കല

മാപ്പിളകലകള്‍

സ്വന്തമായ സാഹിത്യ കലാരൂപങ്ങള്‍ മാപ്പിളമാര്‍ സ്വയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. മാപ്പിളപ്പാട്ട് എന്ന സാഹിത്യശാഖയുടെ വളര്‍ച്ചക്ക് അറബി-മലയാളം എന്ന ഭാഷ പശ്ചാത്തലമായി വര്‍ത്തിച്ചു. മാപ്പിളപ്പാട്ടുകള്‍ സാഹിത്യരൂപം എന്നതിനേക്കാളേറെ ചൊല്ലിക്കേള്‍പ്പിച്ചും അര്‍ത്ഥം പറഞ്ഞും ആളുകളെ ആസ്വദിപ്പിക്കുന്ന ഒരു പ്രകടനാത്മകകലാരൂപമാണ്. മാപ്പിളയുടെ പ്രണയവും മതബോധവും രണശൂരതയുമെല്ലാം മാപ്പിളപ്പാട്ടുകള്‍ പാടി അര്‍ഥം പറയുന്ന സമ്പ്രദായവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട് തുടങ്ങിയ നൃത്തരൂപങ്ങളും മാപ്പിളപ്പാട്ടുമായി ബന്ധപ്പെട്ടവയാണ്. മൗലീദ്, റാത്തീബ് തുടങ്ങിയ അനുഷ്ഠാനങ്ങള്‍ മതചടങ്ങുകളോടൊപ്പം കലാരൂപങ്ങള്‍ കൂടിയാണ്. …

Read More »

ഇസ്‌ലാമിക് ആര്‍ട്ട്

ഇസ്‌ലാമികസമൂഹത്തിന് അധികാരം ഉണ്ടായിരുന്ന രാഷ്ട്രങ്ങളില്‍ ഏഴാംനൂറ്റാണ്ടുമുതല്‍ക്ക് ദൃശ്യമായ കലാരൂപങ്ങളാണ് ഇസ്‌ലാമികകലാരൂപങ്ങള്‍ (ഇസ്‌ലാമിക് ആര്‍ട്ട്)എന്നറിയപ്പെടുന്നത്. വ്യത്യസ്തദേശങ്ങളിലും ഭാഷാസമൂഹങ്ങളിലും മറ്റുമായി ചിതറിക്കിടക്കുന്നതുകൊണ്ട് കൃത്യമായി അവയെത്രതരമുണ്ടെന്ന് ക്ലിപ്തപ്പെടുത്താന്‍ പ്രയാസമാണ്. അതിലുള്‍പ്പെട്ട ഇസ്‌ലാമികവാസ്തുശില്‍പവിദ്യ വലിയൊരു അധ്യായമാക്കാന്‍ കഴിയുംവിധം വിശാലമായ ഒന്നാണ്. കലിഗ്രാഫി, പെയിന്റിങ്, ഗ്ലാസ് വര്‍ക്, പോട്ടറി, തുണിത്തരങ്ങള്‍, കാര്‍പെറ്റുകള്‍, അലങ്കാരത്തുന്നലുകള്‍ എന്നിവ അക്കൂട്ടത്തിലുണ്ട്. ഇസ്‌ലാമികകല എന്നത് മതകീയമായ ഒരു ആശയമല്ല. അതേസമയം ഇസ്‌ലാമികസമൂഹത്തിന്റെ സംസ്‌കാരവും മൂല്യങ്ങളും സന്നിവേശിപ്പിച്ചുകൊണ്ടുള്ള സൗന്ദര്യാസ്വാദനത്തിന്റെ പ്രകാശനമാണ് അതെന്ന് കാണാനാകും. മധ്യകാലപടിഞ്ഞാറന്‍ …

Read More »

ഇസ് ലാമിക് കലിഗ്രഫി

പേനകൊണ്ടോ ബ്രഷ്‌കൊണ്ടോ കടലാസിലോ അതേപോലെയുള്ള മറ്റുപ്രതലങ്ങളിലോ സുന്ദരമായി എഴുതുന്ന കലയാണ് കാലിഗ്രാഫി അഥവാ കയ്യെഴുത്തുകല. വടിവോടും അല്ലാതെയും എഴുതുന്ന ഈ രചനാരൂപവും സാധാരണകയ്യെഴുത്തും തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നത് കാലിഗ്രാഫിയുടെ കലാപരമായ അംശത്തിന്‍െര അടിസ്ഥാനത്തിലാണ്. ക്രിസ്തുവിന് മുമ്പ് 2560 വര്‍ഷങ്ങള്‍ക്കും 2420 വര്‍ഷങ്ങള്‍ക്കുമിടയില്‍ ഈജിപ്ത് ഭരിച്ചിരുന്ന അഞ്ചാം രാജവംശത്തിന്റെ കാലത്ത് രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പാപ്പിറസ് മാധ്യമത്തില്‍ രചിത ലിഖിതമാതൃകകളാണ് ലോകത്തിലെ ആദ്യത്തെ കാലിഗ്രാഫിക് രചനകള്‍. പുരാതനഗ്രീസില്‍ കണക്കുകളെഴുതി സൂക്ഷിച്ചിരുന്ന ലിപിയോടൊപ്പം കലാസൗന്ദര്യമുള്ള കയ്യെഴുത്ത് …

Read More »

ആവിഷ്‌കാര നന്‍മയുടെ പുസ്തകം

ലോകത്ത് ആദ്യമായി മുഹമ്മദ് നബി (സ) യുടെ ജീവിതം ചിത്രീകരിക്കുന്ന നോവല്‍ എന്ന നിലക്ക് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കൃതിയാണ് സാഹിത്യകേമനായ കെ.പി. രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം. നബി നിന്ദയുടെ കലികാലത്ത് സര്‍വ്വഗുണസമ്പന്നനായി റസൂല്‍ പ്രത്യക്ഷപ്പെടുന്ന ദൈവത്തിന്റെ പുസ്തകത്തില്‍ ശ്രീകൃഷ്ണനും യേശുക്രിസ്തുവുമെല്ലാം സഹോദരതുല്യരായി കടന്നുവരുന്നുണ്ട്. തിന്മ പ്രസരിപ്പിക്കലാണ് സാഹിത്യസൃഷ്ടികളുടെ ലക്ഷ്യമെന്ന് പരക്കെ വിളംബരപ്പെടുമ്പോള്‍ നന്മയുടെ ഗരിമ കൊണ്ട് രാമനുണ്ണി വായനക്കാരെ ഞെട്ടിക്കുക തന്നെ ചെയ്യുന്നു. വര്‍ഗ്ഗീയത വിഷം ചീറ്റുന്ന സമകാലിക …

Read More »

‘ഇസില്‍’: ഭീകരതയുടെ ഭിന്നഭാവങ്ങള്‍

ഏറെ പറഞ്ഞും എഴുതിയും വായിച്ചും കേട്ടും തഴമ്പിച്ച പദമായി മാറിയിരിക്കുന്നു ഇന്ന് ആഗോള ഭീകരത. സ്ഥാനത്തും അസ്ഥാനത്തും നമ്മള്‍ ഭീകരവാദത്തെക്കുറിച്ച് പറയാറുണ്ട്. എന്നാല്‍ ആഗോളഭീകരതയുടെ പ്രത്യയശാസ്ത്ര അടിത്തറയെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും സാമ്രാജ്യത്വ മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് ഭീകരതയിലുള്ള പങ്കിനെ കുറിച്ചും കൃത്യമായ പഠനങ്ങള്‍ കുറവാണ്. സാമ്രാജ്യത്വ കക്ഷികള്‍ ഇസ്ലാമോഫോബിയയുടെ മേമ്പൊടി ചേര്‍ത്ത് പടച്ചുവിടുന്ന ചില ആസൂത്രിത റിപ്പോര്‍ട്ടുകള്‍ മാത്രമാണ് പലപ്പോഴും ഭീകരതയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളായി ലോകം കൊണ്ടാടുന്നത്.

Read More »

ഇത് കൗതുകരമായ ഒരു അറബി മലയാള വൃത്താന്ത പത്രത്തിന്റെ ചരിത്രം

കേരളത്തിലെ വൃത്താന്ത പത്രങ്ങളുടെ ചരിത്രത്തില്‍ ഇടം കിട്ടാതെ പോയ പത്രത്തെ പൊടിതട്ടിയെടുത്ത് മലയാളികള്‍ക്കു മുന്നില്‍ കൊണ്ടു വരാന്‍ പ്രവാസിശ്രമം. ഒരു നൂറ്റാണ്ട് മുമ്പ്,  ദീപികയും മലയാള മനോരമയും ആഴ്ചപ്പത്രങ്ങളായി പുറത്തിറങ്ങിയിരുന്ന കാലത്ത് മാസത്തില്‍ രണ്ടു തവണ തിരൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘സലാഹുല്‍ ഇഖ് വാന്‍’ എന്ന അറബി മലയാളപത്രമാണ് റിയാദില്‍ ജന്മം കൊണ്ട ‘ഗ്രേസ് എജുക്കേഷനല്‍ സൊസൈറ്റി’ വീണ്ടും മലയാളികള്‍ക്കുമുന്നില്‍ കൊണ്ടു വരുന്നത്. കേരളീയ മുസ് ലിംള്‍ക്കിടയില്‍ സജീവ പ്രചാരത്തിലുണ്ടായിരുന്ന …

Read More »

അറബിക് സര്‍വകലാശാലയുടെ പ്രസക്തി

നിലവിലുള്ള ഏതൊരു യൂണിവേഴ്‌സിറ്റിയെക്കാളുമേറെ പ്രായോഗിക തലത്തില്‍ യുവജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളെ കയ്യാളാന്‍ കെല്‍പുള്ളതായിരിക്കും നിര്‍ദ്ദിഷ്ട ഇന്റര്‍നാഷണല്‍ അറബിക് യൂണിവേഴ്‌സിറ്റി. ബഹുസ്വരതക്ക് ഇടം നല്‍കുന്നതാണ് അറബി ഭാഷയുടെ ഉറവിടമായ അറബ് സാമൂഹ്യ ബോധമെന്നതിന് പ്രവാസി അനുഭവങ്ങള്‍ മതിയായ സാക്ഷ്യപത്രമാണ്. തൊഴിലന്വേഷകരായ ചെറുപ്പക്കാര്‍ക്ക് എളുപ്പത്തില്‍ ഗള്‍ഫ് നാടുകളില്‍ നല്ല ജോലി ലഭിക്കുന്നതിന് അത്യാധുനിക ആശയ വിനിമയോപാധികളുടെ പിന്‍ബലത്തോടെ യൂണിവേഴ്‌സിറ്റി തലത്തില്‍ നല്‍കപ്പെടുന്ന അറബി ഭാഷാ പഠനം ഏറെ ഉപകരിക്കും.

Read More »

ഇസ്രായേലിന്റെ ഉറക്കംകെടുത്തിയ ഗുന്തര്‍ഗ്രാസ്

ബെര്‍ലിന്‍: ഇസ്രായേലിന്റെ കണ്ണിലെ കരടായിരുന്നു ഗുന്തര്‍ഗ്രാസ്.ജൂതരാഷ്ട്രത്തിന്റെ നിഷ്ഠുരമായ അതിക്രമങ്ങളെ രൂക്ഷമായ ഭാഷയിലാണു കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും തലയെടുപ്പുള്ള ജര്‍മന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ ഗുന്തര്‍ഗ്രാസ് വിമര്‍ശിച്ചത്.2012ല്‍പ്രസിദ്ധീകരിച്ച വാട്ട് മസ്റ്റ് ബി സെഡ് എന്ന കവിത വിവാദത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഇറാന്റെ ആണവ പരിപാടിക്കെതിരേ ശത്രുതാപരമായ ഭാഷയില്‍ സംസാരിക്കുന്ന ഇസ്രായേലിനു ലഭിച്ച കനത്ത പ്രഹരമായിരുന്നു ആ കവിത. അതോടെ ഇസ്രായേലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അദ്ദേഹത്തിന് വിലക്കും ഏര്‍പ്പെടുത്തി. ഇറാന്‍ ആണവ …

Read More »

മലയാളത്തനിമയുള്ള പ്രമേയങ്ങള്‍ അറബിക്കവിതകളില്‍ മുഴങ്ങുന്നത് ഈ തൂലികയിലൂടെ

ലോകഭാഷകളില്‍ പ്രമുഖമായ അറബിക്കൊപ്പമാണിന്നും അലവിക്കുട്ടി മൗലവി കോട്ടൂര്‍. മാപ്പിളപ്പാട്ടു മത്സര വേദികളില്‍ മോയിന്‍കുട്ടി വൈദ്യര്‍ എന്ന പേരുപോലെ കോട്ടൂരിന്റെ വരികള്‍ അറബി കവിതാ മത്സര വേദികളില്‍ ഇന്ന് മുഴങ്ങുന്നു. മലയാളത്തിന്റെ മണമുള്ള പ്രമേയങ്ങള്‍ അറബി ഭാഷയില്‍ കവിതയായി അവതരിപ്പിക്കുന്ന മൗലവിയുടെ തൂലികാ വിലാസത്തില്‍ ഇതുവരെ പിറന്നത് അഞ്ഞൂറിലധികം കവിതകള്‍. ജനനവും പഠനവും മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ കോട്ടൂരില്‍ 1943 ല്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് അലവിക്കുട്ടി മൗലവിയുടെ ജനനം. …

Read More »

ശ്രീ നാരായണ ഗുരുവിന്റെ ‘ദൈവദശകം’ അറബിയില്‍

ദൈവമേ! കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളേ; നാവികന്‍ നീ ഭവാബ്ധിക്കോ രാവിവന്‍തോണി നിന്‍പദം….. നൂറു വര്‍ഷം മുമ്പ് ശിവഗിരി മഠത്തിലെ കുട്ടികള്‍ക്കും അന്തേവാസികള്‍ക്കും ചൊല്ലാനായി ശ്രീനാരായണ ഗുരു രചിച്ച പ്രാര്‍ഥനാഗീതമായ ദൈവദശകത്തിന്റെ തുടക്കമാണിത്. ഇന്നും ലോകമെങ്ങുമുള്ള ഗുരുഭക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആത്മീയാനുഭൂതി പകരുന്ന ശ്‌ളോകങ്ങള്‍.

Read More »