Home / ചോദ്യോത്തരം / ഫത് വ / സാമ്പത്തികം-ഫത്‌വ / സ്റ്റാഫ് ലോണിന് അപേക്ഷിക്കാമോ ?
loan

സ്റ്റാഫ് ലോണിന് അപേക്ഷിക്കാമോ ?

സര്‍വത്ര പലിശയിലധിഷ്ഠിതമായ സാമ്പത്തികയിടപാടുകള്‍ നടക്കുന്ന ഇക്കാലത്ത് എന്റെ  അടിസ്ഥാനആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വായ്പയെ ആശ്രയിക്കേണ്ട അവസ്ഥയാണ് എനിക്കുള്ളത്. ഒരു ഗവണ്‍മെന്റ് ജോലിക്കാരനായ എനിക്ക് ശമ്പളം വീട്ടുചെലവിന് മാത്രമാണ് തികയുന്നത്. ഇപ്പോള്‍ വാടകവീട്ടില്‍താമസിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം വീട് അടിസ്ഥാനആവശ്യമാണ്. മതിയായ തുക കൈവശമില്ലാത്തതിനാല്‍ ബാങ്കുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ തരപ്പെടുത്താവുന്ന പദ്ധതികള്‍ നിലവിലുണ്ട്. ചെറിയ തുക മാസശമ്പളത്തില്‍നിന്ന് പിടിച്ചുകൊണ്ടാണ് അവയുടെ തിരിച്ചടവ് നടക്കുന്നത്. അതിനാല്‍ അത്തരം ലോണ്‍ എടുക്കുന്നതിനെ സംബന്ധിച്ച ഇസ്‌ലാമികനിയമമെന്താണ്?

……………………………….

താങ്കളുടെ ചോദ്യം വളരെ പ്രസക്തമാണ്. ഇസ് ലാമികശരീഅത് അനുസരിച്ച് പലിശ കര്‍ശനമായി വിരോധിക്കപ്പെട്ട(ഹറാം) ഒന്നാണ്. അതിനാല്‍ ഉത്തമവിശ്വാസി അങ്ങനെയുള്ള പലിശസംബന്ധമായ എല്ലാ സംഗതികളില്‍നിന്നും വിട്ടുനില്‍ക്കുകയാണ് വേണ്ടത്. ഒരു വേള അതിന്റെ പേരില്‍ ഒരാള്‍ക്ക് എത്രതന്നെ പ്രയാസങ്ങളും സാമ്പത്തികപരാധീനതകളും സഹിക്കേണ്ടിവന്നാല്‍ പോലും.

നാട്ടിന്‍പുറങ്ങളിലും മറ്റും ഒട്ടേറെ പലിശരഹിതനിധികളും സംരംഭങ്ങളും നടക്കുന്നുണ്ടെന്നത് താങ്കള്‍ക്കറിയാമല്ലോ. അത്തരത്തില്‍ ബദല്‍ സാധ്യതകളെക്കുറിച്ചന്വേഷിക്കുക.

സര്‍ക്കാര്‍ അതിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ലോണ്‍ പലിശയിലധിഷ്ഠിതമായതുകൊണ്ടുതന്നെ നമുക്കനുവദനീയമല്ല. പലിശയുടെ തോത് ചെറുതോ വലുതോ എന്നതല്ല അത് ഹറാമാക്കുന്നതിന് മാനദണ്ഡമായി ഇസ് ലാം സ്വീകരിച്ചത്. കടംകൊടുക്കുന്നവന്റെ അടുത്ത് പൈസ സ്വയം വളരുന്നില്ലല്ലോ. അതിനാല്‍തന്നെ അത് മറ്റൊരാള്‍ക്ക് താല്‍ക്കാലികമായി കൊടുക്കുമ്പോള്‍ വര്‍ധനയോടെ തിരിച്ചുചോദിക്കുന്നത് അനീതിയും അക്രമവുമാണ്.

തീരെ ഒഴിച്ചുകൂടാനാകാത്ത അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ചിലപ്പോഴൊക്കെ പലിശാധിഷ്ഠിതസംരംഭങ്ങളെ ഒരു വിശ്വാസിക്ക് സമീപിക്കേണ്ടിവന്നേക്കാം. ഇസ് ലാമികസാമ്പത്തികസ്ഥാപനങ്ങളോ മൈക്രോഫിനാന്‍സ് സംരംഭങ്ങളോ നിലവിലില്ലെങ്കില്‍, ലോണ്‍ ഒഴിച്ചുകൂടാനാകില്ല എന്നുവന്നാല്‍ സാധ്യമായത്ര ചെറിയതുകമാത്രം സ്വീകരിക്കുകയെന്നതേ തല്‍ക്കാലം പോംവഴിയുള്ളൂ.

 

About dr. munthir kahf

Check Also

Gift-Giving

പലിശയുപഭോക്താവിന്റെ സമ്മാനം സ്വീകരിക്കാമോ ?

ചോ: പലിശയുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ ഉപജീവനാര്‍ഥം ജോലിചെയ്യുന്നയാളുടെ കുടുംബത്തില്‍നിന്ന് ഭക്ഷണപദാര്‍ഥങ്ങളും പുതുവസ്ത്രങ്ങളും സമ്മാനമായി ലഭിച്ചാല്‍ അത് സ്വീകരിക്കുന്നതിന്റെ വിധിയെന്ത് ? …

Leave a Reply

Your email address will not be published. Required fields are marked *