കുടുംബപ്രശ്നങ്ങളില്‍ നിന്ന് മഹാന്മാരുടെ വീടുകള്‍പോലും മുക്തമല്ല
- Details
-
Created on Saturday, 01 March 2014 09:07
ഒരു വീടും പ്രശ്നങ്ങളില്‍ നിന്നും മുക്തമല്ല. ഒരിടത്ത് കുടുംബനാഥന്റെ ഭാര്യ അനാവശ്യമായി രോഷം പ്രകടിപ്പിക്കുന്നവളാണ്. അടുത്തവീട്ടിലെ പ്രശ്നം ഭാര്യയുടെ അനുസരണക്കേടാണ്. ഇപ്രകാരം വിവിധങ്ങളായ പ്രശ്നങ്ങളുമായി ജീവിക്കുന്നവരാണ് ഓരോ കുടുംബവും. ഭാര്യയുടെ വ്യക്തിത്വത്തിലെ ന്യൂനതയായിരിക്കില്ല ചിലപ്പോള്‍ പ്രശ്നങ്ങളുടെ കാരണം. ഭര്‍ത്താവിന്റെ ന്യൂനതയും അതിന് വഴിവെക്കാറുണ്ട്. മറ്റു ചിലപ്പോള്‍ ജീവിത സാഹചര്യങ്ങളും കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണമാവാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യന് പ്രശ്നങ്ങളുടെ നീര്ച്ചുഴിയില്പെടുന്ന അവന് തന്റെ സാഹചര്യത്തെ ശപിക്കുന്നു. ഇണ-തുണകള്‍ പരസ്പരം കുറ്റമാരോപിക്കുകയും സ്വയം ന്യായീകരിക്കുകയും ചെയ്യുന്നു. ആരും സഹിക്കാത്ത ത്യാഗങ്ങള്‍ നിന്നില്‍ നിന്നും ഞാന്‍ സഹിക്കുന്നുവെന്ന് ഇരുകൂട്ടരും അന്യോന്യം വാദിക്കുന്നു. മറ്റുവ്യക്തിയുമായുള്ള ദാമ്പത്യത്തിലായിരുന്നുവെങ്കില് ജീവിതം ഇതുപോലെ ആകുമായിരുന്നില്ലെന്ന് തറപ്പിച്ചു പറയുന്നു.
മഹാന്മാരുടെ വീടകങ്ങളിലൊന്നും ഇത്തരം അലോസരപ്പെടുത്തുന്ന പ്രശ്നങ്ങളില്ലെന്ന് ധരിക്കുന്നവരുണ്ട്. ലോകം ഏറ്റവും വലിയ മഹാനായ പ്രവാചകന്(സ)യുടെ ഭവനം പോലും കുടുംബ പ്രശ്നങ്ങളില്‍ നിന്ന് പൂര്ണമുക്തമായിരുന്നില്ലെന്ന് നമുക്ക് അറിയാവുന്നതാണ്. പ്രശ്നങ്ങളും പ്രതിസന്ധികളുമല്ല നമ്മുടെ യഥാര്‍ത്ഥ അടിസ്ഥാനം. അവയെ എങ്ങനെ സമീപിക്കുന്നുവെന്നതാണ് നമുക്കും അവര്‍ക്കും ഇടയിലെ വ്യത്യാസം. മഹാന്മാര് പെരുമാറ്റത്തിലും സ്വഭാവത്തിലും ഇടപാടുകളിലും -തങ്ങളുടെ ജീവിതപങ്കാളിയോടടക്കം- മഹത്വം കാത്ത് സൂക്ഷിക്കുന്നവരാണ്. നബിതിരുമേനി(സ)യിലും, മറ്റ് പ്രവാചകന്മാരിലും, അവരുടെ അനുയായികളിലും നമുക്ക് ഇക്കാര്യത്തില്‍ മഹത്തായ മാതൃകയുണ്ട്.
Register to read more...