Home / ചരിത്രം / ആധുനിക ഇസ്‌ലാമിക ലോകം

ആധുനിക ഇസ്‌ലാമിക ലോകം

സ്‌പെയിനിലേക്കുള്ള മുസ്‌ലിം സഞ്ചാരം

ആദ്യകാലനൂറ്റാണ്ടുകളില്‍ മുസ്‌ലിംലോകത്തിന്റെ വികാസത്തിന് ചുക്കാന്‍ പിടിച്ചത് അക്രമാസക്ത പടയോട്ടങ്ങളായിരുന്നു എന്ന രീതിയില്‍ വലിയ പ്രചാരണങ്ങള്‍ അക്കാദമികമേഖലയില്‍ പോലും ഇന്ന് കാണാനാവും. എന്നാല്‍ ഏ.ഡി. 711-720 കാലയളവില്‍ ഐബീരിയന്‍ ഉപദ്വീപില്‍ മുസ്‌ലിംസമൂഹം എത്തിപ്പെട്ടതെങ്ങനെയെന്നതിന്റെ യാഥാര്‍ഥ്യമാണ് ഇവിടെ വെളിപ്പെടുത്തുന്നത്. ഉപദ്വീപ് പൂര്‍ണമായും ഉമവീ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായത് അക്രമോത്സുക സാമ്രാജ്യത്വ മാര്‍ഗങ്ങളിലൂടെയായിരുന്നില്ല. ഇസ്‌ലാം X ക്രൈസ്തവത എന്നോ പാശ്ചാത്യം X പൗരസ്ത്യം എന്നോ വ്യവഹരിച്ചുതള്ളാവുന്ന ഒരു സംഘര്‍ഷത്തിന്റെ ബാക്കിപത്രമായിരുന്നില്ല അതെന്നതാണ് വാസ്തവം. മുസ്‌ലിംകള്‍ സ്‌പെയിനില്‍ …

Read More »

അല്‍ജമാഅത്തുല്‍ ഇസ്‌ലാമിയ്യ (ലിബിയ)

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ് ലിബിയ. ഔദ്യോഗിക നാമം: ഗ്രേറ്റ് സോഷ്യലിസ്റ്റ് പീപ്പിള്‍സ് ലിബിയന്‍ അറബ് ജമാഹിരിയ്യഃ. രാജ്യനിവാസികളില്‍ 97% മുസ്‌ലിംകളും കുറച്ച് ക്രൈസ്തവരുമുണ്ട്. അറബിയാണ് ഔദ്യോഗിക ഭാഷ. നാണയം ലിബിയന്‍ ദീനാര്‍. പടിഞ്ഞാറ് എന്നര്‍ഥം വരുന്ന ലിബ്ബു എന്ന ആഫ്രിക്കന്‍ പദത്തില്‍ നിന്നാണ് ലിബിയ എന്ന പേര് ഉണ്ടായത്. പൗരാണിക കാലത്തെ ഈജിപ്തുകാരാണ് ആ പേര് നല്‍കിയത്. പൗരാണിക ലിബിയയില്‍ ആദിവാസികളും എത്യോപ്യന്‍ വംശജരുമാണ് താമസിച്ചിരുന്നത്. …

Read More »

ഇസ്‌ലാമിക് റിനൈസന്‍സ് പാര്‍ട്ടി (താജിക്കിസ്ഥാന്‍)

ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം. ഔദ്യോഗിക നാമം: റിപ്പബ്ലിക് ഓഫ് താജികിസ്താന്‍. ദുഷന്‍ബെയാണ് തലസ്ഥാനം. ഔദ്യോഗിക ഭാഷ: താജിക്. റഷ്യന്‍, ഉസ്‌ബെക് ഭാഷകള്‍ക്കും രാജ്യത്ത് പ്രചാരമുണ്ട്. രാജ്യത്തെ ജനസംഖ്യയില്‍ 85% മുസ്‌ലിംകളാണ്. ബാക്കി ക്രൈസ്തവരും കുറച്ച് താവോയിസ്റ്റുകളുമുണ്ട്. താജികിസ്താന്‍ ഒരു കാര്‍ഷിക രാജ്യമാണ്. അറുപതിനം ബാര്‍ലി മാത്രം രാജ്യത്ത് കൃഷിചെയ്യുന്നുണ്ട്. വസ്ത്രനിര്‍മാണം, പരവതാനി നിര്‍മാണം തുടങ്ങിയവയില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. പെട്രോളിയം ഖനനവും രാജ്യത്ത് നടന്നുവരുന്നു. …

Read More »

തുര്‍ക്കിയിലെ ഇസ്‌ലാമിക പ്രസ്ഥാനം

ലോകത്ത് നിലവിലുള്ള ഏത് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും അവയുടെ സാമൂഹിക പരിസരമുണ്ടാവും. തുര്‍ക്കിയിലെ ഇസ്‌ലാമിക ഗ്രൂപ്പുകള്‍ക്കും അവരുടേതായ ചരിത്രമുണ്ട്. ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ ലോകമുസ്‌ലിംകളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു തുര്‍ക്കി. രാജ്യത്തെ ഇസ്‌ലാമിക പാരമ്പര്യങ്ങളെ അട്ടിമറിച്ച് 1923-ല്‍ തുര്‍ക്കി മതേതര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ഇസ്‌ലാമിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതും, പള്ളികള്‍ നിര്‍മിക്കുന്നതും, ബാങ്ക് വിളിക്കുന്നതും രാജ്യത്ത് നിരോധിക്കപ്പെട്ടു. എന്നാല്‍ ഇസ്‌ലാമിനെതിരായ ഈ സാംസ്‌കാരിക യുദ്ധ പ്രഖ്യാപനം ഇസ്‌ലാമിക നജവാഗരണത്തിനാണ് തുര്‍ക്കിയില്‍ വഴിതെളിയിച്ചത്. ഇസ്‌ലാമിക പാരമ്പര്യങ്ങളുടെ …

Read More »

യങ് മുസ്‌ലിം അസോസിയേഷന്‍ (YMA) കെനിയ

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മുസ്‌ലിം ക്രൈസ്തവ സങ്കലനമുള്ള രാഷ്ട്രമാണ് കെനിയ. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കെനിയന്‍ സമൂഹത്തില്‍ ഒരു സമുദായമെന്ന നിലക്ക് വളരെ പിന്നാക്കമാണ് മുസ്‌ലിംകള്‍. ദാരിദ്ര്യം, അരാജകത്വം, ക്രൈസ്തവ മിഷനറിമാരുടെ പ്രലോഭനം തുടങ്ങിയവയാണ് ഇവിടുത്തെ മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. മുസ്‌ലിം ദരിദ്ര മേഖലകള്‍ തെരഞ്ഞെടുത്ത് അവിടെ ഭക്ഷണവും പണവും വിതരണം ചെയ്ത് മുസ്‌ലിംകളെ ക്രിസ്ത്യാനികളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 1968-ല്‍ മുഹമ്മദ് അക്‌റമാണ് യംഗ് മുസ്‌ലിം അസോസിയേഷന്‍ രൂപീകരിക്കുന്നത്. …

Read More »

ദ യങ് മുസ്‌ലിംസ് ഓഫ് യുനൈറ്റഡ് കിങ്ഡം (Y.M.U.K)

1984-ല്‍ ആണ് ദ യങ് മുസ്‌ലിം യുകെ സ്ഥാപിതമായത്. ശേഷം ഇസ്‌ലാമിക് സൊസൈറ്റി ഓഫ് ബ്രിട്ടന്റെ യുവജന വിഭാഗമായി അത് മാറി. ബ്രിട്ടീഷ് സമൂഹത്തില്‍ ഇസ്‌ലാമിനെ കാലികമായി അവതരിപ്പിക്കുകയെന്ന രീതിയാണ് വൈ എം യു കെ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കുന്നത്. ബ്രിട്ടനിലെ എല്ലാ യുവാക്കള്‍ക്കും ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുക, നവമുസ്‌ലിംകളെ ഏകോപിപ്പിച്ച് പരസ്പരം സ്‌നേഹവും സാഹോദര്യവും പുലര്‍ത്തുന്ന ഒരു സംഘമാക്കി മാറ്റുക, അവരുടെ പ്രതിഭാശേഷിയും വിജ്ഞാനവും വളര്‍ത്തിയെടുക്കുക, എല്ലാവര്‍ക്കും ഉപകരിക്കുംവിധം അവരെ …

Read More »

അല്‍ഹറകത്തുല്‍ മുഖാവമത്തുല്‍ ഇസ്‌ലാമിയ്യ (ഹമാസ്)

പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ പടിഞ്ഞാറന്‍ സാമ്രാജ്യത്വശക്തികള്‍ പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മേഖലയില്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന അജണ്ട മാത്രമായിരുന്നു അതിനുപിന്നില്‍. ഒരു രാഷ്ട്രീയ സയണിസ്റ്റ് പ്രസ്ഥാനം കൊളോണിയല്‍ വംശീയ പദ്ധതി നടപ്പിലാക്കുകയായിരുന്നു. ഫലസ്തീനില്‍ സ്വാതന്ത്ര്യത്തിനും സാമ്പത്തിക പുരോഗതിക്കും ഒരു വിമോചിത രാജ്യത്തിനുമായി തദ്ദേശീയര്‍ ആറ്റുനോറ്റിരിക്കുന്ന വേളയില്‍, 1896-ല്‍ പ്രസിദ്ധീകരിച്ച (ദേര്‍ ജൂതന്‍ സ്റ്റാറ്റ്) എന്ന കുറിപ്പില്‍ യൂറോപ്പില്‍ വിശിഷ്യാ പൂര്‍വ യൂറോപ്പിലും ജൂതന്മാര്‍ അനുഭവിക്കുന്ന …

Read More »

ഇസ്‌ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ICNA)

അമേരിക്കയും കാനഡയും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ് ഇക്‌ന. 1971-ല്‍ ജമാഅത്തെ ഇസ്‌ലാമി രൂപം നല്‍കിയ ഹല്‍ഖയില്‍ നിന്നാണ് ഇക്‌ന രൂപപ്പെടുന്നത്. രാഷ്ട്രീയരംഗത്ത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇക്‌നയുടേത്. അമേരിക്കയുടെതന്നെ കിരാതകൃത്യങ്ങള്‍ക്കെതിരെ അവിടുത്തെ ബുദ്ധിജീവികളെയും സമാനമനസ്‌കരെയും ഉള്‍ക്കൊള്ളിച്ച് വമ്പിച്ച പ്രതിഷേധപരിപാടികള്‍ നടത്താന്‍ സാധിക്കുകയുണ്ടായി. അതുപോലെത്തന്നെ മുസ്‌ലിംകളില്‍ നിന്ന് തന്നെയുള്ള തീവ്രവാദി ആക്രമണങ്ങള്‍, ലണ്ടന്‍ സ്‌ഫോടനം, മുബൈസ്‌ഫോടനം തുടങ്ങിയവയെ അപലപിക്കുന്നതിനും അവക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടി വിചാരണ …

Read More »

ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്റ് ഇസ്‌ലാമിക് സൊസൈറ്റീസ് (FOSIS) – ബ്രിട്ടന്‍

ബ്രിട്ടനിലെയും അയര്‍ലണ്ടിലെയും സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശികളായ മുസ്‌ലിം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് 1963-ല്‍ ബെര്‍മിങ്ഹാം യൂനിവേഴ്‌സിറ്റിയില്‍ രൂപീകരിച്ച ഫോസിസ് തന്നെയാണ് ബ്രിട്ടനിലെ ഏറ്റവും പഴക്കം ചെന്ന മുസ്‌ലിം വിദ്യാര്‍ത്ഥി സംഘടന. ബ്രിട്ടനിലെ വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ ഏറ്റവും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ഇസ്‌ലാമിക പ്രബോധനമേഖലയില്‍ സജീവ ശ്രദ്ധപതിപ്പിക്കുന്നവിദ്യാര്‍ഥി സമൂഹത്തില്‍ രാഷ്ട്രീയ അവബോധം ഉണ്ടാക്കുകയും ചെയ്യുന്ന ഫോസിസിന്റെ ഇടപെടല്‍ ബ്രിട്ടീഷ് ജനതയ്ക്ക് പ്രസിദ്ധമാണ്. ഈജിപ്ത്, ഇറാന്‍, ഇറാഖ,് പാകിസ്ഥാന്‍, ഇന്ത്യ, ശ്രീലങ്ക, ബ്രിട്ടന്‍, സുഡാന്‍ …

Read More »

ജമാഅത്തുല്‍ അദ്ല്‍ വല്‍ ഇഹ്‌സാന്‍ (അള്‍ജീരിയ)

ഔദ്യോഗികനാമം പീപ്പിള്‍സ് ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അള്‍ജീരിയ. നാണയം ദീനാറും ഔദ്യോഗിക ഭാഷ അറബിയുമാണ്. തലസ്ഥാനം അള്‍ജിയേഴ്‌സ്. ഫലഭൂയിഷ്ടത കുറഞ്ഞ മരുഭൂമികളാലും പീഠഭൂമികളാലും നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രദേശമാണ് അള്‍ജീരിയ. തെക്കുഭാഗത്തുള്ള സഹാറ മരുഭൂമി രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ മുക്കാല്‍ ഭാഗത്തോളം വരും. ഭൂകമ്പങ്ങളുടെ നാടാണ് അള്‍ജീരിയ. നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കുവാനും പല നഗരങ്ങളും പൂര്‍ണമായി നശിക്കുവാനും ഭൂകമ്പങ്ങള്‍ കാരണമായി. അള്‍ജീരിയയുടെ മണ്ണ് കൃഷിക്കനുയോജ്യമല്ലാത്തത് കൊണ്ടുതന്നെ അവശ്യവസ്തുക്കളില്‍ നാലിലൊന്ന് …

Read More »