കച്ചവടം

കച്ചവടം(ബൈഅ്)

ഒരു വസ്തു മറ്റൊരു വസ്തുവിന് പകരമായി ക്രയവിക്രയം ചെയ്യുന്നതിനാണ് അറബിയില്‍ ബൈഅ് എന്ന് പറയുന്നത്. പ്രത്യേക നിബന്ധനകളോടെ ധനവും ധനവും തമ്മില്‍ ക്രയവിക്രയം നടത്തുക എന്നതാണ് കച്ചവടത്തിന്റെ അടിസ്ഥാനം. അല്ലാഹു കച്ചവടം അനുവദനീയമാക്കിയിരിക്കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു. തൊഴിലുകളില്‍ ഏറ്റവും ഉത്തമ തൊഴിലേതാണെന്ന് നബിയോട് ചോദിച്ചപ്പോള്‍ മനുഷ്യന്‍ കൈകൊണ്ട് ചെയ്യുന്ന എല്ലാ തൊഴിലുകളും ഗുണകരമായ കച്ചവടങ്ങളും എന്ന് നബി മറുപടി പറഞ്ഞു. കച്ചവടം സാധുവാകാന്‍ വിറ്റ സാധനം വാങ്ങിയ വ്യക്തിക്ക് വിട്ടുകൊടുത്തുവെന്ന് , വിറ്റവന്‍ മൊഴിയണം അതു തമാശയിലായാലും മതി.

കട്ടവടത്തെ മനസ്സില്‍ കരുതി ഇന്നതിനുപകരമായി ഇത് ഞാന്‍ നിനക്ക് വിറ്റുവെന്നോ കൈവശം തന്നുവെന്നോ ഇന്നത് ഇന്ന വസ്തുവിന് കപകരം ഞാന്‍ നിനക്കാക്കിയിരിക്കുന്നുവെന്നോ വില്‍ക്കുന്നവന്‍ പറയണം. വാങ്ങുന്നവന്‍ ഞാനത് സ്വീകരിച്ചുവെന്നര്‍ഥം വരുന്ന വാക്കുപറയണം. ഇന്നതിനുപകരം ഇന്ന വസ്തു ഞാന്‍ വാങ്ങി, ഞാന്‍ സ്വീകരിച്ചു, ഞാന്‍ തൃപ്തിപ്പെട്ടു ഞാന്‍ എടുത്തു, ഞാന്‍ ഉടമസ്ഥതയിലാക്കി തുടങ്ങിയ വാക്കുകള്‍ മൊഴിയുന്നത് ഉദാഹരണമാണ്. ‘വാങ്ങുന്നവനെയും വില്‍ക്കുന്നവനെയും സംബന്ധിച്ച സംതൃപ്തി മാത്രമാണ് കച്ചവടം’ എന്ന നബിവചനമാണ് ഈ നിബന്ധനയുടെ അടിസ്ഥാനം. സംതൃപ്തി എന്നത് മനസ്സില്‍ മറഞ്ഞിരിക്കുന്നതാകയാല്‍ പരസ്പരം അറിയിക്കാത്ത പക്ഷം അക്കാര്യം ഇരുകൂട്ടര്‍ക്കും അറിയാന്‍ സാധ്യമല്ല. പരസ്പരം പറഞ്ഞറിയിക്കുകയെന്ന നിബന്ധന ഒഴിച്ചുനിര്‍ത്തി നടത്തപ്പെടുന്ന ഇടപാട് കച്ചവടമാകുകയില്ല. മാംസം, റൊട്ടി മുതലായ വസ്തുക്കളുടെ ഇടപാട് നാട്ടുസമ്പ്രദായ പ്രകാരം, കച്ചവടമായി ഗണിച്ചുവരുന്നതിനാല്‍ ആ വസ്തുക്കളുടെ കേവല ക്രയവിക്രയം കച്ചവടമായിത്തീരും. പക്ഷേ, ഈ നിലപാട് ഭൂമി, മൃഗം തുടങ്ങിയവ സംബന്ധിച്ച ഇടപാടുകള്‍ക്ക് ബാധകമല്ല.

About the author

padasalaadmin

Add Comment

Click here to post a comment

Topics