ദുബയ്: ഒരു സംഘം അറബ് ആര്‍ട്ടിസ്റ്റുകള്‍ തയ്യാറാക്കിയ, ബിലാലി(റ)നെക്കുറിച്ച ചരിത്രകഥനം അനിമേഷന്‍ ചിത്രത്തിലൂടെ പുറത്തിറങ്ങുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി സൗദിയിലെ ഒരു പറ്റം കലാവിദഗ്ധര്‍ അനിമേഷന്‍ ചിത്രത്തിനായി പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ബറാജൂന്‍ എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം അമേരിക്കന്‍ ജനതയെ മുന്നില്‍ കണ്ടുകൊണ്ട് ഇംഗ്ലീഷിലാണ് പുറത്തിറങ്ങുന്നത്.
‘ആയിരംവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരുപോരാളിയാകണമെന്ന് കൊതിച്ച നീഗ്രോബാലന്‍ തന്റെ സഹോദരിയോടൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ടു. അത്യാര്‍ത്തിയും അനീതിയും അക്രമവും നിറഞ്ഞ സമൂഹത്തിലാണ് അവര്‍ എത്തിപ്പെട്ടത്. അവിടെ ബിലാല്‍ തന്റെ ശബ്ദം ഉയര്‍ത്തുകയാണ്. സത്യത്തില്‍ പ്രചോദിതനായി ലോകാവസാനംവരേയ്ക്കും പ്രശസ്തിയുടെ ഉത്തുംഗതയില്‍ വിഹരിച്ച ബിലാലിന്റെ ചേതോഹരമായ ചരിത്രവിവരണമാണ് ഇത് ‘ എന്ന വിവരണത്തോടെയാണ് ചിത്രം തുടങ്ങുന്നത്. അധികം വൈകാതെ ചിത്രം പുറത്തിറങ്ങുമെന്നറിയുന്നു.
Add Comment