Home / ചോദ്യോത്തരം / ഫത് വ / സാമ്പത്തികം-ഫത്‌വ / സകാത്തിന് പകരം നികുതിനല്‍കിയാല്‍ മതിയോ ?
tax

സകാത്തിന് പകരം നികുതിനല്‍കിയാല്‍ മതിയോ ?

ചോദ്യം: രാഷ്ട്രത്തിന് നികുതി നല്‍കിയാല്‍ സകാത്തിന്റെ ബാധ്യത വീടുമോ ?
………………………………
വ്യക്തി രാഷ്ട്രത്തിന് നല്‍കുന്ന നിശ്ചിത സംഖ്യയാണ് നികുതി. രാഷ്ട്രീയ പരമായ ആവശ്യങ്ങള്‍ക്കാണ് നികുതി ഉപയോഗിക്കാറുള്ളത്. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ രാജ്യതാല്‍പര്യം സംരക്ഷിക്കാനായി പൊതുക്ഷേമകാര്യങ്ങള്‍ക്കാണ് നികുതിപ്പണം ഉപയോഗിക്കുക. എന്നാല്‍ സകാത്തിന്റെ സമാഹരണവും വിതരണവും നികുതിയില്‍ നിന്ന് വ്യത്യസ്തമാണ്. അത് വിശ്വാസികളുടെ മാത്രം ബാധ്യതയും ഖുര്‍ആന്‍ പരാമര്‍ശിച്ച എട്ട് അവകാശികളില്‍ മാത്രം പരിമിതവുമാണ്. സകാത്തിന് സാമൂഹികമാനം ഉണ്ടെങ്കിലും അത് ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കൊത്തായിരിക്കണം നിര്‍വഹിക്കേണ്ടത്. സകാത്തിന്റെ അവകാശികളെ ക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് ഇപ്രകാരമാണ്-

‘ഈ നിര്‍ബന്ധ ദാനങ്ങള്‍ വാസ്തവത്തില്‍ പാവങ്ങള്‍, അഗതികള്‍, സകാത്തു ജോലിക്കാര്‍, മനസ്സുകള്‍ ഇണക്കപ്പെടേണ്ടവര്‍ എന്നിവര്‍ക്കും, അടിമത്തമോചനത്തിനും കടക്കാരെ സഹായിക്കുന്നതിനും ദൈവികമാര്‍ഗത്തിനും സഞ്ചാരികളെ സേവിക്കുന്നതിനും മാത്രമുള്ളതാകുന്നു ‘.(അത്തൗബ-60)
അതിന്റെ ലക്ഷ്യം മനുഷ്യനെ സാമ്പത്തികവും ശാരീരികവും മാനസികവുമായി ശുദ്ധീകരിക്കുക എന്നതാണ് .അല്ലാഹു പറയുന്നു:’ പ്രവാചകരേ!, നീ അവരുടെ സമ്പത്തില്‍നിന്നു ധര്‍മം വസൂല്‍ചെയ്ത് അവരെ ശുദ്ധീകരിക്കുകയും(നന്മയുടെ മാര്‍ഗത്തില്‍) വളര്‍ത്തുകയും ചെയ്യുക ‘(അത്തൗബ-103)നികുതിക്ക് അങ്ങനെയുള്ള ആത്മീയ പരിപ്രേഷ്യമില്ല. സകാത്ത് പിരിച്ചെടുക്കുന്നതും വിതരണം ചെയ്യുന്നതും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണെങ്കിലും അത് നിര്‍വഹിക്കുന്നത് സകാത്ത് വിതരണം ചെയ്യുന്ന പ്രത്യേക ഏജന്‍സി എന്ന നിലയിലാണ് വിശുദ്ധ ഖുര്‍ആനില്‍ അത് രാഷ്ട്രം ചെയ്യേണ്ട ഉത്തരവാദിത്തമായാണ് കാണുന്നത്. സകാത്തിന്റെജോലിക്കാര്‍ എന്ന അടിസ്ഥാനത്തിലാണ് രാഷ്ട്രം സകാത്തിലിടപെടുന്നത് സകാത്തിന്റെ കണക്കെടുക്കുക സൂക്ഷിക്കുക മുതലായ ആവശ്യങ്ങള്‍ക്കായി തൊഴിലാളികളെ വെച്ച് സകാത്ത് വിതരണം കാര്യക്ഷമമാക്കുക എന്നത് മാത്രമാണ് രാഷ്ട്രത്തിന്റെ കടമ. സകാത്ത് വിതരണം രാഷ്ട്രത്തിന്റെ ലക്ഷ്യമല്ല എന്നതും ശരിയല്ല കാരണം സകാത്തിന്റെ ജോലിക്കാര്‍ എന്ന വിഭാഗത്തെ നിയോഗിക്കേണ്ടതും വിതരണം നടത്തേണ്ടതും രാഷ്ട്രമാണ്. എന്നാല്‍ അതും നികുതിയും വ്യത്യസ്തമാണ്.
നികുതി സകാതായി പരിഗണിക്കാന്‍ പാടില്ല എന്നു തന്നെയാണ് എല്ലാ ആധുനിക പണ്ഡിതന്മാരുടെയും അഭിപ്രായം. സകാത്ത് നല്‍കുമ്പോള്‍ നികുതി ചെലവായി പരിഗണിച്ച് ബാക്കിയുള്ളതിന് സകാത്ത് നല്‍കിയാല്‍ മതിയെന്നാണ് അലിമുഹ് യുദ്ദീന്‍ ഖുറദാഗിയെപ്പോലുള്ള ആധുനിക ഇസ്‌ലാമിക സാമ്പത്തികകാര്യ പണ്ഡിതന്മാരുടെ അഭിപ്രായം.

അവലംബം: സകാത്തിന്റെ പ്രായോഗികരീതി, അലി മുഹ് യിദ്ദീന്‍ ഖറദാഗി

About ali muhiyudheen khardaghi

Check Also

Gift-Giving

പലിശയുപഭോക്താവിന്റെ സമ്മാനം സ്വീകരിക്കാമോ ?

ചോ: പലിശയുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ ഉപജീവനാര്‍ഥം ജോലിചെയ്യുന്നയാളുടെ കുടുംബത്തില്‍നിന്ന് ഭക്ഷണപദാര്‍ഥങ്ങളും പുതുവസ്ത്രങ്ങളും സമ്മാനമായി ലഭിച്ചാല്‍ അത് സ്വീകരിക്കുന്നതിന്റെ വിധിയെന്ത് ? …

One comment

  1. അസ്സലാമുഅലൈക്കും

    ഓഹരി നിക്ഷേപം ( ഹലാലയ ഓഹരികരിൽ ) അനുവദനീയമാണോ?,
    1) day trading അനുവദനീയമാണോ ?
    2) mutual ഫണ്ട് നിക്ഷേപം ഹറാം അല്ലെ ?
    3) gold ഫണ്ട്‌ ഇക്വിറ്റി നിക്ഷേപം ഹറാം ആണൊ ?

Leave a Reply

Your email address will not be published. Required fields are marked *