Home / Special Coverage / Combats during Ramadan

Combats during Ramadan

ഈജിപ്ഷ്യന്‍ വിജയം

ക്രി: 641 ആഗസ്ത് 13, ഹിജ്‌റ 20-ാം വര്‍ഷം റമദാന്‍ ഒന്നിനാണ് ഇസ്്‌ലാമിന്റെ രണ്ടാം ഖലീഫ അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്‌നുല്‍ ഖത്ത്വാബ്, ഈജിപ്തില്‍ പ്രവേശിക്കുന്നത്. ഇന്ന് ഇസ്്‌ലാമിക ലോകത്തെ പ്രബല രാഷ്ട്രങ്ങളിലൊന്നായ ഈജിപ്തിലേക്ക് ഇസ്്‌ലാമിന്റെ ആദ്യപ്രവേശമായിരുന്നു അത്. അതോടെ ഈജിപ്ത് ഒരു ഇസ്്‌ലാമിക രാജ്യമായിത്തീര്‍ന്നു.

Read More »

മുസ് ലിംകള്‍ അന്‍ദലുസില്‍

മൊറോക്കന്‍ നാടുകളിലെ മുസ്‌ലിംമുന്നേറ്റം ഒട്ടേറെ വിജയങ്ങള്‍ കൈവരിക്കുകയുണ്ടായി. ബര്‍ബേറിയന്‍ ഗോത്രങ്ങളില്‍നിന്ന് നേരിടേണ്ടിവന്ന ചെറുത്തുനില്‍പുകള്‍ മറികടന്നായിരുന്നു ഈ വിജയങ്ങള്‍. ഒടുവില്‍ ബര്‍ബേറിയക്കാര്‍ ഇസ്ലാം സ്വീകരിക്കുകയും ദൈവികമാര്‍ഗത്തില്‍ അണിനിരക്കുകയുമുണ്ടായി. ബര്‍ബേറിയന്‍ മുസ്ലിംകള്‍ക്ക് ഗനീമത്തുസ്വത്തില്‍  പോരാളികളുടേതിന് തുല്യമായ അവകാശം വകവെച്ചുനല്‍കിയിരുന്നു. മൂസാബിന്‍ നസ്വീര്‍ ആയിരുന്നു ആഫ്രിക്കയിലെ മുസ്ലിംഗവര്‍ണര്‍ . അമവീ ഖലീഫയായിരുന്ന വലീദ് ബിന്‍ അബ്ദുല്‍ മലികിനോട് അദ്ദേഹം അന്‍ദലുസ് ആക്രമിക്കാനുള്ള അനുവാദം ചോദിച്ചു . മൊറോക്കന്‍ നാടുകള്‍ ഇസ്ലാമിക രാഷ്ട്രത്തോടൊപ്പം ചേര്‍ന്നപ്പോഴായിരുന്നു അത്. …

Read More »

ബല്‍ഗ്രേഡ് പട്ടണത്തിന്റെ വിജയം

1521 ആഗസ്റ്റ് 8, ഹിജ്‌റ 927 റമദാന്‍ 4 നാണ് ഉസ്മാനിയാ ഭരണാധികാരി സുല്‍ത്താന്‍ സുലൈമാന്‍ ഖാനൂനി മധ്യയൂറോപ്പിന്റെ താക്കോല്‍ എന്നറിയപ്പെടുന്ന ബല്‍ഗ്രേഡ് പട്ടണം കീഴടക്കിയത്. ഇന്നത്തെ സെര്‍ബിയയുടെ തലസ്ഥാനമാണ് ബല്‍ഗ്രേഡ്. സുല്‍ത്താന്‍ സുലൈമാന്‍ യൂറോപ്പില്‍ ഇസ്്‌ലാമിന്റെ വ്യാപനത്തില്‍ പ്രധാന പങ്കുവഹിച്ച വ്യക്തികളിലൊരാളാണ്. അന്‍ത്വാകിയ വിജയം  ഈജിപ്തില്‍ തടവിലാക്കപ്പെട്ട ലൂയിസ് ഒമ്പതാമന്റെ മരണത്തെ തുടര്‍ന്ന് ഭരണത്തിലേറിയ മംലൂകി രാജാവായിരുന്ന പേപ്രസിന്റെ കാലം മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയിലെ സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദിനങ്ങളായിരുന്നു. …

Read More »

സിന്ധ് വിജയം

ഹിജ്‌റ 92-ാം വര്‍ഷം റമദാന്‍ ആറിനാണ് മുഹമ്മദ് ബിന്‍ ഖാസിം സിന്ധിലെ ഇന്ത്യന്‍ സൈന്യത്തിനുമേല്‍ വിജയം വരിച്ചത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമടങ്ങുന്ന മധ്യകാലഘട്ടത്തിലെ ഇന്ത്യയാണ് സിന്ധ് എന്നറിയപ്പെട്ടിരുന്നത്. അക്കാലത്ത് ഇറാഖിലെ ഗവര്‍ണറായിരുന്ന ഹജ്ജാജ് ബിന്‍ യൂസുഫ് സിന്ധ് ആക്രമിക്കാന്‍ അനുവാദം ചോദിച്ച് ഖലീഫ വലീദ് ബിന്‍ അബ്ദുല്‍മലികിന് സന്ദേശമയച്ചിരുന്നു. ദേബല്‍ കീഴടക്കുന്നതിനായി ഹജ്ജാജ് ആദ്യം അബ്ദുല്ലാഹ് ബിന്‍ നബ്ഹാനെയും, അദ്ദേഹം രക്തസാക്ഷിത്വം വരിച്ചപ്പോള്‍ ഇബ്‌നു ത്വുഹ്ഫഃയെയും അയക്കുകയുണ്ടായി. എന്നാല്‍ ഇബ്‌നു ത്വുഹ്ഫഃയും …

Read More »

സലാഹുദ്ദീന്‍ അയ്യൂബി സഫ്ദ് കോട്ട കീഴടങ്ങുന്നു

1188 നവംബര്‍ 6, ഹി. 584 റമദാന്‍ 15 നാണ് മുസ്്‌ലിം സേനാനായകന്‍ സലാഹുദ്ദീന്‍ അയ്യൂബി സഫ്ദ് കോട്ട കീഴടക്കുന്നത്. കുരിശു യുദ്ധത്തിലെ നിര്‍ണ്ണായക വിജയങ്ങളിലൊന്നായിരുന്നു സഫ്ദ് കോട്ടയുടെ കീഴടങ്ങല്‍.

Read More »

ഉമൂരിയുദ്ധത്തില്‍ ബൈസാന്റൈന്‍ സാമ്രാജ്യത്വത്തിനെതിരെ വിജയം

ക്രി. 838 ആഗസ്ത് 12, ഹിജ്‌റ 223 റമദാന്‍ 17 നാണ് ബൈസാന്റൈന്‍ സാമ്രാജ്യത്വത്തിന് മേല്‍ മുസ്്‌ലിംകള്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഖലീഫ മുഅ്തസിമിന്റെ നേതൃത്വത്തില്‍ നടന്ന ഉമൂരി യുദ്ധമാണ് ഇതിന് വഴിയൊരുക്കിയത്.

Read More »

മക്കാ വിജയം

ക്രി. 630 ജനുവരി 11, ഹിജ്‌റ 8 റമദാന്‍ 21 നാണ് മക്കാ വിജയം നടക്കുന്നത്. അതുകൊണ്ട് ഇത് വിജയവര്‍ഷമെന്നാണ് അറിയപ്പെടുന്നു. അല്ലാഹുവിന്റെ ദീനിലേക്ക് ജനങ്ങള്‍ കൂട്ടംകൂട്ടമായി വന്ന സന്ദര്‍ഭം. ഇസ്്‌ലാമിന്റെ പ്രഖ്യാപിത ശത്രുക്കളായിരുന്ന അബൂസുഫ്‌യാനെപ്പോലുള്ള പ്രമുഖര്‍ ഇസ്്‌ലാം സ്വീകരിച്ച ദിവസം.

Read More »

ഐനു ജാലൂത്ത്

ക്രി. 1260 സെപ്തംബര്‍ 3, ഹിജ്‌റ 658 റമദാന്‍ 25 വെള്ളിയാഴ്ചയായിരുന്നു മുസ്്‌ലിംകള്‍ താര്‍ത്താരികള്‍ക്കെതിരില്‍ വിജയം വരിച്ച ഐനു ജാലൂത്ത് യുദ്ധം. നീണ്ട കാലങ്ങളായി മുസ്്‌ലിംകളെ അടിച്ചമര്‍ത്തിക്കൊണ്ടിരുന്ന, ഇസ്്‌ലാമിക സംസ്‌ക്കാരത്തെയും നാഗരികതയെയും തച്ചുതകര്‍ത്ത താര്‍ത്താര്‍ ഭരണത്തിന് അറുതിവരുത്തിയ യുദ്ധമായിരുന്നു ഐനുജാലൂത്ത്.  മുളഫര്‍ സൈഫുദ്ദീന്‍ ഖുത്വുസ് ആയിരുന്നു മുസ്്‌ലിംകളുടെ സേനാ നായകന്‍. ഫലസ്തീനിലെ നാബ്‌ലുസിനും ബൈസാനും ഇടയിലാണ് ഐനുജാലൂത്ത്.

Read More »

ജര്‍മന്‍ പടക്കെതിരെ മുസ് ലിം വിജയം

ക്രി. 1696 ഏപ്രില്‍ 20ന്, ഹിജ്‌റ 1107 റമദാന്‍ 27ന് ഉസ്മാനിയാ സൈന്യം ജര്‍മന്‍ പടക്കെതിരെ ശക്തമായ പോരാട്ടം നടത്തി നേടിയ വിജയമാണ് യൂറോപ്പില്‍ വീണ്ടും ഇസ് ലാമിന് ആധിപത്യം ഉണ്ടാക്കിയത്. എന്നാല്‍ ഈവിജയം ആറുമാസം മാത്രമേ നീണ്ടുനിന്നുള്ളൂ.

Read More »

ശിദൂനാ യുദ്ധവിജയം

ക്രി. 711 ജൂലൈ 18, ഹിജ്‌റ 92 റമദാന്‍ 28ലാണ് ശിദൂനാ യുദ്ധം നടക്കുന്നത്. ത്വാരിഖ് ഇബ്‌നു സിയാദിന്റെ നേതൃത്വത്തില്‍ നടന്ന ഈ യുദ്ധം സ്‌പെയിനിലേക്കുള്ള ഇസ് ലാമിന്റെ ആഗമനം ത്വരിതഗതിയിലാക്കി.

Read More »