Home / Special Coverage / റമദാനിലെ രണ്ടാമത്തെ പത്ത്

റമദാനിലെ രണ്ടാമത്തെ പത്ത്

പരിശുദ്ധ റമദാനും മുസ്ലിംകളുടെ ദൈന്യതയും

ദൈവബോധമുള്ള വിശ്വാസികളുടെ ഹൃദയങ്ങളില്‍ റമദാന്റെ പ്രകാശകിരണങ്ങള്‍ പതിച്ചിരിക്കുന്നു. ഭൂമുഖത്ത് ജനങ്ങളെ വലയം ചെയ്തിരിക്കുന്ന സകല അന്ധകാരങ്ങളെയും തുടച്ച് നീക്കാന്‍ ശേഷിയുള്ള പ്രഭയാണ് റമദാന്‍ കൊണ്ട് വന്നിരിക്കുന്നത്. തോന്നിവാസങ്ങള്‍ അധികരിച്ച, കൊള്ളയും കൊലയും വ്യാപകമായ, ഭൂകമ്പവും, പ്രളയവും, ഉരുള്‍പൊട്ടലും അധികരിച്ച, കൂട്ടക്കൊലകളുടെ രക്തം അലയടിച്ച, ഫിത്‌നകള്‍ ഇളകി മറിഞ്ഞ, അക്രമവും കുഴപ്പവും അധീശത്വം സ്ഥാപിച്ച കാലത്താണ് റമദാന്റെ ആഗമനം.  പരിശുദ്ധ റമദാന്‍ അല്ലാഹുവിന്റെ മഹത്തായ മാസങ്ങളിലൊന്നാണ്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രവാചകന്മാരുടെ …

Read More »

റമദാനും വിജ്ഞാന സദസ്സുകളും

വിജ്ഞാന സദസ്സുകളുടെ കാലമാണ് റമദാന്‍. പഠിക്കാനുള്ള അവസരമാണ് അത്. ഇസ്ലാം വിജ്ഞാനത്തിന്റെ ദര്‍ശനമായിരിക്കെ അത് പഠനത്തിന് മഹത്തായ സ്ഥാനം നല്‍കിയിരിക്കുന്നു. നബിതിരുമേനി(സ)യെ ആദ്യമായി അഭിംസബോധന ചെയ്ത് കൊണ്ട് അല്ലാഹു പറഞ്ഞത് (സൃഷ്ടിച്ചവനായ താങ്കളുടെ നാഥന്റെ നാമത്തില്‍ വായിക്കുക) എന്നാണ്. ഈ കല്‍പന വിജ്ഞാനത്തിന്റെയും പഠനത്തിന്റെയും പ്രാധാന്യത്തെയാണ് കുറിക്കുന്നത്.  മുആവിയ(റ) നിവേദനം ചെയ്യുന്നു. പ്രവാചകന്‍(സ) പറഞ്ഞു (അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിച്ചാല്‍ ദീനില്‍ അവന് അവഗാഹം  നല്‍കുന്നതാണ്). അബുദ്ദര്‍ദാഅ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. …

Read More »

റമദാന്‍ അലസന്മാരുടേതല്ല

നോമ്പിന്റെയും മറ്റ് ആരാധനകളുടെയും മാസമാണ് റമദാന്‍. ഭൗതികവും ആത്മീയവുമായ എല്ലാ നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്നും വിശ്വാസി ദൃഢനിശ്ചയത്തോടെ അകന്ന് നില്‍ക്കുന്ന മാസമാണ് അത്. ഭക്ഷണത്തില്‍ നിന്ന് നോമ്പെടുക്കുന്നത് മുഖേനെ ശരീരത്തിന് ക്ഷീണവും ദൗര്‍ബല്യവും ബാധിക്കുന്നു. രാത്രിയില്‍ ഉറക്കമിളച്ച് നമസ്‌കാരത്തിലും പ്രാര്‍ത്ഥനതയിലും മുഴുകുന്നത് ക്ഷീണം ഇരട്ടിപ്പിക്കുന്നു. ഈ ക്ഷീണവും ദൗര്‍ബല്യവും പ്രവര്‍ത്തനങ്ങളില്‍ നിന്നും വിശ്വാസിയെ അലസനാക്കുകയും മടിയനാക്കുകയും ചെയ്യുന്നു.  പക്ഷെ ഈ ധാരണ തീര്‍ത്തും അബദ്ധമാണ്. യഥാര്‍ത്ഥ വിശ്വാസി റമദാനില്‍ …

Read More »