപ്പെട്ടവളും അവഗണിക്കപ്പെട്ടവളുമായിരുന്നു. സ്ത്രീക്ക് വിജ്ഞാനവും സ്വാതന്ത്ര്യ ബോധവും അസ്തിത്വവും ലഭിച്ചപ്പോള്‍ സമുന്നത സംസ്‌കാരത്തിന്റെ പ്രഭവ കേന്ദ്രമായി മാറാന്‍ പിന്നെ അധികം താമസമുണ്ടായില്ല. പണ്ഡിതരും പ്രഭാഷകരും പ്രതിഭാശാലികളും അവരിലുണ്ടായി.

Read More »

അടുക്കളയിലിരുന്ന് പടക്കളത്തില്‍വാഴുന്നോര്‍

ലോകമനുഷ്യരാശിയുടെ ഏതാണ്ട് പകുതിയും സ്ത്രീകളാണ്. പ്രസ്തുതസമൂഹത്തിന്റെ സാമൂഹികഇടപെടലുകള്‍ അതിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്നു.ദൈവികനിയമമനുസരിച്ച് സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ശരീരംമറച്ചിരിക്കണം. ഇസ്‌ലാമില്‍ സ്ത്രീ അകത്തളങ്ങളില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും അധികാരകേന്ദ്രങ്ങളില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നുവെന്നും മതേതരഫെമിനിസ്റ്റുകള്‍ പെരുമ്പറമുഴക്കുന്നതുകേട്ട് മുസ്‌ലിംസ്ത്രീകളില്‍ ചിലരെങ്കിലും നിരാശരാണ്. യഥാര്‍ഥത്തില്‍ മുസ്‌ലിംസ്ത്രീകള്‍ പ്രശസ്തിയുടെയും പ്രസക്തിയുടെയും ലോകത്തുനിന്ന് അകറ്റിനിര്‍ത്തപ്പെടുന്നുണ്ടോ?

Read More »