Home / Uncategorized

Uncategorized

ഖുര്‍ആനാണ് റമദാനിനെ മഹനീയമാക്കിയത്

നമുക്കനുവദനീയമായ സുപ്രധാനകാര്യങ്ങള്‍ പകലില്‍ വിലക്കപ്പെടുന്ന അവസരമാണ് റമദാന്‍. ആ വിലക്കുകള്‍ ഒത്തിരി പ്രയാസത്തോടെയാണ് നാം പാലിച്ചുപോരുന്നത്. തൊട്ടുമുമ്പുള്ള പതിനൊന്ന് മാസങ്ങളില്‍ നമ്മുടെ ആത്മാവിനുള്ള ഭക്ഷണത്തേക്കാള്‍ ശരീരത്തിനുള്ള പോഷണത്തിനാണ് പ്രാധാന്യം കല്‍പിച്ചിരുന്നത്. ഒരു വേള ആഘട്ടത്തില്‍ അല്ലാഹു വിലക്കിയവയില്‍നിന്ന് നമുക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ സാധിച്ചില്ല. ചെയ്യണമെന്ന് കല്‍പിച്ചവ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഖുര്‍ആന്‍ പഠിക്കണമെന്നും അതെപ്പറ്റി ചിന്തിക്കണമെന്നും ആഹ്വാനമുണ്ടായിട്ടും അതില്‍ ശ്രദ്ധപതിപ്പിച്ചില്ല. അല്ലാഹുവോട് സഹായം ചോദിക്കാതെ അവനെ അവഗണിച്ച് താന്തോന്നിയായി നടന്നു. എന്നാല്‍ ശരീരപോഷണം …

Read More »

സ്‌നേഹമൊരു വിദ്യ

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് സ്‌നേഹിക്കുക എന്നത് ഉദാത്തമായൊരു മാനുഷികഗുണമാണെങ്കില്‍ സ്‌നേഹിക്കപ്പെടുക എന്നത് ഓരോരുത്തരുടെയും മനസ്സ് മന്ത്രിക്കുന്ന അസ്തിത്വപരമായൊരാവശ്യമാണ്. സ്‌നേഹം നിഷേധിക്കപ്പെടുകയോ സ്‌നേഹിക്കപ്പെടുന്നില്ല എന്ന് തോന്നുകയോ ചെയ്യുമ്പോള്‍ സ്വതവേ മനുഷ്യന്‍ അസ്വസ്ഥനാവും. അഭികാമ്യമല്ലാത്ത ചിന്തകളിലേക്ക് വഴുതി വീഴും. ജീവിതം തന്നെ ഭാരമായി മാറും. നമുക്കിടയില്‍ കുട്ടികള്‍ അപ്രത്യക്ഷമാകുന്നതിന്റെയും സ്ത്രീകള്‍ ആത്മാഹുതി ചെയ്യുന്നതിന്റെയും കാരണങ്ങളില്‍ ഒന്ന് സ്‌നേഹനിഷേധമാണ് എന്ന വസ്തുത നാം ഓര്‍ക്കണം. സ്‌നേഹവും കാരുണ്യവും ഓരോ മനുഷ്യരിലും സത്താപരമായി ഉള്‍ച്ചേര്‍ന്നുകിടക്കുന്ന ദൈവദത്തമെന്നോ …

Read More »

ഫാറ്റിലിവര്‍ രോഗമകറ്റാന്‍ വ്രതാനുഷ്ഠാനം നല്ലതെന്ന് പഠനം

വ്രതാനുഷ്ഠാനത്തിന്റെ പുണ്യമാസം വന്നെത്താന്‍ നാളുകള്‍ മാത്രം അവശേഷിക്കേ ഇതാ ഒരു നല്ല വാര്‍ത്ത. ഭക്ഷണം ഒഴിവാക്കി ഉപവാസം അനുഷ്ഠിക്കുന്നത് ഫാറ്റി ലിവര്‍ എന്ന കരള്‍രോഗത്തിനെതിരെ പോരാടാന്‍ സഹായകമാവുമെന്ന് കണ്ടെത്തല്‍. ഭക്ഷണംകഴിക്കാതിരിക്കുമ്പോള്‍ ഒരു പ്രത്യേക പ്രോട്ടീന്‍ ഉല്‍പാദിപ്പിക്കപ്പെടുകയും കരളിന്റെ ചയാപചയപ്രവര്‍ത്തനത്തെ ക്രമീകരിച്ച് ഫാറ്റി ലിവര്‍ രോഗത്തെ അകറ്റുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

Read More »

നിലയ്ക്കാത്ത പ്രതീക്ഷയുമായി ഗസ്സയുടെ പാട്ടുകാരന്‍

പാരഡൈസ് നൗ, ഒമര്‍ തുടങ്ങി സ്‌തോഭജനകമായ രാഷ്ട്രീയസിനിമകള്‍ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് ഹാനി അബു അസ്സദ്. സംഭവകഥയെ ആസ്പദമാക്കി നിര്‍മിച്ച ‘ദ ഐഡല്‍’ എന്ന അസ്സദ് ചിത്രം 20 അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറെ ആസ്വാദന പ്രശംസ നേടി. അറബ് ഐഡല്‍ എന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ഗസ്സ മുനമ്പില്‍ ജനിച്ച യുവാവ് നടത്തുന്ന പരിശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

Read More »

ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല : എ.ആര്‍ റഹ്മാന്‍

മാജീദ് മജീദിയുടെ ചിത്രം മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡിന് സംഗീതം നല്‍കിയതിനെക്കുറിച്ച് വിശദീകരണവുമായി പ്രശസ്ത സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാന്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എ.ആര്‍ റഹ്മാന്‍ വിശദീകരണം നല്‍കിയത്. ശുദ്ധമായ വിശ്വാസത്തോടെ മാത്രമാണ് ചിത്രത്തിന് സംഗീതം നല്‍കാന്‍ തയ്യാറയത്.

Read More »

പ്രവാചക സിനിമ: എ.ആര്‍ റഹ്മാനും മാജിദ് മജീദിക്കുമെതിരെ സുന്നിസംഘടനയുടെ ഫത് വ

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനും ഇറാനിയന്‍ സംവിധായകന്‍ മാജിദ് മാജീദിക്കുമെതിരെ ഫത് വയുമായ് സുന്നി സംഘടന. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത കഥ പറയുന്ന ചിത്രം ‘മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡാ’ണ് സംഘടനയെ പ്രകോപിപ്പിച്ചത്.

Read More »

നൂറ് കോടി ചെലവില്‍ മുഹമ്മദ് നബി(സ)യുടെയും ഇതര നബിമാരുടെയും ജീവിതം അഭ്രപാളിയിലേക്ക്

ദോഹ: നൂറ് കോടി യു.എസ് ഡോളര്‍ ചെലവിട്ട് പ്രവാചകജീവിതം പ്രമേയമാക്കി നിര്‍മിക്കുന്ന ‘മുഹമ്മദ് ദി മെസഞ്ചര്‍’ എന്ന ചലച്ചിത്ര പരമ്പരയുടെ ചിത്രീകരിണത്തത്തിന് മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെയും ഇബ്രാഹിം പരമ്പരയിലെ നബിമാരുടെയും ജീവിതമാണ് ഏഴുഭാഗങ്ങളടങ്ങിയ സിനിമയുടെ ഇതിവൃത്തം.

Read More »

എസ്.സി.ഇ.ആര്‍.ടിയുടെ ഉര്‍ദു പാഠപുസ്തകങ്ങളുടെ ആന്‍ഡ്രോയ്ഡ് പതിപ്പ് പുറത്തിറങ്ങി

തിരുവനന്തപുരം: എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ ഉര്‍ദു പാഠപുസ്തകങ്ങളുടെ ആന്‍ഡ്രോയ്ഡ് പതിപ്പ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പ്രകാശനം ചെയ്തു. 5 മുതല്‍ 12 വരെ ക്ലാസുകളിലെ ഉര്‍ദു പാഠപുസ്തകങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയത്.

Read More »

ശരീഅ മ്യൂച്വല്‍ ഫണ്ട് നടപ്പാക്കുന്നതില്‍ പ്രായോഗിക പ്രശ്‌നം: ധനകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ശരീഅ മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കാനുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) തീരുമാനം നടപ്പാക്കാത്തതിനു കാരണം പ്രായോഗിക പ്രശ്‌നങ്ങളാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച് ജെ.ഡി.യു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ കെ.സി. ത്യാഗി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് എഴുതിയ കത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

Read More »

തമിഴ്മുസ്‌ലിംകളെക്കുറിച്ച സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം

ചെന്നൈ: തമിഴ്മുസ്‌ലിംകളുടെ ചരിത്രവും സ്വത്വവും അന്വേഷിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി സിനിമയായ ‘യാദും’ ഹൂസ്റ്റണില്‍ നടക്കുന്ന 48 ാമത് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ വെങ്കല-റെമി അവാര്‍ഡ് നേടി.  സിനിമ മുസ്‌ലിംസമൂഹത്തിന്റെ വേരുകള്‍ തേടിയുള്ള യാത്രയാണെന്ന് നിര്‍മാതാവ് കൊമ്പൈ എസ് അന്‍വര്‍ പറഞ്ഞു. തമിഴ്മുസ്‌ലിംകളെക്കുറിച്ച്  വികലമാക്കപ്പെട്ട ചരിത്രമാണ് പാശ്ചാത്യര്‍പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More »