Global

താമസക്കാരായി മുസ് ലിംകള്‍ വേണ്ടെന്ന് വീട്ടുടമ; നടപടിയെടുത്ത് എയര്‍ ബി.എന്‍.ബി

മുസ്‌ലിം വനിത താമസക്കാരിയായി വന്നാല്‍ അയല്‍ക്കാര്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് പറഞ്ഞ് വിലക്കിയ വീട്ടുടമയെ വാടക വീടുകള്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന സൈറ്റായ എയര്‍ ബി.എന്‍.ബി അവരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇരുപത്തഞ്ച് വയസ്സുകാരിയായ നൂര്‍ജഹാന്‍ സാലിക്കിനായിരുന്നു എയര്‍ ബി.എന്‍.ബി സൈറ്റ് വഴി വിവേചനമേല്‍ക്കേണ്ടി വന്നത്. ജര്‍മനിയിലെ ഹാംബര്‍ഗിലായിരുന്നു നൂര്‍ജഹാന്‍ വാടകക്ക് വീട് അന്വേഷിച്ചത്. ഇഷ്ടപെട്ട രൂപത്തിലുള്ള വീട് കണ്ട് പിടിച്ചതിനനുസരിച്ച് ലഭ്യമാകാന്‍ വീട്ടുടമസ്ഥയായ ക്‌ളോഡിയയെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ അവരുടെ ആവശ്യം നിരസിക്കുകയായിരുന്നു. ശേഷം നിരസിക്കുന്നതിന് കാരണമെന്തെന്ന് അന്വേഷിച്ച് നൂര്‍ജഹാന്‍ ക്‌ളോഡിയക്ക് സ്വകാര്യമായി മെസ്സേജ് അയക്കുകയായിരുന്നു. തിരിച്ചുള്ള മറുപടിയിലാണ് മുസ്‌ലിമായ നൂര്‍ജഹാന്‍ തല മറച്ച് മഫ്ത ധരിച്ചത് കാരണം അയല്‍ക്കാരായ ആളുകള്‍ക്ക് പ്രയാസമാകുമെന്ന് പറഞ്ഞ് ക്‌ളോഡിയ രംഗത്ത് വന്നത്‌

Topics