Home / Special Coverage / Battle of Badr

Battle of Badr

ബദ്‌റിന്റെ കാരണങ്ങള്‍ : യാഥാര്‍ഥ്യത്തിനും പ്രചാരണങ്ങള്‍ക്കും മധ്യേ

ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളെ വിലയിരുത്തുമ്പോള്‍ തീര്‍ത്തും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.  ഒരു സമൂഹത്തിന്റെ ജീവിതവുമായും, സംസ്‌കാരവുമായും അഭേദ്യമായ ബന്ധമുള്ള വിഷയങ്ങളില്‍ പ്രത്യേകിച്ചും.  ദൈവികദീനിന്റെ സന്ദേശവുമായി തിരുമേനി(സ) സമൂഹത്തിലിറങ്ങുകയും, സ്വഫാ പര്‍വതത്തിന് മുകളില്‍ കയറി പരസ്യമായി ജനങ്ങളെ ക്ഷണിക്കുകയും ചെയ്തത് മുതല്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും, ആദര്‍ശത്തിനും മേല്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രവാചകകാലശേഷവും മുസ്ലിം സമൂഹത്തിനുനേരെയും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുകയുണ്ടായി. വിശുദ്ധ ഖുര്‍ആന്‍ വളരെ കൃത്യവും വ്യക്തവുമായ ശൈലിയിലാണ് ഇത്തരം ആരോപണങ്ങള്‍ക്ക് …

Read More »

ബദ്ര്‍: വിശ്വാസികളെ രോമാഞ്ചമണിയിച്ച ചരിത്രമണല്‍തരികള്‍

സത്യമാര്‍ഗത്തിന്റെ പ്രഭാതകിരണങ്ങള്‍ അറേബ്യന്‍ മണല്‍ക്കാടുകളില്‍ വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രവാചകന്‍ മുഹമ്മദ്(സ) തനിക്കുലഭിച്ച ഒളിചിതറുന്ന വിശ്വാസ കിരണങ്ങളെ സ്വീകരിക്കാന്‍ തന്റെ സുഹൃത്തുക്കളെയും കുടുംബത്തെയും ക്ഷണിക്കാന്‍തുടങ്ങിയതേയുള്ളൂ. അതിനിടയിലാണ് ഒരു സംഘമാളുകള്‍ അദ്ദേഹത്തിനെതിരില്‍ യുദ്ധം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ശക്തമായ പീഡനവും ആക്രമണവും പുതുവിശ്വാസികള്‍ക്ക് മേല്‍ അവര്‍ അഴിച്ചുവിട്ടു . വിശ്വാസികള്‍ തങ്ങളുടെ കുടുംബങ്ങളിലും സുഹൃദ് വലയങ്ങളിലുമായിരുന്നു ദീന്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. പക്ഷേ, നിക്ഷിപ്തതാല്‍പര്യക്കാര്‍ വെറുതെയിരുന്നില്ല. ജനങ്ങളെ അടിച്ചമര്‍ത്തുകയും അവരുടെ സമ്പത്ത് അപഹരിക്കുകയും ചെയ്യുന്നവര്‍ ഹീനവൃത്തികള്‍ ഉപേക്ഷിച്ച് …

Read More »

ചരിത്ര പോരാട്ടങ്ങളുടെ അനശ്വര റമദാന്‍ സാക്ഷ്യം

അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കിയ, രാത്രിനമസ്‌കാരം പ്രവാചകന്‍ ഐഛികമാക്കിയ മഹത്തായ മാസം നമുക്കുവന്നെത്തിയിരിക്കുന്നു. വിശ്വാസികള്‍ അല്ലാഹുവിങ്കലേക്ക് മത്സരിച്ചുമുന്നേറുന്ന റമദാന്‍ മറ്റുമാസങ്ങളില്‍ നിന്ന് വ്യതിരിക്തമാവുന്നു. വിശ്വാസികള്‍  സ്മരിക്കേണ്ടതും, ചിന്തിക്കേണ്ടതും, പാഠമുള്‍ക്കൊള്ളേണ്ടതുമായ ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണത്.  പ്രവാചകന്‍(സ)ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ആദ്യമായി ദിവ്യബോധനം അവതരിച്ചത് റമദാനില്‍ ആയിരുന്നുവെന്നതാണ് അതില്‍ സുപ്രധാനമായത്. ഹിറാ ഗുഹയില്‍ അല്ലാഹുവിന് ആരാധനകളര്‍പിച്ച് കഴിഞ്ഞുകൂടുന്നതിനിടയിലാണ് ജിബ്‌രീല്‍ വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളുമായി മുഹമ്മദ്(സ)യുടെ അടുക്കല്‍ ആഗതനായത് . ‘ഇഖ്‌റഅ്’ അഥവാ …

Read More »

റമദാനിലെ ബദ്ര്‍ സ്മരണയിലൂടെ

മദീനയിലേക്ക് ഹിജ്‌റ പോയ മുഹാജിറുകളുടെ സമ്പത്ത് ഖുറൈശികള്‍ അപഹരിച്ചിരുന്നു . മാത്രമല്ല, തങ്ങള്‍ക്കാവുന്ന വിധം വിശ്വാസികളെ ഉപദ്രവിക്കുകയും, അവരെ ദൈവിക മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്യുകയെന്നതായിരുന്നു അവരുടെ നയം. അതിനാല്‍ തന്നെ കച്ചവടസംഘത്തെ ആക്രമിച്ച് ഖുറൈശികളെ സമ്മര്‍ദ്ദത്തിലും പ്രതിരോധത്തിലുമാക്കാന്‍ വിശ്വാസികള്‍ തീരുമാനിച്ചു. ശാമിലേക്കുള്ള കച്ചവട സംഘം മക്കയില്‍ നിന്ന് യാത്ര ചെയ്തിരുന്നത് മദീനയിലെ മുസ്‌ലിംകളുടെ ചാരത്തിലൂടെയായിരുന്നു. ഇതിനിടയിലാണ് ഖുറൈശികളുടെ ഭീമമായ കച്ചവടസാമഗ്രികളുമായി ശാമില്‍ നിന്ന് അബൂസുഫ്‌യാന്റെ നേതൃത്വത്തില്‍ ഒരു സംഘം …

Read More »

ബദ്‌റിന്റെ ചരിത്ര ശേഷിപ്പ്

നശ്വരമായ ചരിത്ര സംഭവങ്ങളാല്‍ സമ്പന്നമാണ്  ഇസ്ലാമിക ചരിത്രം. ഇസ്ലാമിക ചരിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ ആ ചരിത്രസംഭവങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല, അവ അക്കാലത്തെ മുസ്ലിംകളുടെ ജീവിതത്തില്‍ സുപ്രധാനമായ വഴിത്തിരിവുകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. മുസ്ലിം ഉമ്മത്തിന് മേല്‍ ആ അര്‍ഥത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ പോരാട്ടങ്ങളിലാണ് ബദ്‌റിന്റെ സ്ഥാനം. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിന് വെള്ളിയാഴ്ചയാണ് ബദ്‌റിന്റെ മണലാരണ്യം ചരിത്ര പോരാട്ടത്തിന് സാക്ഷിയായത്. ബഹുദൈവ വിശ്വാസികള്‍ക്കെതിരായ മുസ്‌ലിംകളുടെ …

Read More »

ആളുകളുടെ ഖദ്ര്‍ അറിയിച്ച ബദ്ര്‍

സമ്പൂര്‍ണമായ പ്രവാചക പാഠശാലയാണ് പ്രവാചകചരിത്രം. അതിലെ സംഭവങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കുമിടയില്‍ മഹത്തായ പാഠങ്ങളും, ഉത്തമമായ മാതൃകകളുമാണ് ഉള്ളത്. ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്ക് മുറുകെപ്പിടിക്കാനാവശ്യമായ മൂല്യവും, സന്ദേശവും ജീവിതരേഖയും പ്രസ്തുത ചരിത്രത്തിലുണ്ട്. ഇത്തരത്തില്‍ സന്ദേശവും ഗുണപാഠവും കൊണ്ട് പുഷ്‌കലമായ സംഭവമാണ് ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബദ്ര്‍.  കൂടിയാലോചനയുടെ പ്രാധാന്യം മുസ്ലിം ഉമ്മത്തിനെ ബോധ്യപ്പെടുത്തിയെന്നതാണ് ബദ്‌റില്‍ സവിശേഷമായി കാണുന്ന പാഠങ്ങളിലൊന്ന്. ഇസ്ലാമിക ശരീഅത്തിലെ അടിസ്ഥാനങ്ങളിലൊന്നാണ് അത്. നന്മയിലുള്ള പരസ്പര സഹകരണത്തിന്റെയും സാമൂഹിക സന്തുലിതത്വം …

Read More »

ബദ്‌റിലെ പോരാട്ടം ഖുര്‍ആനിന്റെ വരികളിലൂടെ

മാനവചരിത്രത്തെ മുഴുവന്‍ അഭിസംബോധന ചെയ്യാന്‍ ശേഷിയുള്ള ചരിത്ര സംഭവമാണ് ബദ്ര്‍. വിജയപരാജയങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളെ വിലയിരുത്തി, ഭരണഘടന തയ്യാറാക്കാന്‍ ബദ്‌റിന് സാധിക്കും. കാല-ദേശ-ഭാഷാ വ്യത്യാസമില്ലാതെ തലമുറകള്‍ക്ക് വായിച്ചുപഠിക്കാന്‍ തുറന്നുവെക്കപ്പെട്ട ഗ്രന്ഥമാണത്. സൃഷ്ടികളില്‍ അല്ലാഹു നടപ്പിലാക്കുന്ന  നടപടിക്രമങ്ങളിലാണ് അതിന്റെ സ്ഥാനം. അതുകൊണ്ടുതന്നെ വിമോചനത്തിനായി ലോകത്തിന്റെ വിവിധ കോണുകളില്‍ ജിഹാദുചെയ്യുന്ന മുസ്‌ലിം പോരാളികള്‍ ബദ്‌റിന് മുന്നില്‍ ഏതാനും സമയം നില്‍ക്കേണ്ടതുണ്ട്.  ബദ്‌റില്‍ വിശ്വാസികള്‍ രംഗത്തിറങ്ങിയ സാഹചര്യവും, സന്ദര്‍ഭവും ഇന്നത്തെ മുസ്‌ലിം  പോരാളികളുടെ സാഹചര്യങ്ങളുമായി …

Read More »

ബദ്‌റിലെ ധീരയുവാക്കള്‍

പ്രവാചകത്വത്തിന്റെ പ്രഥമഘട്ടത്തില്‍   നബിതിരുമേനിയില്‍ വിശ്വസിക്കുകയും,അദ്ദേഹത്തെ സഹായിക്കുകയും ചെയ്തത് യുവാക്കളായിരുന്നു. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടവര്‍ അവരാണ്. പ്രവാചകസന്ദേശത്തില്‍ വിശ്വസിക്കുമ്പോള്‍ നാല്‍പതിന് താഴെയായിരുന്നു അബൂബക്‌റിന്റെയും ഉഥ്മാന്റെയും പ്രായം. ഉമര്‍, അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്(റ) തുടങ്ങിയവര്‍ മുപ്പതുകളിലെത്തിയവരായിരുന്നു. അന്ന് അലി(റ) പതിനാലുകാരന്‍ പയ്യന്‍മാത്രമാണ്. അബൂഉബൈദ(റ) ന് ഇരുപത് വയസ്സാണുണ്ടായിരുന്നത്. ത്വല്‍ഹത് ബിന്‍ ഉബൈദില്ലാഹ്, സുബൈര്‍ ബിന്‍ അവാം, സഅ്ദ് ബിന്‍ അബീവഖ്വാസ്, സഈദ് ബിന്‍ സുബൈര്‍(റ)  തുടങ്ങിയവര്‍ക്ക് ഇരുപതുവയസ്സ് തികഞ്ഞിട്ടില്ലായിരുന്നു. പതിനേഴുകാരനായിരുന്നു …

Read More »

രക്തബന്ധത്തെ മറികടന്ന ആദര്‍ശത്തിന്റെ ബദ്ര്‍

മനോഹരമായ നിലപാടുകളാല്‍ ശ്രദ്ധേയമാണ് ബദ്‌റിന്റെ തിരുമുറ്റം. വിശ്വാസത്തിന്റെ ശക്തിയും, നിലപാടുകളുടെ വ്യതിരിക്തതയും ബദ്‌റിന്റെ മണല്‍ത്തരികളെ കോരിത്തരിപ്പിച്ചു. പിതാക്കള്‍ മക്കളോടും, സഹോദരന്‍മാര്‍ സഹോദരികളോടും പടവെട്ടിയ മൈതാനമാണത്. ആദര്‍ശം അവരെ വേര്‍പിരിക്കുകയും, വാള്‍ത്തലകള്‍ അവര്‍ക്കിടയില്‍ വിധി കല്‍പിക്കുകയും ചെയ്തു. പീഡിതര്‍ പീഡകരെ നേരിടുകയും അവരോടുള്ള അടങ്ങാത്ത രോഷം ശമിപ്പിക്കുകയും ചെയ്തു.  അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫും ഉമയ്യത്ത് ബിന്‍ ഖലഫും ജാഹിലിയ്യാ കാലത്ത് ഉറ്റ സുഹൃത്തുക്കളായിരുന്നു. ബദ്‌റിന്റെ ദിവസം മകന്‍ അലിയ്യ് ബിന്‍ ഉമയ്യയുടെ …

Read More »

ബദ്‌റില്‍ പെയ്ത മേഘസന്ദേശങ്ങള്‍

പ്രവാചക ചരിത്രം എന്നും വിശ്വാസി സമൂഹത്തില്‍ സൗരഭ്യം പരത്തുന്ന, അനന്യമാതൃക സമര്‍പിക്കുന്നു. ദൈവത്തിന്റെ പ്രിയപ്പെട്ട ദാസന്‍, മാനവകുലത്തിലെ ഏറ്റവും ഉന്നതന്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്കുടമായാണല്ലോ അദ്ദേഹം. വിജ്ഞാനവും യുക്തിയും വിശ്വാസവും നിറഞ്ഞ, ക്ഷമയും സഹനവും ദൃഢവിശ്വാസവും ഉള്‍ചേര്‍ന്ന ചരിത്രമാണത്. നന്മയും കാരുണ്യവും പുണ്യവും ഔദാര്യവും പ്രസരിപ്പിച്ച ജീവചരിത്രം. അല്ലാഹുവിന്റെ സന്ദേശം വഹിച്ച്, അല്ലാഹുവിന്റെ നിയമം ജനങ്ങളെ പഠിപ്പിച്ച് ജീവിച്ച ഇരുപത്തിമൂന്ന് വര്‍ഷത്തിന്റെ ചരിത്രം. നന്മയുടെ എല്ലാ കവാടങ്ങളെയും, സന്മാര്‍ഗത്തിന്റെ എല്ലാ ഇടവഴികളെയും …

Read More »