യൂറോപിലും തുര്‍ക്കിയിലും അഭയാര്‍ഥികളായി കഴിയുന്ന സിറിയക്കാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയുംവിധം സമാധാന ഇടനാഴി എത്രയും പെട്ടെന്ന് നടപ്പില്‍വരുത്തേണ്ടതുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. ന്യൂയോര്‍ക്കില്‍ നടക്കുന്ന 74-ാമത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരത, പട്ടിണി, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ഗുരുതരവിഷയങ്ങളില്‍ ശാശ്വതപരിഹാരം കണ്ടെത്തുന്നതില്‍ അന്താരാഷ്ട്രസമൂഹം പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വടക്കന്‍ സിറിയയില്‍ കുര്‍ദ് തീവ്രവാദികള്‍ എസ്ഡിഎഫിന്റെ മറവില്‍ കുഴപ്പങ്ങളുണ്ടാക്കുകയാണെന്ന കുറ്റപ്പെടുത്തിയ അദ്ദേഹം അഭയാര്‍ഥികളുടെ പലായനം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തിരനടപടികള്‍ കൈക്കൊള്ളേണ്ടിവരുമെന്ന് ഓര്‍മിപ്പിച്ചു. ഫലസ്തീനികള്‍ക്ക് ലോകം അനീതി മാത്രമാണ് സമ്മാനിച്ചതെന്ന് അദ്ദേഹം വിമര്‍ശിച്ചു. മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഇനിയും അവരെ പറ്റിക്കരുതെന്ന് അസംബ്ലിയെ അദ്ദേഹം ഉണര്‍ത്തി.
നിലവില്‍ ഏതാണ്ട് അമ്പതുലക്ഷം അഭയാര്‍ഥികളെ തുര്‍ക്കി പരിപാലിച്ചുവരുന്നുണ്ട്. 29 അമേരിക്കന്‍ സംസ്ഥാനങ്ങളിലെ ജനസംഖ്യയോളം വരുമത്.
Add Comment