Global

നാടുകടത്തല്‍, ജനനനിയന്ത്രണം: മ്യാന്‍മറില്‍ റോഹിംഗ്യാ വംശഹത്യ തുടരുന്നുവെന്ന് റിപ്പോര്‍ട്ട്

യുനൈറ്റഡ് നാഷന്‍സ് : മ്യാന്മറില്‍ ഇപ്പോഴും റോഹിംഗ്യാ വംശഹത്യ തുടരുന്നതായി യു.എന്‍ റിപ്പോര്‍ട്ട്. യു.എന്നിന്റെ വസ്തുതാന്വേഷണ സംഘം തയാറാക്കിയ റിപ്പോര്‍ട്ടാണ് മ്യാന്മറില്‍ ന്യൂനപക്ഷ മുസ്‌ലിം വിഭാഗമായ റോഹിംഗ്യകള്‍ക്കെതിരേ വേട്ട തുടരുന്നതായി വ്യക്തമാക്കുന്നത്ഇതുസംബന്ധിച്ച തീരുമാനം രാജ്യാന്തര കോടതിക്കു കൈമാറണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം രക്ഷാസമിതിയില്‍ സമര്‍പ്പിച്ചു. ആങ് സാന്‍ സൂക്കി, സൈനിക ജനറല്‍മാര്‍ അടക്കമുള്ള ഉന്നത നേതാക്കളെ വിചാരണ ചെയ്യണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരിക്കുന്നത്. കൂട്ടക്കൊലയ്ക്കു പുറമേ നിര്‍ബന്ധിത നാടുകടത്തല്‍, ജന …

Read More »

താമസക്കാരായി മുസ് ലിംകള്‍ വേണ്ടെന്ന് വീട്ടുടമ; നടപടിയെടുത്ത് എയര്‍ ബി.എന്‍.ബി

മുസ്‌ലിം വനിത താമസക്കാരിയായി വന്നാല്‍ അയല്‍ക്കാര്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് പറഞ്ഞ് വിലക്കിയ വീട്ടുടമയെ വാടക വീടുകള്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന സൈറ്റായ എയര്‍ ബി.എന്‍.ബി അവരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇരുപത്തഞ്ച് വയസ്സുകാരിയായ നൂര്‍ജഹാന്‍ സാലിക്കിനായിരുന്നു എയര്‍ ബി.എന്‍.ബി സൈറ്റ് വഴി വിവേചനമേല്‍ക്കേണ്ടി വന്നത്. ജര്‍മനിയിലെ ഹാംബര്‍ഗിലായിരുന്നു നൂര്‍ജഹാന്‍ വാടകക്ക് വീട് അന്വേഷിച്ചത്. ഇഷ്ടപെട്ട രൂപത്തിലുള്ള വീട് കണ്ട് പിടിച്ചതിനനുസരിച്ച് ലഭ്യമാകാന്‍ വീട്ടുടമസ്ഥയായ ക്‌ളോഡിയയെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ അവരുടെ ആവശ്യം നിരസിക്കുകയായിരുന്നു. ശേഷം …

Read More »

ഒളിമ്പിക്‌സിന് മുന്നോടിയായി സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍

ടോക്കിയോ: 2020 ഒളിമ്പിക്‌സിന് മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സഞ്ചരിക്കുന്ന മുസ് ലിം പള്ളി നിര്‍മിച്ച് ജപ്പാന്‍ വാര്‍ത്തകളില്‍ നിറയുന്നു. ഒളിമ്പിക്‌സിന് എത്തുന്നവര്‍ക്ക് പ്രാര്‍ഥനക്ക് തടസ്സമുണ്ടാവാതിരിക്കാനാണ് സഞ്ചരിക്കുന്ന പളളിയെന്ന ആശയവുമായി ജപ്പാന്‍ രംഗത്ത് വന്നിരിക്കുന്നത്. ഒരേ സമയം അമ്പത് പേര്‍ക്ക് നമസ്‌കരിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ട്രക്കാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. യാഷു പ്രൊജക്റ്റ് എന്ന കമ്പനിയാണ് വ്യത്യസ്തമായ ഈ ആശയത്തിന് പിന്നില്‍. പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തെ മുസ് ലിം പള്ളിട്രക്ക് …

Read More »

ഇസ്രയേല്‍ ജൂതരാഷ്ട്രമാകുന്നു; രാജ്യത്ത് ഫലസ്തീനികളുടെ ദുരിതകാലം

തെല്‍അവീവ്: ഇസ്രയേലിനെ പൂര്‍ണമായും ജൂത രാഷ്ട്രമായി അംഗീകരിക്കുന്ന നിയമത്തിന്റെ അന്തിമ രൂപത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം. പാര്‍ലമെന്റിന്റെ ജസ്റ്റിസ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. ഭരണഘടനയനുസരിച്ച് ഇസ്രയേല്‍ ഒരു ജനാധിപത്യ രാഷ്ട്രമാണ്. എന്നാല്‍, ജൂതരാഷ്ട്രം എന്ന ഇസ്രയേലിന്റെ സ്ഥാപിത ലക്ഷ്യം നിയമപരമായി അരക്കിട്ടുറപ്പിക്കുകയാണ് ഈ നിയമനിര്‍മാണത്തിലൂടെ. ഇസ്രയേലില്‍ പതിനെട്ടു ലക്ഷത്തോളം ഫലസ്തീന്‍ വംശജരുണ്ട്. പുതിയ നിയമനിര്‍മാണത്തിലൂടെ ജനാധിപത്യാവകാശങ്ങളും പൗരാവകാശങ്ങളും ജൂതന്മാര്‍ക്ക് മാത്രമായിരിക്കും. ഒരു ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ …

Read More »

മുസ്‌ലിംവിരുദ്ധ തീവ്രവലതുപക്ഷ നേതാവ് ആര്‍തര്‍ വാഗ്നര്‍ ഇസ്‌ലാം സ്വീകരിച്ചു

ഹാംബര്‍ഗ് (ജര്‍മനി: മുസ്‌ലിംകുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) എന്ന തീവ്രവലതുപക്ഷപാര്‍ട്ടിയുടെ നേതൃനിരയിലൊരാളായ ആര്‍തര്‍ വാഗ്നര്‍ ഇസ്‌ലാം സ്വീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ വാഗ്നര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചുവെന്ന് പാര്‍ട്ടി വക്താവ് മാധ്യമങ്ങള്‍ക്കയച്ച കുറിപ്പില്‍ വ്യക്തമാക്കി. കിഴക്കന്‍ ജര്‍മനിയിലെ ബ്രാന്‍ഡന്‍ബര്‍ഗ് സംസ്ഥാനത്തെ പാര്‍ട്ടി പ്രതിനിധിയാണ് ആര്‍തര്‍. ചര്‍ച്ചുകളുടെയും മറ്റ് വിശ്വാസിസമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതലയായിരുന്നു അദ്ദേഹത്തെ പാര്‍ട്ടി ഏല്‍പിച്ചിരുന്നത്. അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ ശക്തമായ കാമ്പയിന്‍ നടത്തിയ പാര്‍ട്ടി …

Read More »

ഭിന്നതകള്‍ക്ക് അന്ത്യംകുറിച്ച് ഹമാസും ഫത്ഹും അനുരഞ്ജന കരാറില്‍ ഒപ്പിട്ടു 

കൈറോ: വര്‍ഷങ്ങള്‍നീണ്ട ഭിന്നതകള്‍ക്ക് അന്ത്യംകുറിച്ച് ഹമാസും ഫത്ഹും അനുരഞ്ജന കരാറില്‍ ഒപ്പിട്ടു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കൈറോയില്‍ നടന്ന യോഗത്തിലാണ് ഇരുസംഘടനാ നേതാക്കളും ഒപ്പിട്ടത്. അനുരഞ്ജന കരാറില്‍ 2011ല്‍ ഒപ്പുവച്ചിരുന്നെങ്കിലും പ്രാബല്യത്തില്‍ വന്നിരുന്നില്ല. നവംബര്‍ ഒന്നുമുതല്‍ ഈജിപ്തിനും ഗസ്സക്കും ഇടയിലുള്ള അതിര്‍ത്തികളുടെ നിയന്ത്രണം ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഏറ്റെടുക്കുമെന്ന് ഫലസ്തീന്‍ അതോറിറ്റി തലവന്‍ അസ്സം അല്‍ മുഹമ്മദ് അനുരഞ്ജന കരാറില്‍ ഒപ്പിട്ടശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫത്ഹും ഹമാസും പ്രസ്തുത …

Read More »

അഖ്‌സ വെടിവയ്പ്: ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ഫലസ്തീന്‍ മരവിപ്പിച്ചു

ജറുസലം: മുസ്‌ലിംകളുടെ പുണ്യ കേന്ദ്രമായ മസ്ജിദുല്‍ അഖ്‌സ വളപ്പില്‍ കഴിഞ്ഞ ദിവസം പോലിസ് നടത്തിയ വെടിവയ്പില്‍ പ്രതിഷേധിച്ച ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും മരവിപ്പിക്കുകയാണെന്ന് ഫലസ്തീന്‍ പ്രസ്ഡന്റ് മഹമൂദ് അബ്ബാസ് പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച മസ്ജിദുല്‍ അഖ്‌സ കവാടത്തില്‍ സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ എടുത്തു മാറ്റുന്നത് വരെ ഇസ്രയേലുമായി യാതൊരു ഔദ്യോഗിക ബന്ധവും ഉണ്ടാവില്ലെന്ന് വെള്ളിയാഴ്ച ടെലിവിഷനില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് ജുമുഅ നിസ്‌കാര ശേഷം പ്രതിഷേധത്തിനിറങ്ങിയ ഫലസ്തീനികള്‍ക്കു നേരെ …

Read More »

പശുവിന്റെ പേരിലുള്ള കൊല: അമേരിക്കയില്‍ പ്രതിഷേധറാലി

വാഷിങ്ടണ്‍: ഇന്ത്യയില്‍ പശുസംരക്ഷണത്തിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നതില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ റാലി. പശുസംരക്ഷക ഗുണ്ടകളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി, സാന്‍ഡിയാഗോ, സാന്‍ ജോസ് എന്നിവിടങ്ങളിലാണ് റാലി നടന്നത്. ന്യൂയോര്‍ക്കില്‍ ഈമാസം 23 ന് റാലി നടക്കും. അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി എന്ന വിവിധ പുരോഗമന സംഘടനകളുടെ കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ത്യന്‍ നഗരങ്ങളില്‍ ‘Not in my Name’ എന്ന ഹാഷ് ടാഗില്‍ നടന്ന …

Read More »

മസ്ജിദുല്‍ അഖ്‌സ വീണ്ടും തുറന്നു

ജറുസലേം: ഇസ്രയേല്‍ സൈന്യത്തിന്റെ കടുത്ത നിയന്ത്രണത്തില്‍ മസ്ജിദുല്‍ അഖ്‌സ വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. അതിര്‍ത്തിയിലേതിന് സമാനമായ സുരക്ഷാ നടപടി ക്രമങ്ങളാണ് അഖ്‌സാ പള്ളിയുടെ കവാടത്തിലൊരുക്കിയത്. മുഴുവന്‍ വിശ്വാസികളെയും തീവ്രവാദികളായി മുദ്രകുത്താനുള്ള ഇസ്രയേല്‍ അധികൃതരുടെ ശ്രമത്തില്‍ പ്രതിഷേധിച്ച് പള്ളിക്കകത്ത് കടക്കാതെ വിശ്വാസികള്‍ പുറത്ത് നിന്ന് ളുഹര്‍ നിസ്‌കരിച്ച് പ്രതിഷേധിച്ചു. അഖ്‌സ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് ദിവസമായി പൂട്ടിയ പള്ളി ഇന്നലെയാണ് തുറന്നത്. രണ്ട് ദിവസത്തിനിടെ അനാവശ്യ പരിശോധനകള്‍ നടത്തി …

Read More »

ആറ് മുസ് ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് അമേരിക്കന്‍ വിസ ലഭിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍

വാഷിങ്ടണ്‍: ആറ് മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കുള്ള വിസ ചട്ടങ്ങളില്‍ അമേരിക്ക പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി. മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്കും അമേരിക്കയില്‍ ബിസിനസ് ബന്ധങ്ങള്‍ ഉള്ളവര്‍ക്കും മാത്രമായി വിസ പരിമിതപ്പെടുത്താനാണ് പ്രസിഡന്റ് ട്രംപിന്റെ നീക്കം. ഈ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. പുതിയ ഭേദഗതിയില്‍ പറയുന്നത് വിലക്കേര്‍പ്പെടുത്തിയ ആറ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്/ഭാര്യ, പ്രായപൂര്‍ത്തിയായ …

Read More »