ഞാനറിഞ്ഞ ഇസ്‌ലാം

ഫറോവയെക്കുറിച്ച ഖൂര്‍ആന്‍ സാക്ഷ്യം ബൂക്കായിയെ ഇസ് ലാമിലെത്തിച്ചു

പ്രശസ്ത ഭിഷഗ്വരനും വൈദ്യശാസ്ത്രജ്ഞനുമായ മോറിസ് ബുക്കായ് ജനിച്ചത് ഫ്രാന്‍സിലാണ്. കത്തോലിക്കാ െ്രെകസ്തവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ബുക്കായ് നാട്ടില്‍ തന്റെ സെക്കന്ററി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഫ്രാന്‍സ് സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മെഡിസിനില്‍ ചേര്‍ന്നു. വൈദ്യപഠനത്തില്‍ വളരേ മിടുക്കനായിരുന്ന ബുക്കായ് ആടഇ ഡിഗ്രി കരസ്ഥമാക്കുകയും ക്രമേണ, ഫ്രാന്‍സിലെ വളരെ പ്രശസ്തനും അഗ്രഗണ്യനുമായ സര്‍ജനായിത്തീരുകയും ചെയ്തു.

ഇസ് ലാമാശ്ലേഷണം
പുരാവസ്തുപഠനത്തിലും പൈതൃകപഠനത്തിലും ഫ്രഞ്ചുകാര്‍ക്ക് പ്രത്യേക താല്‍പര്യം തന്നെയുണ്ടായിരുന്നു. ഫ്രഞ്ച് സോഷ്യലിസ്റ്റ് പ്രസിഡന്റായിരുന്ന ഫ്രാന്‍കോയിസ് മിറ്റെറാന്‍സ് 1981ല്‍ അധികാരത്തില്‍ വന്നു. 1980 കളുടെ അവസാനത്തില്‍ ഫ്രാന്‍സ് സര്‍ക്കാര്‍ ഈജിപ്തിനോട് ഈജിപ്ഷ്യന്‍ ഫറോവയുടെ മമ്മി പരീക്ഷണാര്‍ഥം ആവശ്യപ്പെട്ടിരുന്നു. തദാവശ്യപ്രകാരം ഈജിപ്ത് ആ സ്വേഛാധിപതിയുടെ ശവശരീരം ഫ്രാന്‍സിലേക്കയച്ചുകൊടുത്തു. ഫ്രഞ്ച് പ്രസിഡന്റും മന്ത്രിമാരുമെല്ലാം, ജീവിച്ചിരിക്കുന്ന ഒരു രാജാവെന്നപോലെ ഫറോവയുടെ ശവശരീരത്തിന് മുന്നില്‍ കുമ്പിട്ടു. രാജകീയമായ വരവേല്‍പുകള്‍ക്കു ശേഷം ചുവന്ന പരവതാനി വിരിച്ചാണ് അവര്‍ മമ്മിയെ എതിരേറ്റത്. തുടര്‍ന്ന് മമ്മി ഫ്രഞ്ച് മോണ്യുമെന്റ് സെന്ററിലേക്ക് കൊണ്ടുപോയി. അവിടെ പ്രശസ്ത പുരാവസ്തു ഗവേഷകരുടെയും അനാട്ടമിസ്റ്റുകളുടെയുമെല്ലാം നേതൃത്വത്തില്‍ മമ്മിയെ ചുറ്റിപ്പറ്റിയുള്ള നിലനിന്നിരുന്ന നിഗൂഢതകളുടെ ചുരുളഴിക്കാനുള്ള ഗവേഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഫറോവന്‍ മമ്മിയുടെ പഠനത്തിന്റെ ഉത്തരവാദിത്വം സീനിയര്‍ സര്‍ജനായിരുന്ന ഡോ. മോറിസ് ബുക്കായിക്കായിരുന്നു. മറ്റുള്ള പ്രഫസര്‍മാര്‍ മമ്മിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോള്‍ അവരുടെ തലവന്‍ ചിന്തിച്ചത് മറ്റൊരു വഴിക്കായിരുന്നു. ഈ ഫറോവ എങ്ങനെ മരിച്ചു എന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുകയായിരുന്ന അദ്ദേഹം. രാത്രി വളരേ വൈകി തന്റെ നിഗമനങ്ങളിലെത്തിച്ചേര്‍ന്നു. ഫറോവയുടെ മമ്മിയില്‍ പറ്റിക്കിടന്നിരുന്ന ഉപ്പിന്റെ അംശം, ഇയാള്‍ മുങ്ങി മരിച്ചതാണെന്നതിനും ഉടനെ കടലില്‍നിന്ന് പുറത്തെടുത്തതാകാമെന്നതിനും വ്യക്തമായ തെളിവായിരുന്നു. ഈജിപ്ഷ്യര്‍ ശവശരീരം ഏറെക്കാലം നിലനില്‍ക്കണമെന്നാഗ്രഹിച്ചുകൊണ്ട് െ്രെഫം ചെയ്യാന്‍ തിടുക്കംകാട്ടി എന്നതും പ്രകടമായിരുന്നു. പക്ഷേ ഒരു ചോദ്യം ബുക്കായിക്കു മുന്നില്‍ പ്രഹേളികയായി അവശേഷിച്ചു. കടലില്‍നിന്ന് വീണ്ടെടുത്തതായിട്ടുപോലും എങ്ങനെയാണ് മറ്റുള്ള ഈജിപ്ഷ്യന്‍ മമ്മികളെ അപേക്ഷിച്ച് ഈ മമ്മി കേടുകൂടാതെ നിലനിന്നത് ?  അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സാഹചര്യത്തില്‍ ഈ മമ്മി  ഉടനെ െ്രെഫം ചെയ്തതുതന്നെയാണോ  എന്ന് അദ്ദേഹം ചിന്തിക്കാതിരുന്നില്ല.   സഹപ്രവര്‍ത്തകരിലൊരാള്‍  ഒരിക്കല്‍ പറഞ്ഞത് അദ്ദേഹം ഓര്‍ത്തു: ‘ഈ പ്രശ്‌നത്തില്‍ ഇങ്ങനെ നെട്ടോട്ടമോടേണ്ട ആവശ്യമൊന്നുമില്ല. ഫറോവ മുങ്ങി മരിച്ചതാണെന്ന് മുസ് ലിംകള്‍ പറയുന്നുണ്ടല്ലോ.’ ആദ്യം അദ്ദേഹം ഈ അഭിപ്രായത്തെ ശക്തമായി നിരസിക്കുകയും അവിശ്വസിക്കുകയും ചെയ്തു. ഇത്തരമൊരു കണ്ടുപിടുത്തം കൃത്യതയാര്‍ന്നതും ആധുനികവുമായ കംപ്യൂട്ടറുകളുടെ സഹായത്താല്‍ മത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ എന്നദ്ദേഹം വാദിച്ചു. എന്നാല്‍ മറ്റൊരു സഹപ്രവര്‍ത്തകന്റെ വാക്കുകള്‍ അദ്ദേഹത്തെ അത്യധികം വിസ്മയിപ്പിച്ചു.  ഫറോവ മുങ്ങിമരിച്ചതാണെന്നും അയാളുടെ ശവശരീരം കേടുകൂടാതെ നിലനില്‍ക്കുമെന്നും മുസ് ലിംകളുടെ ഖുര്‍ആന്‍ അരുളിയിട്ടുണ്ടെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ കൂടുതല്‍ തെളിഞ്ഞു. അദ്ദേഹം വളരെയധികം ആശ്ചര്യഭരിതനായി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. 1898 അഉ വരെ മമ്മി കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ എവിടെയാണ് ഖുര്‍ആന്‍ ഈ വിവരം നല്‍കുന്നത ് ? കേവലം 200 വര്‍ഷമേ ആയിട്ടുള്ളൂ മമ്മി കണ്ടുപിടിച്ചിട്ട്. പക്ഷേ, മുസ് ലിംകള്‍ 1400 വര്‍ഷങ്ങളായി ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അതിലെല്ലാമുപരി, കുറച്ചു പതിറ്റാണ്ടുകള്‍ക്കു മുമ്പുവരെ ഈജിപ്ഷ്യര്‍ തങ്ങളുടെ ഫറോവമാരുടെ ശവശരീരങ്ങള്‍ മമ്മികളാക്കി സൂക്ഷിച്ചിരുന്നുവെന്ന് മുസ് ലിംകളടക്കമുള്ള ലോകജനതക്ക് അറിയില്ലായിരുന്നു എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഫറോവയുടെ ശരീരം മുങ്ങിയതിന് ശേഷം വീണ്ടെടുക്കപ്പെട്ടതാണെന്ന ഖുര്‍ആന്റെ ശക്തമായ പ്രഖ്യാപനവും അതിനെക്കുറിച്ച് തന്റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞതുമൊക്കെ ചിന്തിച്ചുകൊണ്ട് ഫറോവയുടെ ശവശരീരത്തെ നോക്കി  പല രാത്രികളും മോറിസ് ബുക്കായ് കഴിച്ചുകൂട്ടി. എന്നാല്‍ ക്രിസ്ത്യന്‍ സുവിശേഷങ്ങളായ മത്തായിയും ലൂക്കോസും ഫറോവ, മൂസ(അ)യെ പിന്തുടര്‍ന്ന കഥ മാത്രമാണ് നമുക്കു മുമ്പില്‍ വെക്കുന്നത്. അദ്ദേഹത്തിന്റെ ശരീരത്തിന് എന്തുപറ്റിയെന്ന് അവ വിവരിക്കുന്നില്ല. ബുക്കായ് സ്വയം പറഞ്ഞു: ‘ഇന്നുമാത്രം ഞാനറിഞ്ഞ സത്യം 1400 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ  മുഹമ്മദ് നബി(സ) അറിഞ്ഞിരുന്നുവെന്നത് വിശ്വാസയോഗ്യമായത് തന്നെയാണ്. ‘ പിന്നെയങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളായിരുന്നു മോറിസിന്. അദ്ദേഹം തോറയില്‍ നിന്നൊരു സൂക്തത്തിന് തോറയിലെ പുറപ്പാട് അധ്യായം വായിക്കാന്‍ വേണ്ടി തന്റെ സമയത്തിലൊരു ഭാഗം നീക്കിവെച്ചു. അവസാനം അദ്ദേഹത്തിനത് വായിക്കാന്‍ കഴിഞ്ഞു: ‘നാം മൂസാക്കു ദിവ്യബോധനം നല്‍കി. എന്തെന്നാല്‍, എന്റെ ദാസന്മാരെയും കൂട്ടി രാത്രിക്കു രാത്രി പുറപ്പെടുക. അവര്‍ക്കുവേണ്ടി സമുദ്രത്തില്‍ ഒരു ഉണങ്ങിയ വഴിയുണ്ടാക്കുക. നിന്നെ ആരും പിന്തുടരുമെന്നു ഭയപ്പെടേണ്ട, (സമുദ്രമധ്യത്തിലൂടെ കടന്നുപോവുമ്പോള്‍) പരിഭ്രമിക്കുകയും വേണ്ട. ഫറവോന്‍ തന്റെ പടയുമായി അവരെ പിന്തുടര്‍ന്നു. എന്നിട്ടോ, സമുദ്രം അവരെ വിഴുങ്ങേണ്ടവണ്ണം വിഴുങ്ങി. ഫറവോന്‍ അവന്റെ ജനത്തെ വഴിപിഴപ്പിക്കുകയായിരുന്നു.ശരിയായ മാര്‍ഗദര്‍ശനം ചെയ്തതേയില്ല.’ (ഖുര്‍ആന്‍ 20: 7779)
പക്ഷേ, ഈ വാക്യങ്ങള്‍ ബുക്കായിയുടെ ആശ്ചര്യത്തെ ഒന്നുകൂടി വര്‍ധിപ്പിക്കുകയേ ചെയ്തുള്ളൂ.  തോറയിലും ഫറോവയുടെ ശരീരം കടലില്‍നിന്ന് രക്ഷിക്കപ്പെട്ടതോ, കേടുകൂടാതെ നിലനില്‍ക്കുന്നതോ ആയ കഥ പരാമര്‍ശിക്കുന്നില്ല. അവസാനം ഫ്രാന്‍സ് സര്‍ക്കാര്‍ മമ്മിയെ ഒരുഗ്രന്‍ ഗ്ലാസ് ശവപ്പെട്ടിയിലാക്കി ഈജിപ്തിലേക്കുതന്നെ തിരിച്ചയച്ചു. അപ്പോഴും മുസ് ലിംകള്‍ ഈ മമ്മിയുടെ നിലനില്‍പിനെക്കുറിച്ച് പറയുന്നത് അദ്ദേഹത്തിന്റെ മനസ്സില്‍ തികട്ടിവന്നുകൊണ്ടിരുന്നു. അങ്ങനെ പ്രശസ്ത മുസ് ലിം അനാട്ടമിസ്റ്റുകളൊക്കെ സംബന്ധിക്കുന്ന ഒരു മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടി അദ്ദേഹം സൗദിഅറേബ്യയിലേക്ക് യാത്രതിരിച്ചു. അവിടെ വെച്ച്, ഫറോവയുടെ ശവശരീരം കടലില്‍നിന്ന് വീണ്ടെടുത്തതാണെന്നും എന്നിട്ടും അത് കേടുകൂടാതെ നിലനില്‍ക്കുന്നുണ്ട് എന്നുമുള്ള തന്റെ കണ്ടുപിടുത്തം അവരുടെ മുന്നില്‍ അദ്ദേഹം വിവരിച്ചു. അപ്പോള്‍ കോണ്‍ഫറന്‍സില്‍ ഉണ്ടായിരുന്ന ഒരാള്‍ മുസ്ഹഫ് എടുത്ത് ഓതിക്കേള്‍പ്പിച്ചു: ‘അതിനാല്‍ നിന്റെ ശരീരത്തെ ഇന്നേദിവസം നാം രക്ഷപ്പെടുത്തും, നിന്റെ പിന്‍ഗാമികള്‍ക്ക് പാഠമായി. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ മനുഷ്യരിലധികപേരും അശ്രദ്ധരാണ് ‘(യൂനുസ്92). അദ്ദേഹത്തിന്റെ ആവേശത്തിന് അതിരില്ലായിരുന്നു. അവിടെവെച്ചുതന്നെ അദ്ദേഹം എഴുന്നേറ്റുനിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു: ‘ഞാന്‍ ഇസ്്‌ലാം ആശ്ലേഷിക്കുകയും പരിശുദ്ധ ഖുര്‍ആനില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ‘

ബുക്കായിയുടെ നേട്ടങ്ങള്‍
ഫ്രന്‍സില്‍ തിരിച്ചെത്തിയ ബുക്കായി ആകെ മാറി. പത്തു വര്‍ഷത്തോളം വിശുദ്ധ ഖുര്‍ആനും ആധുനികശാസ്ത്രം അടുത്തിടെ കണ്ടുപിടിച്ച ശാസ്ത്രീയ സത്യങ്ങളും എത്രത്തോളം പൊരുത്തപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള പഠനത്തിനുവേണ്ടി ചിലവഴിച്ചു. ഒരൊറ്റ ശാസ്ത്രീയ കണ്ടുപിടുത്തങ്ങങ്ങളോടും ഖുര്‍ആന്‍ വൈരുധ്യം പുലര്‍ത്തിയിട്ടില്ലെന്ന് സ്വയം ഉറപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇത്. അവസാനം തന്റെ നിഗമനത്തിലെത്തിക്കൊണ്ട് അദ്ദേഹം ഖുര്‍ആനില്‍ നിന്ന് ഉദ്ധരിച്ചു: ‘അതില്‍ (ഖുര്‍ആനില്‍) മുന്നിലൂടെയോ പിന്നിലൂടെയോ അസത്യം വരാവതല്ല. അഭിജ്ഞനും സ്തുത്യര്‍ഹനുമായ ഒരുവനില്‍നിന്ന് അവതീര്‍ണമായതത്രേ അത് ‘(ഫുസ്സിലത്ത്42). ഫ്രഞ്ചുകാരനായ മോറിസ് ഈ പഠനങ്ങള്‍ നടത്തുന്നത് വിപരീത ഫലങ്ങള്‍ ഉളവാക്കി. ഇവ്വിഷയത്തിലുള്ള അദ്ദേഹത്തിന്റെ ‘ബൈബിള്‍ ഖുര്‍ആന്‍ ശാസ്ത്രംആധുനിക വിജ്ഞാനീയങ്ങളുടെ വെളിച്ചത്തില്‍ വിശുദ്ധ വേദങ്ങളുടെ പരിശോധന ‘ എന്ന പുസ്തകം പാശ്ചാത്യ ലോകത്തെ ആകെ ഇളക്കിമറിച്ചു. വളരെ പെട്ടന്ന് പുസ്തകം വിറ്റഴിഞ്ഞു. അതിന്റെ ആയിരക്കണക്കിന് കോപ്പികള്‍ ഫ്രഞ്ച്ഭാഷയില്‍നിന്ന് അറബി, ഇംഗ്ലീഷ്, ഇന്തോനേഷ്യന്‍, പേര്‍ഷ്യന്‍, തുര്‍ക്കി, ജര്‍മന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. കിഴക്കും പടിഞ്ഞാറുമുള്ള ഒട്ടുമിക്ക  ഗ്രന്ഥാലയങ്ങളിലും അത് എത്തി. അമേരിക്കയിലെ ഈജിപ്ത്കാരന്റെയോ മൊറോക്കോക്കാരന്റെയോ ഗള്‍ഫുകാരന്റെയോ കൈയ്യില്‍ അത് കാണാമെന്നായി.

Topics