Home / ചരിത്രം / അബ്ബാസികള്‍

അബ്ബാസികള്‍

കുരിശുയുദ്ധകാലത്തെ മുസ്‌ലിംലോകം

ഖിലാഫത്തിനുശേഷം രാജഭരണത്തിലേക്ക് വഴുതിവീണ മുസ്‌ലിംപ്രവിശ്യകളിലെല്ലാംതന്നെ അധികാരത്തിനുവേണ്ടിയുള്ള കിടമത്സരങ്ങളും പരസ്പരശത്രുതയും സര്‍വസാധാരണമായി. ഇസ്‌ലാമികരാഷ്ട്രത്തിന്റെ തെക്കുഭാഗം ശീഈ ചിന്താധാര പിന്തുടര്‍ന്നിരുന്ന ഫാത്വിമികളുടെയും വടക്കുഭാഗം സുന്നികളായ സല്‍ജൂഖികളുടെയും നിയന്ത്രണത്തിലായിരുന്നു. ഇരുകൂട്ടരും മത-രാഷ്ട്രീയവിഷയങ്ങളില്‍ ശത്രുതവെച്ചുപുലര്‍ത്തി. സല്‍ജൂഖി രാജാവായിരുന്ന മലിക് ഷാ 1092 ല്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് ആഭ്യന്തരയുദ്ധമുണ്ടാവുകയും നാല് പുത്രന്‍മാര്‍ക്കിടയില്‍ രാഷ്ട്രം വിഭജിക്കപ്പെടുകയും ചെയ്തു. അതോടെ ഇറാഖിലും പേര്‍ഷ്യയിലും കിര്‍മാനിലും ശാമിലും സ്വതന്ത്ര സല്‍ജൂഖി ഭരണകൂടങ്ങളുടലെടുത്തു. ഇസ്‌ലാമികലോകത്തിന്റെ ഐക്യം നഷ്ടപ്പെട്ടു.ശാമിലെ സല്‍ജൂഖി നേതാവായ തൂതുശ് ഇബ്‌നു അര്‍സ്‌ലാന്‍ …

Read More »

കുരിശുയുദ്ധങ്ങള്‍

ജറൂസലം പുണ്യഭൂമിയുടെ ഉടമസ്ഥതയ്ക്കും അതുവഴി രാഷ്ട്രീയാധിപത്യത്തിനുംവേണ്ടി പോപ്പിന്റെ ആഹ്വാനപ്രകാരം പടിഞ്ഞാറന്‍ യൂറോപ്പിലെ കൈസ്ത്രവരാജാക്കന്‍മാരും ഫ്യൂഡല്‍ പ്രഭുക്കളും മുസ്‌ലിംകള്‍ക്കെതിരായി പതിനൊന്നുമുതല്‍ പതിമൂന്നുവരെയുള്ള നൂറ്റാണ്ടുകളില്‍ നടത്തിയ യുദ്ധങ്ങളുടെ പരമ്പരയാണ് കുരിശുയുദ്ധങ്ങള്‍. ഈ യുദ്ധങ്ങള്‍ യൂറോപ്പിന്റെ ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. യൂറോപ്യന്‍ നാടുകളുടെ രാഷ്ട്രീയം മാത്രമല്ല, അവയുടെ വാണിജ്യ-സാമൂഹിക മേഖലകളെല്ലാംതന്നെ കുരിശുയുദ്ധങ്ങളുടെ പ്രത്യാഘാതങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. ജറുസലമും പരിസരപ്രദേശങ്ങളും സെമിറ്റിക് മതങ്ങളുടെ പുണ്യഭൂമിയാണ്. ഈ പുണ്യഭൂമിയില്‍ തീര്‍ഥാടനത്തിനുള്ള അവകാശം എന്ന ആശയത്തിന്റെ മറപിടിച്ചാണ്. ക്രിസ്തീയ പൗരോഹിത്യം …

Read More »

അബൂജഅ്ഫര്‍ അല്‍ മന്‍സൂര്‍ (ഹി. 136-158)

അബ്ബാസികളില്‍ കീര്‍ത്തിനേടിയ ആദ്യഖലീഫ സഫ്ഫാഹിന്‍റെ സഹോദരന്‍ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ ആണ്. 22 വര്‍ഷത്തെ ഭരണത്തിലൂടെ അബ്ബാസി ഭരണത്തിന് അദ്ദേഹമാണ് അടിത്തറപാകിയത്. സമൂഹത്തിലെ ശക്തരും സ്വാധീനവുമുള്ള പ്രബലരോട് കര്‍ക്കശനിലപാടും സാധാരണപൗരന്‍മാരോട് വിട്ടുവീഴ്ചാനയവും പുലര്‍ത്തിയ നീതിനിഷ്ഠനായിരുന്നു അദ്ദേഹം. പ്രാദേശികഅധികാരികളില്‍നിന്ന് ഏതെങ്കിലും രീതിയിലുള്ള അക്രമമോ വിവേചനമോ നേരിട്ടാല്‍ ഖലീഫയുടെ അടുക്കല്‍ പരാതിപ്പെടാന്‍ എല്ലാ അവസരവും തുറന്നിടുകയുണ്ടായി. ഖുലഫാഉര്‍റാശിദുകള്‍ മദീനയും ഉമവികള്‍ ദമസ്കസും ഭരണകൂടആസ്ഥാനമാക്കിയപ്പോള്‍ അബ്ബാസികള്‍ ബഗ്ദാദ് നഗരം തെരഞ്ഞെടുത്തു. ടൈഗ്രീസ് നദിക്കരയിലെ …

Read More »

അബുല്‍ അബ്ബാസ് സഫ്ഫാഹ്

അബ്ബാസീ ഖലീഫമാരില്‍ ഒന്നാമന്‍. മുര്‍തദാ എന്നും വിളിക്കപ്പെടുന്നു. ക്രി.വ.749-ല്‍ ഖുറാസാന്‍റെ തലസ്ഥാനമായ മര്‍വപട്ടണം കീഴടക്കിയതോടെ അബ്ബാസീ ഭരണത്തിന് തുടക്കമായി. കൂഫയിലെ പള്ളിയില്‍വെച്ചാണ് അബുല്‍ അബ്ബാസ് സഫ്ഫാഹ് എന്ന അബ്ദുല്ലാഹിബ്നു അബ്ബാസ് ആദ്യഅബ്ബാസീ ഖലീഫയായി സ്ഥാനാരോഹണം ചെയ്യപ്പെടുന്നത്. അധികാരം ഏറ്റെടുത്തയുടന്‍ എതിരാളികളെ കൈകാര്യം ചെയ്യാനാണ് തുടക്കംമുതല്‍ക്കേ ശ്രമിച്ചത്. അതിനായി സഫ്ഫാഹ് (രക്തംചിന്തുന്നവന്‍) എന്ന് പേര് സ്വീകരിച്ചു. നാലുവര്‍ഷവും ഒമ്പതുമാസവുമായിരുന്നു ഭരണകാലം. അന്‍ബാര്‍ ആസ്ഥാനനഗരമായി സ്വീകരിച്ചു. അബ്ബാസിയ ഭരണകൂടം സ്ഥാപിക്കാന്‍ സഹായംചെയ്തവരെപ്പോലും പില്‍ക്കാലത്ത് …

Read More »

അബ്ബാസി ഖിലാഫത്ത്

പ്രവാചകന്റെ പിതൃവ്യനായ അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്തലിബിന്റെ വംശപരമ്പരയാണ് അബ്ബാസികള്‍. ഖിലാഫത്ത് അവകാശപ്പെട്ടുകൊണ്ട് ശീഈകളോടൊപ്പം ഇവരും ഉമവികള്‍ക്കെതിരെ യുദ്ധംചെയ്തു. ക്രി. വ. 749-ല്‍ ഖുറാസാന്റെ തലസ്ഥാനമായ ‘മര്‍വ’പട്ടണം അബൂ മുസ്‌ലിം കീഴടക്കിയതോടെയാണ് അബ്ബാസീ ഖിലാഫത്തിന് വഴി തെളിഞ്ഞത്. അതേവര്‍ഷംതന്നെ കൂഫയും കീഴടങ്ങി. അവിടത്തെ പള്ളിയില്‍ വെച്ച് അബുല്‍ അബ്ബാസ് സഫ്ഫാഹ് എന്ന അബ്ദുല്ലാഇബ്‌നു മുഹമ്മദ് പ്രഥമ അബ്ബാസീ ഖലീഫയായി(749 നവം. 28) സ്ഥാനാരോഹണം ചെയ്തു. അന്ുമുതല്‍ ക്രി. വ. 1258 …

Read More »